എന്‍റെ പ്രിയ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണ വീട് ആണ് പശ്ചാത്തലം.
സുഹൃത്തിനെ കുറിച്ചു പറയാണെങ്കിൽ കുറെ ഉണ്ട്.
ആളൊരു പ്രതേക ടൈപ്പ് ആണ്.ആള് സീരിയസ് ആയിട്ടു പറയുന്ന കാര്യങ്ങൾ നമുക് തമാശ ആയിട്ടും തമാശ ആയിട്ടു പറയുന്ന കാര്യങ്ങൾ നമുക് സീരിയസ് ആയിട്ടും തോന്നും.
പിന്നെ പുളു അടിക്കുന്ന കാര്യത്തിൽ ആളിനെ വെല്ലാൻ വേറെ ആളുണ്ടാവില്ല .
അങ്ങനെ കല്യാണ ദിവസം രാവിലെ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം അവിടെ ഹാജർ ആയി.എന്തെങ്കിലും ജോലി ഏൽപ്പിച്ചാൽ കുളമാക്കികൊടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് ആരും തന്നെ ഞങ്ങളെ ഒരു കാര്യത്തിലും സഹായിക്കാൻ നിര്ബന്ധിച്ചില്ല.
അങ്ങനെ ഹാളിന്റെ മുൻപിൽ ഒരു പണിയുമില്ലാതെ കത്തി വെച്ച് നിൽകുമ്പോൾ ആണ് കല്യാണം കൂടാൻ വന്ന ഏതോ ഒരു ഹതഭാഗ്യൻ ഞങ്ങളുടെ അടുത്തേക് വന്നത്.ഹാളിലെ തിരക്കു കണ്ടു പുള്ളിക്കാരൻ കുറെ നേരമായി പുറത്തു നില്കുന്നത്.ആള് പതിയെ നടന്നു ഞങ്ങളുടെ അടുത്തെത്തി എന്നിട് ഞാൻ നേരത്തെ പറഞ്ഞ സുഹൃത്തിനെ പതിയെ തോണ്ടി വിളിച്ചിട് ചോദിച്ചു,
"മോനെ ബുഫേ (സദ്യക് ഒകെ സ്വന്തമായി ഭക്ഷണം എടുത്തു കഴിക്കുന്ന ഏർപ്പാട് ) ആണോ ?...
ഉടനെ വന്നു സുഹൃത്തിന്റെ മറുപടി, "അല്ല ചേട്ടാ ഞാൻ പെണ്ണിന്റെ ആങ്ങളയാ"
അവന്‍റെ പറച്ചിൽ കേട്ട് ഹതഭാഗ്യനായ ആ ചേട്ടൻ ഭക്ഷണം പോലും കഴിക്കാതെയാ സ്ഥലം വിട്ടത്...
By: Tinsdas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക