Slider

തുമ്പപ്പൂവ്

0

ശ്രാവണ ചന്ദ്രികതേടും പുഷ്പമെ
ശുദ്ധമാം മാനസ ത്തുമ്പപൂവേ
തൂവെള്ള നിറം നിനാക്കാരു തന്നു?
ഓണനിലാവിൻ പുഞ്ചിരിയോ.? ഈ ഹിമകണമോ.....?
ഓണത്തുമ്പികൾ തേനുണ്ണുവാനെത്തും
ചേലൊത്തവെൺപൂവേ...തുമ്പപൂവേ
ഓമനഗന്ധം നിനക്കാരു തന്നു...?
ചിങ്ങ വസന്തമൊ?... ഈ കാറ്റൊ...?
പൂക്കളം തന്നിലലിയാൻ കൊതിക്കും
അത്തപ്പൂവേ പറയൂ....
ഈ സൗന്ദര്യരൂപം നിനക്കാര് തന്നു?
മവേലി മന്നനോ...? പൂന്തിങ്കളോ?
ചിങ്ങ വസന്തം കസവണിത്തെത്തുമ്പോൾ
പുഞ്ചിരിയിയോടെ നീ പൂത്ത് നിൽക്കു
പ്രിയതരമാം ഓർമ്മകൾക്ക് നിറം പകരുന്നു നീ
പ്രിയമാണെനിക്കെന്നും നിൻ നൈർമല്യം.
വിഭീഷ് തിക്കോടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo