നിന്റെ വാക്കുകൾ
ലക്ഷ്യമില്ലാതെ
ചുഴറ്റി എറിയുന്ന
കല്ലുപോലെ ആവരുത്
മരവിച്ച തലച്ചോറിൽ
ചലനങ്ങൾ സൃഷ്ടിക്കുന്ന
ബോധത്തിന്റെ
വിത്തുകളാവട്ടെ.
നിശ്ചലമായ തടാകത്തിൽ
എറിയപ്പെട്ട കല്ലുപോലെ
മനുഷ്യമനസ്സിൽ തിരിച്ചറിവിന്റെ
നൻമയുടെ ഓളങ്ങൾ
സൃഷ്ടിക്കട്ടെ.
നിരാശയുടെ പാതാളത്തിൽ
നിന്നും പ്രത്യാശയുടെ
വെളിച്ചത്തിലേക്ക്
ഒരു കൈത്തിരി നാളമാവട്ടെ
ചോരയ്ക്ക് ചോര പകരം
ചോദിയ്ക്കുന്നവന്റെ
കണ്ണിലെ പകയുടെ
കനലുകൾ ഊതിക്കെടുത്തട്ടെ.
പരാജയത്തിന്റെ പടുകുഴിയിൽ
വീണവന് വിജയത്തിലേയ്ക്കുള്ള
പടികളിൽ ഊന്നുവടിയാകട്ടെ...
ലക്ഷ്യമില്ലാതെ
ചുഴറ്റി എറിയുന്ന
കല്ലുപോലെ ആവരുത്
മരവിച്ച തലച്ചോറിൽ
ചലനങ്ങൾ സൃഷ്ടിക്കുന്ന
ബോധത്തിന്റെ
വിത്തുകളാവട്ടെ.
നിശ്ചലമായ തടാകത്തിൽ
എറിയപ്പെട്ട കല്ലുപോലെ
മനുഷ്യമനസ്സിൽ തിരിച്ചറിവിന്റെ
നൻമയുടെ ഓളങ്ങൾ
സൃഷ്ടിക്കട്ടെ.
നിരാശയുടെ പാതാളത്തിൽ
നിന്നും പ്രത്യാശയുടെ
വെളിച്ചത്തിലേക്ക്
ഒരു കൈത്തിരി നാളമാവട്ടെ
ചോരയ്ക്ക് ചോര പകരം
ചോദിയ്ക്കുന്നവന്റെ
കണ്ണിലെ പകയുടെ
കനലുകൾ ഊതിക്കെടുത്തട്ടെ.
പരാജയത്തിന്റെ പടുകുഴിയിൽ
വീണവന് വിജയത്തിലേയ്ക്കുള്ള
പടികളിൽ ഊന്നുവടിയാകട്ടെ...
സനു. മാവടി...........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക