Slider

സൗമ്യം

0


ഒരു കയ്യിൽ മാനവും മറുകയ്യിലുയിരുമായ്
ജീവനായ് കേണുകൊണ്ടന്നു ഞാൻ ചാടുമ്പോൾ
കരുണതെല്ലും തൊട്ടു തീണ്ടാത്തപലരുമന്നു
കണ്ടില്ലെന്നു നടിച്ചെൻ്റെ വേദന 
കേട്ടില്ലെന്നു നടിച്ചെൻ്റെ രോദനം
ഒരു മാത്രയല്പം ദയവുതോന്നിയാരേലും
എന്നെ തിരഞ്ഞൊന്നു പിറകോട്ടു പോയെങ്കിൽ
വാർത്തകൾ തിന്നു വളരുന്ന ചാനലിൽ
പുതുവാർത്തയായന്നു ഞാൻ മാറാതെയായേനെ
ജീവൻ നിലച്ചന്നു ഞാൻ പിരിഞ്ഞപ്പോഴും
പിച്ചിയെറിഞ്ഞൊരാ എൻ്റെയുടലന്ന്
പിന്നെയും പിന്നെയും ഭോഗിച്ചു ലെെവായി
ചർച്ചയായ് സംവാദമായ് വാർത്തയായൊക്കെയും
പലരും കരഞ്ഞന്നു മുഖപുസ്തകത്തിലൂടെ
അന്നെന്നെ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ
കൂകിയകന്നുപോയവരൊക്കെയും
ഇന്നെൻ്റെ വേർപാടിൽ ഖിന്നരായ് മാറുന്നു
എൻ്റെ കാലനാം ഒന്നരകയ്യനെ പൂവിട്ടു പൂജിച്ച്
വിശുദ്ധനാക്കുന്നൊരാ കാട്ടാള കിങ്കരാ
നാളെ നിൻ മകളുടെ മാനം കവരുവാൻ
കരുത്തുപകരേണം നിൻ്റെയീ വിശുദ്ധന്

By: 
Vijitha Vijayakumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo