Slider

ഇരവ്

0

പകല് മേഞ്ഞവഴികളിലൂടെ
ഇരുട്ട് വന്നു...
ഇരുട്ടതിൻ കൊട്ടാരത്തിൽ
നിലാത്തിരി തെളിച്ചു.
പകൽക്കിളിക്കൂട്ടമൊക്കെ
കൂടണഞ്ഞു...
രാപ്പുള്ളുകൾ രാഗസദസ്സിൻ
താരങ്ങളായ്...
പാലപൂത്ത ഗന്ധം നൽകിയ
യക്ഷിഭീതിയിൽ...
കുയിൽപാടിയ മാന്തോട്ടവും
തണുത്തു നിന്നു..
പുഴയിലില്ല വെള്ളം, ചന്ദ്രന്
മുഖം നോക്കുവാൻ...
നീരാമ്പൽ കാണാതവനും
ചിരി മറന്നു...
ഉയിർകൊടുത്ത് പകരംവാങ്ങിയ
ചന്ദ്രിക മെല്ലെ...
ആകാശത്തെയനാഥമാക്കി
മറഞ്ഞു പോയി...
ഇനിയുമൊരു സൂര്യപുത്രൻ
ജനിക്കുവോളം...
ആകാശം ഏകാന്തതയുടെ
യാമങ്ങളിൽ...


By: Yemyemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo