നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശിഷ്യപ്രണാമം (കവിത)


ശിഷ്യരെന്നുമെൻ
മക്കളെപ്പോലെ
മക്കളെന്നുമെൻ
ശിഷ്യരെപ്പോലെ

സത്യമെന്നു -
മിവർ രണ്ടു പേരും
എന്റെയുള്ളുഴിഞ്ഞെ
ന്നുമുണർത്തുവോർ

എങ്ങെവിടെത്തി -
രിഞ്ഞു നോക്കിലും
പുഞ്ചിരിക്കുന്ന
പൂവുകളാണവർ

ഇസ്സുഗന്ധത്തിൽ
ഞാനലിഞ്ഞീടും
മൺമറഞ്ഞീടിലും
കവിതയായൊപ്പം!

എത്രമുള്ളെന്റെ
നെഞ്ചിൽ തറക്കിലും
എത്ര തെററുകൾ
ചെയ്യിലുമെപ്പൊഴും

പുഞ്ചിരിക്കുവാ-
നെന്നേ പഠിച്ചു ഞാൻ.
കുട്ടിയാണവർ
കുസൃതിയാണവർ

ശൈശവം നെഞ്ചിൽ
കാലിട്ടടിക്കേ
നോവറിയുമോ?
നിവൃതിയല്ലയോ?

പിന്നെപ്പിന്നവർ
ഗൗരവം കാട്ടും
നല്ല മക്കളായ്
നാട്ട നന്മയായ്

കക്ഷിരാഷ്ട്രീയ
മേതായിരിക്കിലും
ശിഷ്യർ ശിഷ്യരായ്
മക്കളങ്ങനെ!
o
എന്റെ കവിത എന്റെ ജീവിതം
6-9 -2020

കെ.വിഷ്ണുനാരായണൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot