Slider

ചതി

0
വന്‍ ചതികളാണ്
വലം കൈയ്യ് കൊടുക്കുന്ന
ജന്മബന്ധസുകൃതസൂത്രങ്ങള്‍ക്ക് 
പുണ്യം പുലമ്പുന്ന കര്‍മ്മക്കണക്കിന്റെ
കൂട്ടുപലിശപ്പിടിച്ചു വാങ്ങലുകള്‍ ,
ഉള്ളിലൂറിയ ആര്‍ദ്ര സ്നേഹത്തെ
വിറ്റുമോന്തുന്ന ശീമമദ്യത്തിന്റെ
സാന്ദ്രതയ്ക്കൊപ്പം അളക്കുന്ന
കപട സ്നേഹ വിഷവിത്തുകള്‍ക്ക്
തിരിച്ചറിവിന്റെ ചതിക്കാഴ്ച
നല്‍കുന്ന നോവിന്നിടയിലും
നീട്ടിയെറിയുന്ന സ്നേഹഭിക്ഷകള്‍,
പെറ്റവയറും പോറ്റിയ കൈകളും
പകുത്ത ഗര്‍ഭപാത്രത്തിന്റെ അധികാരവും
കൂട്ടിക്കിഴിച്ചു കണക്കുപറഞ്ഞു
എണ്ണിവാങ്ങുന്ന വാടകത്തുട്ടുകള്‍
ഇടംകൈയ്യെന്ന നേര്‍ പാതിയെ
പഴം പുരാണത്തിന്റെ നാറിയ
വിഴുപ്പുശീലകള്‍ കൊണ്ടു
ഇനിയും മറയ്ക്കുന്നത്
ചതികളല്ലേ, വന്‍ ചതികള്‍
------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo