Slider

ഓണവും മഹാബലിയും ചില കാള സർപ്പങ്ങളും

0

വഴക്കെന്തിനു വരൂ
കണ്ടിടാം മലനാടിൻ
വഴക്കങ്ങളും ദേശ
പ്പെരുമാ പർവങ്ങളും
ഭാർഗ്ഗവൻ മഹാപരാ
ക്രമിയാം -ഭൃഗു വീരൻ
തീർത്തതീ ധര യെന്നൊ-
രൈതിഹ്യം കേട്ടിട്ടില്ലേ?
പന്ത്രണ്ടു മക്കൾ വര -
രുചിക്ക് പറച്ചിയിൽ
പിറന്നകഥ നമ്മൾ
പഠിച്ചു മുതിർന്നില്ലേ ?
അസുരരാജാവാകും
ഹിരണ്യ കശിപുവെ
കുറിച്ചു വായിച്ചു നാം
വളർന്ന പൗരൻമ്മാരായ്‌ !
ദൈവത്തെപ്പോലും
വെല്ലുവിളിച്ചു വിളയാടി
ധർമ്മത്തെ ഹനിച്ചയാൾ
വിധിച്ചു സ്വയം നാശം!
തന്നിഷ്ടം നിഷേധിച്ച
പുത്രനാം പ്രഹ്ലാദനെ
കൊല്ലുവാൻ രാജാവോങ്ങി
വാളതു പതിച്ചതോ ,
തൂണില,ത്തുണിൽ നിന്നും
പിറന്നു നരസിംഹം
ഹിരണ്യന,തിന്നിര-
യായ,സ്തമിച്ചേ പോയ്‌ !
പ്രഹ്ലാദൻ നാരായണ
ഭക്തനായിരുന്നല്ലോ
ഹ്ലാദത്താൽ ലോകത്തിനു
തുഷ്ടിയെ പകർന്നല്ലോ
അമ്മഹാ ഭക്തൻ തന്റെ
പുത്രനാം മഹാബലി
അസുര തനയനാ -
ണെങ്കിലും ദേവൻ തന്നെ !
യുഗയുഗങ്ങളായി
ട്ടിങ്ങനെ തുടരുന്നു
സംസ്കൃതി യതിന്മേലും
കാളിമ പുരട്ടുന്നോ!
പഠിക്കുനിങ്ങൾ നാടിൻ
വൈവിധ്യ സംസ്കാരത്തെ
പഠിക്കു നിങ്ങൾ ജന
മനസ്സിൻ വികാരത്തെ .

By: Varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo