Slider

ആടും ജീവിതം

0

പിതൃബലിതർപ്പണത്തിനായി
നാവാമുകുന്ദ ക്ഷേത്രത്തിൽ
കർമ്മി പറയുന്ന ക്രിയകളോരോന്നും
ചെയ്യവെ,
അറിയാതെ കണ്ണൊന്നു നിറഞ്ഞു തുളുമ്പി.
ഗദ്ഗദം പൊട്ടി,
അച്ഛന്റെ ഓർമയിൽ....
സ്നേഹനിധി ആയിരുന്നില്ലെങ്കിലും
പട്ടിണി തന്നിടാതെ വളർത്തിയൊരച്ഛൻ
മദ്യം തകർത്തൊരു കുടുംബത്തിലെ
നാഥൻ
അമ്മയെയും സോദരിമാരെയും
മുടിക്കുത്തിനുലച്ച് താണ്ഡവനൃത്തം
ശീലമാക്കിയ നാളുകൾ
പേടിച്ചു വിറച്ചുപ്പോയൊരാ ബാല്യകാലം.
മദ്യലഹരിയിൽ ,പീടിക തിണ്ണയിൽ വീണുറങ്ങിയൊരച്ഛനെ ,
താങ്ങിയെടുത്തുക്കൊണ്ടു വന്ന ദിനങ്ങൾ,
കള്ളുക്കുടിയന്റെ മക്കളെന്ന് മറ്റുള്ളവരുടെ കളിയാക്കലുകൾ,
ഓർത്തപ്പോകുന്നു ഈ നിമിഷങ്ങളിൽ..
ചോര ഛർദ്ധിച്ചവശനായി
അവസാന നാളുകൾ തള്ളി നീക്കവെ ...
ബന്ധുമിത്രാദികളാരുമില്ലാതെ...
പ്രാപ്തിയുണ്ടായിരുന്നില്ല,
ആ ,പത്തു വയസ്സുക്കാരന്
അച്ഛനെ നോക്കീടുവാൻ.. ...
ഇന്ന്, ഈ മകന് ഉദ്യോഗമായി
കുടുംബവുമായി കഴിയവെ,
അച്ഛന്റെ ഓർമയിൽ വിമ്മിട്ടം കൊള്ളുന്നു.
അച്ഛന് ഒരു പിടി ചോറുരുള കൊടുക്കെവെ, കാക്ക
വന്നതുകൊത്തിയെടുക്കുമ്പോൾ
സന്തോഷാശ്രുക്കൾ പൊഴിയുന്നു.
ഇല്ല, കുടിയ്ക്കില്ല .....
അച്ഛന്റെ ഈ മകൻ
മദ്യം ഒരു തുള്ളിപോലും....
അച്ഛന് വന്ന ഗതി......
" കഴിയുമോ .... എന്നച്ഛന് പുനർജ്ജനിയ്ക്കുവാൻ,
കഴിയുമെങ്കിൽ തിരിച്ചു വരുമോ .....
ഇന്നെനിയ്ക്ക് സാധിയ്ക്കും എന്നച്ഛനെ നോക്കുവാൻ,
ഈ ഓണനാളിൽ ഞാൻ ഓർക്കുന്നു
മദ്യത്തിന്റെ രൂക്ഷഗന്ധം കലർന്ന
പുത്തനുടുപ്പുകൾ.
2.9.16
സുമേഷ് കൗസ്തുഭം
..............................................................
ആശയം തന്നത്:
ജിഷ്ണു ജിത്ത്
.............................................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo