Slider

ഓണം ! വല്ലോണം !

0

മാവേലിനാടിന്‍റെ നന്മകളോര്‍ക്കുവാന്‍ 
വര്‍ഷത്തിലെത്തുന്നൊരോണം. 
ആ നല്ലൊരോര്‍മ്മയ്ക്കു സദ്യയൊരുക്കി നാം
മൃഷ്ടാന്നഭോജനം ചെയ്‍വൂ.
നല്ലോരയല്ക്കാര്‍ക്കു കാശെത്ര നല്കുന്നു
പൂക്കളം തീര്‍ക്കുവാനായി.
തെച്ചി,മന്ദാരം തുളസിയും തുമ്പയും
ചെമ്പരത്തിപ്പൂവുമൊന്നും.
പൂക്കളം കാണുവാന്‍ ഭാഗ്യമില്ലാതെയായ്
കേഴുന്നുവാരിതു കാണ്മാന്‍ !
മാനുഷരൊന്നുപോല്‍ ഗാനങ്ങളില്‍ മാത്ര-
മായൊതുങ്ങീടുന്നൊരോണം.
കള്ളവും വഞ്ചനയും കൂടാതുള്ളൊരു
നാടിന്നുമോര്‍മ്മയില്‍ മാത്രം
പാലട , കാളനോലന്‍ , സാമ്പാറെന്നിവ
പാക്കറ്റിലെത്തുന്നൊരോണം
മുറ്റത്തുപൂക്കളം തീര്‍ക്കാനിവന്‍റുകാ - *
രെത്തിയാല്‍ നന്നാകുമോണം.
കുമ്മിയടിക്കുവാനുമിവരെത്തുകി -
ലോണം പൊടിപൊടിച്ചേനേ !
ബീവറേജിന്‍റെ മുന്നില്‍ വരി നില്ക്കണ -
മെത്രനേരം പുരുഷന്മാര്‍!
വല്ലോണവുമോണമാഘോഷിച്ചീടുവാന്‍
പാടുപെടുന്നു മനുഷ്യര്‍.
*Event management
By: കൃഷ്ണരാജ ശര്‍മ്മ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo