Slider

കാലയവനികക്കുള്ളിലെ ലഹോര്‍ (ഭാഗം-1)

0

ഹായ് ഫ്രണ്ട്സ്,
ഞാനിവിടെ പുതിയൊരു കഥയെഴു
തുകയാണ്.
ഒരു കാലത്ത് വിശാല ഭാരതത്തിന്‍റെ ഭാഗമായിരു ന്ന ലഹോറിലും കറാച്ചിയിലുമൊക്കെ,മലബാര്‍
ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ തൊഴില്‍തേടി പോ
കുമായിരുന്നു. അവരുടെ കഥയാണിത്....
കാലയവനികക്കുള്ളിലെ ലഹോര്‍ (ഭാഗം-1)
-------------------------------------------------
ലഹോര്‍....ഒരുകാലത്തെ ഭാരതത്തിന്‍റെ എണ്ണം
പറഞ്ഞ നഗരങ്ങളിലൊന്ന്. വിശാല പഞ്ചാബ്
പ്രവിശ്യയുടെ തലസ്ഥാനം. പാകിസ്ഥാന്‍റെ രണ്ടാ
മത്തെ വലിയ നഗരം.ഒന്നാമത്തേത് സിന്ധ് പ്രവി
ശ്യയുടെ തലസ്ഥാനമായിരുന്ന കറാച്ചി. ഇന്നത്തെ ഇന്ത്യന്‍അതിര്‍ത്തിയില്‍ നിന്നും അധികം ദൂരമല്ലാ തെ രവി നദിയുടെ ചാരെ ലഹോര്‍ സ്ഥിതി ചെയ്യു ന്നു.
എത്രയോ പടയോട്ടങ്ങളുടെ കഥകള്‍ ലഹോറിന്
പറയാനുണ്ട്.ഒരു കാലത്ത് മറാത്താ സാമ്രാജ്യത്തി
ന്‍റേയും,സിഖ് രാജവംശത്തിന്‍റേയും,മുഗള്‍ സാമ്രാ ജ്യത്തിന്‍റേയും..ഏറ്റവും അവസാനം ബ്രിട്ടീഷ്
അധീനതയിലുമായിരുന്നു ലഹോര്‍.
സുന്ദരഭൂമിയായിരുന്നു പഞ്ചാബും ലഹോറും. താഴ്വരകളിലൊക്കെ തുലിപും ഗുല്‍മോഹര്‍പൂ
ക്കളും, കളകളാരവം മുഴക്കിയൊഴുകുന്ന രവിനദി
യും,അധികം ദൂരമല്ലാതെ സ്ഥിതി ചെയ്യുന്ന ഗോത
മ്പ് പാടങ്ങളും മുന്തിരിവള്ളികളുടെ വിശാല ലോക
വുമൊക്കെ കാണാന്‍ എത്ര സുന്ദരമായിരിക്കും
അല്ലേ..?.!!
ലഹോര്‍ സിറ്റിയില്‍- മുഗള്‍ ഗാര്‍ഡന്‍,വാല്മീകി
ടെമ്പിള്‍,മുഗള്‍ചക്രവര്‍ത്തിയായിരുന്ന ജഹാംഗീ
റിന്‍റെ ശവകുടീരം,ഒരു സിഖ് തീര്‍ത്ഥാടനകേന്ദ്രമാ
യ ഗുരുനാനാക്കിന്‍റെ ശവകുടീരം മുതലായവ
ഇന്നും സ്ഥിതി ചെയ്യുന്നു.
ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ- പാക് അതിര്‍ത്തി വരക്കു
മ്പോള്‍,അവസാനമാണ് ലഹോറിനെ പാക്കിസ്ഥാ
നില്‍ ചേര്‍ക്കുന്നത്. അതിന് അവര്‍ പറഞ്ഞ ന്യാ
യീകരണം..ഇന്ത്യക്ക് ബോംബെ ഉണ്ടല്ലോ അപ്പോ ള്‍ പാക്കിസ്ഥാനും വേണ്ടേ വലിയൊരു സിറ്റി.!
അപ്പോള്‍ അന്ന് കറാച്ചിയേക്കാള്‍ വലിയ സിറ്റി ലഹോര്‍ ആയിരുന്നിരിക്കണം അല്ലേ.?
പഴയ ബ്രിട്ടീഷ്- മദ്രാസ് സ്റ്റേറ്റിലെ ഒരു ജില്ലയായി
രുന്നു മലബാര്‍.അതായത് പാലക്കാട് നിന്നും കാസര്‍കോടിനടുത്ത കാഞ്ഞങ്ങാട് വരെ.
ഇവിടെ നിന്നുമാണ് ഒരുകാലത്ത് ആളുകള്‍ ജോ ലി തേടി ലഹോര്‍-കറാച്ചി മേഖലകളിലേക്ക് പോ യിരുന്നത്.
ഇത് കോഴിക്കോട്-ബേപ്പൂര്‍ക്കാരന്‍ ചന്ദ്രബാബു.
വളരെ ചെറുപ്പത്തിലേ നാടുവിട്ടതാണ്.അങ്ങനെ
ബോംബെ(മുംബൈ)യിലെത്തി..അവിടെ പലവിധ
ജോലികള്‍ ചെയ്തു. കുതിരവണ്ടിയോടിക്കല്‍,
സായിപ്പിന്‍റെ വണ്ടി കഴുകിക്കൊടുക്കല്‍... ഡ്രൈവിംഗ് വരെ പഠിച്ചു. അതിനിടക്കാണ് അവന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലോ ലെവല്‍ പോസ്ററില്‍ ഒഴിവുണ്ടെന്നറിഞ്ഞു. ഇന്‍റര്‍വ്യു അറ്റന്‍ഡ് ചെയ്തു. ഹിന്ദി നല്ല വശവും..
പുറമെ നല്ല ബുദ്ധിമാനുമായതുകൊണ്ട് പെട്ടെന്ന് തന്നെ സെലക്ഷനും കിട്ടി. പക്ഷേ ഒരു പ്രശ്നമുണ്ട്,
പോസ്റ്റിംഗ് അങ്ങ് ദൂരെയാ..ലഹോറില്‍. ഇന്ത്യാ
വിഭജനത്തിന് മുമ്പ് pnb യുടെ ഹെഡ് കറാച്ചി
ആയിരുന്നല്ലോ.ഏതായാലും ചന്ദ്രബാബു ലഹോ റിലേക്ക് പോകാന്‍ തീരുമാനിച്ചു.അവിടെയുള്ള
വരും മനുഷ്യര്‍ തന്നെയാണല്ലോ.!
ലഹോറില്‍ വെച്ച് ചന്ദ്രബാബു കണ്ടുമുട്ടിയ ഒരു
മലയാളിയാണ് മലപ്പുറത്ത്കാരന്‍ കാദര്‍കുട്ടി.
നാട്ടിലെ പ്രാരാബ്ധങ്ങള്‍ മൂലം തൊഴില്‍ തേടി
നാട് വിട്ട മറ്റൊരു ചെറുപ്പക്കാരന്‍.അഹമ്മദാബാ
ദില്‍ പലവിധ ബിസിനസ്സ് ചെയ്ത് വിജയിക്കാത്ത ത് കൊണ്ട്,ഒരു ഭാഗ്യപരീക്ഷണത്തിനായി ലഹോറി
ല്‍ എത്തിയതാണ്.ഇപ്പോള്‍ വലിയ മോശമില്ലാ ത്ത രീതിയില്‍ ഒരു ഹോട്ടല്‍ നടത്തുന്നു..
..ഹോട്ടല്‍ 'മുഹബത്ത്'.
ചന്ദ്രബാബു, ഹോട്ടലിലെ നിത്യസന്ദര്‍ശകനായി
മാറി.സമപ്രായക്കാരായതുകൊണ്ട് അവര്‍ ചര്‍ച്ച
ചെയ്യാത്ത വിഷയങ്ങളില്ലായിരുന്നു.ചന്ദ്രബാബു
വിന്‍റെ ബാങ്കും ഹോട്ടലിനടുത്ത കെട്ടിടത്തിലായി
രുന്നു.അവര്‍ തമ്മിലുള്ള ബന്ധംവളര്‍ന്നു.ഒരാത്മ
ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്....
(തുടരും)

By Ashok Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo