Slider

അസ്തമയങ്ങൾ

0

"സോറി മിസ്റ്റർ വിവേക്..ഇനി നമുക്കൊന്നും ചെയ്യാനില്ല.ചെയ്യാവുന്നതിന്റെ പരമാവധി.....ശ്രമിക്കാവുന്നതിന്റെ അങ്ങേ അറ്റം വരെ നമ്മൾ ചെയ്തു കഴിഞ്ഞു.മരുന്നിനു ഇനി ശ്വേതയുടെ ശരീരത്തിന്മെൽ ഒന്നും ചെയ്യാനില്ല.എങ്കിലും പരമദയാലുവായ ആ വലിയ വൈദ്യന്റെ കയ്യിൽ ഏൽപികുക തന്നെ....ഇനി ഇവിടെ തുടരുന്നത് കൊണ്ട് അർത്ഥമില്ല,വിവെകിനു ഞാൻ പറയുന്നത് മനസിലാകുന്നില്ലെ..ഒരു മെഡിക്കൽ സ്റ്റുഡെന്റ് എന്ന നിലയിൽ താൻ ഇത് ഉൾക്കൊണ്ടേ മതിയാകൂ......."
സൂരജ് ഡൊക്ടറിന്റെ ഓർമ്മപെടുത്തലിനു എന്റെ ജീവിതത്തിന്റെ വില ഉള്ളതായി തോന്നി എനിക്ക്.എന്റെ കൈ ചേർത്ത് പിടിച്ച് ഒരിക്കൽ കൂടി അദെഹം എന്നെ ആശ്വസിപ്പിച്ചു.സമാധാനിക്കണം.ഒരു വലിയ നഷ്ടമാണു വരാൻ പോകുന്നത്.പിടിചു നിൽക്കുക.എനിക്ക് അതേ പറയാനുള്ളൂ.ഡൊക്ടർ എന്നെ വിട്ട് നടന്നകന്നു.ആ കോറിഡൊറിൽ ഞാൻ നിന്നപ്പോൾ എന്റെ മനസ് ശൂന്യം ആയിരുന്നു.വരാൻ പോകുന്ന എതോ ഒരു നിമിഷത്തിൽ ഞാൻ ഒരു മഹാദുരന്തത്തിനു പാത്രമായി തീരാൻ പൊവുകയാണു എന്ന യാഥാർത്ഥ്യം എന്നെ തളർത്തി.അതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നു പൊയത് പോലെ.ആശ്വാസ വാക്കുകളുമായി എന്റെ ചുറ്റിലും നിന്നവരുടെ ശബ്ദം എനിക്ക് വ്യക്തമായില്ല.അതെ.......ശ്വെത എന്നിൽ നിന്നും അടർന്നു ഇല്ലാതായി മാറാൻ പോകുന്നു..വരുന്ന എതെങ്കിലും ഒരു നിമിഷത്തിൽ അത് സംഭവിക്കും.
"വിവേക്...."
ഐ.സി.യുവിന്റെ വാതിൽ തുറക്കപ്പെട്ടു.
"ശ്വേതക്ക് കാണണം എന്നു പറയുന്നു."
തകർന്ന മനസൊടെ ഞാൻ ഉള്ളിലെക്ക് നടന്നു.എപ്പോഴും ചിരിയാർന്ന മുഖവുമായി എന്നെ നൊക്കി ചിരിക്കുന്ന അവളുടെ മുഖത്ത് ഭയത്തിന്റെയും സങ്കടത്തിന്റെയും തിരയിളക്കം ഞാൻ കണ്ടു.
"ഉണ്ണിയേട്ടാ...തലക്ക് വേദന സഹിക്കാൻ കഴിയുന്നില്ല..ഇവരോട് പറഞ്ഞു എനിക്ക് ഈ വേദന മാറാൻ എന്തെലും ഒരു ഗുളിക വാങ്ങി തെരുവോ...എന്റെ അടുത്ത് ഒന്നിരിക്കോ.. ...."
ഞാൻ അവളുടെ ബെഡിൽ ഇരുന്നു.എന്റെ കൈകൾ അവൾ പരതി.ഞാനാ കൈകൾ ചേർത്ത് പിടിച്ചു.ഒരു കൈ കൊണ്ട് നെറ്റിയിൽ തടവി.ആ കൈകളിൽ വല്ലാത്ത ഒരു തണുപ്പ്.അവൾ എന്റെ കൈകളിൽ മുറുക്കെ പിടിച്ചു....
"ഉണ്ണിയേട്ടാ.....എനിക്ക് എന്തോ സംഭവിക്കാൻ പോണ പോലെ...എന്റെ ചുറ്റിലും ഒരു വെളുത്ത പ്രകാശവലയം പോലെ....എന്റെ ഉടലിൽ നിന്നു എന്തോ പറിഞ്ഞു പോകുന്നതു പോലെ.....നിക്ക്‌ അത് മനസിലാകുന്നിണ്ട്........... ഉണ്ണിയേട്ടാ......ശ്വേത......ഉണ്ണിയേട്ടന്റെ അമ്മു ഒരു ഓർമ്മയാകുവാൻ ഇനി നിമിഷങ്ങൾ മാത്രം അല്ലെ.....മരിക്കാൻ എനിക്ക് ഭയമില്ല..പക്ഷേ...എനിക് ഇപ്പോൾ മരിക്കെണ്ട ഉണ്ണിയേട്ടാ..."
അവളുടെ വാക്കുകൾ ഇടറി.ശബ്ദ്ം അടഞ്ഞു..സംസാരത്തിനു വ്യക്തത ഇല്ലാതായി.ഈശ്വരാ..ഈയൊരു അവസ്ഥയിൽ എന്നെയും അവളെയും എത്തിക്കാൻ മാത്രം എന്താണു തെറ്റ് വന്നത്.......
"ഉണ്ണിയേട്ടാ....ആ വെളിച്ചത്തിനു ഗാഢത കൂടി കൂടി വരുന്നു...എനിക്ക് പൊകണ്ട ഉണ്ണിയേട്ടാ...ഒരു ആഗ്രഹം ബാക്കി ഉണ്ട്......നമ്മൾ എപ്പൊഴും പറയുന്ന......കൊ
ലുക്കുമലയുടെ എറ്റവും ഉയരത്തിൽ കയറി ആ മടിയിൽ കിടന്നു എനിക്ക് അസ്തമയ സൂര്യനെ നോക്കി കിടക്കണം..എന്നെ ഒന്നു കൊണ്ട് പോകുവൊ .....പ്ലീസ്......"
നിസഹായനായി ഞാൻ അവിടെ ഇരുന്നു.എന്താണു ചെയ്ണ്ടത്..എന്താണു സംഭവിക്കുന്നത്..എനിക്ക് അറിയില്ല..ആ കണ്ണുകൾ മെല്ലെ അടയുന്നു..വാക്കുകൾക്ക് വ്യക്തത ഇല്ലാതായി..കൈകൾക്ക് വല്ലാത്ത തണുപ്പ്..ആ മുറി നിറയെ മെഡിക്കൽ എക്വിപ്പമെന്റ്സിന്റെ ശബ്ദ്ം മുഴങ്ങി.എന്റെ ശ്വാസവും അവളോടൊപ്പം നിലച്ചിരുന്നു എങ്കിൽ എന്നു തോന്നിപ്പോയി..ഇത്ര ഭീകരമായി എന്റെ ചങ്ക് പറിച്ചു കൊണ്ടുപൊകുന്ന ഒരു അവസ്ഥ..ഡോക്ടർമ്മാർ ഒാടിയെത്തി..നഴ്സെസ് ഒാടിയെത്തി..ഒരു മെഡിക്കൽ വിദ്യാർത്ഥി ആയീട്ട് പോലും എനിക്ക് ഒന്നും ചെയ്യാൻ സാധിചില്ല..മനസ്‌ മരവിച്ച്..ഹൃദയം നിലച്ച്..സർവ്വവും ബലഹീനമായി ഞാൻ അവിടെ ഇരുന്നു..അവർ എന്തോക്ക്യൊ ചെയൂന്നു..ഞാൻ അമ്മുവിന്റെ കൈകളിലെ പിടി ഒന്നൂടെ മുറുക്കി പിടിച്ചു..കണ്ണു നിറഞ്ഞിരുന്നു...ഒന്നും വ്യക്തമായില്ല.ഇടക്ക് എപ്പോഴോ സൂരജ് ഡോക്ടറിന്റെ ശബ്ദം കാതിൽ മുഴങ്ങി.....
"സോറി വിവേക്....ശ്വേത....ശ്വേത ഇനി ഇല്ല...പോയി അവൾ....തളരരുത്...തകരുത്....പിടിച്ചു നിൽക്കുക..യാഥാർത്ഥ്യം ഉൾക്കൊള്ളുക...."
******************************************
അമ്മൂ..ഞാനിപ്പോൾ ഇവിടെ ആണു..ഈ കൊലുക്കുമലയുടെ എറ്റവും ഉയരത്തിൽ..നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ചയിലേക്ക് കണ്ണും നട്ട്..ഇങ്ങനെ ഇവിടെ നിൽകുമ്പോൾ നീയുണ്ട് അമ്മൂ എന്റെ അരികിൽ....എനിക്‌ അറിയാം നിന്റെ സാമിപ്യം ഇവിടെ.....എന്റെ ദേഹത്തേ തഴുകി വീശ്ശിയടികുന്ന ഈ കാറ്റിൽ ഇരുന്നു എന്നൊട് കൂടെ നീയും ആസ്വദിക്കുന്നില്ലെ കൊളുക്കുമലയിലെ അസ്തമയക്കാഴ്ച.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo