ഇക്കഴിഞ്ഞ വാലൈൻ്റെൻ ദിനത്തിൽ ഒരു ഡേറ്റിങ്ങ് ആപ്പിൽ വെച്ചായിരുന്നു അവർ ഇരുവരും ആദ്യമായി പരിചയപ്പെട്ടത് .
ഒരാഴ്ചകൊണ്ട് തന്നെ ഇരുവരും വളരെയധികം സൗഹൃദത്തിലായി.അങ്ങനെ ഒരു മാസ്സത്തിനു ശേഷം അവർ നേരിൽ കാണാൻ തീരുമാനിച്ചു.
വീട്ടിൽ പല കള്ളങ്ങളും പറഞ്ഞ് രണ്ട് ധ്രുവങ്ങളിൽ നിന്ന് അവർ ഇരുവരും നഗരത്തിലേക്ക് യാത്ര തിരിച്ചു .നഗരത്തിൽ എത്തിയ ശേഷം ഒരു പാർക്കിൽ വച്ച് അവർ കണ്ടുമുട്ടി.ഏറെ നേരത്തേ സംസാരത്തിന് ശേഷം അന്നൊരു ദിവസ്സം മാത്രം റൂമെടുത്ത് താമസ്സിക്കാൻ അവർ തീരുമാനിച്ചു .അങ്ങനെ വീണ്ടും വീട്ടിലേക്ക് വിളിച്ച് ഓരോ കള്ളങ്ങൾ പറഞ്ഞ് നഗരത്തിലേ ഒരു മുന്തിയ ഹോട്ടലിലേക്ക് നീങ്ങി .
വേഗം തന്നെ ഒരു റൂം എടുത്തു. പിന്നീട് ആരും ശല്യപ്പെടുത്താതിരിക്കാൻ മൊബൈൽ ഫോൺ രണ്ടും ഓഫാക്കി വെച്ചു. ശേഷം നീല വെളിച്ചമുള്ള നന്നേ തണുത്ത ആ റൂമിൽ ആ രണ്ടു ശരീരങ്ങളും ഒന്നായി മാറി .
അടുത്ത ദിവസ്സം രാവിലെ എണീറ്റ് മൊബൈൽ ഫോൺ ഓണാക്കിയപ്പോൾ സക്രീനിൽ തെളിഞ്ഞു വന്ന ആ വാർത്ത കണ്ട് ഇരുവരും ഞെട്ടി
'ഇന്നലെ അർധരാത്രി മുതൽ രാജ്യത്ത് ലോക്ഡൗൺ ആയിരിക്കുന്നു'.
Written by Aswin TS
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക