ഞാനുമായി ഒരുമിച്ച് ഒട്ടപ്പെട്ട ഒരു സ്ഥലത്തിരിക്കുവാൻ അവൾ എത്രയോ ഇഷ്ടപെടുന്നു. എന്നോടൊപ്പം എന്റെ കൈപിടിച്ച് നടക്കുവാനും അവൾക്കിഷ്ടമാണ്… എന്തോ അവൾക്കതിൽ ഒത്തിരി സംത്യപ്തി ഉള്ള പോലെ. ഒരുമിച്ചിരിക്കുന്ന സമയം അവളുടെ ഇഷ്ടങ്ങളെല്ലാം പങ്കുവെക്കുമ്പോൾ, അവളുടെ ഇഷ്ടങ്ങളേക്കാൾ എന്റെ ഇഷ്ടങ്ങൾക്ക് മുൻ തൂക്കം നൽകുന്ന അവളുടെ വാക്കുകൾ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്.
"ചേട്ടായിക്ക് ഇഷ്ടമല്ലാത്തത് ഞാൻ ചെയ്യാതിരിക്കാൻ ശ്രമിക്കുന്നു"
എന്ന അവളുടെ ഹ്യദയവാക്കുകൾ കേൾക്കുമ്പോൾ, അവൾ അറിയാതെ തിരക്കിനിടക്ക് മനപ്പൂർവ്വമല്ലാതെ എന്റെ ഇഷ്ടങ്ങളെ ചെയ്യാതിരുന്നാൽ എനിക്കുണ്ടാകുന്ന ദേഷ്യം ഞാൻ എത്ര സ്വാർത്ഥൻ ആണെന്നു പളുങ്കു പോലെ ഇപ്പോൾ സ്പഷ്ടമാണ്…
(സ്ത്രീ അടിച്ചമർത്തപ്പെടുന്നു എന്ന തോന്നൽ അവൾക്കുണ്ടാകുന്നത് പുരുഷൻ തന്റെ മാത്രം ഇഷ്ടങ്ങൾക്കു കൂടുതൽ മുന്തൂക്കം കൊടുത്ത് അവളുടെ ഇഷ്ടങ്ങൾ പരിഗണിക്കാതെ സ്വാർത്ഥൻ ആകുമ്പോഴാണെന്ന സത്യം ഞാൻ മനസിലാക്കുന്നു)
ഒരിക്കൽ അവളുടെ അടുത്ത് ഇരുന്നു നിനക്ക് എന്താണ് ചേട്ടായി വാങ്ങിച്ചു തരേണ്ടത് എന്ന് ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ചുള്ള ഒരു ചുംബനം മാത്രമായിരുന്നു മറുപടി.
(സ്നേഹമില്ലാതെ ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ വാങ്ങി കൊടുക്കുന്നതിനേക്കാൾ, അവർ ആഗ്രഹിക്കുന്നത് സ്നേഹത്തോടെയുള്ള ഒരു വാക്കാണ് എന്ന് അന്ന് മനസ്സിലായി)
ഞാൻ എപ്പോഴൊക്കെ അവളോടു എന്തെങ്കിലും വാങ്ങിച്ചോളാൻ പറയുമ്പോൾ
"ചേട്ടായി ഇവിടെ ഇല്ലാതെ എനിക്കൊന്നും വേണ്ട"
എന്നു പറയും, അപ്പോഴെല്ലാം ഞാൻ ചിന്തിച്ചത് അവൾക്ക് പണം ചിലവഴിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നാരുന്നു. എന്നാൽ ഞാൻ അടുത്തില്ലാത്ത എന്തു ആഘോഷങ്ങളും ശൂന്യമാണെന്നുള്ള അവളുടെ സ്നേഹ വിചിന്തനമാണ് അതിനു പ്രേരിപ്പിക്കാത്തത് എന്ന് മറ്റൊരു ദിവസമാണ് അറിഞ്ഞത്.
എന്നു പറയും, അപ്പോഴെല്ലാം ഞാൻ ചിന്തിച്ചത് അവൾക്ക് പണം ചിലവഴിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നാരുന്നു. എന്നാൽ ഞാൻ അടുത്തില്ലാത്ത എന്തു ആഘോഷങ്ങളും ശൂന്യമാണെന്നുള്ള അവളുടെ സ്നേഹ വിചിന്തനമാണ് അതിനു പ്രേരിപ്പിക്കാത്തത് എന്ന് മറ്റൊരു ദിവസമാണ് അറിഞ്ഞത്.
(പുരുഷന്മാർ അവരുടെ പ്രിയപ്പെട്ടവളെ കൂടുതൽ മനസ്സിലാക്കി അവരുടെ ഹ്യദയഭാഷ മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ ഏത് പരിധി വരേയും അവർ പുരുഷനു വേണ്ടി എന്തും (നല്ലത്) ചെയ്യും എന്നത് കാര്യമാണ്…)
അവരെ മനസ്സിലാക്കി സ്നേഹത്തോടെ തലോടുമ്പോൾ നിങ്ങളിലേക്ക് പടർന്ന് കയറാനുള്ള അതി മഹത്തായ സ്വാതന്ത്ര്യ ചിന്തയാണ് അവർക്ക് അനുഭവപ്പെടുന്നത് എന്ന് പല സാഹചര്യങ്ങളിൽ നിന്നും ഞാൻ അവളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. അർത്ഥം, ഞാൻ അവളെ കൂടുതൽ സ്നേഹിക്കുമ്പോൾ ഞാൻ അവൾക്ക് എന്നിലേക്കുള്ള കൂടുതൽ സ്വാതന്ത്യം കൂട്ടുകയാണ് ചെയ്യുന്നത്.
ഇപ്പോൾ അവളുടെ ഇഷ്ടങ്ങളും എന്റെ ഇഷ്ടങ്ങളായി മാറിത്തുടങ്ങി. ഞാൻ അവളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അവൾ എന്നെ ഇഷ്ടപ്പെടുന്നു എന്നത് മനസ്സിലാക്കിയത് അവളുടെ കണ്ണുകളിൽ ഞാൻ കണ്ണുനീർ വീഴ്ത്തിയപ്പോഴാണ്…
ഒരു പരാതിയും കൂടാതെ അടുത്ത വിളിക്കുവേണ്ടി അവൾ കാത്തിരിക്കാറുണ്ട് എന്ന് പിന്നീടാണ് മനസ്സിലായത്. അവൾ ഞാൻ മൂലം കരഞ്ഞപ്പോഴും എനിക്കായ് സ്കൈപ്പിൽ വീഡിയോ തുറന്ന് തന്നത് എന്റെ ആവശ്യപ്രകാരം ആയിരുന്നു.
പിന്നീട് ആ കരയുന്ന മുഖം എന്നിൽ ഒത്തിരി കുറ്റബോധത്തിന്റെ മുള്ളുകൾ വീഴ്ത്തിയിട്ടുണ്ട്. ഒറ്റക്ക് മുറിയിൽ ഇരിക്കുമ്പോൾ ആ മുഖം ഓർത്ത് ചങ്ക് പൊട്ടുന്ന വേദന തോന്നിയിട്ടുണ്ട്. പരിപൂർണ്ണയല്ലെങ്കിലും അവളായിരിക്കുന്നതിൽ പൂർണ്ണത കണ്ടെത്താൻ അപൂണ്ണനായ ഞാനും ശ്രമിക്കുകയാണ്…
തല്ലു കൂടിയതും പിണങ്ങിയതും, ആവശ്യമില്ലാതെ അവളെ വഴക്കു പറഞ്ഞതും അവൾ മിണ്ടാതിരുന്നു സഹിച്ചതും....എന്തൊക്കെയാണെങ്കിലും എന്നോട് എത്ര മിണ്ടിയാലും അവൾക്ക് മതിവരില്ല.
അവൾ സ്നേഹം കൂടുതൽ പ്രവ്യത്തിയിലൂടെ ആണ് കാണിക്കുന്നത്...വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലും കൂടുതൽ. അവധിക്കു പോയി തിരിച്ചു വരുമ്പോൾ അവൾ കരയാറില്ല, എങ്കിലും ഞാൻ വിമാനം കയറുമ്പോൾ അവളുടെ ഉള്ളിൽ കുമിഞ്ഞു കൂടുന്ന ശൂന്യത ഞാൻ അറിയാറുണ്ട്. ആ ശൂന്യതയാണ് എന്നെ അവളിലേക്കു അവൾ വലിച്ചടിപ്പിക്കുന്ന രഹസ്യം.
പിന്നീട് ആ ശൂന്യതയിൽ ഞാൻ വീണ്ടും നിറയുമ്പോൾ അവളിലുണ്ടാകുന്ന സന്തോഷം ഞാൻ അനുഭവിക്കാറുണ്ട്. കാത്തിരിക്കുന്നു വീണ്ടും നിറയുവാൻ...
സ്നേഹകാരുണ്ണ്യവാന്റെ ചിറകിൻ കീഴെ ആശ്രയിച്ച്.
.............................................
ജിജോ പുത്തൻപുരയിൽ
സ്നേഹകാരുണ്ണ്യവാന്റെ ചിറകിൻ കീഴെ ആശ്രയിച്ച്.
.............................................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക