നിങ്ങൾ എല്ലാവരും ഇതൊരു ക്ഷണമായി സ്വീകരിച്ചു ഇവരെ അനുഗ്രഹിക്കണം..നമ്മുക്കെല്ലാം പ്രിയങ്കരിയായ പൊറോട്ടയും ബീഫും വിവാഹിതരാവുകയാണ്!! . ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചുപോയ പൊറോട്ടയെ വളർത്തിയത് അമ്മ മൈദയാണ്. ബന്ധത്തിന്ആദ്യമൊക്കെ അമ്മ മൈദ എതിർപ്പ് ഉയർത്തിയതിനു കാരണം ബീഫും മദ്യവും തമ്മിലുള്ള ചങ്ങാത്തം ആയിരുന്നു. . പൊതുവെ ബീഫ് മുരടനായിരുന്നെങ്കിലും പൊറോട്ടയുടെ മനസ്സിൽ മാന്യനും സ്നേഹമുള്ളവനും ആയിരുന്നു
കാണാൻ സുന്ദരിയും സുമുഖയും ആയ പൊറോട്ടക്ക് കല്യാണആലോചനയുമായി ആടും കോഴിയും കൂർക്കയും എന്തിന് പഴം പൊരി വരെ എത്തിയിരുന്നു.. എങ്കിലും ബീഫില്ലാതെ തനിക്കുജീവിക്കാൻ ആവില്ലന്ന പൊറോട്ടയുടെ വാശിക്ക് മുൻപിൽ, അമ്മ മൈദക്ക് സമ്മതം മൂളേണ്ടിവരികയായിരുന്നു!.
കോറോണയുടെ വിലക്കുകൾ ശക്തമായി നിലനിൽക്കുന്നതുകൊണ്ട് ചടങ്ങുകൾ ലളിതമായ രീതിയിൽ നടത്തിയതിനുശേഷം രണ്ടുപേരും നിങ്ങളുടെ വീടുകളിൽ എത്തുന്നതാണന്നു ബീഫിന്റെ ചങ്കുകളായ പെരുംജീരകവും വറ്റൽ മുളകും കൊത്തമല്ലിയും ഉപ്പേട്ടനും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ചടങ്ങിൽ പദ്മശ്രീ കുഞ്ഞുള്ളിയും , നടനും സംവിധായകനുമായ കണ്ണേട്ടന്റെയും (കണ്ണൻ തേങ്ങാ )സജീവസാനിധ്യം അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം പ്രശസ്ത മൃദഗവിദ്വാൻ ചക്കക്കുരുവും, പിന്നണി ഗായകരായ ഉരുളക്കിഴങ്ങും കോഴിമുട്ടയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതസദസും വാഴയിലപന്തലിൽ വെച്ചു നടക്കുന്നതാണ്.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം..
പൊറോട്ട പോത്തിറച്ചി കിഴിക്കുവേണ്ടി.......
സ്നേഹത്തോടെ
✍️ജനീഷ് പതാരംചിറ (JP)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക