അക്ഷരങ്ങളെ "വൃത്ത"
നിബദ്ധമാക്കാൻ അറിയില്ലെനിക്ക്
പക്ഷേ "അർത്ഥ"പൂർണ്ണമാക്കാൻ
ഞാൻ ശ്രമിച്ചിട്ടുണ്ട് .....
നിബദ്ധമാക്കാൻ അറിയില്ലെനിക്ക്
പക്ഷേ "അർത്ഥ"പൂർണ്ണമാക്കാൻ
ഞാൻ ശ്രമിച്ചിട്ടുണ്ട് .....
വരികളെ "പ്രാസ" ത്തിൽ
കലർന്നെഴുതാൻ അറിയില്ലെനിക്ക്
പക്ഷേ "ശ്വാസ"ത്തിൽ
കലർന്നെഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ...
കലർന്നെഴുതാൻ അറിയില്ലെനിക്ക്
പക്ഷേ "ശ്വാസ"ത്തിൽ
കലർന്നെഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ...
കവിതകളെ "അലങ്കാരങ്ങൾ' കൊണ്ട്
അലങ്കരിക്കാൻ അറിയില്ലെനിക്ക്,
പക്ഷേ "ആത്മാവ്" കൊണ്ട്
അലങ്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ...
അലങ്കരിക്കാൻ അറിയില്ലെനിക്ക്,
പക്ഷേ "ആത്മാവ്" കൊണ്ട്
അലങ്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ...
വരികളിൽ ഭാഷാപാണ്ഡിത്യം
വരുത്താൻ അറിയില്ലെനിക്ക്
പക്ഷേ സാധാരണക്കാരനും മനസ്സിലാകുന്ന
ഭാഷയിൽ എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .....
വരുത്താൻ അറിയില്ലെനിക്ക്
പക്ഷേ സാധാരണക്കാരനും മനസ്സിലാകുന്ന
ഭാഷയിൽ എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .....
***സൗമ്യ സച്ചിൻ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക