ആരോ ചോദിക്കുന്നത് കേട്ടൂ -
എന്നാണ് വാമനന്റെ ജന്മദിനം ?
എന്നാണ് വാമനന്റെ ജന്മദിനം ?
അന്വേഷിച്ചപ്പോൾകുറച്ചെന്തൊക്കെയോ കിട്ടി.
ദേവതകളുടെ മാതാവായ അദിതി എന്ന രാജ്ഞി ,തന്റെ പുത്രന്മാരെ അസുരൻമാർ ഉപദ്രവിക്കുന്നു എന്ന പരാതിയുമായികശ്യപന്റെഅടുത്തെത്തി.അവരുടെഉടമ്പടിയിൽ ,കശ്യപന്റെ തപോബലത്തിൽ മഹാവിഷ്ണു അദിതിയുടെ ഗർഭത്തിൽ പ്രവേശിച്ച് വാമന ബാലനായി ജനിക്കാം എന്നും മഹാബലിയെ നാടുകടത്താം എന്നും തീരുമാനമായി.
അത് പ്രകാരം ഭാദ്രമാസത്തിൽ ശുക്ലപക്ഷത്തിൽ 12-)o തീയതി ശ്റാവണ നക്ഷത്രത്തിൽ അഭിജിത്ത് എന്ന മുഹൂർത്തത്തിൽ ആ ശിശു ജനിച്ചു.
അന്ന് തന്നെയായിരുന്നോ മഹാബലിയുടെ അശ്വമേധയാഗം നടന്നിരുന്നതും ,മൂന്നു സെന്റ് അല്ല മൂന്നടി ഭൂമിയുടെ അളവ് നടന്നതും.
ധർമ്മിഷ്ടനെ ഭൂമി കടത്തിയവനും ഒരു ജനന ദിവസം ഉണ്ടാകുമല്ലോ?
അതും കഥയിലുണ്ട്.
അതും കഥയിലുണ്ട്.
ചരമദിനം ഇനി എന്നാണോ ആവോ?
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക