"എന്താടാ, അവിടെ വല്ല പ്രശനോണ്ടാ..?"
"എന്ത് പ്രശ്നം..?"
"അല്ലാ, ഈ സൗദി അറേബ്യേന്നക്ക എന്തോ ആള്‍ക്കാരേക്ക കൊണ്ടുവരാനായിട്ട് പോണേണന്നു പറഞ്ഞ് വാര്‍ത്തേലക്ക കാണിക്കണകണ്ടപ്പ ചോദിച്ചതാണ്.., ഈ റിയാദന്നും ജിദ്ദേന്നക്ക പറേണ സ്ഥലോക്ക അവിടേല്ലെ..?"
"ഓ, അതാണാ, അതു ഇവിട ഈ ജോലീല്ലാതേക്ക എള്ള കൊറേ ആള്‍ക്കാരെക്ക എണ്ട്...! അവരേക്ക അപ്പൊ ചെലപ്പ നാട്ടിലേക്ക് തന്നെ തിരിച്ചോണ്ട് പോകാനായിട്ട് ഹെല്‍പ്പ് ചെയ്യാനക്കേയിട്ട് എന്തൊ, ആരാണ്ടക്ക വരണെണ്ടിവിട, അതാണ് കാര്യം.., അതീ അറബീടേക്ക കീഴില് നിക്കണോര്‍ക്കക്കേണ്.., പിന്നേതോ നഷ്ടത്തിലായ കമ്പനീല ആള്‍ക്കാരക്കേണ്ട്.., നമ്മക്കന്നും കൊഴപ്പൂല്ല.."
"ശരിയാണല്ലാല്ലെ..."
"ആഅമ്മച്ചീ...."
"പിന്നെ വേറെന്തെക്കേണ്ട് വിശേഷം.....
.
.
."
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കേട്ട വാര്‍ത്തകളിന്മേല്‍ സന്ദേഹമടിച്ച അമ്മച്ചിക്ക് ആശ്വാസമായി..!
ഇനി കാര്യത്തിലേക്ക് കടക്കാം..; വാര്‍ത്തകളൊക്കെ ശരിതന്നെ.., പക്ഷേ റിയാദിലും ജിദ്ദയിലും മാത്രമല്ല.., സൗദിയുടെ പല ഭാഗങ്ങളിലും ധാരാളം പേര്‍ ജോലി ഇല്ലാതെയൊ, വേതനം ഇല്ലാതെയൊ ഒക്കെയായി കഴിയുന്നുണ്ട്..! എങ്ങനെയെങ്കിലും നാട്ടില്‍ പോയാല്‍ മതിയെന്നുള്ള ആളുകൾ വളരെ കുറവാണെന്നു വേണം പറയാന്‍..! അത്തരക്കാരെ തിരികെയെത്തിക്കുന്നത് മാത്രമാവരുത് സുഷമാജിയുടെ പ്രവര്‍ത്തനങ്ങള്‍..! പലരും ഇല്ലാത്ത കാശ് കടം മേടിച്ചും ലക്ഷങ്ങള്‍ ചെലവഴിച്ചും മറ്റുമാണ് കടലു കടന്നെത്തിയത്., പലര്‍ക്കും വര്‍ഷങ്ങളായി ഒരേ കമ്പനിയില്‍ ജോലി ചെയ്തതിനുള്ള വലിയ തുകകള്‍ കിട്ടാനുമുണ്ട്.., ചോര നീരാക്കിയവരാണെന്നു തന്നെ പറയാം ഇവരില്‍ പലരും..! ഇവര്‍ക്കെല്ലാം നീതി ലഭിക്കുന്നതിനായി സൗദി ഭരണകൂടം പത്ത് കോടി റിയാലോളം ഇപ്പോള്‍ മുടക്കാന്‍ പോകുന്നു എന്നാണ് ഒടുവിലായി കേട്ടറിയാന്‍ കഴിഞ്ഞത്..; സത്യമായിരിക്കട്ടെ..!

വന്‍ വിജയങ്ങളോടൊപ്പം വേദകളുടെയും കടലോളം കഥകള്‍ നിറഞ്ഞൊരു നാടാണിവിടം..! നാട്ടിലെ ഭേദപ്പെട്ട ജോലി കളഞ്ഞ്, ഓട്ടോമൊബൈല്‍ മെക്കാനിക്കായി 40000 രൂപ ശമ്പളമുണ്ടെന്നും കേട്ട് മൂന്നു വര്‍ഷം മുമ്പ് വന്ന ഒരു സുഹൃത്ത് ഉണ്ട് എനിക്കിവിടെ..; വന്ന മാസം 18000 കൊടുത്തെങ്കിലും, വല്യ പണിയറിയത്തില്ലന്നു കണ്ടപ്പൊ പിന്നീടത് നേര്‍ പകുതി യായി.., ഒടുവില്‍ പതിയെ പതിയെ പയറ്റിതെളിഞ്ഞ് അത്യാവശ്യം ഭേതപ്പെട്ട ശമ്പളത്തിലേക്കെത്തിയെങ്കിലും ആ പഴയ 40000 ഒരു വേദനയായി തന്നെ നിക്കുന്നുണ്ട് ഇപ്പോളും...!
മറ്റൊരാള്‍ എട്ടു മാസത്തിലധികമായി ശമ്പളം പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു കുറെ നാളു മുമ്പ് ഞാന്‍ പരിചയപ്പെടുമ്പോള്‍, ഒന്നുകില്‍ കാശയക്കണം അല്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചു പോരണം എന്ന് വീട്ടുകാര് വിളിച്ചു പറഞ്ഞപ്പൊ, കഷ്ടപ്പെട്ട് അധ്വാനിച്ചതിനു ശേഷം കൂലി കിട്ടാതെ വിഷമിക്കുന്നവന്റെ നെമ്പരം ബാക്കിയാക്കി രണ്ടാമത്തെ ഓപ്ഷനുമായി അവനും കടന്നുപോയി..! വലിയ വലിയ നൊമ്പരക്കഥകള്‍ ചേര്‍ന്ന സാഗരത്തിലെ ഒന്നൊ രണ്ടൊ തുള്ളികളായേ ഇവയൊക്കെ കൂട്ടേണ്ടതുള്ളൂ, എന്നാവും തലമൂത്ത പ്രവാസികള്‍ പറയുക.; അത്രമാത്രമുണ്ടാവണം മണലെടുത്ത പഴങ്കഥകള്‍..!

ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കനുകൂലമായ പുത്തന്‍ നിയമങ്ങളും നമ്മുടെ നാട്ടിലെ നല്ല വിദ്യാഭ്യാസ മേഖലയും, തൊഴിലവസരങ്ങളും, വിവര സാങ്കേതികവിദ്യ യുടെ വളര്‍ച്ചയും എമ്പസ്സികളുടെ ഇടപെടലുകളും കഴിഞ്ഞുപോയ കാലങ്ങളിലെ കബളിപ്പിക്കലുകള്‍ ഒഴിവാക്കാന്‍ സഹായകമാണ്..! എങ്കിലും ആടു മേയിക്കാന്‍ വന്നവരില്‍ നിന്നും, കൂലിപ്പണിക്കു വന്നവരില്‍ നിന്നും പെട്ടിക്കടയിട്ട് കച്ചവടം തുടങ്ങിയവരില്‍ നിന്നുമൊക്കെ കോടീശ്വരന്മാരിലേക്ക് വളര്‍ന്നവരുടെ കഥകൾ കാറ്റായ് കടലുകടന്ന് ചെന്ന് ചിലരുടെ കാതുകളില്‍ അലതല്ലുമ്പോള്‍, ഒരുപക്ഷേ വിളക്കുകാലുകളടിച്ച് ഇവിടത്തെ തീരങ്ങള്‍ക്ക് കാത്തിരിക്കേണ്ടതായ് വന്നേക്കാം, വളര്‍ത്താനും വിളര്‍ത്താനും പോന്ന മണല്‍ മൂടിയ മരുഭൂമികളിലെ വയലോരങ്ങളിലേക്ക് പണം കായ്ക്കും മരങ്ങളുടെ വിത്തുകളുമായി ഇനിയും കടന്നുവരാനിരിക്കുന്ന ഭാഗ്യാന്വേഷകരുടെ പത്തേമാരികള്‍ക്കായി..!
ചുണ്ടിലൊളിപ്പിച്ചൊരു പേരിടാത്ത ചിരിയുമായി, ഈ തീരം എന്നത്തെയും പോലെ അന്നും നിങ്ങളോടു പറയും..
"സ്വാഗതം., സ്വാഗതം., സുസ്വാഗതം.." ;-)
ചുണ്ടിലൊളിപ്പിച്ചൊരു പേരിടാത്ത ചിരിയുമായി, ഈ തീരം എന്നത്തെയും പോലെ അന്നും നിങ്ങളോടു പറയും..
"സ്വാഗതം., സ്വാഗതം., സുസ്വാഗതം.." ;-)
( കുറച്ചധികം വലിച്ചുനീട്ടി കുത്തിക്കുറിച്ച ഈ പോസ്റ്റ് വായിക്കാന്‍ കൂട്ടാക്കിയവര്‍ക്ക് നന്ദി..; പ്രവാസ ജീവിതത്തിന്റെ വേദനകളുമായി ഇവിടങ്ങളില്‍ കഴിയുന്നവര്‍ക്കായി ഒരു നിമിഷം പ്രാര്‍ഥിക്കണമെന്ന് മാത്രം അഭ്യര്‍ത്തിക്കുന്നു.! അതാണ് നമുക്കിപ്പോള്‍, അവര്‍ക്കെല്ലാം വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.! എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..! )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക