നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഹിന്ദി ഭാഷാന്വേഷണ പരീക്ഷകൾ

  1. Image may contain: 1 person, standing
  • എന്റെ ഹിന്ദി ഭാഷാന്വേഷണ പരീക്ഷകൾ

ഭാഗം ഒന്ന്
ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ അഞ്ചാം ക്ലാസു മുതലാണ് ഹിന്ദി ഭാഷ
പഠിച്ചു തുടങ്ങുന്നത്.... വലിയ കൗതുകത്തോടെയാണ് പഠിച്ചു തുടങ്ങിയത്...
ആദ്യം തുമാരാ നാം ക്യാ ഹേ എന്നു തുടങ്ങി.. പിന്നെ പിതാ കാ നാം മാതാ ബഹൻ ഭായി ഇവരുടെയൊക്കെ പേര് എന്താ എന്ന് ചോദിക്കാനും പറയാനും പഠിപ്പിക്കുന്നത് ആ ക്ലാസിലാണ്.... പഠിച്ചു തുടങ്ങിയപ്പോൾ ഹിന്ദി 'സംസാരിക്കാൻ ഭയങ്കര ആവേശമായിരുന്നു...അതു പഠിച്ച് പഠിച്ച് അക്കൂട്ടത്തിൽ വയലിലും വഴിയോരത്തും ഒക്കെ കാണുന്ന സകല സാധനങ്ങളുടെ പേരിന്റെ പിന്നിൽ ഹേ ഹോ ഹം ഒക്കെ ചേർത്ത് സംസാരിച്ചു കുളമാക്കാൻ തുടങ്ങി... അതായത് വയലിലെ നെൽക്കതിർ നോക്കി പറയും യേ നെല്ല് ഹേ. പൂവു കണ്ടാൽ പൂവ് ഹേ... തെങ്ങ് ഹേ, തേങ്ങാ ഹേ ഇങ്ങനെ ഹമാരീ രാഷ്ട്രഭാഷാ ഹിന്ദിയുടെ ബ്രാൻഡ് അംബാസിഡർ ആയി മാറി ഞാൻ....
സ്വതവേ ഭാഷ പഠിക്കാനിഷ്ടമുള്ളത് കൊണ്ട് മലയാളം ഒഴിവാക്കി സംസ്കൃതത്തിനു ചേർന്നു.. മലയാളം എന്തായാലും നമുക്കറിയാലോ എന്നുള്ള
ഒരഹങ്കാരം.... (ഒന്നുമറിയില്ല എന്ന് ഇപ്പോഴാ മനസിലാവുന്നത്... അതൊരു സാഗരമാണെന്നും ഞാനതിന്റെ ഒരു കോണിൽ പകച്ചു നിൽക്കുന്ന കുട്ടിയാണെന്നും )... അങ്ങനെ സംസ്കൃതം ആദ്യം തുടങ്ങിയതു കൊണ്ടു ഹിന്ദി എഴുത്തൊക്കെ വളരെ എളുപ്പമായി .... ബാക്കിയുള്ളവർ അക്ഷരം എഴുതാൻ തുടങ്ങും മുന്നേ ഞാനെഴുതി മറ്റുള്ളവരെ ഗമയിൽ നോക്കിയിരിക്കും...ടീച്ചർ ബോർഡിലെഴുതിക്കാണിക്കും മുമ്പേ വാക്കുകൾ ഞാനെഴുതിക്കഴിഞ്ഞിരിക്കും.... പരീക്ഷകളിലൊക്കെ ഫസ്റ്റ് വാങ്ങി മുന്നേറിക്കൊണ്ടിരിക്കുന്ന കാലം.....
ഏഴാം ക്ലാസിലാണോ എട്ടിലാണോന്നോർക്കാൻ വയ്യ.... പെട്ടെന്നൊരു ദിവസം
ക്ലാസ് ടീച്ചർ വന്നു ഞാനടക്കം കുറച്ചു കുട്ടികളെ എണീപ്പിച്ചു നിർത്തിയിട്ടു
പറഞ്ഞു് നാളെ ഒരു ഹിന്ദി പരീക്ഷയുണ്ട്.... സുഗമ ഹിന്ദി പരീക്ഷയുടെ പ്രാഥമിക് നാളെയാണ്.....
വീട്ടിൽ വന്നു അമ്മയോടു ഹിന്ദിയിൽ ഒരു കാച്ചു കാച്ചി.... കൽ ഹമാരീ രാഷട്രഭാഷാ ഹിന്ദി പരീക്ഷ ഹേ... എന്റെ ഹിന്ദി കേട്ട് അമ്മ ഖുശ്..... എവിടെ ന്നെടുത്തിട്ടു പഠിക്കണം എന്നൊന്നും അറിയില്ല... ബുക്കിലുള്ളതൊന്നും
വരില്ലാന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട് പഠിക്കാനൊന്നുമില്ല.... കെട്ടിച്ചമക്കാൻ
കേമിയായതു കൊണ്ട് ആ ധൈര്യത്തിൽ ഞാനിരുന്നു'..
പിറ്റേന്ന് രാവിലെ അസംബ്ലി കഴിഞ്ഞ പാടെ നമ്മളെ വേറൊരു ക്ലാസിലേക്കു കൊണ്ടു പോയി ഇരുത്തി.... തിരഞ്ഞെടുത്ത എല്ലാ കുട്ടികളും (പത്തു വരെയുള്ള)
വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ഓരോ ക്ലാസിലാക്കി... ഒരു ബഞ്ചിൽ മൂന്നു
കുട്ടികൾ ഉണ്ട്... എന്റടുത്ത് എന്റെ കൂട്ടുകാരിയുണ്ട്.... ആശ്വാസമായി....
പരീക്ഷാ ഹാളിൽ പിൻഡ്രോപ് സൈലൻസ്.... ചോദ്യപ്പേപ്പർ കിട്ടി
വായിച്ചു നോക്കിയപ്പോ ആദ്യം തോന്നിയത് "ഹേയ് ഇത് ഹിന്ദിയാ ?...." എന്നാണ്... കാരണം ഒറ്റ ചോദ്യവും നമ്മൾ പഠിക്കുന്ന പുസ്തകത്തിലുള്ളതല്ല....
രണ്ടു പ്രാവശ്യം വായിച്ചു കഴിഞ്ഞപ്പോ കുറേശ്ശെയായി ബൾബ് കത്തിത്തുടങ്ങി... അതു വെച്ച് ഞാനും കൂട്ടുകാരിയും കൂടി ചോദിച്ചും പറഞ്ഞും എഴുതിത്തുടങ്ങി... അവസാനമാണ് നമ്മുടെ ഷോ സ്റ്റോപ്പർ '... ഒരു പാരഗ്രാഫ് പശുവിനെ പറ്റി..
ഒന്നും അറിയില്ല.... ഗായ് എന്നത് പശു ആണെന്നു മാത്രം അറിയാം.. പിന്നെന്തോ രണ്ടു വരി അറിയാം... ബാക്കി മലയാളത്തിൽ പച്ച വെള്ളം പോലെ അറിയാം.... അപ്പോ ഞാനെന്റെ മാസ്റ്റർ പീസ് സംഭവം പുറത്തെടുത്തു.... വേറൊന്നുമല്ല ,കെട്ടിച്ചമക്കൽ... അതായത് ഉണ്ടാക്കിയെഴുത്ത്....
നല്ല വൃത്തിയായ് ഗായ് എന്നെഴുതി.... എന്നിട്ടു എഴുതി.. ഗായ് ഏക് പാൽതു ജാൻവർ ഹേ.... ഗായ് ദൂധ് ദേതീ ഹേ..ദൂധ് ഹമാരേ ലിയേ ബഹുത് ആവശ്യക് ഹേ ഇത്രേം എഴുതിയപ്പോ എന്റെ ഹിന്ദിയുടെ വാതിലടഞ്ഞു...എന്തു ചെയ്തിട്ടും തുറക്കാത്ത അവസ്ഥ... കൂട്ടുകാരിയെ നോക്കി.. അവളെന്നെയും നോക്കിയിരിപ്പാണ്... ഇനിയിപ്പോ പശുവിനെ വർണ്ണിക്കാം അതേ നടക്കൂ.... ഓർക്കുമ്പോ പശുവിനെ ജീവിതത്തിൽ കാണാത്ത പോലെ '.. പിന്നെത്തോന്നി അതിനു നാലു കാലും ഒരു വാലുമുണ്ടല്ലോന്ന്..
ഇതെങ്ങിനെ പറയും ?.... അവൾക്കൊട്ടും അറിയില്ല:..ഞാൻ പറഞ്ഞു.. ...ഗായ് കോ ചാർ കാൽ ഏക് വാൽ ദോ കൊമ്പ് ഹേ... ഗായ് ചാണക് ദേതീ ഹേ... യേ
ചാണക് ഹമാരേ ലിയേ ബഹുത് ഉപയോഗ് ഹേ ഹോ ഹം...ഗായ് എക് അച്ഛീ ജാൻവർ ഹേ.... ഗായ് കീ നോക്കൽ അച്ഛീ തരഹ് കർനീ ചാഹിയേ.. (പശുവിനെ നന്നായി നോക്കണം എന്നാണ് കവി ഉദ്ദേശിച്ചത്..
ആഹാ നമ്മളോടാ കളി?.... ഞാൻ അഭിമാന പുളകിതയായി ചമക്കൽ തുടർന്നു...
ഇങ്ങനെ മലയാളം വാക്കുകളെ ചേർത്ത് ഹിന്ദി പാരഗ്രാഫ് എഴുതി വിട്ടു സന്തോഷധൃതഗാത്രിയായി ക്ലാസിലേക്കു പോയി... എല്ലാവരും ചമച്ച ആൾക്കാർ തന്നെ..... തമ്മിൽ പറഞ്ഞു ചിരിയോടു ചിരി തന്നെ..... കുറച്ചു ദിവസത്തിനു ശേഷം റിസൾട്ട് വന്നപ്പോ ഞാനന്തം വിട്ടു.... 42/50... ഫസ്റ്റ് ക്ലാസ് എന്ന് ടീച്ചർ പറഞ്ഞു... കുറച്ചു കൂടെ കെട്ടിച്ചമച്ചിരുന്നെങ്കിൽ ഫുൾ മാർക്ക് കിട്ടിയേനേ ഞാനോർത്തു.....
ഇനിയിപ്പോ ഇതു വായിച്ച് ആരെങ്കിലും എന്റെ സർട്ടിഫിക്കറ്റു തിരിച്ചു വാങ്ങുമോ എന്നാണ് എൻെറയൊരിത്...
തുടരും
നീതി
LikeShow More Reactions

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot