Slider

ശിൽപ്പി.

0
Image may contain: 3 people, closeup
-------------
അപ്സരസിന്റെ സൗന്ദര്യമുള്ള നിന്നെ
കുറേ നേരം നോക്കിയിരിക്കണം.
വെണ്ണ പോൽ മൃദുവാർന്ന ഉടലഴകിൽ
അധരങ്ങൾ കൊണ്ടാരു പച്ചകുത്തണം.
ഒരു വിദഗ്ദ്ധനായ ശിൽപ്പിയെപ്പോലെ
നിന്റെ ഓരോ അണുവും മനസ്സിൽ പ്രതിഷ്ഠിക്കണം.
എന്നിട്ട് കണ്ണുകൾ മുറുക്കിക്കെട്ടി
കൈകളാൽ തഴുകി നിന്നെയുണർത്തണം.
രചിക്കാനുള്ള ശിൽപ്പത്തെ
മനക്കണ്ണിൽ കാണണം
വിരൽതുമ്പുകളാൽ
അധരങ്ങളുടെ നനവു തൊട്ടറിയണം.
കവിളുകൾ തഴുകി
കഴുത്തിലുടെ താഴെക്കു പരതി
മേനിയളവിന്റെ രതി ശാസ്ത്രമറിയണം.
മൺശിൽപ്പമൊരുക്കുന്ന സാവധാനത്തോടെ നിന്റെ ഉയർച്ചതാഴ്ച്ചകൾ മനപ്പാഠമാക്കണം.
നിന്നിലെനിക്ക് എന്നെ തിരയണം.
ആ പാദചൂഡം തഴുകിയുണർത്തി
കടഞ്ഞെടുക്കേണ്ട നിന്റെ കാതലറിയണം.
ഭാവങ്ങൾ പകർത്താനായ്
പുളകമണിയിച്ച്
താമരപോലെ കൂമ്പിയടയുന്ന മിഴികളിൽലാസ്യമായൊരു
തിളക്കം നൽകണം.
ആകെ തുടുത്തു വിരിയുന്ന
പൂപോലെ നിന്നെ വിടർത്തി
അധരങ്ങളിലെ തേൻനുകരണം.
അരുമയോടെ തഴുകി
ആവേശത്തിന്റെ കനൽ ജ്വലിപ്പിക്കണം.
ഞാൻ രചിക്കുന്ന കവിതയിൽ
നീ പൂക്കുന്നത്
കണ്ണടച്ച് തൊട്ടറിയണം
പൂർത്തികരണത്തിന്റെ രതിമൂർച്ചയിൽ
അനശ്വര ശിൽപ്പമായ്
നിന്നെ വാർത്തെടുക്കണം.
7/ 9/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo