രാത്രി വീട്ടിൽ വന്നു കയറിയപ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു.അമ്മ വന്നു വാതിൽ തുറന്നു. അമ്മയുടെ മുഖത്ത് നോക്കാതെ ഞാൻ എന്റെ മുറിയിലേക്ക് പോയി.
"കണ്ണാ...നീ വല്ലതും കഴിച്ചതാണോ...അമ്മ എടുത്ത് വെയ്ക്കാം..എന്റെ മക്കൾ വന്നെ..."
അമ്മ വിളിച്ചു പറഞ്ഞു.
"എനിക്ക് വേണ്ടമ്മാ..വിശപ്പില്ല.."
"കണ്ടോ...നിന്നെയും നോക്കിയല്ലേ ഞാൻ ഇത്രയും നേരം ഇവിടെ ഇരുന്നെ...നീ വന്നിട്ട് ഒരുമിച്ച് കഴിക്കാൻ..വാ..അമ്മയുടെ കൂടെ ഒരു വാ കഴിച്ചിട്ട കിടക്ക്..."
അമ്മ വീണ്ടും വിളിച്ചു.
എനിക്ക് വേണ്ടമ്മാ...അമ്മ കഴിച്ചിട്ട് കിടന്നൊ.."
.
"മക്കൾക്ക് വേണ്ട എങ്കിൽ എനിക്കും വേണ്ട...ഞാൻ പിന്നെ ഇതൊക്കെ വെച്ച് ആർക്ക് വെണ്ടിയിട്ടാ നോക്കി ഇരിക്കണെ..."
ഞാൻ നോക്കിയപ്പോൾ അമ്മ പാത്രങ്ങൾ എല്ലാം എടുത്ത് കൊണ്ട് അടുക്കളയിലേക്ക് പോകുകയാണു.ഞാൻ അമ്മയെ വിളിച്ചു.
"അമ്മ വാ...കഴിച്ചിട്ട് കിടക്ക്..മരുന്നു കഴിക്ക്കുന്നതല്ലേ ...കഴിക്കാതെ കിടന്നു വെറുതെ പ്രശ്നം ഉണ്ടാക്കണ്ട."
"ഞാൻ കഴിക്കണം എങ്കിൽ നീയും കഴിക്കണം...നിനക് ഇഷ്ടാ എന്നു പറഞ്ഞകൊണ്ട് സൊയബീൻ വാങ്ങി കറി ആക്കിയിട്ടുണ്ട്.എന്റെ മക്കൾ വാ...കുറച്ച് കഴിക്ക്.."
ആ സ്നേഹത്തിനു മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.കഴിക്കുന്നതിനിടെ ആണു ഞാൻ അമ്മയെ ശ്രദ്ധിച്ചത്.അമ്മ ആകെ ക്ഷീണിച്ചിരിക്കുന്നു.മുഖം ഒക്കെ ആകെ ക്ഷീണിച്ച് കവിൾ ഒക്കെ ഒട്ടിയിട്ടുണ്ട്.മുടി മുൻഭാഗത്ത് കുറച്ച് നര വീണിരിക്കുന്നു..ഒരു ജന്മം മുഴുവൻ എനിക്ക് വേണ്ടി മാത്രം ജീവിച്ച് തീർത്ത് സാധുസ്ത്രീ...വൈകുന്നേരം നടന്ന സംഭവങ്ങൾ കൂടി ഓർത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു.
കഴിച്ചിട്ട് വന്നു കിടന്നിട്ട് ഉറക്കം വന്നില്ല;തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ.ഞാൻ ഉറങ്ങാൻ ശ്രകിച്ചു എങ്കിലും ആ സംഭവം വീണ്ടും വീണ്ടും മനസിലേക്ക് വന്നുകൊണ്ടിരിക്കുകയാണു.അമ്മയുടെ മുറിയിൽ വെളിച്ചമുണ്ട്.അമ്മയുടെ അടുത്തെക്ക് പോകണം എന്നുണ്ട്.പക്ഷെ വല്ലാത്ത കുറ്റബോധം..അത് എന്നെ കട്ടിലിൽ തന്നെ പിടിച്ചിട്ടു.
******************************************
മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങാൻ അമ്മ എന്നെ മൂന്നു നാലു ദിവസായിട്ട് വിളിക്കുകയാണു.അമ്മയോട് പോയി വാങ്ങാൻ പറഞ്ഞാൽ നീയും കൂടെ വാ...നമുക്ക് ചന്തയിൽ ഒക്കെ ഒന്നു പോയി സാധനങ്ങൾ വാങ്ങി വരാം എന്ന പറച്ചിലാണു.പണ്ട് കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ കയ്യിൽ തൂങ്ങി നടന്ന കഥകളും കൂടെ ആകുമ്പോൾ പൂർത്തിയായി.കുഞ്ഞിലെ അങ്ങനെ നടന്നു എന്നു വെച്ച് ഇപ്പൊഴും നടക്കണം എന്നൊക്കെ പറഞ്ഞാൽ വലിയ പാടാണു എന്റെ അമ്മെ..അമ്മക്ക് പോയി വാങ്ങാനുള്ള സാധനങ്ങൾ അല്ലെ ഉള്ളൂ..എനിക്ക് വൈകിട്ട് കുറച്ച് പണികൾ കൂടി ഉണ്ട് എന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.
ബാങ്കിൽ നിന്നും ജോലി കഴിഞ്ഞു നേരെ ബീച്ചിലേക്കാണു.സുജിത്, അജിത്, അനു, അരുൺ പിന്നെ ഞാൻ ..ഞങ്ങൾ അഞ്ചുപേർ..കോളേജ് കാലം തൊട്ടുള്ള സുഹൃത്തുക്കൾ.ചുമ്മാ അതുവഴി വായിനൊക്കി കറങ്ങി നടക്കും അസ്തമയം കാണും പിന്നെ ഭാവിയിൽ അരുൺ ചെയ്യാനിരിക്കുന്ന സിനിമയുടെ കഥ പറയും..കഥ പറച്ചിൽ അങ്ങനെ നീണ്ട് നീണ്ട് പോയി അവസാനം വിശന്നു തുടങ്ങുമ്പോൾ ബീച്ച് വിടും.കൃഷ്ണേട്ടന്റെ തട്ട് കടയിൽ നിന്നും ദോശ്ശയും കപ്പബിരിയാണിയും.അതും കഴിഞ്ഞ് ആണു നേരെ വീട്ടിലേക്ക് പോക്ക്.ഇതിങ്ങനെ കുറെ വർഷങ്ങൾ ആയി നടന്നു വരുന്ന ഒരു ദിനചര്യ ആയി ഞങ്ങൾക്ക് മാറിയിരുന്നു.
പതിവ് പോലെ ജോലി കഴിഞ്ഞ് ഇറങ്ങിയയപ്പോൾ അമ്മയുടെ വിളി വന്നു.ഞാൻ കോൾ എടുത്തില്ല.അമ്മയുടെ കൂടെ ചന്തയിൽ പോകാൻ വിളീക്കണ വിളി.പോയാൽ ചുമ്മാതെ ഇട്ട് എന്നെ അതിലേക്കൂടി എല്ലാം നടത്തിക്കും.ഒരു കിലോ സാധനം വാങ്ങാൻ ഒരു മണിക്കൂർ.നമുക് ദേഷ്യം വരും.പിന്നെ മുട്ടായി വാങ്ങണോ...നാരങ്ങാ വെള്ളം വേണൊ...ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്നുള്ള ചിന്ത ഒക്കെ അമ്മ അങ്ങു മറക്കും.ഞാൻ ബൈക്ക് എടുത്ത് നേരെ ബീച്ചിലേക്ക് വിട്ടു.അവന്മാർ അവിടെ വന്നു കാണും.ഇന്നു വെള്ളിയാഴ്ച ആയത്കോണ്ട് നല്ല തിരക്കും ഉണ്ടാകും.പോകുന്ന വഴി മുഴുവൻ ഫോൺ റിംഗ് ചെയ്ത് കൊണ്ടിരുന്നു..അവന്മാർ അവിടെ വെയിറ്റിങ്ങിൽ ആയിരുന്നു.നേരത്തെ എത്തിയോടെ..എന്നു ചോദിച്ച് കൊണ്ട് ഞാൻ അങ്ങോട്ട് നടന്നു.ഫോൺ എടുത്ത് നോക്കിയപ്പോൾ പതിനഞ്ച് മിസ്കോൾ.ഈ അമ്മക്ക് വേറെ പണി ഇല്ലെ..ഞാൻ ഉള്ളിൽ ഓർത്തു.
അനു എത്തിയില്ലേടാവേ എന്നു ചോദിക്കുന്നതിനിടയിൽ ആണു അവന്റെ കോൾ വന്നത്.നീ എവിടെയാ എന്ന അവന്റെ ചോദ്യത്തിനു ഞങ്ങൾ ഇവിടെ എത്തി വേഗം വാ മോനെ എന്നു മറുപടി പറഞ്ഞു.ഞാൻ ഉടനെ എത്താം..അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു.
അനു കുറെ താമസിച്ചാണു എത്തിയത്.നീ എന്താടാ വൈകിയത് എന്ന അരുണിന്റെ ചോദ്യത്തിനു അവൻ ഉത്തരം പറഞ്ഞില്ല.മുഖത്ത് ആകെ ഒരു ദേഷ്യഭാവം...
"എന്നതാടാ..എന്നാ പറ്റിയെ..".ഞാൻ ചോദിച്ചു..
"നീ എന്താ അമ്മ വിളിച്ചിട്ട് ഫോണെടുക്കാത്തെ..."
അവൻ എന്നോട് ചോദിച്ചു...
."അതെന്നാ...അമ്മയെ നീ കണ്ടൊ.."
.എനിക്ക് ഒന്നും മനസിലായില്ല..
അവന്റെ ശബ്ദം ഉയർന്നു..
"അമ്മയെ ഞാൻ കണ്ടിരുന്നു മാർക്കെറ്റിൽ വെച്ച്..കുറെ സാധനങ്ങൾ ഉണ്ടായിരുന്നു.തിരിച്ച് പോകാൻ ഓട്ടോ പിടിക്കാൻ ചെന്നപ്പൊഴല്ലെ അറിയുന്നെ...ഇന്നു ഓട്ടൊയും ടാക്സിയും എല്ലാം പണിമുടക്കാ എന്നു.അത്രയും സാധങ്ങൾ ആയിട്ട് ആ പാവം എങ്ങനെ പോകും എന്നറിയാതെ വിഷമിച്ച് നിന്നപ്പോഴാ നിന്നെ വിളിക്കണെ...നീ ഫോൺ എടുത്തോ...ഞാൻ കണ്ടത് നന്നായി..അല്ലെങ്കിൽ അമ്മ എങ്ങനേ പോകൂടാ...എന്റെ കോൾ നീ എടുത്തില്ലേ,തൊട്ടുമുന്നേ വിളിച്ച അമ്മയുടെ കോൾ എടുക്കാതെ...ആ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചെടുത്തെടാ ആ പാവത്തിന്റെ ദയനീയത.എത്ര തിരക്കാണെങ്കികിലും അമ്മയുടെ ഇഷ്ടത്തിനു ഒന്നു നിന്നുകൊടുത്തു എന്നോർത്ത് എന്താടാ പ്രശ്നം...
നീ മനസിലാക്കണം ഇരുപത് വയസായപ്പോൾ ഭർത്താവ് മരിച്ച ഒരു സ്ത്രീ ഒരു കുഞ്ഞുമായി ഈ ലോകത്തിൽ എങ്ങനെ ജീവിച്ചു എന്നു.
നിന്നെ ഈ നിലയിൽ ആക്കാൻ ആ അമ്മ കഷ്ടപെട്ടത് മറകരുതെടാ..അങ്ങനെ മനസിൽ ഒരു മറവി ഉണ്ടായാൽ പിന്നെ ഈ ജീവിതം കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ ആകും...നീ തന്നെ ഒന്നു ചിന്തിച്ച് നോക്ക്...ചെയ്തത് ശരിയാണോ എന്നു.."
.അവൻ അതും പറഞ്ഞ് നടന്നകന്നു.അവന്മാർ എന്താണു സംഭവിച്ചത് എന്നു അറിയാതെ നിന്നു.ഞാൻ അവനെ പിന്നിൽ നിന്നു വിളിച്ചു.പൊടാ...അമ്മയോട് പോയി ക്ഷമ പറായാതെ എന്നോട് നീ മിണ്ടെണ്ട എന്നു പറഞ്ഞ് അവൻ കാറെടുത്ത് പോയി.
അവൻ പറഞ്ഞത് ശരിയാണു.സ്വന്തമായി നാലു കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാം മറന്നു.എന്തൊക്കെയോ ഞാൻ ആയി എന്നു സ്വയം വിചാരിച്ചപ്പോൾ അങ്ങനെയൊക്കെ എന്നെ ചിന്തിക്കാൻ ആവുംവിധം വളർത്തിയ അമ്മയെ ഞാൻ മറന്നു.അവരുടെ കഷ്ടപ്പാടുകൾ ഞാൻ മറന്നു..അവരുടെ വില ഞാൻ മറന്നു.എനിക്ക് ഒരു വയസുള്ളപ്പോൾ ഒറ്റക്കയാതാണു എന്റെ അമ്മ..അച്ഛന്റെ മരണം അത് അമ്മയുടെ ജീവിതത്തിൽ വരുത്തിയ ശൂന്യത..എന്നെ ഒറ്റയ്ക് വളർത്തി ഈ നിലയിലാക്കിയപ്പോൾ അമ്മയ്ക് ഒരു ജന്മം ആണു വില കൊടുക്കേണ്ടി വന്നത്.ആ അമ്മയെ ആണു ഞാൻ ചെവി കൊടുക്കാതെ മാറ്റി നിർത്തിയത്.എന്റെ ഒരു കുഞ്ഞി ഇഷ്ടങ്ങൾ പോലും ചെയ്ത് തന്നിരുന്ന അങ്ങനെ എന്നെ വളർത്തി വലുതാക്കിയ അമ്മ..ഒറ്റക്ക് അവിടെ ആയിപ്പോയപ്പൊൾ എന്തോരും ആ മനസ് സങ്കടപ്പെട്ടിട്ടുണ്ടാകും....ഞാൻ ഫോൺ എടുക്കാതെ ഇരുന്നപ്പ്പ്പോൾ ആ മനസ് എത്ര വേദനിച്ചു കാണും...
എന്റെ കണ്ണു നിറഞ്ഞൊഴുകി.അവനമാരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വേഗം പോയി അമ്മയോട് സെറ്റ് ആകാൻ അവന്മാരും പറഞ്ഞു.എന്നിട്ടിനി ഞങ്ങളെ കാണാൻ വന്നാൽ മതി എന്നു അരുണും പറഞ്ഞു.അമ്മയുടെ കഷ്ടപ്പാടുകൾ അവന്മാർക്ക് നന്നയിട്ട് അറിയാം...
*****************************************
ഒറ്റക്ക് ബീച്ചിൽ കുറെ നേരം ഇരുന്നു.എന്റെ സന്തോഷങ്ങൾക്ക് വേണ്ടി എന്റെ നല്ല ഭാവിക്ക് വേണ്ടി അന്ന് വേറെ ഒരു കല്യാണം പോലും കഴിക്കാതെ തന്റെ നല്ല പ്രായം എനിക്ക് വേണ്ടി കളഞ്ഞ അമ്മയൂടെ ത്യാഗത്തിന്റെ ഫലമാണു എന്റെ ഇപ്പൊഴത്തെ ഞാനീ ആസ്വദിക്കുന്ന ജീവിതം.അമ്മയെ മറന്നു അമ്മയുടെ ഇഷ്ടങ്ങൾക്ക് ചെവി കൊടുക്കാതെ ജീവിച്ചാൽ ഇത് കൊണ്ടെന്ത് പ്രയോജനം..
അമ്മയൂടെ മുന്നിൽ പോയി നിൽക്കാൻ ആകെ ഒരു വിഷമം ആയിരുന്നു.ആകെ ഒരു സങ്കടം..അതാണു വീട്ടിലേക്ക് പോകാനും വൈകിയത്...വീട്ടിൽ ചെന്നിട്ടും അമ്മയുടെ മുഖത്ത് നോക്കാൻ ആകെ ഒരു മടി.
അമ്മയുടെ മുറിയിൽ ഇപ്പൊഴും വെളിച്ചമുണ്ട്..ഞാൻ എഴുന്നേറ്റു.ക്ഷമ പറയണം..ഞാൻ ഒന്നുമല്ല ആ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മുന്നിൽ...അതിനിയും പറയാൻ വൈകിക്കൂടാ..അല്ലേങ്കിൽ ഞാൻ വീർപ്പ് മുട്ടി ചത്ത് പോകും.ഞാൻ അമ്മയുടെ അടുത്തെക്ക് ചെന്നു.
"അമ്മ ഉറങ്ങണില്ലെ..എന്താ ഈ നോക്കിക്കൊണ്ടിരിക്കുന്നെ..."
അമ്മ ആൽബം നോക്കികൊണ്ടിരിക്കുകയാണു.എന്റെ കുഞ്ഞിലത്തെ ഫോട്ടോകൾ.
"ഒന്നുമില്ല.നിന്നെ ഇങ്ങനെ നോക്കി ഇരുന്നതാ..എന്റെ കൊച്ച് വളർന്നു വലുതായി എന്ന കാര്യം അങ്ങു മറന്നുപൊകുവാ അമ്മ പലപ്പോഴും.."
അമ്മ നെടുവീർപ്പിട്ടു.
"എത്രയൊക്കെ വളർന്നു എന്നു പറഞ്ഞാലും എന്തൊക്കെ ജോലിക്കാരൻ ആയി എന്നു പറഞ്ഞാലും എനിക്ക് നിന്നെ കണ്ണാ എന്നു തന്നെ എന്നു വിളിക്കാനാ മക്കളെ ഇഷ്ടം.."
"അതിനിപ്പോ ആരാ പറഞ്ഞേ...എന്നെ കണ്ണാ എന്നു വിളിക്കണ്ട എന്നു..ഞാൻ അമ്മയുടെ കണ്ണൻ തന്നെയാ..
അമ്മെ...ഞാനിന്നു അമ്മയുടെ കൂടെ വരാതെ ഇരുന്നപ്പോൾ അമ്മക്ക് സങ്കടായോ...ഒറ്റക്ക് അവിടെ ആരെയും കാണാതെ നിന്നപ്പോൾ എന്റെ അമ്മയുടെ മനസ് എന്തോരും പേടിച്ചിട്ടുണ്ടാകും..വേദനിച്ചിട്ടുണ്ടാകും...അമ്മയുടെ കോൾ പോലും ഞാൻ എടുത്തില്ല...എന്നോട് ക്ഷമിക്ക് അമ്മെ.."
.എന്റെ കണ്ണുകൾ നിറഞ്ഞു...ഞാൻ അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ചു...
"അയ്യെ എന്റെ മക്കൾ കരയാ..അത് മോന്റെ ജോലിത്തിരക്ക് കാരണമല്ലെ..ഞാനല്ലെ അതിനിടക്ക് വിളിച്ച് ശല്യാക്കിയെ..ഇന്നു അങ്ങനെ ഒരു പണിമുടക്ക് ആണെന്നു അമ്മയ്ക്ക് അറിയില്ലായിരുന്നു.തക്കസമയത്ത് അനു വന്നു...അതുകൊണ്ട് നന്നായി.."
"അവൻ വന്നില്ലായിരുന്നു എങ്കിലോ..."ഞാൻ വീണ്ടും വിങ്ങി..
"അവൻ വന്നുല്ലോ...അയ്യെ അമ്മടെ കണ്ണൻ കരയുവാണൊ...ആൺപിള്ളർ കരയാൻ പാടില്ലാട്ടോ..."
അമ്മ എന്റെ കണ്ണു തുടച്ചു.
"ചെല്ലപ്പെട്ട ചെക്കനാ..കുഞ്ഞുവാവകളെ പോലെ ഇരുന്ന് കരയുന്നു..അമ്മക്ക് ഒരു സന്തോഷവാ..മക്കളുടെ കൈ പിടിച്ച് മാർക്കറ്റിൽ ഒക്കെ ഒന്നു കറങ്ങി സാധങ്ങൾ ഒക്കെ വാങ്ങി ഒരു ചെറിയ കറക്കം..എനിക്ക് ഇങ്ങനെ കൊണ്ടുനടക്കാൻ വേറെ ആരാ ഉള്ളത്..നിന്നെയും കൊണ്ട് പണ്ട് ആ നടന്നത് ഒക്കെ ഒന്നു ഓർമ്മയിൽ വരും..അതൊക്കെ ഒന്നു ഓർത്താൽ വരുന്ന സന്തോഷം ആനന്ദം...അതൊക്കെ ഓർത്തിട്ടാ അമ്മ ഈ വിളിക്കണെ...അല്ലാതെ ഈ വീടും നമ്മുടെ ചെറിയ സിറ്റിക്കുമപ്പുറം അമ്മക്ക് ഒരു ലോകമുണ്ടൊ...എന്റെ ലോകം..എന്റെ സന്തൊഷം..എന്റെ ജീവന്റെ വില..അത് നീയാണു മോനെ..."
ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു..കണ്ണു നിറഞ്ഞൊഴുകി....."
തെറ്റ് പറ്റിപ്പോയി അമ്മെ..എന്തൊക്കെയൊ ആയി എന്നൊരു തോന്നൽ വന്നു...അതിനിടയിൽ എന്നെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ച ആ സ്നെഹത്തെ...."
ബാക്കി പറയുന്നതിനു മുന്നെ അമ്മ എന്റെ വാ പൊത്തി..."
"പോട്ടെ...എന്റെ മക്കൾക്ക് അമ്മയെ മനസിലായല്ലോ അത് മതീ.....
നിങ്ങൾ കഴിഞ്ഞ ദിവസ ടൂർ പൊയത് എവിടെയാ ..അമ്മയെ അതിന്റെ ഫോട്ടൊ ഒന്നു കാണിക്കാവോ...അമ്മ വിഷയം മാറ്റി.
ഞാൻ മൊബൈലിൽ ഫോട്ടൊസ് കാണിച്ചു കൊടുത്തു...കഴിഞ്ഞ ആഴ്ച്ച പാഞ്ചാലിമേട് കാണാൻ പോയതാണു.
"ഈ മഞ്ഞു നമ്മളെ ഇങ്ങനെ വന്നു മൂടുവോ മക്കളെ..എന്ത് രസാ കാണാൻ..."
.ഓരോ ഫോട്ടോ കാണും തോറും അമ്മയുടെ കണ്ണു വിടരുന്നത് ഞാൻ ശ്രധിച്ചു.
"ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങൾ നമ്മടെ നാട്ടിൽ ഉണ്ടല്ലെ..."
"അമ്മക്ക് പോകണൊ അവിടെ..."
ഞാൻ ചോദിച്ചു...
"ഒത്തിരി ദൂരമല്ലേ...ഒന്നാമത് അമ്മയ്ക് വയ്യ...വേണ്ട കണ്ണാ..."
"ഒരുപാടൊന്നും ഇല്ല...രണ്ട് മണിക്കൂറിന്റെ കാര്യമെ ഉള്ളൂ...നാളെ അമ്മയെ ഞാൻ കൊണ്ടുപോകട്ടെ..."
ഞാൻ അമ്മയോട് ചോദിച്ചു...
"അമ്മ വെറുതെ ചോദിച്ചതാ...ഈ തണുപ്പ് അടിച്ചിട്ട് മതി ഇനി...."
"ഒരു തണുപ്പും ഇല്ലമ്മെ....അമ്മ ഒന്നു വന്നു തന്നാൽ മതി ബാക്കി ഞാൻ ഏറ്റു...അപ്പോൾ നാളെ നമ്മൾ പാഞ്ചാലിമേടിനു പോകുന്നു...ഞാൻ അനുവിനെ വിളിച്ചു..
"അളിയാ ഉറങ്ങിയോ...."
"എന്താ..കാര്യം പറയ്.."
"നാളെ ഞങ്ങൾ ഒരു ട്രിപ്പ് പോകുവാ...ആ കാർ ഒന്നു വേണം..പറ്റില്ല എന്നു പറയല്ല്...."
"ആരു ട്രിപ്പ്...എന്നോടൊന്നും അവന്മാർ പറഞ്ഞില്ലല്ലോ..."
"ഡാ..അവന്മാരൊന്നും ഇല്ല...ഞാനും അമ്മയും..ഞങ്ങൾ നാളെ പാഞ്ചാലിമേട് പോകുവാ....അതാ പറഞ്ഞെ..."
"ആഹാ...സെറ്റ് ആയൊ..നന്നയീടാ..നിനക്ക് എന്നോട് ദെഷ്യമുണ്ടോ..ഞാൻ അപ്പോൾ അങ്ങനെ പെരുമാറിയയതിനു.."
"ഇല്ലാടാ...നന്ദി ഉണ്ട്...എന്നെ ഒന്നു തിരിച്ചറിയാൻ എന്നോട് തന്നെ പറഞ്ഞതിനു..."
"നീ രാവിലെ പോരേ...വണ്ടി റെഡി..."
അനുവിനോട് കാര്യങ്ങൾ വിളിച്ച് സെറ്റ് ആക്കി ഞാൻ അമ്മയുടെ അടുത്ത് വന്നു.അപ്പോൾ രാവിലെ നമ്മൾ പോകുന്നു.അമ്മയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു.ഇനി ഇത് മായാതെ മറയാതെ നിർത്തണം...അതിനായിരിക്കണം എന്റെ ജീവിതം...അമ്മയുടെ സന്തോഷം..സുഖം...അതിനു വേണ്ടി ആകണം ഓരൊ നിമിഷവും..
ഞാൻ അമ്മയുടെ അടുത്ത് കിടന്നു.അമ്മെ ഒരു പാട്ട് പാടി എന്നെ ഉറക്കാവോ...ഞാൻ ചൊദിച്ചു...
എന്റെ നെറുകയിൽ തലൊടിക്കൊണ്ട് അമ്മ പാടി...ആരീരൊമാരീരൊമാരിരാരോ.....
ശുഭം.
By: VibinPV

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക