Slider

പഴനിമലയിലെ ചന്ദ്രൻ [കഥ]

0

കൊടൈക്കനാലിന്റെ പ്രകൃതി ഭംഗി മുഴുവൻ ആസ്വദിച്ച് ഒരു യാത്ര..
ഞങ്ങൾ പന്ത്രണ്ട് പേർ.
മൂടൽമഞ്ഞ് കൊണ്ട് മൂടി പുതച്ച കൊടൈക്കനാൽ എത്ര സുന്ദരിയാണ്.
എല്ലാ സ്ഥലവും കണ്ടു. മനസ്സ് നിറഞ്ഞു.
ഇവിടെ വരാതിരുന്നാൽ ഒരു നഷ്ട്ടം തന്നെ ആകുമായിരുന്നു. വെട്ടിയൊരുക്കിയതേയിലത്തോട്ടങ്ങളെ കോടമഞ്ഞ് പുണരുന്നത് കാണാൻ എന്തു രസാ...
കാണാവുന്നിടം സമൃദ്ധമായ പച്ചപ്പ്.
കമ്പിളി പുതച്ച ഗ്രാമവാസികൾ.
രണ്ട് ദിവസം പോയതറിഞ്ഞില്ല.
മടക്കയാത്രയ്ക്ക് നേരമായ്.
കൊടൈക്കാനാലിനോട് മൗനനൊമ്പരം ഉള്ളിലൊതുക്കി യാത്രാമൊഴി ചൊല്ലി.
മടക്കം.
ഞങ്ങളുടെ വാഹനത്തിന്റെ സാരഥി കുറച്ച് പ്രായം ചെന്ന ആളാണ്. ആ പ്രായത്തിനൊത്ത പോലെയാണ് വണ്ടിയുടെ പോക്കും.
അതുകൊണ്ടാണ് രാത്രി കൊടൈക്കനാലിൽ എത്തിച്ചേരേണ്ട ഞങ്ങൾ അടുത്ത ദിവസം രാവിലെയാണ് എത്തിയത്.
വണ്ടിയിലുള്ളർ ചെറുപ്പം ആയതിനാൽ തെറി വിളിയുടെ അഭിഷേകം ആയിരുന്നു.
ആ വാഹനത്തിന്റെ സ്പീഡ് കൂട്ടാൻ കഴിയാത്ത തരത്തിൽ ക്രമപ്പെടുത്തിവച്ചിരിക്കുകയാണ്.എന്ന
കാരണം പറഞ്ഞു കുറച്ച് തെറി വിളികുറച്ചു.
മനസ്സില്ലാ മനസ്സോടെ മടക്കയാത്ര തുടങ്ങി..
ഒരു വശം അഗാധമായ കൊക്ക. ഒരു വശം മല ഇതിനിടയ്ക്ക് കൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത. അതിലൂടെ ഞരങ്ങിയും മൂളിയും ഞങ്ങളുടെ വാഹനം കൊടമഞ്ഞിനെ വകഞ്ഞ് മാറ്റി യാത്ര തുടർന്നു.
സമയം പുലർച്ചെ 8.00 മണി.
ഇതിനിടയിൽ ഞങ്ങളിൽ ഒരാൾക്ക് മൂത്രമൊഴിക്കണം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കാൻ തുടങ്ങി.
നമ്മുടെ സാരഥി വണ്ടി ഒരു വിധം ഒതുക്കി നിർത്തി.
ദിലീപ് നായകനായുള്ള ലയൺ എന്നസീനിമ യാ ണ്. വണ്ടിയിലെ ചെറിയ tv യിൽ ഓടുന്നത്.
പോകുമ്പോൾ ആർത്തട്ടഹസിച്ച് പോയവർ ഇപ്പോ അലസമായ് ഇരുന്നു സിനിമ കാണുന്നു.
മൂത്രശങ്ക മാറ്റി വീണ്ടും യാത്ര.
കൊടൈക്കനാൽ മറഞ്ഞ് തുടങ്ങി.
പെട്ടെന്നാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും നിലവിളി.
"ബ്രേക്ക് ഇല്ലെടാ "
ഈ സമയം വണ്ടി ഒന്ന് ആടി ഉലഞ്ഞ് വലിയ ശബ്ദത്തോടെ അടുത്ത പാറയിൽ ഇടിച്ച് മറിഞ്ഞ് കഴിഞ്ഞിരുന്നു.
"എന്റെ ബദരീങ്ങളെ.. " ജീയാസിന്റെ നിലവിളി.
ഇടിയുടെശക്തിയിൽ റോഡിൽ ഉരഞ്ഞ് തെന്നി അഗാധമായ കൊക്ക ലക്ഷ്യമാക്കി നീങ്ങി.
ജീവിതം ഇവിടെ തീർന്നു.
എല്ലാവരും ഉറപ്പിച്ചു.
പക്ഷെ ഭാഗ്യം. വണ്ടി നിന്നു.
പിന്നെ എങ്ങിനെയും പുറത്ത് കടക്കാനുള്ള വെപ്രാളം.
ഒരു വിധം പുറത്ത് വന്നു..
ആപ്പോഴാ ഞങ്ങൾ നേരിടേണ്ടി വന്ന ദുരന്തം മനസ്സിലാക്കിയത്.
ഒരിഞ്ച് കൂടി നീങ്ങിയിരുന്നെൽ എല്ലാവരും തീർന്നെനെ..
ഒരു ഗ്രാമത്തിലെ 12 പേർ..
ദൈവസഹായത്താൽ ആർക്കും അധികം പരിക്കില്ല.
ഒരാളുടെ തലയ്ക്ക് ചെറിയ മുറിവുണ്ട്.
സൈഡ് സീറ്റിൽ ഇരുന്ന റിജോ.
അവന്റെമേൽ വണ്ടി മറിഞ്ഞപ്പോൾ അപ്പുറം ഇരുന്നവർ വന്നു വീണു.
സൈഡ് ഗ്ലാസ് പൊട്ടി.റോഡിൽ ഉരഞ്ഞതാണ്.
അവനെ പിന്നാലെ വന്ന ഒരു ബസ്സിൽ പഴനിയിലെ ഒരു ഹോസ്പിറ്റലിലേയ്ക്ക് കയറ്റി വിട്ടു.
മരണത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ച ആ ധീരനായ ഡ്രൈവറെ ഞങ്ങൾ നന്ദി കൊണ്ട് മൂടി.
പക്ഷെ അതെല്ലാം കഴിഞ്ഞാണ് അറിഞ്ഞത്.അ അപകടം എങ്ങനെ ഉണ്ടായത് എന്ന്.
നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ച് നടന്ന ആളാണ് നമ്മുടെ സാരഥി.
ഞങ്ങൾ ഈ മിനി ബസ്സ് ഓട്ടം വിളിച്ചപ്പോൾ അതിലെ ഡ്രൈവറിന് അസൗകര്യം ഉണ്ടായത് കൊണ്ട്. പകരം വന്നതാ.
അറിയാത്ത പണിക്ക് വന്നത് കൊണ്ട് കിട്ടിയ ശിക്ഷ.
[ഭാഗം II]
പഴനിയിലെ സർക്കാർ വക ഹോസ്പിറ്റലിൽ റിജോയ്ക്ക് പിന്നാലെ ഞങ്ങളെല്ലാരും വന്നു ചേർന്നു.ചെറിയ ചെറിയ പരിക്കുള്ളവർ എല്ലാവരും മുറിവുകൾ ഡ്രസ്സ് ചെയ്തു.
ഇതിനെല്ലാം സഹായി ആയ് ഒരാൾ ഉണ്ടായിരുന്നു.
ബർമുഡയും റ്റി ഷർട്ടും ധരിച്ച ഹിന്ദി സിനിമാ നടനെ പോലെ ഒരാൾ.35 വയസ്സ് തോന്നിക്കും വെളുത്ത നിറം. തമിഴൻ ആണെന്ന് തോന്നുകില്ല.,മുറി മലയാളവും പറയുന്നുണ്ട്. ഞങ്ങളുടെ ഒരു ബന്ധുവിനെപ്പോലെ അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്തു.അധികം സംസാരിക്കാത്ത പ്രകൃതം. ഇടയ്ക്ക് നേഴ്സിനോടെക്കെഞങ്ങൾക്ക് വേണ്ടി കയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ഭാഷ അറിയാത്ത ഞങ്ങൾക്ക് അദ്ദേഹം ഒരനുഗ്രഹമായി മാറി. പേര് സാമി.
ഇനി യാത്ര തുടരണമെങ്കിൽ അപകടം പറ്റിയ വണ്ടിക്കാർ ഏർപ്പാട് ആക്കിയ മറ്റൊരു വണ്ടി വന്നു ചേരണം. അത് രാത്രിയാകും. അത് വരെ എന്ത് ചെയ്യും ?
ഈ പന്ത്രണ്ട് പേർക്കും റൂമെടുക്കുക ചിലവ് കൂട്ടും.
അതിനും അദ്ദേഹം വഴി കണ്ടെത്തി.
പരിചയമുള്ള ഒരു ഓഡിറ്റോറിയം അവിടെ കഴിയാം.
കുറച്ച് പൈസാ കൊടുക്കണം.
എല്ലാവരും അവിടെ എത്തി.
അവശരായിരുന്നു ഞങ്ങൾ .
ഇതിനിടയിൽ ഒടുക്കത്തെ വിശപ്പും.
കുറച്ച് കഴിഞ്ഞപ്പോൾ സാമി വന്നു.
അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങൾക്കെല്ലാവർക്കുമുള്ള ഭക്ഷണം റെഡിയാണ് എന്നറിയിച്ചു..
ഹോ എത്ര നല്ല മനുഷ്യൻ. ദൈവദൂതനാണോ എന്ന് സംശയം തോന്നി.
ഞാനും അഭിലാഷും കൂടി. അദ്ദേഹത്തിന്റെ വീട്ടിൽ എത്തി.
കുറെ വീടുകൾ.അതിൽ ചില വീടിനുള്ളിലൂടെയാണ് വഴി. അതെക്കെ കടന്ന് സാമിയുടെ വീട്ടിൽ എത്തി.
വീട് എന്നു പറയാൻ പറ്റില്ല. ഒരു മുറി വീട്.അടർന്ന് വീഴുന്ന കുമ്മായ കൂട്ടുകൾ.
പക്ഷെ മുറ്റത്തിറങ്ങിയാൽ അങ്ങ് ദൂരെ പഴനിവേൽ മുരുകന്റെ വാസസ്ഥാനം കാണാം.
മൂക്കൊലിപ്പിച്ച് നാല് വയസുള്ള ഒരു പെൺകുട്ടിയുമുണ്ട്. അവിടെ.
ദയനീയമായ കാഴ്ച.
എന്നിട്ടും ഇദ്ദേഹം ഞങ്ങളെ നല്ല രീതിയിൽ സഹായിച്ചിരിക്കുന്നു. ഭൂമിയിൽ ഇങ്ങനെയുള്ള മനുഷ്യർ ഉള്ളത് കൊണ്ടാണ് ലോകം അവസാനിക്കാത്തത്..
അദ്ദേഹത്തിന്റെ ഭാര്യയും സുന്ദരി ആയിരുന്നു.
പക്ഷെ ആ മുഖത്ത് കോപത്തിന്റെ കാർമേഘങ്ങൾ ഞങ്ങൾ കണ്ടു.അത് കൊണ്ട് കുടുതൽ ഒന്നും പറയാൻ നിന്നില്ല.
ഞങ്ങൾക്കുള്ള ഭക്ഷണവുമായ് ഞങ്ങൾ ഇറങ്ങി.
എല്ലാവരും നന്നായ് കഴിച്ചു.
നല്ല രുചിയുള്ള വിഭവമായിരുന്നു. ഞങ്ങൾക്കായ്
സാമിയുടെ ഭാര്യ ഒരുക്കിയത്.
രാത്രി വൈകിയാണ് ഞങ്ങൾക്ക് പോകാനുള്ള വണ്ടി വന്നു ചേർന്നത്.ഞങ്ങൾ അറിയിച്ചതിനെ തുടർന്ന് യാത്രയാക്കാൻ സാമി കുടുംബസമേതം എത്തി. ഭാര്യയെയും കുട്ടിയെയും ഞങ്ങളുടെ അടുത്ത് നിർത്തി സാമി ആരെയോ കാണാൻ പോയ്.. ഈ സമയം ചെയ്ത സഹായങ്ങൾക്ക്
നന്ദി രേഖപ്പെടുത്താൻ ഞങ്ങൾ സാമിയുടെ ഭാര്യയുടെ അടുക്കൽ എത്തി.മുറി തമിഴിൽ പറഞ്ഞ് തുടങ്ങി.
"റൊമ്പ നന്ദി" അനീഷാണ് പറഞ്ഞത്.
അവനെ തടഞ്ഞ് .. ഞങ്ങളെ ഞെട്ടിച്ച് കൊണ്ട് ആ സ്ത്രി പച്ച മലയാളത്തിൽ പറഞ്ഞ് തുടങ്ങി.
അവരുടെ കഥന കഥ.
കൊച്ചിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച മേരി. പ്രായത്തിന്റെ തിളപ്പിൽ റോഡ് പണിക്ക് വന്ന സാമിയെ പ്രണയിച്ചു.ഒളിച്ച് ഓടി പോന്നതാ.അങ്ങനെ ഇവിടെ എത്തി. ഒന്ന് നിർത്തിയിട്ട് മേരി തുടർന്നു.
" നിങ്ങളുടെകാര്യങ്ങൾ ഇപ്പോഴാഞാനറിയുന്നത് ".[ ചിരിച്ച് കൊണ്ട്]
"നിങ്ങൾ ഒന്നും വിചാരിക്കരുത് കേട്ടോ.വീട്ടിൽ വന്നപ്പോൾ കുറച്ച് മോശമായ് പെരുമാറി .നിങ്ങൾക്കറിയുമോ?. സത്യം പറഞ്ഞാൽ പട്ടിണി ആയിരുന്നു കുറച്ച് നാളായ്."
"അപ്പോ സാമിയോ ?"ശരത്തിന്റെ ചോദ്യം .മേരി ഒന്നു ചിരിച്ചു. ആ ചിരിയിൽ നൊമ്പരം നിറഞ്ഞിരിന്നു.
" സാമിയോ ?അതിയാന് മുഴുത്ത ഭ്രാന്താണ് "
വിശ്വാസം വരാതെ ഞങ്ങൾ പരസ്പരം നോക്കി.
"ഭ്രാന്തോ " ? സജീദ് ഉറക്കെ തന്നെ ചോദിച്ചു.
"അതെ .നിങ്ങൾക്കറിയണോ ?പഴനിമല മുരുകൻ കോവിലിൽ നല്ല ജോലി ഉണ്ടായിരുന്നതാണ്.. നല്ല ശബളം.സന്തോഷമായ് കഴിഞ്ഞ് വരിക ആയിരുന്നു.അപ്പോഴാ ഈ ഭ്രാന്ത് പിടിച്ചത്.ബാധകൂടിയതാണെന്നെക്കെ ആളുകൾ പറയുന്നുണ്ട്. ആർക്കും ഒരു ഉപദ്രവും ഇല്ല.മറിച്ച് സഹായം മാത്രം ചെയ്യും. ഇത് പോലെ ഇടയ്ക്കിടെ ആരെങ്കിലുമായ് വരും.ഇങ്ങനെ ആയപ്പോൾ ആ ജോലിയും പോയ്.ഞാൻ ഒറ്റയ്ക്ക് എന്തു ചെയ്യും ?,ആരോട് പറയും ?"
മേരി കണ്ണ് തുടച്ചു.
തിരിച്ച് പോകുന്നതിന് മുൻപായ്.ഞങ്ങൾ എല്ലാവരും ചേർന്ന് സമാഹരിച്ച ഒരു തുക മടക്കി സാമിയുടെ കൈയ്യിൽ വച്ച് കൊടുത്തു.. പക്ഷെ ആ മനുഷ്യൻ അത് വാങ്ങാൻ തയ്യാറായില്ല.
.അവസാനം
സാമി കാണാതെ മേരിയുടെ കയ്യിൽ വച്ച് കൊടുത്തു. ഞങ്ങൾ മടങ്ങി.
സത്യത്തിൽ ആർക്കാണ് ഇവിടെ ഭ്രാന്ത് ?
ഇങ്ങനെയുള്ള ഭ്രാന്ത് വരുന്നത് ഒരു വിധത്തിൽ നല്ലതല്ലെ ?
ശുഭം..
സ്നേഹത്തോടെ
നിസാർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo