Slider

ആഘോഷം

0

ആഘോഷപ്പകലു-
കളുടെയിടയിൽ...
ആമോദ രാവു-
കൾക്കിടയിൽ...
ആലംബമില്ലാത്ത ചില
ജന്മങ്ങളെക്കുറിച്ചോ -
ർക്കയൊരു ചെറു-
നേരമെങ്കിലും നമ്മൾ.
വർണ്ണക്കാഴ്‌ചകളുടെ
പിന്നാമ്പുറങ്ങളിലായി
ദുരിതക്കാനകളിൽ..
നുരയ്ക്കുന്ന ജീവനുകൾ..
വസ്ത്രമല്ലവരുടെ പ്രശ്നം
മാനല്ലവരുടെ വിഷയം..
വയറുകളിൽ കനലെരിയുന്ന
കുരുന്നുകളാണവരുടെ കണ്ണീർ.
നാലു നേരവുമുരുട്ടുന്നു
നമ്മളൊരു ദിനം..
ഒരു നേരവുമില്ലാതെയുരു -
കുന്നവർ മുഴുദിനം..
ഇഹലോക യാതനകൾ
മായ്ക്കുവാനാവാത്ത നാം..
പരലോക പുണ്യങ്ങൾക്കാ-
യൊഴുക്കുന്നു ദൈവങ്ങൾക്ക്.
വിശപ്പെന്ന സത്യത്തിനെ
അറിയുന്ന കാലം വരെ
അറിയില്ല നമ്മൾക്കവരുടെ
കരളിലെച്ചുഴിയുടെയാഴം..
By YemYemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo