Slider

പ്രണയത്തിൻ്റെ നാൾവഴി;നൂറുവാക്കില്‍ കവി[ഴി]യാതെ......

2

തേൻ തുളുമ്പുന്ന ചുണ്ടുകൾ
വാനനീലിമ കൺകളിൽ
വാക്കിലൂറിയൊലിക്കുന്ന
കുയിൽനാദപ്പളുങ്കൊളി
വെറുതെയെൻ്റെ മുറ്റത്ത്
വിരഹത്തിൻ്റെ വിത്തുകൾ
അവമെല്ലെ മുളയ്ക്കുന്നു
അരുതേയെന്നു ചൊൽകിലും
ചോര വീഴാതെ ചോദ്യത്തിൻ
നീരൊഴുക്കുകടക്കണം
ഒടുവിൽ കൈകൾ ചേർക്കുമ്പോൾ
പ്രണയം ചത്തുവീണിടും
പഴുതാരക്കിനാവിൻ്റെ
വിഷവും പേറിയിങ്ങനെ
കുഴി ബാധിച്ച കണ്ണുമായ്
കഴിയും ശവതുല്യമായ്
കാറ്റു വന്നു വിളിച്ചാലും
നീറ്റൽ മാറാതിടയ്ക്കിടെ
തോറ്റ നാണം മറയ്ക്കുവാൻ
തേറ്റ കാട്ടിച്ചിരിക്കണം
എട്ടു കാലി വിരിച്ചിട്ട
വലയിൽ സുഖ ശാന്തമായ്
കൊതുകില്ലെന്ന ഭാവത്തിൽ
കൊതി മാറ്റിയുറങ്ങണം
തമ്മിലെന്നേ മറന്നിട്ട
സമ്മതത്തിൻ്റെ മോതിരം
കമ്മി വന്നൊരു നേരത്ത്
ഡമ്മി വാങ്ങി മറിക്കണം
തൊട്ടതെല്ലാം പിഴച്ചാലും
കുട്ടിയായാൽ ജ്വലിക്കണം
കുറ്റമില്ലാത്ത ജന്മത്തിൻ
വറ്റു കാട്ടി ഭരിക്കണം
എഴുതിത്തീർന്ന ബുക്കിൻ്റെ
പുഴുതിന്നാത്തൊരേടുമായ്
വഴി ചോദിച്ചു വന്നാലും
അറിയില്ലെന്നു ചൊല്ലണം
പരിതാപങ്ങൾ തീരുമ്പോൾ
മൂക്കിൽ പല്ലു മുളയ്ക്കുകിൽ
മൂന്ന് നേരം ശപിച്ചോളൂ
മുറതെറ്റാതെ മൂഢനായ്
***** ********
ശ്രീനിവാസൻ തൂണേരി
2
( Hide )
  1. ഉഷാർ !

    "വാക്കിലൂറിയൊലിക്കുന്ന"
    "പുഴുതിന്നാത്തൊരേടുമായ്"
    ഈ രണ്ടു വരികളിൽ ദ്യഷ്ടിദോഷം കാണുന്നു...

    ReplyDelete
    Replies
    1. Thanks a lot for the feedback..will inform the author...

      Delete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo