Slider

ഒട്ടകം

0

ഒട്ട,കം
കലങ്ങിയും
നിൻ്റെ മരുഭൂമിയിലൂടെ
മണൽ മഴ നനഞ്ഞും
കട്ടെടുത്ത
നീരൊച്ചകളിൽ
കാതുകൂർപ്പിച്ചും
വിയർപ്പിനാകാശത്ത്
പൊള്ളിയുദിച്ച
വിരഹ നക്ഷത്രപ്പിറ
കണ്ടും
കടലിരമ്പത്തിൻ്റെ
പടപ്പാട്ടു പാടിയും
നാട്ടിലെത്താതെ
വീടുകാണാതെ
മരിച്ചതുകൊണ്ടാണ്
ഈ ഒട്ടകത്തിനും
മുതുകത്ത്
മുഴയുണ്ടായത്!
***** *****
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo