Slider

പ്രണയിനി - ചെറുകഥ

0

ഒന്നും ചെയ്യാൻ ഇല്ലാതെ അലസമായി ഇരുന്ന പകലിന്റെ പകുതിയിലാണ്, വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിച്ചത്..... ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ ഒരു സ്ത്രീ സ്വരം.......
'എന്നെ മനസ്സിലായോ'......
വർഷങ്ങൾക്ക് ശേഷം ആ ശബ്ദം കേട്ടിട്ടും സന്തോഷിനു ആളെ മനസ്സിലായി..... അന്ന് ഹൃദയത്തിൽ കാത്തു സൂക്ഷിച്ച തന്റെ പ്രിയപെട്ടവൾ.. ഒരു ദിവസം ഒന്നും പറയാതെ പോയവൾ.... ഇന്ന് തന്റെ നമ്പർ കണ്ടെത്തി വിളിച്ചിരിക്കുന്നു.....
എന്തു പറയണമെന്നറിയാതെ അയാൾ ഒരു നിമിഷം തന്റെ ഓർമ്മകളിലേക്ക് തിരിച്ചു പോയി.........
തന്റെ ക്യാമ്പസ് ജീവിതം......
അന്ന് താൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുകയാണ്......
കുറച്ചു രാഷ്ട്രിയത്തോടും. കലയോടും താല്പര്യമുള്ളത് കൊണ്ട്.... സുഹൃത്തുക്കളായി ഒരു പാട് പേർ ഉണ്ടായിരുന്നു..... സാമാന്യം പാടാനുള്ള കഴിവുണ്ടായിരുന്നത് കൊണ്ട് കൂടുതലും പെൺ സുഹൃത്തുക്കളായിരുന്നു....... കോളേജിന്റെ ഫൈൻ ആർട്ട്സ് ഡേ ആയിരുന്നു അന്ന്...... താൻ പങ്കെടുത്ത ഇനവും കഴിഞ്ഞ് സൈഡ് കർട്ടിന്റെ ഭാഗത്തായി നിൽക്കുമ്പോഴാണ് അന്ന് വരെ കണ്ടിട്ടില്ലാത്ത ആ മുഖം എന്റെ ശ്രദ്ധയിൽ പെട്ടെത്... :..സമയം വൈകുന്നേരമായിട്ടും, അവളുടെ നെറ്റിയിൽ തൊട്ടിരുന്ന പരിശുദ്ധിയുടെ, നന്മയുടെ പ്രതീകമായ ചന്ദനക്കുറി മുഴുവനായും മായാതെ കിടന്നിരുന്ന ആ വെളുത്ത് തുടുത്ത മുഖം എന്നെയെന്തോ ആകർഷിച്ചു.........
സൗഹൃദമോ??? പ്രണയമോ?????
സൗഹൃദം... ഏയ് ... അല്ല....
സുഹൃത്തുക്കളായി ഒരു പാട് പെൺകുട്ടികൾ ഉള്ളതല്ലേ?? അവരോടാരോടും തോന്നാത്ത എന്തോ ഒന്ന്.....
ഇതായിരിക്കുമോ പ്രണയം?
അതെ .... അത് തന്നെയാ....
ആലോചനക്കിടയിലും താൻ അവളെ നോക്കി കൊണ്ടേ യിരുന്നു....... ഇടയ്ക്കെ പ്പോഴോ പരിപാടിയിൽ ലയിച്ചിരിക്കുന്ന അവളുടെ മിഴികൾ തന്റെ നേർക്ക് പതിഞ്ഞുവോ?
ഏയ്.... ഇല്ല... വെറുതെ ആശിച്ചു....
പിന്നേയും എത്രയോ വട്ടം അവളെ പാളി നോക്കി.... ദേ ഇത്തവണ അവളുടെ കണ്ണുകൾ തന്റെ നേർക്ക് നീണ്ടു,,,,,' അവളുടെ ചുണ്ടിൽ ചിരി വിടർന്നിരുന്നോ......
പിന്നേയും അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു:.......
പരിപാടിയുടെ അവസാന ഘട്ട മെത്തിയപ്പോൾ അവൾ സീറ്റിൽ നിന്നും പോകാനായി എഴുന്നേറ്റതും, എന്തിനാണെന്നറിയാതെ ഞാനും പിൻതുടർന്നു.....
ആളില്ലാത്ത ഒരിടം നോക്കി ഞാൻ അവളോട് ചോദിച്ചു.....
കുട്ടിയുടെ പേരെന്താ....?
പാർവതി.
സൗമ്യ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു.
കുട്ടിക്ക് എന്നെ?
ചോദ്യം മനസ്സിലായിട്ടെന്നവണ്ണം മുഴുമിപ്പിക്കാൻ നിൽക്കാതെ, ഒരു ചെറു പുഞ്ചിരിയോടെ അവൾ കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങി....... ബസ്സ് വന്നു കയറാൻ നേരം അവൾ തിരിഞ്ഞു നോക്കിയതിൽ ഉണ്ടായിരുന്നോ, തനിക്കുള്ള മറുപടി.......
പിന്നീടുള്ളത് ഞങ്ങളടെ പ്രണയത്തിന്റെ മനോഹര ദിനങ്ങളായിരുന്നു.......
ജാതി ഭേദങ്ങളുടെ ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണിരുന്ന ഒരു തറവാട്ടിലാണ് അവൾ ജനിച്ചത്...... അത് കൊണ്ട് തന്നെ ഞങ്ങളുടെ പ്രണയത്തെ അവൾ എന്നും ഭയന്നിരുന്നു....
പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് വരാൻ ഞാൻ നിർബന്ധിക്കുമോ എന്നായിരുന്നു അവളുടെ പേടി മഴുവനും...
എങ്കിലും...
സ്വന്തമാക്കാൻ പറ്റില്ല എന്നറിയാമായിരുന്നിട്ടുo ഞങ്ങൾ എന്തിനോ, സ്നേഹിച്ചു കൊണ്ടേ യി രു ന്നു.
അവളുടെ സന്തോഷം, അതായിരുന്നല്ലോ തന്റേയും ആഗ്രഹം..... അത് കൊണ്ട് ഒരിക്കലും അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്ന് ഉറച്ച തീരുമാനത്തോടെയാണ് അന്ന് കോളേജിൽ എത്തിയത്....
പക്ഷേ.....
അവളെ അന്ന് പതിവ് സമയം കഴിഞ്ഞിട്ടും വരാഞ്ഞത് കണ്ടപ്പോൾ കൂട്ടുകാരികളാട് കാര്യം തിരക്കിയപ്പോൾ കിട്ടിയ വിവരം എന്നെ തെല്ലൊന്ന് വിഷമിപ്പിച്ചില്ലേ?
അടുത്ത ആഴ്ച അവളുടെ കല്യാണ നിശ്ചയം ആണത്രേ......
ഹലോ'
മറു തലയ്ക്കൽ നിന്ന് വീണ്ടും ആ ശബ്ദമാണ് സന്തോഷിനെ ഓർമ്മകളിൽ നിന്നുണർത്തിയത്.....
ഞാൻ പാർവ്വതിയാ.......
'ഹലോ,.. ഇടറിയ ശബ്ദത്തിൽ അയാളും പറഞ്ഞു.......
എന്നെ ഓർമ്മയുണ്ടോ സന്തോഷേട്ടന്?
ഉണ്ടല്ലോ..... ഞാൻ എന്നും പറയും തന്നെ പറ്റി പ്രിയയോട്....... പ്രിയ എന്റെ ഭാര്യയാണ് ട്ടോ...... വിധി നിന്നെ എന്നിൽ നിന്നകറ്റിയപ്പോൾ ദൈവം എനിക്ക് നൽകിയ നിധി.....
അറിയാം.... സന്തോഷേട്ടാ....
സന്തോഷേട്ടൻ എന്നെ കുറിച്ച് പറഞ്ഞിരുന്നത് കൊണ്ടണല്ലോ അവർ പെട്ടെന്ന് തന്നെ എന്നെ തിരിച്ചറിഞ്ഞത്.... ഒന്നും പറയാതെ അന്ന് എനിക്ക് പോകേണ്ടി വന്നതിന്റെ കാരണം സന്തോഷേട്ടന് ഊഹിക്കാമല്ലോ..... ആ മനസ്സ് വിഷമിക്കുന്നത് കാണാനുള്ള കരുത്തില്ലായിരുന്നു എനിക്ക്...... പ്രിയേച്ചി പറഞ്ഞിട്ടാ ഞാൻ വിളിച്ചത്.
പ്രിയേച്ചിയെ പോലെ എന്നെ മനസ്സിലാക്കുന്ന ഒരാളാണ് എന്റെ ജയേട്ടനും .... ഞാനും എന്റെ ജീവിതത്തിൽ. സന്തോഷവതിയാണ് ട്ടോ... സന്തോഷേട്ടനെ കുറിച്ച് ഞാനും പറഞ്ഞിരുന്നു..
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം വീണ്ടും അവൾ പറഞ്ഞു
ജയേട്ടൻ വിളിച്ചുന്ന് തോന്നുന്നു,,,...
ഞാൻ വയ്ക്കട്ടെ..
ബാക്കി വിശേഷങ്ങളൊക്കെ പ്രിയേച്ചി പറയും...
പറഞ്ഞു തീർന്നതും ധൃതിയിൽ ഫോൺ വെച്ച് അവൾ പോയപ്പോൾ, എന്തോ ഒരു ആത്മസംതൃപ്തി അയാളിലും നിറഞ്ഞിരുന്നു....
ഫോൺ തിരികെ വെയ്ക്കാനായി തുനിയുമ്പോഴാണ്...
രാവിലെ അമ്പലത്തിൽ പോയ പ്രിയ തിരിച്ചു വന്ന ഓട്ടോയുടെ ശബ്ദം കേട്ടത്.
ശുഭം.....
പത്മിനി നാരായണൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo