എന്റെ മനസിന്റെ നടുമുറ്റത്ത്,
ഹ്യദയത്തോട് ചേർന്ന്
ഞാനൊരു പോസ്റ്റിട്ടു,
ദയവായി ഇവിടെ മാലിന്യങ്ങൾ
നിക്ഷേപിക്കരുത്,
ഹ്യദയത്തോട് ചേർന്ന്
ഞാനൊരു പോസ്റ്റിട്ടു,
ദയവായി ഇവിടെ മാലിന്യങ്ങൾ
നിക്ഷേപിക്കരുത്,
വർഗീയത , വെെരാഗ്യം
ദേക്ഷ്യം, നുണ
പരദൂഷണം, അസൂയ കുശുമ്പ്
മുതലായ ഭക്ഷണ പദാർഥങ്ങളുടെ
അവശിഷ്ടങ്ങൾ ദയവായി
ഇവിടെ വലിച്ചെറിയരുത്,
ദേക്ഷ്യം, നുണ
പരദൂഷണം, അസൂയ കുശുമ്പ്
മുതലായ ഭക്ഷണ പദാർഥങ്ങളുടെ
അവശിഷ്ടങ്ങൾ ദയവായി
ഇവിടെ വലിച്ചെറിയരുത്,
എങ്കിലും,
ചില ദിവസങ്ങളിൽ
മനസിന്റെ നടുമുറ്റത്ത്
മാലിന്യങ്ങൾ വന്നടിയാൻ തുടങ്ങി,
കോപത്തിന്റെ തെക്കൻ കാറ്റിൽ
അടുക്കളയിലും, സിറ്റൗട്ടിലും
ഒടുവിൽ കിടപ്പറയിലും
ദുഷിച്ച മണമടിച്ചപ്പോൾ
ഹ്യദയത്തിൽ ഞാനൊരു
ചിരിയുടെ മാലിന്യസംസ്ക്കരണ പ്ളാന്റ്
നിർമ്മിച്ചു,
മനസിലലിഞ്ഞ് കൂടുന്ന
ഇത്തരം മാലിന്യങ്ങളെ
ചിരിയുടെ മാലിന്യ പ്ളാന്റിലിട്ട്
പരിഹാസത്തിന്റെ തീ കൊളുത്തി
സ്വയം
സംസ്ക്കരിച്ചെടുക്കുന്ന
ചെപ്പടി വിദ്യാ,
പിന്നീട് ,
ഈഗോ വർഗത്തിലെ
അഹങ്കാര അണുക്കൾ
എൻ രക്തത്തിൽ കലരാതെ
ഞാനെന്റെ ചുറ്റുവട്ടത്തിൽ
വിനയത്തിന്റെ പെർഫ്യൂം പൂശി
ദിവസവും പ്രാർഥിക്കും,
തമ്പുരാനെ,
അർബുദത്തെക്കാളും മാരകങ്ങളായ
മേൽത്തരം രോഗങ്ങളെ തൊട്ട്
എന്റെ ഖൽബിനെ കാത്ത് കൊളളണേ,!!!!!
ചില ദിവസങ്ങളിൽ
മനസിന്റെ നടുമുറ്റത്ത്
മാലിന്യങ്ങൾ വന്നടിയാൻ തുടങ്ങി,
കോപത്തിന്റെ തെക്കൻ കാറ്റിൽ
അടുക്കളയിലും, സിറ്റൗട്ടിലും
ഒടുവിൽ കിടപ്പറയിലും
ദുഷിച്ച മണമടിച്ചപ്പോൾ
ഹ്യദയത്തിൽ ഞാനൊരു
ചിരിയുടെ മാലിന്യസംസ്ക്കരണ പ്ളാന്റ്
നിർമ്മിച്ചു,
മനസിലലിഞ്ഞ് കൂടുന്ന
ഇത്തരം മാലിന്യങ്ങളെ
ചിരിയുടെ മാലിന്യ പ്ളാന്റിലിട്ട്
പരിഹാസത്തിന്റെ തീ കൊളുത്തി
സ്വയം
സംസ്ക്കരിച്ചെടുക്കുന്ന
ചെപ്പടി വിദ്യാ,
പിന്നീട് ,
ഈഗോ വർഗത്തിലെ
അഹങ്കാര അണുക്കൾ
എൻ രക്തത്തിൽ കലരാതെ
ഞാനെന്റെ ചുറ്റുവട്ടത്തിൽ
വിനയത്തിന്റെ പെർഫ്യൂം പൂശി
ദിവസവും പ്രാർഥിക്കും,
തമ്പുരാനെ,
അർബുദത്തെക്കാളും മാരകങ്ങളായ
മേൽത്തരം രോഗങ്ങളെ തൊട്ട്
എന്റെ ഖൽബിനെ കാത്ത് കൊളളണേ,!!!!!
ഷൗക്കത്ത് മെെതീൻ കുവെെത്ത്, (ഇടുക്കി,)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക