ഇരുന്നു വാണതും ദൈവം
ഇരന്നു വാങ്ങിയതും ദൈവം.
വാഴേണ്ടവർ വീണപ്പോൾ
വീഴേണ്ടവർ വാണു.
ഇരന്നു വാങ്ങിയതും ദൈവം.
വാഴേണ്ടവർ വീണപ്പോൾ
വീഴേണ്ടവർ വാണു.
ഇരയുടെ തൊഴുകൈകളിൽ,
വിറയാർന്ന ചുണ്ടുകളിൽ
മന്ത്രിച്ചതും
ദൈവനാമം.
വിറയാർന്ന ചുണ്ടുകളിൽ
മന്ത്രിച്ചതും
ദൈവനാമം.
വേട്ടക്കാരന്റെ
വെടിയിലും
വെട്ടാനോങ്ങിയ
കത്തിയിലും
ദൈവനാമം.
വെടിയിലും
വെട്ടാനോങ്ങിയ
കത്തിയിലും
ദൈവനാമം.
ചാവേറായി പൊട്ടിയതും
അണുബോംബായി വർഷിച്ചതും
ദൈവനാമത്തിൽ.
അണുബോംബായി വർഷിച്ചതും
ദൈവനാമത്തിൽ.
കറ പുരണ്ട കറൻസിയിൽ
തിളങ്ങുന്ന അക്ഷരങ്ങളിൽ
എഴുതിയിരുന്നു.
"ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു"
തിളങ്ങുന്ന അക്ഷരങ്ങളിൽ
എഴുതിയിരുന്നു.
"ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു"
ശബ്നം സിദ്ദീഖി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക