By: P Prakash
ഇന്നൊരു കവിയരങ്ങുണ്ട്.
സംഘാടനച്ചുമതല സംഗതിവശാല്‍ എനിക്കായി.
ഒരു കവിസിംഹത്തെ ക്ഷണിച്ചു.
അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഫ! കവിയരങ്ങ്!
പഴയ കൊയ്ത്തുകാര്‍ക്കുംമരംവെട്ടുകാര്‍ക്കും പോലുമുണ്ടായിരുന്നു ഈണവും താളവും. നാടന്‍പാട്ടെന്നൊക്കെ പറഞ്ഞ് ചിലര്‍ തന്‍കാര്യം നോക്കാന്‍ വരുമ്പൊഴും താളമോ ഈണമോ ഇല്ലാത്ത ഒന്നും കാണാന്‍ പറ്റത്തില്ലെടാ...
അതെല്ലാം വിറ്റു കാശാക്കുമ്പഴും, പത്തു പൈസായുടെ പണി ചെയ്യാന്‍ വയ്യാത്ത ചെലരൊക്കെ ബുദ്ധിപരമാന്നും പറഞ്ഞ് ചെല സാധനങ്ങളുമായിട്ടു വരുന്നേനെടയ്ക്ക് ആക്രി സാധനം പോലിരിക്കാന്‍ എന്നെ കിട്ടത്തില്ല. കവിത കവി എഴുതണം. അതു പാടണം. പാടാനൊക്കാത്ത സാധനമെഴുതുന്നവന്‍ നാശമൊണ്ടാക്കാതെ വീട്ടിലിരിക്കണം.
ഇക്കാര്യത്തില്‍ ഞങ്ങള്‍ അഹങ്കാരികളാ... എഴുത്തച്ഛന്റേം ആശാന്റേം പേരറിയാത്ത കറുത്ത തൊഴിലാളിക്കവികളുടേം പിന്‍തലമുറ.
അതല്ലാത്ത എന്തോ ഒണ്ടെടാ നിന്റെയൊക്കെ കൈയില്‍? ഞങ്ങളെ വില്‍ക്കാന്‍ വന്നിരിക്കുന്നോ?'
ഈ ഞങ്ങള്‍ ഇവിടെയുണ്ടെങ്കില്‍, കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാകുമായിരുന്നെന്ന് എനിക്കുമറിയാം. പക്ഷേ അവര്‍ എവിടെയാണ്? ഇന്നു വൈകിട്ടുതന്നെ കവിയരങ്ങു നടന്നല്ലേ പറ്റൂ!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക