നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പേരറിയാത്ത എന്തോ ഒന്ന്

Image may contain: 1 person, smiling, indoor
( ഒരു മൈക്രോ കഥ)
'ഭാര്യ ഭർത്താക്കന്മാരുടെ ഇടയില്‍ അറിയാതെ വന്നു പോകുന്ന അകല്ച്ചയാണോ അറിഞ്ഞുള്ള അടുപ്പത്തെക്കാള്‍ സുഖകരം "
അയാൾ തന്റെ പുതിയ FB status പോസ്റ്റ് ചെയ്തു ....തുരുതുരാ വന്ന പ്രതികരണങ്ങൾ... അയാളെ സന്തോഷവാനാക്കി...പലരും സ്വന്തം ജീവിതത്തിലെ പിണക്കവും ഇണക്കവും പങ്കുവെച്ചു.... അകൽച്ചയും അടുപ്പവും പങ്കു വെച്ചു:കുറെ പേർ ഷെയർ ചെയ്തു
ആ സ്റ്റാറ്റസ് ഒരു ചർച്ചാ വിഷയമായി സുഹൃത്തുക്കൾ ഏറ്റെടുത്തു
അപ്രതീക്ഷിതമായി ഫോൺബെൽ അടിച്ചപ്പോൾ നോക്കി...നാട്ടിൽ നിന്നും ഭാര്യ വിളിക്കുന്നു
ഹോ തന്റെ പുതിയ FBസ്റ്റാറ്റസ് കണ്ടു കാണും...അഭിനന്ദനങ്ങൾ അറിയിക്കാനായിരിക്കും
"ഹലോ ഞാൻ നിന്റെ ഫോൺ പ്രതീക്ഷിച്ചിരിക്കയായിരുന്നു:എന്റെ പുതിയ സ്റ്റാറ്റസ് ഇഷ്ടായോ "
"എന്റെ ചേട്ടാ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. എന്തോന്ന ഈ എഴുതി വെച്ചേക്കുന്നേ... പിള്ളേർ എന്നെ കാണിച്ചു ചോദിച്ചു.. അമ്മയുംഅച്ഛനും തമ്മിൽ വല്ല വഴക്കും ഉണ്ടോന്നു അതൊന്ന് delete ചെയ്തേ please"
അവളുടെ സ്വരം അത്ര സുഖകരമല്ലായിരുന്നു: സ്നേഹത്തിന്റെ ഡിക്ഷണറിയിൽ അവൾക്ക് അത്തരം അകൽച്ചകളൊക്കെ അസഹനീയമാണ്
അനുസരണയുള്ള കുട്ടിയെപ്പോലെ അയാൾ മൂളി
അന്നാദ്യമായി അയാൾ തിരിച്ചറിഞ്ഞു... അറിയാതെയുള്ള അകൽച്ചയ്ക്കും അറിഞ്ഞുള്ള അടുപ്പത്തിനും ഇടയിൽ മറ്റെന്തോ ഉണ്ടെന്നുള്ളത് .
പിന്നെ അതിന്റെ പേരറിയാനുള്ള ചിന്തയിൽ അയാൾ മുഴുകി.

By Suresh Menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot