Slider

ഒരു മടക്കയാത്ര

0

തറവാട്ടു വീടിനു മുന്നിലേക്ക് കാർ കയറി ചെല്ലുമെങ്കിലും ഞാൻ വണ്ടി വെല്ല്യച്ചന്റെ വീട്ടിൽ ഒതുക്കിയിട്ടു.പണ്ടും തറവാട്ടിലെക്ക് പോകുമ്പോൾ ആദ്യം ഈ വീട്ടിലെക്കാണു വരുന്നത്.ഇവിടെ നിന്നും വല്ലുമ്മച്ചി ഉണ്ടാക്കി വെച്ചിരിക്കുന്ന എന്തെങ്കിലും കഴിച്ചിട്ടേ മുകളിലെ വീട്ടിലേക്ക് പോകുമായിരുന്നുള്ളൂ.
ചേട്ടത്തിയമ്മ ഒറ്റക്കേ ഉണ്ടായിരുന്നുള്
ളൂ..കാറിന്റെ ശബ്ദം കേട്ടതുകൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് നോക്കി.
"അല്ലാ ആരിത്..കണ്ണാ...വാ വാ..."
ഞാൻ വീട്ടിലേക്ക് കയറി..
"അവളെ ഒരു വിധത്തിൽ ഉറക്കിയതെ ഉള്ളൂ..ഈ ചേട്ടായി വെറുതെ ഹോൺ അടിച്ച് ശബ്ദം ഉണ്ടാക്കി അതിനെ എഴുന്നെൽപ്പിക്കണ ഒരു സൂക്കേട് ഉണ്ട്.ഒച്ച ഉണ്ടാക്കല്ലേ എന്നു പറയാൻ ഓടി വന്നതാ ഞാൻ.."
"അവർ എവിടെ..."
"അച്ഛനേം കൂട്ടി ടൗണിനു പോയതാ..പെൻഷന്റെ എന്തോ പേപ്പർ ശരിയാക്കാൻ..അമ്മയും ആ കൂടെ പോയി..ആശുപത്രിയിലും കൂടെ പോകാമല്ലോ...നീയെന്താ വിളിക്കാതെ വന്നെ..."
"എനിക്ക് സ്കൂളിൽ ഒന്നു പോകെണ്ട ഒരു കാര്യം ഉണ്ടായിരുന്നു..അപ്പോൾ പിന്നെ ഇവിടെയും കൂടി കയറി അങ്ങു പോകാമെന്നു വെച്ചു..."
"ഓഹോ..അപ്പോൾ നീ ഇങ്ങോട്ടായി വന്നതല്ല.."
ഏട്ടത്തിയുടെ സ്വരം ഇടറിയ പോലെ തോന്നി...
:നീയിരിക്ക് ഞാൻ കാപ്പി എടുക്കാം..."
ഞാൻ മൂളിക്കൊണ്ട് മുൻ വശത്തേക്ക് ഇറങ്ങി.എല്ലാടവും ശരിക്കും മാറിയിരിക്കുന്നു.പണ്ട് റോഡിനുമപ്പുറം റബ്ബർ തോട്ടങ്ങൾ ആയിരുന്നു..നമ്മുടെ വീടിന്റെ ഓരത്തോട് ചേർന്ന ഭാഗം നിറയെ ഒരു പച്ചപ്പ് ഉണ്ടായിരുന്നു..എല്ലാം നഷ്ടമായിരിക്കുന്നു..3.4 പുതിയ വീടുകൾ വന്നിട്ടുണ്ട്.ഏട്ടത്തി കാപ്പിയുമായി മുൻ വശത്തേക്ക് വന്നു.
"ഒത്തിരി മാറിയിരിക്കുന്നു ഇവിടെ ആകെ...പുതിയ വീടുകൾ ഒക്കെ വന്നിട്ടുണ്ടല്ലോ..."
"ഇടക്ക് ചേട്ടായിയും പറയണ കേൾക്കാം..ഇവിടെ ആകെ ഒത്തിരി മാറിയിരിക്കുന്നു എന്ന്...കണ്ണാ..ഇഡലി ഇരിപ്പുണ്ട് എടുക്കാം നീ കൈ കഴുകി വാ..."
*******************************
പറമ്പിന്റെ അതിരുകൾ ഒക്കെ വെല്ലിച്ചൻ മതിൽ കെട്ടി തിരിച്ചിരിക്കുന
്നു.പിന്നിലെക്ക് ഒരു വലിയ പാറ ആണു.അതിന്റെ ഓരത്തൂടെ ഒരു നടവഴി ഉണ്ട് അതുവഴി മുകളിലേക്ക് കയറാം.മുന്നിലേക്ക് നടക്കുമ്പോൾ ആണു മണ്ണോലിക്കുളം.അതിൽ നിന്നും വരുന്ന വെള്ളം ഒഴുകിയിരുന്ന ഒരു കയ്യാണി ഉണ്ടായിരുന്നു.അതിൽ നിന്നു മീൻ പിടിക്കാൻ മുകൾ ഭാഗത്ത് ചിറ കെട്ടി കളിച്ചിരുന്ന കാര്യം ഒക്കെ ഞാൻ ഓർത്തു.ഞാൻ നടന്നു.ആ വഴി അതെ പോലെ തന്നെ ഇപ്പോൾ ഇല്ല.എങ്കിലും ഓരത്തുടെ ആ നടപ്പാത ഇപ്പോഴും ഉണ്ട്.മതിൽ കെട്ടിയത് കൊണ്ടാകണം ആ വഴിയുള്ള സഞ്ചാരം കുറയാൻ കാരണം.ക്വാറിക്കാരുടെ കടന്നാക്രമണം ഞങ്ങളുടെ മണ്ണോലിപ്പാറയെയും സാരമായി ബാധിച്ചിരിക്കുന്നു.പാറപ്പുറത്ത് നിന്നു നോക്കുമ്പോൾ അന്നു അദൃശ്യമായിരുന്ന താഴ്വാരക്കാഴ്ചകൾ ഇപ്പോൾ കാണാറായി വന്നിരിക്കുന്നു.കാഴ്ച്ചയെ മറച്ച് നിന്നിരുന്ന കൂറ്റൻ മരങ്ങൾ ഒന്നും തന്നെ ഇന്നു ഇവിടെ കാണാനില്ല.പകരം അങ്ങു താഴെ വരെ കന്നാരത്തോട്ടങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു..പണ്ട് തലപ്പ് മാത്രം കാണിച്ചു നിന്നിരുന്ന കുണിഞ്ഞിമലയുടെ മൊത്തം കാഴ്ച്ച ഇപ്പ്പോൾ കാണാം...ഇതിനും അരികിലായി മൂന്നുനാലു പുളിമരങ്ങളും കുറെ മാവുകളും ഉണ്ടായിരുന്നു..അതും ഓർമ്മ ആയിരിക്കുന്നു.ഇടത്ത് വശത്തൂടെ നടന്നാൽ മണ്ണൊലിക്കുളത്തിന്റെ തൊട്ടു മുകളിൽ എത്താം..ഞാൻ ആ വഴിക്ക് നടന്നു..കുളവും അതിലെക്ക് ചാഞ്ഞു നിന്നിരുന്ന മരോട്ടി മരവും കയ്യാണിയും എല്ലാം.......എല്ലാം നഷ്ടമായിരിക്കുന്നു..മനസിനു അൽപ്പമല്ലാത്ത സങ്കടം തോന്നി.ഒരു കാലത്ത് അവധിക്കാലം ആഘോഷമാക്കിയിരുന്ന ഒരു കഥ പറയാൻ ഉണ്ടയിരുന്നു ഈ പറഞ്ഞ പാറപ്പുറത്തിനും ഈ മണ്ണോലിക്കുളത്തിനും..നഷ്ടമായവ എല്ലാം നഷ്ടമാണു..ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത നഷ്ടങ്ങൾ...
മുന്നോട്ട് പോകുംതോറും തീർത്തും അപരിചിതമായ ഒരു ഇടത്ത് ഞാൻ വന്നെതിയതു പോലെ തോന്നി എനിക്ക്.ആകെ മാറിയിരിക്കുന്നു ഇവിടെ ആകെ..പാറയും കടന്നു ചെല്ലുമ്പോൾ ഉണ്ടായിരുന്ന കൊക്കത്തോട്ടവും നടവഴികളും റബർതോട്ടങ്ങളും ഒന്നും തന്നെ അതിന്റെ ഒരു അവശെഷിപ്പ് പോലും വെക്കാതെ അപ്രത്യക്ഷമായിര
ിക്കുന്നു..തറവാട്ടിലേക്കുള്ള വഴിച്ചാൽ പോലുമില്ല..ചുറ്റിലും കന്നാര ചെടികൾ മാത്രം.അതിനുള്ളിൽ ഞാൻ പെട്ടുപോയതു പോലെ..4 വശങ്ങളിലും ആയി കുറെ ഏറെ വീടുകൾ വന്നിരിക്കുന്നു.ഞാൻ അതിനുള്ളിലൂടെ ഒരു വഴി ഉണ്ടാക്കി വീടിന്റെ അരികിലെക്ക് എത്താൻ നോക്കി..കന്നാര മുള്ളുകൾ കൊണ്ടതിനേക്കാൾ വേദന തോന്നി നഷ്ടമായിപ്പൊയ ഇതിലൂടെ എല്ലാം ഓടി ചാടി മറിഞ്ഞു ഉത്സവമായി കളിച്ചു നടന്നിരുന്ന ആ കാലം ഒരിക്കലും ഇനി തിരിച്ചു കിട്ടില്ല എന്നോർത്തപ്പോൾ..
****************************
ഉണ്ണിയുടെയും അച്ചുന്റെയും പഠനം..കൊച്ചമ്മയുടെ ജോലിക്കാര്യങ്ങൾ
...ഇക്കാരണങ്ങൾ കോണ്ടായിരിന്നിരിക്കണം കൊച്ചച്ചന്റെ മരണ ശേഷം ഇവിടം വിടാൻ കൊച്ചമ്മയെ പ്രെരിപ്പിച്ചത്.കുടുംബസ്വത്ത്‌ വിൽക്കുന്നതിനോട് എനിക്ക് അടക്കം യോജിപ്പ് ഉണ്ടായിരുന്നില്ല.അങ്ങനെ ആണ് നല്ല ആളുകൾ വന്നാൽ വാടകക്ക് കോടുക്കാം എന്ന തീരുമാനത്തിൽ എത്തിയത്.റബ്ബറിന്റെ വില കുറഞ്ഞത് കൊണ്ടും പറമ്പിൽ നിന്നുള്ള ആദായം കുറഞ്ഞതുമെല്ലാം ഈ ഒരു തീരുമാനത്തിനു ആക്കം കൂട്ടി.പണ്ട് നമ്മടെ വീടിന്റെ അടുത്ത് താമസിച്ചു കൊണ്ടിരുന്ന ഒരു വീട്ടുകാർക്ക് തന്നെയാണു വാടകക്ക് കൊടുത്തിരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞിരുന്നു..പുറകുവശത്തെക്ക്‌ ആണു ഞാൻ കയറി ചെന്നത്..പണ്ട്‌ പന്നിയെ വളർത്തിയിരുന്ന ആ പന്നിക്കുഴി ഇപ്പോൾ അവിടെ ഉണ്ടൊ എന്നു ഞാൻ നോക്കി..ഇല്ല...
കളിയുടെ ഇടയിൽ ഒരിക്കെ ഇതിനുള്ളിലെ ചെളിയിൽ വീണതിന്റെ പാട് ഇപ്പൊഴും മുട്ടിലുണ്ട്..ഒരു വലിയ പുളിമരം നിന്നിരുന്നു പിൻഭാഗത്ത് ആയിട്ട്..അതും കാണാനില്ല...
"ഇവിടെ ആരുമില്ലെ..."
ഞാൻ വിളിച്ച് ചോദിച്ചു..
"ആരാ....."
എന്നു വിളി കേട്ട് കൊണ്ട് ഒരു മുഖം പിൻഭാഗത്തെ വാ
തിലിൽ പ്രത്യക്ഷമായി..
"ചെച്ചിക്ക് എന്നെ മനസിലായൊ.."
ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു...ഒരു പിടിയും കിട്ടാത്ത അവരുടെ നോട്ടം കണ്ട് ഞാൻ പറഞ്ഞു...
"ഞാനാ ചേച്ചീ..കണ്ണനാ..മീനയുടെയും അജയന്റെയും മൂത്ത മകൻ..ഇപ്പോൾ മനസിലായൊ...."
അഛന്റെയും അമ്മയുടെയും പേരു പറഞ്ഞപ്പോൾ തന്നെ ആൾക്ക് എന്നെ പിടി കിട്ടി.
"മോനെ....എത്ര നാൾ കൂടിയാ നിന്നെ കാണണേ...സുഖാണൊ നിനക്ക്..കയറി വാ...ഒറ്റക്കാണൊ നീ വന്നെ...അമ്മയെം അച്ഛനെം കൂട്ടാൻ മേലായിരുന്നോ..."
ഞാൻ തറവാട്ടിലെക്ക് കയറി..നീണ്ട 13 വർഷ്ങ്ങൾക്ക് ശേഷം..4വയസുള്ളപ്പോൾ കുഞ്ഞെച്ചിയുടെ കൈ പിടിച്ച് കയറി വന്ന അതെ പേടിയൊടെയും ആകാംക്ഷയോടെയും ഞാൻ വീട്ടിലെക്ക് കയറി.വലിയ മാറ്റങ്ങൾ ഒന്നും സംഭവിചിട്ടില്ല..മുൻ വശത്ത് ഒരു ഗ്രില്ല് വന്നിട്ടുണ്ട്..ഞാൻ ആ തിണ്ണയിൽ ഇരുന്നു...ഈ കസേരയിലെക്ക് ഇരിക്ക് മോനെ എന്നു പറഞ്ഞു ചെച്ചി ഒരു കസെര നീക്കി തന്നു..
"പണ്ടും എനിക്ക് ഇവിടെ ഇരിക്കാനാ ചെച്ചി ഇഷ്ടം..ഞാൻ ഇവിടെ ഇരുന്നൊളാം...നിങ്ങളാണു ഇവിടെ താമസം എന്നു അച്ഛൻ പറഞ്ഞിരുന്നു...ഈ മുറ്റത്തൂടെ എത്ര ഓടിക്കളിച്ചതാ..."
ഞാൻ ചായ എടുക്കാം എന്നു പറാഞ്ഞു ചെച്ചി അകത്തെക്ക് പോയി..ഞാൻ പറമ്പിൽ ഒക്കെ ഒന്നു പോയി വരാം എന്നു പറഞ്ഞു എണീറ്റു.
മണ്ണോലിപ്പാറയുടെ തുടർച്ച അവസാനിക്കുന്നത്‌ നമ്മടെ പറമ്പിനോട് ചേർന്നായിരുന്നു.വീടിന്റെ വലത്തു ഭാഗത്ത് ആയിട്ട്.താഴെ റോഡിൽ നിന്നും കയറി വരുമ്പോൾ പാറയുടെ ഒരു വശം പറ്റി വേണം വരുവാൻ..ഞാൻ അങ്ങോട്ട് നടന്നു..ഒരു കയ്യാലയുടെ അത്രയും ഉയരത്തിൽ ആയിരുന്നു പറമ്പ്.ഇപ്പോൾ വീടും പറമ്പും ഒരെ നിലത്തിലെക്ക് താണിരിക്കുന്നു.നിറയെ മാങ്ങ കായിചിരുന്ന മൂന്നു നാലു കുഞ്ഞു മാവുകൾ ഉണ്ടായിരുന്നതും കാണാനില്ല.ആഞ്ഞിലി മരങ്ങളും പേരമരവും പൂച്ചപ്പൂ ഉണ്ടാകുന്ന ചെടികളും നിരന്നു നിന്നിരുന്ന വഴിയോരത്തുടെ നെരെ പോയാൽ ആ പാറയുടെ കീഴെ ആണു ചെന്നു ചേരുക..അതെല്ലാം വെറും ചിത്രങ്ങളായി അവശെഷിപ്പിച്ച് മുന്നൊട്ട് ഒടിയിരിക്കുന്നു കാലം..ഒരു വഴിച്ചാൽ മാത്രമാണു ഇപ്പോൾ ഉള്ളത്..ഞാൻ ആ വഴിയെ മുന്നോട്ട് നടന്നു.
ക്വാറിക്കാരുടെ കടന്നുകയറ്റം പരിധിക്കപ്പുറം ഈ സ്ഥലത്തെ ബാധിച്ചിരിക്കുന്നു..ഞാൻ പാറപ്പുരത്തെക്ക് കയറി..തുഞ്ചത്തെക്ക് നടന്നു..
അസ്തമയ സൂര്യന്റെ ചൂടിനു കാഠിന്യം കുറവാണു.ഈ പാറപ്പുറത്ത് വെച്ചാണു കുഞ്ഞെച്ചി നിനക്ക് എന്നതാ ഒരു പെരു വിളിക്കാ എന്നു ചോദിച്ചുകൊണ്ട് കണ്ണാ എന്നു വിളിക്കാം എന്നു പറഞ്ഞത്..അന്നത്തെ ആ കാര്യം ഇന്നലെ എന്ന പോലെ ഇപ്പോഴും മനസിൽ ഉണ്ട്.ആരോ കപ്പ ഉണക്കാൻ പാറപ്പുറത്ത് വിരിച്ചിട്ടുണ്ട്..അതിൽ നിന്നു രണ്ടെണ്ണം എടുത്ത് വായിൽ ഇട്ട് ഞാൻ അവിടെ നിന്നു...ഇപ്പോൾ താഴെ ഉള്ള പാറയും കാണാം..കുണിഞ്ഞിമലയുടെ കാഴ്ച്ച ഒന്നുകൂടി ഭംഗി ആയിരിക്കുന്നു.താഴവാരം മുഴുവൻ അസ്തമയ സൂര്യന്റെ ചുവന്ന വെളിച്ചത്തിൽ മുങ്ങിയിരിക്കുന്നു..താഴെ പാറമടയിൽ ആളുകൾ അലക്കും നനയുമാണു..ഇവിടെ കയറി വന്നു താഴെക്ക് നോക്കി കൂവുമായിരുന്നു ഉറക്കെ...ഒന്നു കൂവിയാലോ..എന്റെ മനസ് ആ ചെറുപ്പത്തിലേക്
ക് പോകുവാൻ കൊതിച്ചു.ഏറ്റവും മുകളിൽ ആയി ചാഞ്ഞു നിന്നിരുന്ന ഒരു കശുമാവ് ഉണ്ടായിരുന്നു..അതിന്റെ തണലിൽ ഇരുന്നു മാങ്ങായും ഉപ്പും ഉള്ളിയും കൂട്ടി കഴിച്ചിരുന്ന കാര്യം ഓർത്തപ്പോഴെ വായിൽ വെള്ളം നിറഞ്ഞു..
കാവുംഭാഗത്തെ ക്ഷേത്രത്തിൽ നിന്നും പാട്ട് വെച്ചിട്ടുണ്ട് ..ഇവിടെ ഈ പാറപ്പുറത്ത് കിടന്നു കൊണ്ട് ആ പാട്ടും കേട്ട് കിടന്നിരുന്നത് ഞാൻ ഒാർത്തു..ഞാൻ അവിടെ കിടന്നു..എനിക്ക
ും താഴെ പറമ്പിൽ ഓടിക്കളിക്കുന്ന എന്നെ ഞാൻ കണ്ടു..എന്നെ മാത്രമല്ല..രാഹുൽ ചേട്ടായി രാജി കുഞ്ഞെച്ചി..വല്
ല്യെച്ചി..കുഞ്ഞെച്ചിമാർ..ഉണ്ണി..അച്ചു അപ്പു സജീഷ് ചെട്ടായി കുഞ്ഞെട്ടായി മനു അങ്ങനെ അങ്ങനെ എല്ലവരെയും...ഓ...ഒരാളെ കാണാനില്ലല്ലോ...ഉണ്ണിമായ...എൻറെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി ....ആദ്യമൊക്കെ വരുമ്പോൾ എന്നെ കാണുമ്പൊൾ മാറി നിൽക്കുമായിരുന്നു അവൾ..പിന്നീട് എപ്പോഴാണു ഞാൻ അവളെ പ്രണയിച്ച് തുടങ്ങിയത്..അറിയില്ല...പക്ഷെ ഒരിക്കെ മണ്ണോലിക്കുളത്തിൽ വെച്ചാണു ഞാൻ പറഞ്ഞത്..വലുതാകുമ്പോൾ ഞാൻ നിന്നെ കല്യാണം കഴിക്കാമെന്ന്.മധ്യവെനൽ അവധി ആകുന്നത് കാത്തിരിക്കുമായിരുന്നു...അവളെയ
ും ഒന്നു കാണാൻ..അവധി കഴിഞ്ഞു പോകുമ്പൊൾ ഈ തുഞ്ചത്ത് വന്നു നിന്നു കൈ വീശി യാത്ര പറഞ്ഞിരുന്ന അവളുടെ മുഖം മനസിൽ വന്നു..അവധിക്കാലത്ത് ഇവിടെക്ക് ഈ പാറ കയറി വരുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്ന തിളക്കം..സന്തോഷം...പ്രിയപ്പെട്
ടവളെ..കേവലം ഒരു മധ്യവേനൽ അവധിക്കാലത്ത് മാത്രമായി ഒതുങ്ങിപ്പോയ ഇഷ്ടമായി പോയൊ നമ്മളുടെത്....‌
സന്ധ്യയാകുമ്പൊൾ എല്ലാത്തിനെം കുളിക്കാൻ വിളിക്കാൻ കൊച്ചമ്മയും മുത്തശിയും വല്ല്യെച്ചിയും കൂടി ഒരു വരവുണ്ട്..ആദ്യത്തെ വിളിക്ക് ആരും പോകൂല്ല..അവസാനം വടി എടുക്കെണ്ട ഒരു സാഹചര്യം ആകുമ്പൊൾ ഞങ്ങൾ ഒന്നു അടങ്ങും..പക്ഷെ ഇതുവരെ ഒരു അടി അവിടെ നിന്നു വാങ്ങിയതായി ഞാൻ ഓർക്കുന്നില്ല..
.അത്ര അധികം ഞങ്ങളെ സ്നെഹിച്ചിരുന്നു അവർ...പിന്നീട് കുളിയൊക്കെ കഴിഞ്ഞു എല്ലാരും കൂടി ഇരുന്നു ഒരു അത്താഴം കഴിപ്പ് ഉണ്ട്...അതിനും ശെഷം മുത്തശിയുടെ വക ഒരു കഥ..പിന്നെ ഉറക്കം...അത് കുഞ്ഞെച്ചിയുടെ കൂടെ ആണു....
ഞാൻ താഴെക്ക് ഇറങ്ങി..നെരം ഇരുട്ടി തുടങ്ങിയിരിക്കുന്നു..മുത്തശനെയ
ും മുത്തശിയെയും അടക്കി ഇരികുന്ന അങ്ങോട്ട് പൊയി..പറമ്പിന്റെ ഒരു മൂലയിൽ ആണു..അവിടെ ഒരു ഭാഗം മാത്രം അധികം മാറ്റമില്ലാതെ ഇട്ടിരിക്കുന്നു.ആ ആത്തക്കാ മരങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്...ഞാൻ അവിടെ പോയി കുറച്ച് നെരം നിന്നു...മുത്തശാ...മുത്തശ്ശീ.....ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി നല്ല ഓർമ്മകളിലൂടെ കുറച്ച് നേരത്തേങ്കിലും ഞാൻ കടന്നു പോയി..ഒത്തിരി മാറിയിരിക്കുന്നു ഇവിടമാകേ...എല്ലാവരും മാറിയിരിക്കുന്ന....
ഞാൻ വീട്ടിലെക്ക് നടന്നു...ചേച്ചി ഉണ്ടാക്കിയ ചായയും കുടിച്ചുകൊണ്ട് അന്നു ഞാൻ കിടക്കാരുണ്ടായിരുന്ന മുറിയിലെക്ക് കയറി...ഒരു പ്രത്യേക ഗന്ധം ഉണ്ടായിരുന്നു ആ മുറിക്ക്...അതിപ്പൊഴുമുണ്ടോ....മഴ പെയുന്ന രാത്രികളിൽ കുഞ്ഞെച്ചിയെ കെട്ടിപ്പിടിച്ച് ജനാലയിലൂടെ മഴ കണ്ട് കിടന്നത് ഞാൻ ഓർത്തു.
"ഇറങ്ങുവാ ചെച്ചി...ഇങ്ങോട്ടായി ഇറങ്ങിയതല്ല...ഈ വഴി വന്നപ്പോൾ കയറിയതാ..ഞാൻ അവരെ എല്ലാം കൂട്ടി ഒരു ദിവസം വരാം...."
ഞാൻ ഇറങ്ങി....താഴെക്ക് ഇറങ്ങാനുള്ള വഴിച്ചാൽ ചെച്ചി കാണിച്ചു തന്നു...അവധി കഴിഞ്ഞു അമ്മയുടെ കയ്യിൽ തൂങ്ങി വീട്ടിലേക്ക് തിരിക്കുമ്പൊൾ ഉള്ള ആ വേദനയോടെ തന്നെ...താഴെ റോഡിൽ എത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി ഒന്നൂടെ...എന്നെ നോക്കി പൊയി വാ കണ്ണാ എന്ന് പറഞ്ഞ ഉണ്ണിമായയെ ആ പാറക്കും തുഞ്ചത്തായിട്ട്...അവൾ അവിടെ നിന്നു എന്നെ കൈ വീശുന്നത് പോലെ...കണ്ണു നിറയുന്നത് ഞാൻ അറിഞ്ഞു...കുഞ്ഞെച്ചി പറഞ്ഞ് തന്ന കാര്യം ആണു മനസിലേക്ക് വന്നത്..അയ്യെ.
ആൺകുട്ട്യോൾ കരയാ....അത് പാടില്ലാട്ടാ...
കണ്ണു തുടച്ചെ എന്റെ കണ്ണാ....ഞാൻ കണ്ണൂ തുടച്ചു...കാവിൽ നിന്നും വെച്ചിരിക്കുന്ന പാട്ട് അവിടെ ആകെ മുഴങ്ങി നിന്നിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo