Slider

ഏകം ,ശരേണ്യം - കഥ ഭാഗം - 3

0

For part 1 and 2 - Please click here -- www.nallezhuth.com
ഗുരുജി മൺകൂജയിൽ നിന്ന് വെള്ളം പകർന്നു കുടിച്ചു .എന്നിട്ടു എഴുന്നേറ്റു മുൻനിരയിൽ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്ന നാലു വയസ്സ് പ്രായം തോന്നിയ ഒരു കുഞ്ഞിനെ എടുത്തു വാത്സല്യത്തോടെ ചുംബിച്ചു .തന്റെ മടിയിൽ ഇരുത്തി തലോടി അദ്ദേഹത്തിന്റെ കണ്ണുകളിൽ അശ്രുബിന്ദുക്കൾ കാണാമായിരുന്നു .
അദ്ദേഹം തുടർന്നു . " പ്രിയരേ , കപ്പലിൽ നിന്ന് പുറത്തേക്കു പോകാൻ എളുപ്പമായിരുന്നില്ല . അപ്പോൾ സമയം പുലർ വേളയെ തോന്നിപ്പിച്ചു . കപ്പലിൽ കണ്ടൈനറുകൾ ഉയരത്തിൽ അടുക്കിയതിനാൽ പുറത്തേക്കുള്ള കാഴ്ച തടസ്സപ്പെട്ടിരുന്നു .ക്രൂയിസ് ക്യാബിനിലൂടെ മാത്രമേ പുറത്തേക്കു കവാടം ഉണ്ടാവൂ . അവിടെയെത്താൻ ഒരു മാർഗവും കണ്ടില്ല "
"എന്നിരുന്നാലും സാമാനങ്ങൾ ഇറക്കാൻ തുടങ്ങും മുൻപ് തീരം കണ്ടില്ലെങ്കിൽ അപകടമാണ് . ഒരുവിധേന ക്രൂയിസ് ക്യാബിനിന്റെ മേൽക്കൂരയിൽ എത്തി . മുകളിലേക്കുള്ള എയർ വെന്റിലേറ്റർ വഴി ഞങ്ങൾ അകത്തു കടന്നു .ക്യാബിനിന്റെ വിൻഡ് സ്‌ക്രീനിലൂടെ പുറത്തേക്കു തീരം വ്യക്തമായിരുന്നു . തീരം അകലെയാണ് . പുലർച്ചെ ആയതുകൊണ്ടാവും തിരക്ക് കണ്ടില്ല . ബോട്ടിലേ കരക്ക് അണയാൻ പറ്റൂ . എവിടെയാണ് എത്തിയതെന്ന് തീരത്തെ ബോർഡുകൾ നോക്കി വായിച്ചെടുക്കാൻ പറ്റിയ ദൂരത്തായിരുന്നില്ല കപ്പൽ . കപ്പലിലെ സേഫ്റ്റി യാർഡിൽ കെട്ടിയ ഫൈബർ ബോട്ടിലൊന്നു അഴിച്ചെടുത്തു വെള്ളത്തിലിറക്കി അതി ദ്രുതം തിരക്കൊഴിഞ്ഞ തീരത്തേക്ക് തുഴഞ്ഞു .ആശങ്കയും വിശപ്പും ദാഹവും വല്ലാതെ പിടിച്ചുലച്ചു ."
"ഞങ്ങൾ തുറമുഖത്തിന്റെ അകത്തായിരുന്നതിനാലാവും കരയുടെ ആ ഭാഗത്തു ഒരു സെക്യൂരിറ്റി ചെക്കിങ്ങും ഉണ്ടായില്ല .ക്രൂയിസിന്റെ വസ്ത്രമണിഞ്ഞതു ഞങ്ങൾക്ക് ധൈര്യം പകരുകയും ചെയ്തു .
അല്പം മുന്പോട്ടു നടന്നപ്പോൾ പോർട്ട് റിയോ ഡി ജനിറോ എന്ന സ്ഥലപ്പേര് അടയാളപെടുത്തിയത് കണ്ടു .
അടുത്ത് കണ്ട മനോഹരമായ ഒരു ചെറിയ ക്യാന്റീനിൽ നിന്ന് കുടിക്കാൻ വെള്ളവും സ്‌നാക്‌സും കഴിച്ചു കയ്യിൽ ഉണ്ടായിരുന്ന നാണയങ്ങൾ കൊടുത്തു . ഇപ്പോൾ റിയോ ഡി ജനീറോയിലെ പ്രശസ്തമായ കാർണിവെലിന്റെ ദിവസങ്ങൾ ആണെന്ന് അവിടെന്നു കിട്ടിയ ഒരു കുറിപ്പിൽ വായിച്ചു .പോർട്ടിനകത്തും അതിന്റെ ഭാഗമായ കലാമേളകൾ ഉണ്ടായിരുന്നു . ചുറ്റുപാടുകളെ മനസ്സിലാക്കും വരേക്കു ഞങ്ങൾ കാർണിവെലിന്റെ വേദിയിലെ ജനാവലിയിലേക്കു വലിഞ്ഞു . "
"യൂറോപ്യൻ മര്യാദകളാൽ സമ്പന്നമായ യൂറോപ്പിലെ പ്രശസ്തമായ "കാർണിവൽ " ആണ് റിയോ കാർണിവൽ .
പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സമ്പന്നതയുടെയും അടയാളപ്പെരുത്തൽ . സമൂഹത്തിലെ ഉന്നതർ അടക്കമുള്ളവർ പന്കാളികളാവുന്നു . മദ്യവും സല്കാരങ്ങളും ധാരാളം . നൃത്തവും സന്ഗീതവും എങ്ങും .
വ്യത്യസ്തമായ കലാ പ്രകടനങ്ങൾ . ജനങ്ങൾ രാവിലെ തന്നെ ഡാൻസും പാട്ടുമായി തെരുവിലെത്തുന്നു . അർധനഗ്നകളായ യുവതീയുവാക്കൾ അണി നിരക്കുന്ന സാമ്പ നൃത്തം ലോക പ്രശസ്തമാണ് .കറുത്ത വർഗ്ഗത്തിൽ പെട്ട ആളുകളുടെ നൃത്ത നൃത്യങ്ങളും അരങ്ങേറി .ചുരുക്കത്തിൽ റിയോയുടെ ഒരു ഐഡന്റിറ്റിയാണ് ആ കാർണിവൽ "
"പക്ഷേ , ഞങ്ങൾക്ക് പുറം ലോകത്തേക്കുള്ള വഴിയിലെ ഒരു ഇടത്തവളം എന്നതിൽ കവിഞ്ഞു അത് മറ്റൊന്നും ആയിരുന്നില്ല . കാർണിവൽ ആഘോഷങ്ങൾ നടക്കുന്ന സദസ്സിൽ സാധാരണക്കാർ ഇരിക്കുന്ന ഒരു മൂലയിൽ ഞങ്ങൾ ഇരുന്നു . ഒരു വളണ്ടിയർ ഞങ്ങളുടെ അടുത്തേക്കെത്തി ഞങ്ങളെ കൂട്ടി കൊണ്ട് പോയി . അല്പം ഭയം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഞങ്ങൾ നടന്നു . അയാൾ മുൻനിരയിലെ പ്രധാനപ്പെട്ട ആളുകൾ ഇരിക്കുന്ന വേദിക്കരികെ ഞങ്ങൾക്ക് സീറ്റ് തരപ്പെടുത്തി . ഞങ്ങളുടെ തലയിലും തൂവലുകൾ കൊണ്ട് അലങ്കരിച്ച മനോഹരമായ തൊപ്പികൾ അണിയിച്ചു . അനുഭവപ്പെടുന്ന എല്ലാത്തിലും ഒരു അസാധാരണത്വം തോന്നി . ജീവിക്കാനുള്ള കൊതിയും നിസ്സഹായതയും വികാരങ്ങളെ ഭരിച്ചു. സാമ്പ നൃത്തത്തിന്റെ ചിലമ്പൊലിയും സംഗീതവും പരിസരം ഗംഭീരമാക്കി .നഗ്നസുന്ദരികളുടെ മേനികൾ വേദിയിൽ പാട്ടിനൊത്തു വളഞ്ഞു പുളഞ്ഞു . വളന്റീർസ് സദസ്സിൽ വിലകൂടിയ പാനീയങ്ങൾ പകർന്നു കൊണ്ടിരുന്നു . സംഗീതത്തിന്റെ താളം എന്റെ സിരകളിൽ പടർന്നു . വേദിയുടെ താളത്തിനൊത്തു ഞാൻ അറിയാതെ ഒരു നൃത്തകനായി അസ്വസ്ഥകളുടെ ചിന്താ വേഗങ്ങൾ കൂടു വിട്ടു പറന്നു പോയി.സംഗീതത്തിന്റെ മാധുരിയിൽ അലിഞ്ഞു ഒരു അലയായ് , ഒരു ബാഷ്പകണമായ് അന്തരീക്ഷത്തിൽ പറന്നു ഞാൻ . അതിനിടയിൽ എപ്പോഴോ നൃത്തകി എന്നെ പുണർന്നു . അവൾക്കൊപ്പം ഞാൻ വേദിയിൽ നൃത്തമാടി ."
" പിറ്റേന്ന് ഞാൻ ഉണർന്നത് പട്ടുമെത്തയിലാണ് . മനോഹരമായി അലങ്കരിച്ച ഒരു ഉറക്കുമുറി .വിലകൂടിയ ഫർണിച്ചറുകളും കർട്ടനുകളും ഉപകരണങ്ങളും .അത്ഭുതവും ആശങ്കയും എന്നെ ഒരു പോലെ പിടിമുറുക്കി .
സ്തബ്ധനായി ഞാനിരുന്നപ്പോൾ വാതിൽ തുറന്നു ഇന്നലെ അവിടെ നൃത്തമാടിയ യുവതി കടന്നു വന്നു .ഞാൻ ഓർമ്മകൾ തിരിച്ചെടുക്കാൻ വേണ്ടി പരാതി നോക്കി . മനസ്സ് അസ്വസ്ഥമായി ഞാൻ രക്ഷപെടാൻ ശ്രമിക്കുന്നു. കരുക്കൾ പക്ഷെ , മനസ്സാക്ഷിയെ വരിയുന്നു . അവൾ മൃദുലമായി പുഞ്ചിരിച്ചു അവളുടെ കൈകൾ ഉയർത്തി വിരലുകൾ മടക്കി നിവർത്തി ഏറ്റവും ഇണങ്ങിയ ഒരാളെന്ന പോലെ "ഹായ് "പറഞ്ഞു ".
"ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു "
എന്നിട്ടു ഗുരുജി അയാളുടെ അടുത്തിരുത്തി കുഞ്ഞിനെ ഉമ്മവെച്ചു . അദ്ദേഹത്തിന്റെ മനസ്സിന്റെ അസ്വസ്ഥത മുഖത്തു വായിക്കാനായി .
ഗുരുജി കൂജയിൽ നിന്ന് ഒരല്പം വെള്ളം പകർന്നു കുടിച്ചു .
സദസ്സ് നിശബ്ദമായിരുന്നു .
അദ്ദേഹം തുടർന്നു
"ഞങ്ങൾക്ക് കഴിക്കാനുള്ള ആഹാരം തയ്യാറായിരുന്നു .ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ അവൾ എന്നോട് ചോദിച്ചു "
"താങ്കൾ കൂട്ടുകാരെ ഓർത്താണോ വിഷമിക്കുന്നത് " ഞാൻ മറുപടി ഒന്നും പറയാതെ അവളെ നോക്കി .
അവൾ പറഞ്ഞു ." അവർക്കു താമസിക്കാൻ ഇടം നൽകിയിട്ടുണ്ട് "
"ഞാൻ അവരോടു ഞങ്ങളുടെ കാര്യങ്ങൾ ചുരുക്കി വിവരിച്ചു അവർ ഞങ്ങൾക്കൊരു സഹായമായാൽ അതാണ് ആഗ്രഹിച്ചത് എല്ലാം കേട്ട അവർ ഒരു മറുപടിയും പറയാതെ വാതിൽ തുറന്നു പുറത്തേക്കു പോയി.
എന്നെ എന്തിന്നില്ലാത്ത ഭയവിഹ്വലതകൾ വേട്ടയാടി . ഉറക്കുമുറിയിലേക്കു പോലീസുമായി അവൾ കടന്നുവരാൻ ഇടയുണ്ടെന്നു എനിക്ക് തോന്നി . പഴയ തടവറയിലേക്കുള്ള മടക്കവും ശിക്ഷകളും ചിന്തകളിൽ നിറഞ്ഞു . അവിടെന്നോടി രക്ഷപെടാൻ വെമ്പി . പക്ഷെ എങ്ങോട്ടു . നിറയെ സെക്യൂരിറ്റി ചുറ്റിലുമുള്ള ഈ തുറമുഖ നഗരത്തിൽ നിന്ന് എങ്ങനെ പോകും !"
" വാതിലിലെ മുട്ട് ഒരു പെരുമ്പറ ആയാണ് എനിക്ക് തോന്നിയത് ഞാൻ ഞെട്ടി പിടഞ്ഞു . വാതിൽ തുറന്നു അവൾ കടന്നു വന്നു . അവൾ എനിക്കായി നീട്ടിയ ബാഗ് തുറന്നപ്പോൾ അതിൽ എനിക്കുള്ള പുതിയ വസ്ത്രങ്ങളും പാദരക്ഷകളും ഉണ്ടായിരുന്നു . വസ്ത്രങ്ങൾ മാറ്റിയൊരുക്കി എന്നെയും കൂട്ടി അവർ ആ വിശാലമായ വിപണന കേന്ദ്രത്തിലെ കാഴ്ചകൾ കാണിച്ചു നടന്നു ഈ ഭൂമിയിലെ ഏതൊന്നിലും എന്റെ മനസ്സ് ഇണങ്ങി നിന്നില്ല . കാണുന്നതൊന്നും പൂർണ്ണമല്ലെന്നും ഇതൊക്കെ വെറും ഒരലങ്കാരം മാത്രമാണെന്നും എന്റെ മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു . ഒരു അസ്വാതന്ത്ര്യം വരെ മാത്രം നിലനിൽക്കുന്ന നശിച്ചു പോയിക്കൊണ്ടിരിക്കുന്ന പുറം പുറം മോടികൾ മതമാണീ ലോകം മൂത്രനാളിയിൽ വന്നടിയുന്ന മൂത്രത്തിന് പുറത്തേക്കുള്ള സ്വാതന്ത്ര്യം നിഷേധിച്ചാൽ പോലും തീരുന്നതാണീ വീര്യവും ഊർജ്ജവും .
" നടക്കുന്നതിന്നടിയാൽ പ്രദർശനത്തിന് വെച്ച ചില സ്റ്റാളുകളിൽ കയറി ഇറങ്ങി , അവൾ എന്തെക്കെയോ വാങ്ങിച്ചു കൊണ്ടിരുന്നു . ഒരു പുസ്‌തക പ്രദർശന ഹാളിൽ കയറിയപ്പോൾ ഒരു യുവാവാണ് പരിചിതനെ പ്പോലെ വന്നു എന്നോട് കുശലം പറഞ്ഞു . അദ്ദേഹം പുസ്തകങ്ങൾ എനിക്കായി തന്നു .കുറെ സമയം അതിലെ ചുറ്റി വീണ്ടും കിടപ്പുമുറിയിലേക്ക് മടങ്ങി . അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അവളെ പിന്തുടരുകയല്ലതെ എനിക്ക് വേറെ മാർഗം ഉണ്ടായിരുന്നില്ല "
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു . "ഇന്നത്തെ നൃത്ത വേദിയിൽ പങ്കെടുക്കണം . ഈ പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വാഹനത്തിൽ താങ്കൾക്ക് ഞങ്ങളുടെ കൂടെ മടങ്ങാം " ആ ഗ്രൂപ്പിന്റെ ഭാഗമായി പുറത്തേക്കു പോകുമ്പോൾ ചെക്കിങ് ഉണ്ടാവില്ലായിരിക്കാം .
"പക്ഷേ ,എനിക്ക് നൃത്തമറിയില്ലല്ലോ " ഞാൻ പറഞ്ഞു .
"നിങ്ങൾ ഇന്നലെ വളരെ നന്നായി നൃത്തം ചെയ്തു , അങ്ങനെ വേണം ഇന്നും "അവൾ പറഞ്ഞു .
എനിക്ക് നൃത്തം വെക്കാനാവുമോ ! ഇന്നലെ ഞാൻ നന്നായി നൃത്തം ചെയ്തുവത്രേ ! ബോധം നഷ്ടപ്പെടുന്ന തലച്ചോറിൽ ഉണ്ടാവുന്ന വിഭ്രംശമാണ് നൃത്തം എന്ന് എനിക്ക് തോന്നി സംഗീതവും നൃത്തവും ജീവിതയാഥാർഥ്യത്തിൽ നിന്ന് ചിന്തകളെ അകറ്റുന്ന ഒരു മയക്കു മരുന്നാണോ !
എനിക്ക് അവരുടെ കൂടെ ചേർന്നേ പറ്റൂ . ഇന്ന് രാത്രിയിൽ ഞാനും നൃത്തം ചെയ്യണം .
അവൾ വിശ്രമിക്കാനൊരുങ്ങി .
ഞാൻ എനിക്ക് കിട്ടിയ പുസ്തകം വായിക്കാനും .
ആ വായന എന്റെ ആത്മാവിനോടുള്ള സംസാരമായിരുന്നു . ഞാൻ ഉത്തരങ്ങൾ തേടേണ്ട വസ്തുതകളോടുള്ള ചോദ്യങ്ങളായിരുന്നു . എന്റെ മനസ്സാക്ഷിയോടുള്ള സംവേദനമായിരുന്നു .
വൈകുന്നേരം അവൾ എന്നെ ഒരു നൃത്തകനായി ഒരുക്കി .
കുറെ ഡാൻസു മാതൃകകൾ എനിക്ക് ചെയ്തു പഠിപ്പിച്ചു .
മുഖത്തെ ഭാവങ്ങൾ പറഞ്ഞു തന്നു . അവളും ഒരുങ്ങി . നൃത്ത വസ്ത്രങ്ങൾക്ക് മീതെ ഗൗണുകൾ അണിഞ്ഞു നൃത്ത മണ്ഡപത്തിലേക്ക് ഞങ്ങൾ പുറപ്പെട്ടു .
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo