നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരാതിയില്ലാത്തവൾ


എരിഞ്ഞു തീരുന്നുണ്ട്;
അടിവയറിലേക്കു ചൂഴ്ന്നിറങ്ങിയ കണ്ണുകൾ കണ്ടവൾ മുഖം തിരിച്ചു,
അറിയാതെയൊന്ന് നോക്കിയതാണോ,
തന്റെ തോന്നലുകളെന്നാശ്വസിച്ചു.
തമ്പുരാൻ വാഴുന്നനാട്ടിൽ,
തമ്പുരാൻ തന്നെയിതുചെയ്യുമോ?
കരഗതമമർന്നു കഴിഞ്ഞ്,
കാമച്ചിരി ചിരിച്ചപ്പോളാകവിളത്തവളുടെ കൈമുദ്ര പതിഞ്ഞു,
പരദൂഷണങ്ങൾ കേട്ടവൾ നിർവ്വികാരയായ്;
അഭിസാരികയാണെന്ന വാക്കുകൾ പ്രചരിപ്പിക്കുമ്പോളും,
വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രങ്ങൾ മെനഞ്ഞയാൾ;
അടച്ചിട്ട മുറിയിലിരുന്ന് തേങ്ങിക്കരഞ്ഞീടവേ,
മുട്ടിയ വാതിൽ തുറന്നപ്പോളത്തറിൻ സുഗന്ധം നിറഞ്ഞു,
സുസ്മേരവദനൻ ദുർബലനായ് മാറിയ നിമിഷങ്ങൾ,
വാഗ്ദാനത്തിൻ നോട്ടുകെട്ടുകൾ നിരസിച്ചവൾ,
മുട്ടുകുത്തികേണപേക്ഷിച്ചയാൾ,
ആഗ്രഹങൾ ബാക്കിവെച്ച് ശീലമില്ലെന്ന്,
അരക്കെട്ടിലേക്കു നീണ്ട കൈകൾ ,
അഗ്നിദൃഷ്ടിക്കു മുന്നിൽ സ്വയംമാറ്റിയയാൾ ,
തല കുനിച്ച് നടന്നകന്നു സഹതാപത്തിനായ്;
ആവോളംരുചിച്ചിട്ട് പുതിയമേച്ചിൽപ്പുറങ്ങൾ; തേടുമെന്നവൾക്കുറപ്പായിരുന്നു.
നീട്ടിയനോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞവൾ,
സമൂഹവിധിക്കായ് കാത്തിരിക്കുന്നു.
ഇനി അഭിസാരികയെന്ന മുദ്രകുത്തൽ,
ആവോളം ഊറ്റിക്കുടിച്ചിട്ട്,
വിലപേശൽ നടത്തുന്നവളെന്ന സമൂഹ മാന്യന്മാരുടെ രഹസ്യഭാഷണങ്ങൾ;
മൊഴിയെടുക്കലുകാരുടെയർത്ഥം വച്ച ചോദ്യങ്ങൾ,
മാനുഷികവികാരങ്ങളയാളിലുണർത്തിയതവളുടെമേനിയെന്ന കണ്ടെത്തലുകൾ;
നടന്നുപോകവേ ,നഗ്നയായ് പോകുന്നവളെ നോക്കുന്നപോലുള്ള ചുഴിഞ്ഞുനോട്ടങ്ങൾ,
ചില നാരീജനങ്ങളുടെയടക്കം പറച്ചൽ
കേൾക്കുന്നുണ്ടവൾ,
പരാതിയൊന്നുമില്ലെന്ന് മൊഴിഞ്ഞവൾ,
അടച്ചിട്ടയിരുട്ടുമുറിയിലേക്ക് പതുക്കെനടന്നു പോകുമ്പോൾ,
സമൂഹമാർത്തുവിളിക്കുന്നുണ്ട്!
'വലിയ പരാതിക്കാരി വന്നിരിക്കുന്നു,
ശീലാവതി ചമയുന്നു'
'നാട്ടിലെ മാന്യന്മാരെ വഴിതെറ്റിക്കുവാൻ '
പരാതിയില്ലെന്ന് പറഞ്ഞവൾ
പുതിയയാകാശവും പുതിയ ഭൂമിക്കുമായ് കാത്തിരുന്നു.
അതെ ,പരാതിയില്ലാത്തവളായ് മാറിക്കഴിഞ്ഞിരിക്കുന്നു.
മാറ്റത്തിനായിറങ്ങിയവളുടെ മാറ്റം.
Saji Varghese
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot