Slider

Silent Love

0

# silent love💓
എഞ്ചിനീയർ ആവണം..അതായിരുന്നു ആഗ്രഹം.
അതുകൊണ്ടാണ് പ്രീ ഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് എടുത്തത്.
സർക്കാർ സ്കൂളിൽ പഠിച്ചത് കൊണ്ട്.. കോളേജിലെ ക്ലാസുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടി.
അങ്ങിനെ ആരൊക്കെയോ പറയുന്നതു കേട്ട് ഞാനും ട്യൂഷന് പോവാൻ തീരുമാനിച്ചു.
കോളേജിലെ ക്ലാസ് കഴിഞ്ഞു ട്യൂഷൻ സെന്ററിൽ അഡ്മിഷനു വേണ്ടി ചെന്നു.
ഓഫീസിൽ കയറി കാര്യങ്ങളൊക്കെ തിരക്കി.
അഡ്മിഷനും എടുത്തു.
അന്ന് ആ ഓഫീസിൽ അഡ്മിഷന് വേണ്ടി വേറൊരാൾ കൂടി ഉണ്ടായിരുന്നു...
വട്ടമുഖവും ,ഇരുനിറവും, ചുരുളമുടിയും ഉള്ള ഒരു പെണ്ണ്.
അവള് സെക്കന്റ് ഗ്രൂപ്പ് ആയിരുന്നു.
അഡ്മിഷന് ഇടയിൽ ഞങ്ങളുടെ കണ്ണുകൾ ഒന്ന് ഉടക്കി.
ആസ്വാഭികമായി ഒന്നും തോന്നിയില്ല.
അടുത്ത ദിവസം മുതൽ ട്യൂഷന് പോവാൻ തുടങ്ങി.
ക്ലാസ്സു നടക്കുന്നതിനു ഇടയിൽ മുന്നിൽ നിന്ന് രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു അവൾ എന്നെ നോക്കി..
അത് എല്ലാ ദിവസവും തുടർന്നു.
പതിനഞ്ചുകാരനായ എന്റെ ഹൃദയം എന്നോട് എന്തൊക്കെയോ മന്ത്രിക്കാൻ തുടങ്ങി.
ദിവസവും ട്യൂഷന് പോവാൻ ഒരു ആവേശമായിരുന്നു..
അവളെ ഒരു നോക്ക് കാണാൻ...
അവള് വരാത്ത ദിവസം ഒരു ശൂന്യത അനുഭവപെട്ടു..
അവള് ഇരിക്കുന്ന ക്ലാസ്സിൽ ഇരിക്കാൻ പ്രത്യേക അനുഭൂതി..
ദൈവമേ.. ഇതാണോ പ്രണയം...!!!
കോളേജിൽ വച്ചും എന്റെ കണ്ണുകൾ അവളെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു.
കോളേജിൽ ഞങ്ങളുടെ ക്ലാസിനു എതിർവശത്തുള്ള ബ്ളോക്കിലാണ് അവളുടെ ക്ലാസ്.
ഇന്ററവെല്ലിനും ഞാൻ അവളെ ദൂരെ നിന്ന് കാണാൻ ശ്രമിച്ചു.
ദിവസവും ഞങ്ങളുടെ കണ്ണുകൾ സന്ദേശങ്ങൾ കൈമാറിക്കൊണ്ടിരുന്നു..
പക്ഷേ നാണം കുണുങ്ങി അയ ഞാൻ അവളുടെ അടുത്ത് പോലും പോയില്ല.
അതിന്റെ പരിഭവങ്ങൾ അവളുടെ മുഖത്തും കാണാമായിരുന്നു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
പ്രേമം തലയ്ക്കു പിടിച് പഠിപ്പിൽ ഉഴപ്പാൻ തുടങ്ങി.
പുസ്തകം തുറക്കുമ്പോഴൊക്കെ അവളുടെ മുഖം...
ക്ലാസ്സിൽ ചെന്നാൽ ബ്ലാക്ക്‌ ബോർഡിലും അവൾ...
ക്ലാസ്സിൽ ‘പകൽ കിനാവ് ' കണ്ട്‌ ഇരുന്ന എന്നെ ഭാഗ്യത്തിന് അദ്ധ്യാപകർക്ക് പിടികിട്ടിയില്ല.
അവളോട് ഒന്ന് സംസാരിക്കാനായി , വീട്ടിൽ ചെന്ന് കണ്ണാടിയുടെ മുന്നിൽ ഒരു പാട് പ്രാക്ടീസ് ചെയ്തു.
പക്ഷേ സംസാരിക്കാൻ പറ്റിയില്ല.
എന്തോ.. എനിക്ക് അതിനുള്ള ധൈര്യം വന്നില്ല.
ഞാൻ എന്റെ സ്കൂൾ ജീവിതത്തെ പഴിച്ചു.
5 ആം ക്ലാസ്സു മുതൽ 10 വരെ ബോയ്സ് സ്കൂളിലാണ് പഠിച്ചത്.
അതുകൊണ്ടായിരിക്കാം എനിക്ക് അവളോട് സംസാരിക്കാനുള്ള ധൈര്യം ഇല്ലാതെ പോയത്.
ക്ലാസ് തീരാറായി.. ഞങ്ങൾ അപ്പോഴും പരസ്പരം 'നോട്ടം' മാത്രം.
പരീക്ഷ കഴിഞ്ഞു.. റിസൾട്ട് വന്നു..
ഞാൻ എട്ടുനിലയിൽ പൊട്ടി.
മർക്ക്‌ലിസ്റ് വാങ്ങാനായി കോളേജിലേക്ക് പോയി.
ഒരു ഇടവേളക്കു ശേഷം അവളെ കാണാൻ പോവുന്നു എന്ന ആവേശമായിരുന്നു എനിക്ക്.
എന്റെ കണ്ണുകൾ അവളെ തേടി കോളേജിൽ അലഞ്ഞു.
അവസാനം ഞാൻ അവളെ കണ്ടു..
ദൈവമേ പരീക്ഷയിൽ പൊട്ടിയത് അവള് അറിയാതീരുന്നാൽ മതിയായിരുന്നു...എന്ന്
ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ഞാൻ അവളുടെ അരികിലൂടെ നടന്നു..
എന്നും എന്നെ കാണുമ്പോൾ മുഖം ചുവന്നു തുടുക്കുകയും ..കണ്ണുകൾ തിളങ്ങുകയും ചെയ്യുന്ന അവൾ...
എന്നെ കണ്ട ഭാവം പോലും നടിച്ചില്ല.
ഞാൻ പരീക്ഷയിൽ പൊട്ടിയെന്ന സത്യം അവളും അറിഞ്ഞിരിക്കുന്നു..
അവൾ എന്നെ ഒന്ന് നോക്കിയെങ്കിലെന്ന് ആശിച്ചു.
ഇല്ല.. അവൾ പള്ളിൽ കണ്ട പരിചയം പോലും കാണിച്ചില്ല.
മാർക്ക് ലിസ്റ്റ് വാങ്ങി പതിയെ ഞാൻ ക്യാമ്പ്‌സിന് വെളിയിലേക്ക് നടന്നു..
മനസ്സിൽ ഒരുതരം വിങ്ങൽ..
ഇത്രകണ്ട് സ്നേഹിച്ച പെണ്ണ് ..പരീക്ഷയിൽ തോറ്റ് എന്ന ഒറ്റ കാരണം കൊണ്ട് എന്റെ അരുമെല്ലാതായിരിക്കുന്നു...
എന്റെ ഹൃദയം വീണുടയുന്ന ശബ്ദം ഞാൻ കേട്ടു..
ആദ്യ പ്രണയത്തെ ( silent love !) കുറിച്ചോർത് എന്റെ ശിരസ്സ് കുനിഞ്ഞു..
വേദന കടിച്ചമർത്തി...കണ്ണുകൾ തുടച്ചു.. ഹൃദയം കല്ലു പോലെ പാകപ്പെടുത്തി.. ഞാൻ മുന്നോട്ടു നടന്നു...
വര്ഷങ്ങള്ക്കു ശേഷം ദുബായിൽ വച്ച് ഞാൻ അവളെ കണ്ടു.
ഞാൻ ബസിൽ ആയിരുന്നു... അവൾ ബസ് സ്റ്റോപ്പിലും..
അന്ന്.. ഞങ്ങളുടെ കണ്ണുകൾ പരസ്പരം സന്ദേശങ്ങൾ കൈ മാറിയില്ല...
ഞങ്ങളുടെ മനസ്സ് പരസ്പരം കാണാൻ കൊതിച്ചില്ല...
ബസ്‌ മുന്നോട്ടു നീങ്ങുന്നതിനു അനുസരിച്ചു, അവളും...അവളെ കുറിച്ചുള്ള ഓർമ്മകളും.. എന്റെ മനസ്സിൽ നിന്ന് അടർന്നു വീഴുന്നതു പോലെ തോന്നി....

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo