----------
തോറ്റു പോകുന്നു ഞാനിപ്പോഴും
സ്നേഹത്താൽ കുതിർന്ന കണ്ണുനീരിൻ-
മുൻപിൽ അവസാന നോട്ടത്തിനായീ മിത്രങ്ങളെൻ ചാരെ എത്തി
സന്തോഷിക്കുവാൻ കഴിയുന്നില്ലിപ്പോഴും
കരച്ചാലായ്,ബഹളമായ് കേൾക്കുന്ന നാദം-
എൻ പേരും കൂടെ എൻ ഓർമ്മകളും
ഏറ്റു പാടുന്നു പലരും......
ഞാൻ കാണുന്നു എൻ മുഖമിപ്പോഴും
മന്ദഹാസം തൂകി ഇരിപ്പു
ചുറ്റും എന്നിൽ സുഗന്ധം പരക്കവെ
കൂട്ടിനുമാരുമില്ലാതെ സ്വയം യാത്ര തിരിക്കുന്നു ഞാൻ.........
സ്നേഹിച്ചു തീരാത്ത ഒരു വിങ്ങലുണ്ട് മനസ്സിൻ
എഴുതി തീരാത്ത കവിത പോലെ ഞാനുമെൻ ജീവിതം പൂർത്തിയാക്കാതെ
യാത്ര പോകുന്നു ആറടി മണ്ണിലേക്ക്
_____________
ഷാഹുൽദാസ്
civil engineer @thrissur
8129427767

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക