Slider

കണ്ണാടി

0

മെർക്കുറിച്ചാറിൽ
മുക്കിയെടുത്ത്
എനിക്കൊപ്പിച്ച്
മുറിച്ചെടുത്ത്
നിശ്ചലമാക്കാൻ
ആണി
തറച്ച്
നാലാളു കാൺകെ
ഉമ്മറത്ത്
നിർത്തിയിട്ടും
ഞാൻ
അയഥാർത്ഥവും
തല കീഴായതും
തന്നെ!
ഇടയ്ക്കൊന്നു
മുഖം
നോക്കാനാവില്ലെങ്കിൽ
എനിക്കെന്തിനീ
കണ്ണാടി?
എന്നെ
പ്രതിഫലിപ്പിക്കാത്ത
നിനക്കെന്തിന്
മുഖം?
***** *******
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo