ഒരു ഉച്ച മയങ്ങിയ നേരത്താണ് അവര്‍ വന്നത് – ഏകദേശം ഇരുപത്തി അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു തമിഴുയുവതിയും കൂടെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. മനോജിന്റെ ഭാര്യ രഞ്ജിനിയും മുന്നു വയസ്സുള്ള മകന്‍ രോഹിത്തും മാത്രമേ അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവരാകട്ടെ വീട് പുതുക്കിപ്പണിയാനുള്ള തുടക്കത്തിലായിരുന്നു. അടുക്കളഭാഗവും ഒരു ചെറിയ മുറിയും ഒഴിച്ചുള്ള സ്ഥലമെല്ലാം പൊളിച്ചു തുടങ്ങിയിരുന്നു. കുപ്പി, പാട്ട പഴയ സാധനങ്ങള്‍ എന്നിവ വല്ലതും കിട്ടുമോ എന്നറിയാനാണ് ആ യുവതിയും കുട്ടിയും വന്നത്.
വളരെ ക്ഷീണിച്ച ഒരു സ്ത്രീ ആയിരുന്നു അവര്‍ - ഒരു കുട്ടി എന്ന് പറയാം – അത്രയേ ഉള്ളു. രഞ്ജിനിക്ക് അവരെ കണ്ടപ്പോള്‍ അലിവു തോന്നി. വീട്ടില്‍ ബാക്കിയുണ്ടായിരുന്ന ചോറും കറികളും അവര്ക്ക് കൊടുത്തു – എന്തൊരു ആര്ത്തിായോടെയാണ് അവർ രണ്ടു പേരും കഴിച്ച് തീര്ത്ുതത്! ആ ദിവസം വീട്ടിലുള്ള കുറച്ചു പഴയ സാധനങ്ങൾ കൊടുത്തു അവരെ മടക്കിയയച്ചു.
പിറ്റേ ദിവസം രാവിലെ തന്നെ അവര്‍ വീണ്ടും വന്നു. തമിഴുചുവ കലര്ന്നദ മലയാളത്തില്‍ പറഞ്ഞു – അമ്മയുടെ കയ്യ് വളരെ നല്ലതാണ് – ഇന്നലെ ഇവിടെനിന്നു സാധനങ്ങള്‍ മേടിച്ചു പോയതിനു ശേഷം വളരെ അധികം സാധനങ്ങള്‍ കിട്ടി. അതുകൊണ്ട് ഈ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് കരുതി. അന്നും കുറച്ചു സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോയി. അതിനുള്ള തുക കൊടുത്തപ്പോള്‍ അതില്‍ നിന്നും ഒരു രൂപ മാത്രം എടുത്തു ബാക്കി സംഖ്യ രഞ്ജിനി തിരിച്ചു കൊടുത്തു.
ഈ വരവ് ഒരു ദിനചര്യയായി. എല്ലാ തവണയും സാധനങ്ങള്‍ കൊണ്ടുപോകുമ്പോഴും ഒരു രൂപ മാത്രമേ വാങ്ങിച്ചിരുന്നുള്ളൂ അവര്ക്കാ ണെങ്കിൽ പതിവായി ധാരാളം സാധനങ്ങളും കിട്ടിത്തുടങ്ങിയത്രെ
ഇതിനിടയില്‍ രോഹിത്തും അവരുടെ കുട്ടിയും തമ്മിൽ വളരെ അടുപ്പമായി. വേറെ കുട്ടികള്‍ അടുത്തൊന്നും ഇല്ലാത്തതു കൊണ്ടാകാം ആ കുട്ടിയുമായി കുറെ നേരം കളിച്ചിരിക്കും. അതുപോലെ രഞ്ജിനിയും ആ സ്ത്രീയും തമ്മിലും അടുപ്പമായി. നളിനി എന്നാണ് ആ സ്ത്രീയുടെ പേര്. മകള്‍ അല്ലി. തിരുനെല്‍ വേലിക്കടുത്തുള്ള ഏതോ ഒരു ഗ്രാമമാണ് സ്വന്തം സ്ഥലം. കേരളത്തില്‍ വന്നിട്ട് രണ്ടു വര്ഷഒമായി. ഭര്ത്താ വ് മാരിമുത്തുവും കൂടെയുണ്ട്.

മാരിമുത്തുവിന് കെട്ടിടം പണികളിലും മറ്റും ജോലിയാണ്. കുഴപ്പമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നു. നാട്ടില്‍ ഭര്ത്താിവിന്റെ അച്ഛനും അമ്മയും ഉണ്ട്. അവരും ഓരോ ചെറിയ പണികള്‍ ചെയ്തു ജീവിക്കുന്നു. അല്ലിയെ കൂടാതെ ഒരു ആൺകുട്ടിയുമുണ്ട്. അഴകന്‍ എന്ന് പേര്. ഭര്ത്താഒവിന്റെ അച്ഛനമ്മമാരോടൊപ്പം കഴിയുന്നു. ആറു വയസ്സായി – അവൻ സ്കൂളിൽ പോകുന്നു.
എല്ലാ വര്ഷകവും പൊങ്കലിന് മാത്രമേ നാട്ടില്‍ പോകാറുള്ളു. ഈ നാട്ടില്‍ അവരുടെ നാട്ടുകാർ വേറെയുണ്ട്. പക്ഷെ അവരുടെ സ്വഭാവവും ജീവിതരീതികളും ഇഷ്ടപ്പെടാത്തതു കൊണ്ട് ഇവര്‍ ഒറ്റക്കാണ് താമസിക്കുന്നത്. കഴിയുന്നത്ര ചെലവുചുരുക്കി സമ്പാദിച്ചു നാട്ടില്‍ പോകുമ്പോള്‍ അച്ഛനു കൊടുക്കും – ആകെക്കൂടി സംതൃപ്തി ഉള്ള ജീവിതം.
എത്രയെത്ര അനുഭവങ്ങളിലൂടെയാണ് ഈ ചെറുപ്രായത്തില്ത ന്നെ അവര്‍ കടന്നുപോയത്. അതൊക്കെ കേട്ടപ്പോള്‍ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് രഞ്ജിനിക്ക് തോന്നി. എത്രയെത്ര കഷ്ടപ്പാടുകള്‍, ഒരു തുള്ളി വെള്ളം പോലും കഴിക്കാന്‍ പറ്റാതെ എത്ര ദിവസങ്ങൾ! സിനിമകളില്‍ മാത്രമേ ഇതെല്ലം കണ്ടിട്ടുള്ളു, രഞ്ജിനി ആലോചിച്ചു. അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോൾ സ്വര്ഗ്മാണ്, നളിനി പറയും.
രഞ്ജിനി അവരുടെ കാര്യങ്ങളെല്ലാം ദിവസേന മനോജിനോട് പറയും. അയാള്‍ അതൊക്കെ കേട്ടിരിക്കും. ഞായറാഴ്ച മാത്രമേ മനോജിനു ഒഴിവുള്ളൂ – അന്നാണെങ്കിൽ അവര്‍ വരാറുമില്ല. അതുകൊണ്ട് കാണാനും പറ്റിയില്ല. ഉല്സാിഹത്തോടെ രഞ്ജിനി പറയുന്ന കാര്യങ്ങള്‍ കേള്ക്കു മെങ്കിലും അവളോട് പറയും “എത്രയായാലും അധികം അടുപ്പിക്കുകയോന്നും വേണ്ട, ചിലപ്പോള്‍ തട്ടിപ്പ് പുറത്തെടുക്കുക എന്നറിയില്ല”. രഞ്ജിനി അത് ശ്രദ്ധിച്ചോ എന്തോ.
ഒരു ഞായറാഴ്ച അവര്‍ പതിവില്ലാതെ വീട്ടില്‍ വന്നു. മാരിമുത്തുവും കൂടെയുണ്ടായിരുന്നു. മനോജിനെയും കുടുംബത്തെയും കാണാന്നാണ് അയാള്‍ വന്നത്. അയാളും ഒരു പയ്യന്‍ - മുപ്പതു വയസ്സായി എന്നൊന്നും തോന്നിക്കുകയില്ല. അയാള്‍ തമിഴ് കലര്ന്നത മലയാളത്തില്‍ മനോജിനോട് പറഞ്ഞു – ഇവള്‍ ദിവസവും വന്ന് അമ്മയുടെ കാര്യം പറയും. വളരെ നല്ല അമ്മയാണ്. ഇവിടെ നിന്ന് എന്തെങ്കിലും മേടിച്ചു കൊണ്ടുപോയാല്‍ വളരെ നല്ലതാണ്. ഞങ്ങളുടെ കച്ചവടവും വളരെ നന്നായി, ഇവിടെ വന്നതിനു ശേഷം.
കെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരുന്നു. ഒരു ദിവസം നളിനി രഞ്ജിനിയോടു ചോദിച്ചു, മാരിമുത്തുവിനും എന്തെങ്കിലും പണി ഇവിടെ ശരിയാക്കിക്കൊടുക്കാമോ എന്ന്. മനോജിന് എതിര്പ്പൊ ന്നും ഉണ്ടായില്ല. മറ്റു പണിക്കാരുടെ സമ്മതം ചോദിച്ചിട്ട് ഏർപ്പാടാക്കിക്കൊള്ളാൻ അനുവാദം കൊടുത്തു. അവര്ക്കും എതിര്പ്പോ ന്നും ഉണ്ടായില്ല. അങ്ങിനെ അയാളും പണിക്കാരിൽ ഒരാളായ് കൂടി.
ആദ്യത്തെ ദിവസം അന്നത്തെ കൂലി കൊടുത്തപ്പോള്‍ മാരിമുത്തുവിനു മാത്രം അല്പം തുക കൂടുതല്‍ കൊടുത്തു. പക്ഷേ അടുത്ത ദിവസം രാവിലെ തന്നെ മുഴുവന്‍ തുകയും തിരിച്ചുകൊണ്ടുവന്നു രഞ്ജിനിക്ക് കൊടുത്തു. അയാള്‍ പറഞ്ഞു “അമ്മയുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങാന്‍ അവള് സമ്മതിക്കുന്നില്ല. എന്റെ ചേച്ചിപ്പോലെയാണ് അവര്‍. സ്വന്തം വീട്ടില്‍ പണിയെടുക്കുമ്പോൾ ഒരു അധികച്ചിലവും അവര്ക്കു ണ്ടാകാന്‍ പാടില്ല എന്നാണ് പറഞ്ഞത്”. എത്ര നിര്ബാന്ധിച്ചിട്ടും അയാള്‍ അത് വാങ്ങിയില്ല. ദിവസവും അയാൾ പണിക്കു വന്നിരുന്നു – കൂലിയൊന്നും വാങ്ങാതെ തന്നെ പണിയെടുത്തു.
വീടുപണി കഴിയാറായി. ഒരു ദിവസം അതിരാവിലെ മാരിയപ്പൻ അല്പം ധിറുതിയില്‍ വന്നു. പരിഭ്രമത്തോടെ അയാള്‍ പറഞ്ഞു “ഞങ്ങള്‍ ഒന്ന് നാട്ടിലേക്ക് പോവുകയാണ് ഇപ്പോൾ തന്നെ – മകന് എന്തോ അസുഖമാണെന്ന് വിളിച്ചു പറഞ്ഞു അപ്പൻ. പോകുന്നതിനു മുന്പ്അ പറയാന്‍ വന്നതാണ്. ഉടനെ തന്നെ തിരിച്ചു വരും” രഞ്ജിനി തന്റെ കയ്യിലുള്ള കുറെ രൂപ കൊടുത്തിട്ടു പറഞ്ഞു “തല്ക്കാവലം ഇത് വാങ്ങൂ – നളിനി അറിയണ്ട. തിരിച്ചു വന്നതിനു ശേഷം മടക്കി തന്നാല്‍ മതി.” മനസ്സില്ലാമനസ്സോടെ അത് വാങ്ങി അയാള്‍ വേഗത്തില്‍ പോയി.
ഉടനെ തന്നെ വരും എന്ന് പറഞ്ഞിട്ട് ആറു മാസം കഴിഞ്ഞു. അവരെപ്പറ്റി ഒരു വിവരവും ഇല്ല – എഴുതിചോദിക്കാനാനെങ്കിൽ അഡ്രസ്സ് ഇല്ല, ഫോണ്‍ വിളിക്കാന്‍ നമ്പറും വാങ്ങിയില്ല. മകന് എന്തെങ്കിലും പറ്റിയോ ആവോ. പുതിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാല് മാസത്തോളമായി. അല്ലിക്ക് കൊടുക്കാനായി നല്ലൊരു കുപ്പായം വാങ്ങിവെച്ചിട്ടുണ്ട് അത് പോലെ നളിനിക്ക് ഒരു സാരിയും.
ഇപ്പോഴും അവരെ കാത്തിരിക്കുകയാണ് രഞ്ജിനിയും രോഹിത്തും, അവര്‍ ഉറപ്പായും വരുമെന്ന പ്രതീക്ഷയോടെ. വഴിയില്‍ ഏതെങ്കിലും തമിഴ്സ്ത്രീകള്‍ കുപ്പിപ്പാട്ടയുണ്ടോ എന്ന് ചോദിച്ചു വരുമ്പോൾ അവർ ആകാംക്ഷയോടെ നോക്കും, നളിനിയും അല്ലിയും ആണോ എന്ന്.
By: SivadasanThampuran

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക