Slider

SuperHits of Nallezhuth

0
ഇപ്രാവശ്യം പരിചയപ്പെടുത്തുന്നത് നല്ലെഴുത്തിന്റെ രണ്ടു പ്ലാറ്റുഫോമുകളിൽ നല്ലെഴുത്ത് ഫേസ്ബുക് പേജ് , nallezhuth.com എന്നിവയിൽ  ഏറ്റവും കൂടുതൽ വായിക്കപ്പെട്ട മൂന്ന് രചനകളും അവയുടെ രചയിതാക്കളെയും ആണ്. ഗ്രൂപ്പിലെ, ബാക്കി പ്ലാറ്റുഫോമുകളിലേത് അടുത്ത ഭാഗങ്ങൾ ആയി ഇടുന്നുണ്ട്

നല്ലെഴുത്ത് ഫേസ്ബുക് പേജിൽ നിരവധി രചനകൾ പോപ്പുലർ ആവുന്നുണ്ട് . ഓരോന്നായി ഇടയ്ക്കിടെ പോസ്റ്റുകൾ കൊടുക്കുന്നുണ്ട് . ഉദ്ദേശം ഒരു ലക്ഷത്തി നാല്പത്തയ്യായിരം subscribers ഉള്ള പേജ് ആണ് നല്ലെഴുത്ത്. എങ്കിലും ലൈക്ക് പൊതുവേ പതിനായിരത്തിനു മുകളിൽ പോകുന്നത് കുറവാണ് . ഫേസ്ബുക് സ്റ്റാറ്റിസ്റ്റിക്‌സ് വച്ച് നോക്കുമ്പോൾ വായനക്കാർ അതിന്റെ പതിന്മടങ്ങും , പോസ്റ്റുകൾ അതിനും മുകളിൽ ആളുകൾക്കും പോയതായി കാണുന്നുണ്ട് . sharing കൂടിയ രചനകൾക്ക് പൊതുവിൽ ലൈക്സ് കൂടുതൽ ആയികാണുന്നുണ്ട്.

പേജിൽ പതിനായിരം ലൈക്സ് (ആകെ  പതിനേഴായിരം - ചിത്രം ശ്രദ്ധിക്കുക )



കിട്ടിയ ഒരു രചനയാണ് നമ്മുടെ പ്രിയങ്കരനായ ഉണ്ണികൃഷ്ണൻ തച്ചംബ്രയുടെ കുടുംബം.

Click here to read this post

Facebook page - https://www.facebook.com/nallezhuth/posts/253183701765175

Nallezhuth.com - http://www.nallezhuth.com/2016/12/blog-post_301.html


ചെറിയ വരികളിൽ വായനക്കാരന്റെ മനസ്സു നിറച്ച ഈ അതിസുന്ദര രചന പേജിൽ മാത്രം പതിനായിരത്തിലധികം ലൈക്സ് വാങ്ങിക്കൂട്ടിയിട്ടുണ്ട് . ധാരാളം sharing , comments എന്നിവ ലഭിച്ചിട്ടുണ്ട് .
ഈ രചന വായിക്കാൻ Nallezhuth Android App -ലെ Superhits of  Nallezhuth എന്ന സെക്ഷൻ വായിക്കുക

ഈ അനുഗ്രഹീത സാഹിത്യകാരന്റെ  പുസ്തകം 2018 ഓടെ
പുറത്തിറങ്ങാനുള്ള അവസാനമിനുക്കു പണികളിൽ ആണ്. ദൈവസ്പർശമേറ്റ വിരലുകൾക്കുടമയായ ഈ അത്ഭുത  പ്രതിഭയ്ക്ക് നല്ലെഴുത്തും നേരുന്നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

=========
Nallezhuth.com

ഒരു archive പോലെ പ്രവർത്തിക്കുന്ന nallezhuth.com സ്ഥിര വായനക്കാരെയാണ് ലക്‌ഷ്യം വയ്ക്കുന്നത് . രചയിതാക്കൾക്ക് സ്വന്തം രചനകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ ഇവിടം സഹായിക്കുന്നു . ലിങ്ക് ഷെയർ ചെയ്തു കൂടുതൽ വായനക്കാരെ സ്വന്തം രചനയിലേക്ക് എത്തിക്കാം.




നിജു ആൻ ഫിലിപ്പിന്റെ  "ഞാൻ പെണ്ണാണ്" എന്ന ശക്തമായ രചനയാണ്‌. എഴുത്തിലെ രൂപസൗകുമാര്യത്തെക്കാളുപരി വ്യത്യസ്തവും ശക്തവുമായ പ്രമേയമാണ് നിജുവിന്റെ രചനയെ ഇത്രയേറെ പോപ്പുലർ ആക്കിയത്.
അഭിനന്ദനങ്ങൾക്കൊപ്പം തന്നെ വിമർശനങ്ങളും  ഏറ്റുവാങ്ങിയ രചനയാണിത്. അതുകൊണ്ട് തന്നെ ഈ രചനയുടെ വിജയം നിജുവിന്‌ ഇരട്ടിമധുരം സമ്മാനിക്കട്ടെ എന്ന് നല്ലെഴുത്തും ഹൃദയപൂർവ്വം ആശംസിക്കുന്നു.

Please click on following links to Read these two posts.

Niju Ann Philip -   "ഞാൻ പെണ്ണാണ്"
http://www.nallezhuth.com/2017/03/blog-post_898.html

Ramya Rajesh -  "മരണമെന്ന നിത്യസത്യം"  
http://www.nallezhuth.com/2016/11/blog-post_29.html

തൊട്ടടുത്ത്  നാല് ലക്ഷത്തോളം വായനകളുമായി   രമ്യ രാജേഷിന്റെ  മരണമെന്ന നിത്യസത്യം എന്ന രചനയാണ്‌.
ആശുപത്രികൾക്കുള്ളിൽ നടക്കുന്ന അവയവക്കച്ചവടത്തിനെ കുറിച്ചുള്ള ഒരു തുറന്നെഴുത്തു തന്നെയായിരുന്നു ഇത്. സാമൂഹികപ്രതിബദ്ധതയുള്ള മികച്ച എഴുത്ത്.
ഇന്നും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ രചന ഒരുപാട് പേർ നിർലജ്ജം കോപ്പി ചെയ്തു തങ്ങളുടെ പേരിലാക്കി പോസ്റ്റ് ചെയ്യുകയുണ്ടായി. ഇന്നും വാട്സാപ്പിൽ ഒരു ഡോക്ടർ തന്റെ പെരുവച്ചു രമ്യയുടെ ഈ രചന കോപ്പി ചെയ്തത് പലരും വായിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ മറ്റൊരാളുടെ പേരിൽ ഈ രചന കണ്ടാൽ ആ പേര് വച്ച് ഷെയർ ചെയ്യാതിരിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്..രമ്യക്ക് നല്ലെഴുത്തിന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ

By: Vineetha Anil for Nallezhuth Admin Panel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo