നേരം വെളുത്തതെ ഉള്ളു, അപോഴെക്കും തുടങ്ങി അടിവയറ്റിൽ തലവേദന.....
ഉറക്കം മുറിഞ്ഞ ദേഷ്യത്താൽ സ്വയം പ്രാകികൊണ്ട് ഞാൻ ടോയ്‌ലെറ്റിലേക്ക് വെച്ചടിച്ചു....
ടോയ്‌ലെറ്റാകുന്ന ഇരുൾമുറിയിലെ ഏകാന്തതയിൽ അങ്ങനെ ഒറ്റക്കിരിക്കുമ്പോഴാണ് ഞാനാ ഭയാനക കാഴ്ച കണ്ടത്...
വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ഒരു ഭീകര രൂപം.... !!!!
അതെന്നെയും ഉറ്റുനോക്കികൊണ്ട് എനിക്കഭിമുഖമായി അങ്ങനെ കുത്തിയിരിക്കുന്നു....
ചോര മരവിപ്പിക്കുന്ന ആ കാഴ്ചകണ്ട ഞാൻ ചെയ്യാൻ വന്ന പ്രവൃത്തിയെ മറന്നുകൊണ്ട് ഉറക്കെ നിലവിളിച്ചു പുറത്തേക്കോടി...
അലറിവിളിച്ചു അടുക്കളയിലേക്ക് കുതിച്ചെത്തിയ എന്നെ മാതാശ്രീ ചട്ടുകം ഉപയോഗിച്ചു തടഞ്ഞു നിർത്തി....
""എന്താടാ ?? കൊച്ചുവെളുപ്പാന്കാലത്തു നീ വല്ലോം കണ്ട് പേടിച്ചോ ??""
"അമ്മേ... ദേ മ്മടെ ടോയ്‌ലെറ്റിൽ ഒരു... ഒരു പ്രേതം... !!!"
"ങേ,,, ടോയ്‌ലെറ്റിൽ പ്രേതമോ ??"
അമ്മയുടെ മുഖത്തു അതിശയവും ഒപ്പം ഭയവും പൊട്ടി വിരിയുന്നുണ്ടായിരുന്നു.....
കയ്യിൽകിട്ടിയ കുറുവടിയുമായി ഞാനും, ചട്ടുകത്തിന്ടെ പിടി വിടാതെ അമ്മയും ടോയ്‌ലറ്റ് ലക്ഷ്യമാക്കി നീങ്ങി....
ഓടാമ്പൽ മാറ്റി പതിയെ ടോയ്‌ലെറ്റിന് അകത്തേക്കുനോക്കിയ ഞാൻ പിന്നേം ഞെട്ടി...
അവിടം ശൂന്യം !!!
വെളുപ്പിന് തന്നെ അമ്മയിൽനിന്നേറ്റ ഒരു ലോഡ് പുച്ഛത്താലും, ചട്ടുകം കൊണ്ട് മൂലസ്ഥാനത്തേറ്റ പ്രഹരത്താലും ക്ഷീണിതനായ ഞാൻ വീണ്ടും കിടക്കിയിലേക്കു കമിഴ്ന്നു വീണു..
അന്നൊരു ദിവസം മുഴുവനും ഞാനെന്ടെ അടിവയറ്റിലെ വികാരങ്ങളെ അമർത്തി പിടിച്ചു സമയം തള്ളി നീക്കി...
പിറ്റേന്ന് പുലർച്ചെ ടോയ്‌ലെറ്റിൽ കുത്തിയിരിക്കുമ്പോൾ വീണ്ടുമെത്തി എനിക്ക് തൊട്ടുമുന്പിൽ ആ ഭീകര രൂപം...
പക്ഷെ എന്റെയുള്ളിലെ മനഃക്ലേശം പേടിയെന്ന വികാരത്തെ മറികടന്നു ആ നിമിഷത്തിൽ...
"""ആരെടാ നീ ??"""
ഞാൻ അലറി വിളിച്ചു കരഞ്ഞു ചോദിച്ചു...
"നിനക്കെന്നെ ഭൂതം എന്ന് വിളിക്കാം ....."
ആ രൂപം പതിയെ പിറുപിറുത്തു....
"ന്റമ്മോ... ""
യൂറോപ്യൻ സിംഹാസനത്തിൽ നിന്നും ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു...
"ഇരിക്കവിടെ.... "
ഭൂതത്തിന്റെ ആജ്ഞ കേട്ട ഞാൻ അവിടെത്തന്നെ തളർന്നിരുന്നു...
"സായി, നിനക്കറിയാമോ രണ്ട് പതീറ്റാണ്ടുകളായി ഞാനീ ഭൂമിയിൽ തടവിലായിരുന്നു... എനിക്ക് ശാപമോക്ഷം ലഭിക്കണമെങ്കിൽ ഇനി നീ വിചാരിക്കണം..."
ഭൂതത്തിന്റെ സംസാരത്തിലെ അപേക്ഷ തിരിച്ചറിഞ്ഞ ഞാൻ പതിയെ സിംഹാസനത്തിൽ ഒന്നമർന്നിരുന്നു...
"ഞാൻ നിങ്ങളെ സഹായിച്ചില്ലെങ്കിൽ ???"
വെല്ലുവിളിപോലെയുള്ള എന്ടെ സംസാരംകേട്ട ഭൂതം പെട്ടെന്ന് കുപിതനായി...
"നീ എന്നെ സഹായിച്ചില്ലെങ്കിൽ നാളെ പുലർച്ചെ ഇങ്ങോട്ടുവരാൻ നിന്ടെ ശരീരത്തിൽ ജീവൻ ഉണ്ടാവില്ല മകനെ...."
" പൊന്ന് ഭൂതമേ, എന്നെ കൊല്ലരുത്...
നിങ്ങ പറ ഞാനെന്താണ് ചെയ്യേണ്ടത്...??""
നിങ്ങ പറ ഞാനെന്താണ് ചെയ്യേണ്ടത്...??""
കരഞ്ഞുകൊണ്ട് ഭൂതത്തിന്റെ കാലുപിടിച്ചു ഞാൻ..
"ഈ നാട്ടിലെ അഴുക്കു നിറഞ്ഞ 101 പൊതുയിടങ്ങൾ നീ വൃത്തിയാക്കണം... എങ്കിൽ മാത്രമേ എനിക്ക് ശാപമോക്ഷം ലഭിക്കു... ഭൂതം ശാന്തനായി പറഞ്ഞു.."
ഈശ്വരാ, എന്റെയൊരു വിധി... എന്ന് മനസിൽപറഞ്ഞുകൊണ്ട് ഞാൻ പതിയെ ആ ഭീകരനെ നോക്കി തലയാട്ടി...
"അങ്ങിനെ 101ദിനം നീ ആ ജോലി തുടരണം...
അവസാനദിവസം എനിക്ക് ശാപമോക്ഷം ലഭിക്കും... അപ്പോൾ ഞാൻ ഈ ഭൂലോകത്തുനിന്നും അപ്രത്യക്ഷമാകും... "
ഇത്രയും പറഞ്ഞു ഭൂതം എന്ടെ ടോയ്‌ലെറ്റിൽനിന്നും തത്കാലത്തേക്ക് അപ്രത്യക്ഷമായി
പിറ്റേന്ന് രാവിലെ ഒരു ബക്കറ്റും ചൂലും കയ്യിലേന്തി നഗരത്തിലെ KSRTC ഡിപ്പോയിൽ എത്തി...
ഒരു കയ്യിൽ ബക്കറ്റും മറുകയ്യിൽ ചൂലുമേന്തി വരുന്ന എന്നെ പലരും കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു...
ഞാനവരെ ശ്രദ്ധിക്കാതെ ആദ്യം കണ്ട ശുചിമുറിയുടെ വാതിൽ തുറന്നു....
ഹോ...... മൂക്കുപൊത്തി ഓക്കാനിച്ചുകൊണ്ട് ഞാൻ പുറത്തേക്ക് ഓടി..
ഈ മുറി ഇതുവരെ വെള്ളം കണ്ടിട്ടില്ലെന്നു തോന്നുന്നു... അത്രയും അഴുക്കും ദുർഗന്ധവുമാണ് അതിനകത്തു....
തിരിച്ചു പോയാലോ എന്ന് ചിന്തിച്ചപ്പോൾ മനസിൽ ഒരു ഭീകര രൂപം തെളിഞ്ഞുവന്നു...
ഭൂതം .... !!
ഇല്ല, എനിക്ക് ജീവിക്കണം എന്നുറപ്പിച്ചുകൊണ്ട് ഒരു മണിക്കൂർ ചിലവിട്ടു ഞാൻ അതിലെ ഒരു ശുചിമുറി വൃത്തിയാക്കി...
ആ പയ്യന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്... രാവിലെതന്നെ ചെയുന്ന കാര്യം നോക്കിക്കേ.... അടക്കം പറഞ്ഞു ചിരിക്കുന്നവർക്കിടയിലൂടെ തല താഴ്ത്തി ഞാൻ പതിയെ നടന്നകന്നു...
പതിവില്ലാതെ രാവിലെ ചെയ്ത അധ്വാനം നിമിത്തം വീട്ടിൽ എത്തിയപാടെ ഞാനൊന്നുറങ്ങി...
ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടാണ് ഞെട്ടി എണീറ്റത്.. നോക്കിയപ്പോൾ പ്രസി ആണ്..
"അളിയാ, നീ തോട്ടിപ്പണി തുടങ്ങിയെന്നു കേട്ടല്ലോ.... നേരാണോ മച്ചാനെ ??"
ഞാനൊന്നും മിണ്ടിയില്ല...
അവൻ തുടർന്നു..
"എന്തായാലും നാട്ടിൽ നിനക്ക് നല്ല പേരായി ഒരു ദിവസംകൊണ്ട്.. നിനക്ക് തലയ്ക്കു ഓളം ആയോ മച്ചൂ..??"
മറുപടി പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു....
അന്ന് പിന്നെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയതേ ഇല്ല ഞാൻ...
പിന്നീട് രണ്ടാഴ്ചക്കാലം എന്നും രാവിലെ KSRTC ഡിപ്പോയിൽ രാവിലെ ഞാൻ എത്തും.. ബക്കറ്റും ചൂലുമായി..
കളിയാക്കലുകളും, കൂക്കിവിളികളും മുറക്ക് നടന്നുകൊണ്ടിരുന്നു.. പലരും എന്ടെ പേര് മറന്നു തുടങ്ങി... അവർക്കു ഞാൻ തോട്ടി ആയി..
എല്ലാ അപമാനങ്ങളും സഹിച്ചു ജീവിതത്തോടുള്ള കൊതികൊണ്ട് ഞാൻ മാലിന്യങ്ങളുമായുള്ള യുദ്ധം തുടർന്നുകൊണ്ടേ ഇരുന്നു...
ഒരു ദിവസം റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റ് വൃത്തിയാകുന്നതിനിടയിൽ പരിചിതമായ ആ സ്വരം പിറകിൽ നിന്നും കേട്ടു..
പതിയെ മുഖം തിരിച്ചു നോക്കിയപ്പോൾ...
അതാ നില്കുന്നു വിദ്യ....
നാട്ടിലെ പ്രധാന സാമൂഹ്യ പ്രവർത്തക...!!
ഇവളുടെ പുറകെ പ്രണയാഭ്യർത്ഥനയുമായി ഞാൻ കുറേ നടന്നിട്ടുണ്ട്..
നടന്നു കാല് കുഴഞ്ഞത് മിച്ചം...
" കുറച്ചു നാളായി ഞാനിതു ശ്രദ്ധിക്കുന്നു... എന്താ മാഷേ ഉദ്ദേശം ??"
വിദ്യയുടെ ചോദ്യത്തിന് മറുപടി നൽകാതെ ഞാൻ എന്ടെ പ്രവർത്തി തുടർന്നുകൊണ്ടിരുന്നു
" സായി, താൻ ആത്മാർത്ഥതയോടെ ആണ് ഇതൊക്കെ ചെയ്യുന്നെങ്കിൽ ഞാനും ഉണ്ടാകും കൂട്ടിന്...."
നടന്നകലുന്ന വിദ്യയെ ഞാൻ അത്ഭുതത്തോടെ നോക്കി...
ഇവളെയും ഇനി ഭൂതം പിടിച്ചോ ഭഗവാനെ ???
അതൊരു തുടക്കമായിരുന്നു...
പിറ്റേന്ന് വിദ്യയും ഉണ്ടായിരുന്നു എനിക്കൊപ്പം ശുചീകരണത്തിന്...
ക്രമേണ എനിക്ക് സഹായത്തിന് ആളുകൾ കൂടിത്തുടങ്ങി...
ചെറുപ്പക്കാർ, കോളേജ് വിദ്യാർത്ഥികൾ... ഇവരെല്ലാം എനിക്ക് കൂട്ടായെത്തി..
നാട്ടിലെ പൊതു ടോയ്‌ലെറ്റുകളിലെ മാലിന്യങ്ങളെല്ലാം ഞങ്ങൾ ഒത്തൊരുമിച്ചു തുടച്ചു നീക്കി...
അതിന് ശേഷം റോഡരുകിലെ കാനകളിലേക്കായി ഞങ്ങളുടെ ശ്രദ്ധ...
വർഷങ്ങളായി മാലിന്യം കുമിഞ്ഞുകൂടികിടന്ന കാനകളും, ഓടകളും വൃത്തിയാക്കപ്പെടുകയും അതിലൂടെ തെളിഞ്ഞ ജലമൊഴുകുകയും ചെയ്തുതുടങ്ങി...
പതിയെ പതിയെ എന്ടെ നാട്ടിലെ പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ അപ്രത്യക്ഷമായി...
അതിനിടയിൽ ഒരിക്കൽപോലും ഭൂതം എന്നെ ശല്യപെടുത്തിയില്ല... പതിയെ ഞാൻ ഭൂതത്തിനെ മറന്നുതുടങ്ങി...
സാമൂഹിക സേവനങ്ങളിൽ മാത്രമായി എന്ടെ ചിന്തകൾ, എല്ലാറ്റിനും വിദ്യ ഉണ്ടായിരുന്നു കൂട്ടിന്...
സാമൂഹിക സേവനങ്ങളിൽ മാത്രമായി എന്ടെ ചിന്തകൾ, എല്ലാറ്റിനും വിദ്യ ഉണ്ടായിരുന്നു കൂട്ടിന്...
ഒരു സുപ്രഭാതത്തിൽ ബെഡിൽ നിന്നും കണ്ണുതിരുമ്മി എഴുന്നേറ്റ ഞാൻ പെട്ടെന്ന് ഞെട്ടിപോയി....
അതാ ഭൂതം നില്കുന്നു എന്ടെ തൊട്ടരികിൽ...
"എടൊ,
ഞാൻ പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ താൻ ചെയ്തു... അതിനാൽ എനിക്ക് പെട്ടെന്ന് ശാപമോക്ഷം ലഭിച്ചു..
ഞാൻ ഭൂമി വിട്ടുപോകുന്നു...
ഞാൻ പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ താൻ ചെയ്തു... അതിനാൽ എനിക്ക് പെട്ടെന്ന് ശാപമോക്ഷം ലഭിച്ചു..
ഞാൻ ഭൂമി വിട്ടുപോകുന്നു...
ഇന്നുമുതൽ താൻ സ്വതന്ത്രനാണ്... പഴയപോലെ ജീവിക്കാം തനിക്ക്, എന്നെ പേടിക്കാതെ..."
ഭൂതം പറഞ്ഞവസാനിപ്പിച്ചു..
ഭൂതം പറഞ്ഞവസാനിപ്പിച്ചു..
അല്പസമയം ആലോചിച്ചശേഷം ഞാൻ പറഞ്ഞു....
"ഭൂതമേ, ഞാൻ എന്ടെ ഇപ്പോഴത്തെ ജീവിതം ഇഷ്ടപെടുന്നു... ഇത്രനാളും കാണാത്ത കാഴ്ചകൾ ഞാൻ ഇപ്പോൾ കണ്ടുതുടങ്ങി....
എന്ടെ നാട് ഇത്രയും അഴുക്കും മാലിന്യങ്ങളും നിറഞ്ഞതാണെന്ന് ഞാൻ അറിഞ്ഞതുതന്നെ അങ്ങയെ പരിചയപെട്ടതിനു ശേഷമാണ്... ഇപ്പോൾ ഞാൻ ചെയ്യുന്ന ഈ പ്രവർത്തികൾ തുടരാനാണ് ഞാൻ താൽപര്യപ്പെടുന്നത്... എല്ലാത്തിനും അങ്ങയോട് ഞാൻ നന്ദിപറയുന്നു..."
"സത്യത്തിൽ അങ്ങ് ഭൂതം തന്നെയാണോ ??"
"എന്നിലെ അജ്ഞാനം എന്ന ഇരുളിനെ മാറ്റി പകരം ജ്ഞാനം എന്ന വെളിച്ചത്തെ കടത്തിവിട്ട അങ്ങയെ ദൈവം എന്ന് വിളിക്കാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്.. "
എന്ടെ വാക്കുകൾ കേട്ട ഭൂതം, അല്ല ദൈവം ഒന്ന് പുഞ്ചിരിച്ചു....
പതിയെ ആ രൂപം അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേരുന്നത് വിസ്മയത്തോടെ ഞാൻ നോക്കി നിന്നു...
By: Sai
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക