കള്ളും കഞ്ചാവും തലക്ക് പിടിച്ചാൽ മിഥുന് ഒരു ശീലമുണ്ട്... പാടത്തിന് അരികിലൂടെ ബൈക്ക് ഓടിച്ച് പോവുക..
അന്നും പതിവ് പോലെ ബൈക്ക് എടുത്ത് ഇറങ്ങി..
രാത്രി 11.30 ആയിട്ട് ഉണ്ടാകും..
വഴിയിൽ വെച്ച് ഒരാൾ കൈ കാട്ടി..
താടിയും മുടിയും നീട്ടി വളർത്തി, മെലിഞ്ഞിട്ടുള ഒരാൾ..
വീട്ടിലേക്ക് ഒന്ന് എത്തിക്കുമോ എന്നായിരുന്നു അയാളുടെ ആവശ്യം..
നടന്ന് പോകാൻ കഴിയാത്ത വിധം അയാളും ഫിറ്റ് ആയിരുന്നു..
കിക്ക് ഉള്ള സമയങ്ങളിൽ ഇത്തരം സഹായം ചെയ്യാൻ തയാറായത് കൊണ്ട് അവൻ അയാളെ വണ്ടിയിൽ കയറ്റി..
വീട്ടിൽ ഇറക്കി പോകാം നേരം..
അയാൾ ഒരു ചോദ്യം ചോദിച്ചു..
കേൾക്കുമ്പോൾ സന്തോഷം തോന്നുന്ന ചോദ്യം..
രണ്ടെണ്ണം അടിക്കണോ.. ?
സന്തോഷപൂർവം ക്ഷണം സ്വീകരിച്ചു..
കശുവണ്ടിയുടെ ചാരായം ആയിരുന്നു..
ആദ്യമായിട്ടായിരുന്നു ചാരായം കുടിക്കുന്നത്..
ഒരെണ്ണം അടിച്ചപ്പോൾ അവർ പരസ്പരം പരിചയപ്പെടുത്താൻ തുടങ്ങി..
എഞ്ചിനീറിംഗ് പഠിക്കാനെന്നും, ഇവിടെ വീട് എടുത്ത് താമസിക്കാനെന്നും കോട്ടയം ആണ് സ്ഥലം എന്നും പറഞ്ഞു..
അയാളെ പറ്റി ചോദിച്ചപ്പോൾ. അങ്ങിനെ പ്രേത്യേകിച്ച് പറയാൻ ഒരു സ്ഥലം ഇല്ലെന്നും ജോലി കൊട്ടെഷൻ ആണെന്നും പറഞ്ഞു..
കണ്ടാൽ പറയില്ലാലോ എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞപ്പോൾ.
അടിയും കുത്തൊന്നുമല്ല..
കണ്ട് പിടിക്കാൻ കഴിയാത്ത വിധം പുറത്തേക്ക് ചോര കാണാത്ത വിധം ഉള്ള കൊലപാതകമാണ് രീതിയെന്നും അയാൾ..
വീണ്ടും വീണ്ടും സംശയങ്ങളായപ്പോൾ അയാൾ ചെറുതായൊന്ന് പറഞ്ഞു കൊടുത്തു..
കാട് ഒരു വലിയ സംഭവം ആണ്..
ഉള്ളിലോട്ട് പോകും തോറും ഒരുപാട് മരുന്നുകൾ കിട്ടും..
നല്ലതും പൊട്ടയും..
അതിൽ പൊട്ട മരുന്നുകൾ ആണ് തന്റെ ആയുധം..
മരണം ഹേർട് അറ്റാക്ക് മുഖേനെ ആയിരിക്കും..
അതുകൊണ്ട് തന്നെ സംശയം കാണില്ല..
13 കൊലപാതകങ്ങൾ പിടിക്കപെടാതിരുന്നതും അതുകൊണ്ട് തന്നെ..
രണ്ടെണ്ണം കൂടി അടിച്ചപ്പോൾ അവൻ നിർത്തി. ഇനി അടിച്ചാൽ വണ്ടി ഓടിച്ച് പോകാൻ പറ്റില്ല.
യാത്ര പറഞ്ഞ് ഇറങ്ങി..
ഉറങ്ങാൻ കിടക്കുമ്പോൾ അയാൾക്കൊരു ഹീറോ പരിവേഷം ആയിരുന്നു..
വീണ്ടും കാണും എന്ന് ഉറപ്പിച്ചു..
ഉറങ്ങാൻ നേരം കാടും മരുന്നും അയാളും മാത്രം ആയിരുന്നു മനസിൽ.
പിറ്റേന്ന് രാവിലെ കൂട്ടുകാർ എത്ര വിളിച്ചിട്ടും അവൻ ഉണർന്നില്ല..
കേട്ടവർക്കൊക്കെ അതിശയം ആയിരുന്നു ഇരുപത് വയസിൽ ഹേർട് അറ്റാക്ക് വന്ന് മരിച്ചുവെന്നത്..
ഒരാഴ്ചക്കുളിൽ കോളേജിലെ രണ്ടാമത്തെ മരണം ആയിരുന്നു..
ആദ്യത്തേത് ഒരു പെൺകുട്ടി ആയിരുന്നു..
അതുപക്ഷേ ആൽമഹത്യയായിരുന്നു..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക