
Download Nallezhuth Android App to read തുടർക്കഥകൾ
ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്
Part 6
ഞാനിവിടെ വന്ന് ഒരു മാസം തികയുന്ന അന്ന് തന്നെ ആണ് പെങ്ങളുടെ മകളുടെ കല്യാണം തീരുമാനിച്ചത് ഞാൻ ഇങ്ങോട്ട് പോന്നതെന്ന് ശേഷമാണ് കല്യാണ അന്വേഷണവും നിശ്ചയവും എല്ലാം കഴിഞ്ഞത് അതുകൊണ്ടുതന്നെ എനിക്ക് ഒരു പാട് വിഷമം തോന്നി നാട്ടിലായിരുന്നെങ്കിൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ശരീരംകൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്യാമായിരുന്നു ഇന്നത്തെ സാഹചര്യത്തിൽ എല്ലാം നന്നായി നടക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാനുള്ളൂ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കം മാറിയാൽ ഉടനെ എന്റെ വക കല്യാണത്തിനുള്ള അവർക്ക് അയച്ചു കൊടുക്കാം എന്ന് മനസ്സിലുറപ്പിച്ചു ഭാര്യയുടെ കയ്യിൽ ഉള്ള നാലോ അഞ്ചോ പവൻ ആഭരണം തൽക്കാലം വിൽക്കാൻ കൊടുക്കാം അത് പിന്നീട് അവൾക്ക് അവർ വാങ്ങി കൊടുത്താൽ മതി.
ഞാൻ ഇവിടെ എത്തി ഒരു മാസം തികയുന്നതിനു മുമ്പേ ഒരു അളിയാക്ക നാട്ടിൽ നിന്നും തിരിച്ചുവന്നു അളിയാക്കാനെ വിളിക്കാൻ എയർപോർട്ടിൽ പൊയ്ക്കോട്ടേ എന്ന് ഞാൻ കഫീൽ നോട് ചോദിച്ചു ഓട്ടമില്ലാത്ത സമയമായതിനാൽ പൊയ്ക്കൊള്ളാൻ പറഞ്ഞു അങ്ങിനെ ഞാൻ വണ്ടിയുമായി പോയി അളിയാക്കാന എടുത്ത് എന്റെ റൂമിൽ വന്നു അന്ന് പകൽ മുഴുവൻ എന്റെ കൂടെ നിന്ന് രാത്രിയാണ് അളിയാക്ക റൂമിലേക്ക് പോയത് അങ്ങനെയിരിക്കെ റൂമിലെ ഒരാൾ നടത്തുന്ന ഒരു കുറി യെ കുറിച്ച് ഞാൻ അറിഞ്ഞു 12 മാസം രണ്ടായിരം റിയാൽ വീതം ഓരോരുത്തരും അടക്കുക ഓരോ മാസം ഓരോരുത്തർക്ക് കുറി എടുക്കും ആദ്യത്തെ നറുക്ക് കുറി നടത്തുന്ന ആൾ എടുക്കും അതിൽ 500 റിയാൽ ചേരാൻ എനിക്ക് ആഗ്രഹം തോന്നി പക്ഷേ എന്റെ സ്നേഹനിധികളായ കഫീലിന്റെ യും മാഡത്തിന്റെയും കൂടെ എത്ര നാൾ ഇവിടെ ജോലിയിൽ ഉണ്ടാകും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല മൂന്നോ നാലോ മാസം കഴിഞ്ഞ് തെറ്റിപ്പിരിഞ്ഞ പിന്നെ ആകെ കുഴയും എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ കുറെ ആലോചിച്ചു അവസാനം കുറിയിൽ ചേരാൻ തന്നെ തീരുമാനിച്ചു അതുകൊണ്ട് മറ്റൊരു ഉപകാരം കൂടിയുണ്ട് ഏതു കഷ്ടപ്പാടിലും കുറി ഉണ്ടല്ലോ എന്ന ചിന്തയിൽ ഇവിടെ പിടിച്ചു നിൽക്കാം
ദിവസങ്ങൾ പതിയെ മുന്നോട്ടു പോയി കൊണ്ടിരുന്നു നാട്ടിൽ പെങ്ങളുടെ മകളുടെ കല്യാണവും എന്റെ വീട്ടിൽവച്ച് സൽക്കാരവും എല്ലാം ഭംഗിയായി കഴിഞ്ഞു പലവിധ ചിന്തകളുമായി ഇവിടത്തെ സാഹചര്യത്തോട് പരമാവധി ഞാനും പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു സ്വന്തം ഭർത്താക്കന്മാരെ തീരെ ബഹുമാനമില്ലാത്തവരാണ് അധികം സൗദി സ്ത്രീകൾ ഭർത്താവ് അല്പം പവർ കുറഞ്ഞ സൗദി കൂടി ആയാൽ പിന്നെ പറയുകയും വേണ്ട എന്റെ കഫീലിന്റെ വീട്ടിലും നടക്കുന്നത് അതുതന്നെയാണ് കഫീലിന്റെ ഉമ്മഇന്ത്യോനേഷ്യ കാരി ആയതുകൊണ്ട് കഫീൽ ഒരു രണ്ടാം നമ്പർ സൗദിയാണ് മാത്രമല്ല മാഡം ജോലിക്ക് പോയി കാശ് സമ്പാദിക്കുക കൂടി ചെയ്യുമ്പോൾ പിന്നെ അവൾക്ക് അയാളെ യാതൊരു വിലയുമില്ല
ഒരിക്കൽ രാവിലെ തുടങ്ങിയ ഓട്ടം രാത്രി പതിനൊന്നു മണി യും കഴിഞ്ഞു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീണ്ടും വിളി വന്നു ഞാനും മാടവും കഫീലും കഫീലിന്റെ പെങ്ങളും കൂടിയാണ് യാത്ര പെണ്ണുങ്ങൾ രണ്ടുപേരും കല്യാണത്തിന് പോവുകയാണ് അവർക്ക് വഴി അറിയാത്തതുകൊണ്ടാണ് കഫീൽ ഞങ്ങളോടു കൂടെ വരുന്നത് അവർ ഇന്നും മടങ്ങില്ല പുലരുവോളം പാട്ടും കൂത്തും ആണല്ലോ ഇവിടത്തെ കല്യാണം അത് കഴിഞ്ഞ് നാളെ പുലർച്ചെ മടങ്ങും അവരെ അവിടെ വിട്ടു തിരിച്ചു പോരാൻ കഫീൽ എന്നോട് പറഞ്ഞു എന്നിട്ട് അയാൾ വഴിയിൽ ഇറങ്ങാൻ ഒരുങ്ങി അതുപറ്റില്ല കഫീനും കൂടെ പോകണം തിരിച്ചുവരുമ്പോൾ ഇറങ്ങാം എന്ന് മാഡവും പറഞ്ഞ രണ്ടു പേരും വഴക്കായി കഫീൽ നേക്കാൾ ശബ്ദത്തിൽ അവൻ ഒന്നു പറഞ്ഞാൽ മാഡം പത്ത് പറയാൻ തുടങ്ങി അതും ഒരു ഡ്രൈവറിന്റെ മുന്നിൽവച്ച് അപ്പോൾ അയാൾ അവളിൽ നിന്നും എത്രമാത്രം പീഡനം അനുഭവിക്കുന്നുണ്ടാകും അവസാനം അവരുടെ വഴക്ക് മൂത്ത് കഫീൽ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി
വഴക്ക് കൂടിയത് അവരാണെങ്കിൽ അത് ബാധിച്ചത് എന്നെയാണ് കല്യാണ വീട്ടിൽ നിന്ന് എന്നെ മടങ്ങാൻ അവൾ അനുവദിച്ചില്ല രാവിലെ ഞാൻ വരാം എനിക്ക് വഴി അറിയാം എന്നൊക്കെ ഞാൻ പറഞ്ഞു ഇല്ല നിനക്കറിയില്ല നിനക്ക് എവിടെയൊക്കെ അറിയാം എന്ന് എനിക്ക് അറിയാം എന്നായിരുന്നു മറുപടി അവർ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി രാത്രി 12 മണി കഴിഞ്ഞിരിക്കുന്നു സമയം കടന്നു പോയിക്കൊണ്ടിരിക്കുന്ന ഞാൻ കഫീൽ നെ വിളിച്ചു നിരാശയായിരുന്നു ഫലം ഭാര്യയുടെ ചീത്തയും കേട്ട് അവൾ പറയുന്നത് അനുസരിച്ച് തുള്ളുന്ന ആണത്തം ഇല്ലാത്ത ഒരു പെൺ കോന്തൻ അവളൊരു ദിവസം കക്കൂസിൽ പോകരുത് എന്ന് പറഞ്ഞാൽ അവൻ ഒരാഴ്ച പിടിച്ചുനിൽക്കും അവിടെയും രക്ഷയില്ല ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വണ്ടിയുമെടുത്ത് തിരിച്ചുപോയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു
ഒരു ഒഴിഞ്ഞ പ്രദേശമായിരുന്നു അവിടെ രാത്രി രണ്ടുമണിക്ക് വണ്ടിയിൽ ഞാൻ മാത്രം അടുത്ത് കടകളോ ആളുകളോ ഒന്നുമില്ല ഞാൻ വണ്ടി സ്റ്റാർട്ട് ആകുകയും ഓഫാക്കുകയും ചെയ്തു കൊണ്ടിരുന്നു സമയം മൂന്നുമണി കഴിഞ്ഞ് നാലു മണിയോട് അടുത്തു വണ്ടിയിൽ ഇരുന്ന ഞാൻ ഏസിയുടെ കാറ്റു വരുന്ന തുളയിലൂടെ കയ്യിട്ട് അതിന്റെ ഉള്ളിൽ നിന്നും രണ്ട് പ്ലാസ്റ്റിക്ക് കഷ്ണങ്ങൾ പൊട്ടിച്ചെടുത്തു എന്നിട്ടും എനിക്ക് ദേഷ്യം മാറിയില്ല പുലർച്ചെ അഞ്ചു മണിക്ക് മുൻപേ അവർ വന്നു ഞാൻ വണ്ടിയിൽ ഉറങ്ങിയത് പോലെ കിടന്നു എത്ര വിളിച്ചിട്ടും അറിയാത്തപോലെ ഭാവിച്ചു അവസാനം മൊബൈലിലേക്ക് വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തു ഞങ്ങൾ തിരിച്ചു പോന്നു വളരെ പതിയെ ആയിരുന്നു ഞാൻ വണ്ടി ഓടിച്ചത് നേരെ പോട്ടെ വണ്ടികൾ ഒന്നുമില്ലല്ലോ കുറച്ചു സ്പീഡിൽ പോട്ടെ എന്നൊക്കെ പിറകിൽ നിന്ന് നിർദേശം വന്നു ഞാൻ പകുതി ഉറക്കത്തിലാണ് അതുകൊണ്ട് നമുക്ക് പതിയെ പോകാമെന്ന് ഞാൻ പറഞ്ഞു
അടുത്ത ദിവസം ഏസിയുടെ തുളയിൽ ഉള്ള വലിപ്പകൂടുതൽ മാഡം കണ്ടുപിടിച്ചു ആരാണ് ചെയ്തതെന്ന് എനിക്കറിയില്ല എന്ന് ഞാൻ കള്ളം പറഞ്ഞു വണ്ടിയിൽ പലരും കളിക്കുന്നതല്ലേ പയ്യൻ വണ്ടിയുടെ എല്ലാ ഭാഗത്തും അടിക്കലും തൊഴിക്കലും ഒക്കെയുണ്ടല്ലോ ഞാൻ കള്ളം പറഞ്ഞതാണെന്ന് തലേന്ന് ദേഷ്യത്തിന് ഞാൻ തന്നെയാണ് അത് ചെയ്തതെന്നും അവൾക്ക് ഉറപ്പായിരുന്നു പിന്നത്തെ കാര്യം പറയണോ വിഷയം കഫീലിന്റെ അടുത്തെത്തി ഞാൻ പഴയ നുണ ആവർത്തിച്ചു പുലരുവോളം എന്നെ നിർത്തിയതും അടുത്ത് സ്ഥലത്തിലേക്കുള്ള ഓട്ടത്തിന് പോലും എന്നെ വീട്ടിലേക്ക് തിരിച്ചു വിടാത്തത് എല്ലാം ഞാൻ കഫീൽ നോട് സംസാരിച്ചു നോക്കി കൂട്ടത്തിൽ നാട്ടിൽ നിന്നും എനിക്ക് ചിലവായ വകയിൽ തരാമെന്നു പറഞ്ഞ് പൈസ യെ കുറിച്ചും എല്ലാത്തിനും ഓരോ മുട്ടുന്യായങ്ങൾ പറഞ്ഞ് അയാൾ തടിയൂരി അവസാനം ഈ മാസം ശമ്പളം തരുമ്പോൾ 500 റിയാൽ കടം തരാം അതു് ആദ്യം തന്നതും എല്ലാം പിന്നീടുള്ള മാസങ്ങളിൽ ശമ്പളത്തിൽ നിന്നും പിടിക്കും എന്നും പറഞ്ഞു ഞാൻ അതിനു സമ്മതിച്ചു അല്ലാതെ എന്ത് ചെയ്യാൻ
മാർച്ച് മാസം രണ്ടാം തീയതി വൈകുന്നേരം ഓട്ടം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോൾ ഞാൻ കഫീൽ നെ വിളിച്ച് ഇന്ന് ശമ്പളം ഉണ്ടോ എന്ന് ചോദിച്ചു കയ്യിൽ ഒരു റിയാൽ ഇല്ലാതായിട്ട ദിവസങ്ങളായിരുന്നു 'ആ ആ ' എന്ന് പറഞ്ഞു അയാൾ മനസ്സിലാവാത്ത പോലെ അഭിനയിച്ചു എന്റെ ശമ്പളം ഇന്നു തരുന്നുണ്ടോ എന്ന് ഞാൻ വ്യക്തമായി ചോദിച്ചു എന്തെങ്കിലും ചോദിച്ചാൽ ഇഷ്ടപ്പെടാത്ത പോലുള്ള അവന്റെ സ്ഥിരം മറുപടി 'ഖൈർ ഇൻശാ അല്ലാഹ' പിന്നെയും രണ്ടു ദിവസം കടന്നുപോയി ശമ്പളം വൈകുന്നു അല്ലെങ്കിൽ തരാതിരിക്കുന്ന ഒരു ജോലി ഒരു സാഹചര്യത്തിലും ഞാൻ തുടർന്നു പോകില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു അഞ്ചാം തീയതി ആയപ്പോൾ ശമ്പളം തന്നു കൂടെ 500 റിയാൽ കടം തരാം എന്നു പറഞ്ഞത് കയ്യിലുണ്ടായിരുന്ന ചില്ലറയും മറ്റുമായി 400 റിയാലും തന്നു
ആദ്യമായി ഞാനൊരു മുഴുവൻ ശമ്പളം ഈ കഫീലിന്റെ കയ്യിൽനിന്നും വാങ്ങിയിരിക്കുന്നു പെരുന്നാളിനെ പുതുവസ്ത്രം കിട്ടിയ കുട്ടിയെപ്പോലെ ഞാൻ അതുമായി നേരെ കുഴൽ പണം അയക്കുന്ന അയൽവാസിയുടെ അടുത്തേക്കാണ് പോയത് നാട്ടിലെ കാര്യങ്ങളും എന്റെ കുറി പൈസയും മറ്റും ഒരു വിധത്തിൽ നടന്നുപോകുകയായിരുന്നു അയാളെ കണ്ട് 23000 രൂപ നാട്ടിലേക്ക് വിട്ടു വീട്ടിലെ ചിലവും മറ്റു പല ആവശ്യങ്ങൾക്കുമായി ആ പണം വീതിച്ചു ഇതുവരെ ജോലിയിൽ അനുഭവിച്ച കഷ്ടപ്പാടുകൾ എല്ലാം ആ നിമിഷം ഞാൻ മറന്നു റൂമിൽ ഒരാൾ നടത്തിയിരുന്ന കുറിയിൽ മാസം 500 റിയാൽ വീതം ഞാൻ ചേർന്ന് ഒരു വർഷം കുറി നടത്തിയാൽ 6000 റിയാൽ കിട്ടും എന്റെ കടങ്ങൾ തീർക്കാനുള്ള തുക ഉണ്ടാകും അങ്ങിനെയൊരു പ്രതീക്ഷ മാത്രമല്ല എന്നെ കുറിയിൽ ചേർത്തത് മറിച്ചു എല്ലാ മാസവും അഞ്ഞൂറ് റിയാൽ വീതം ഇവിടെ കൊടുക്കാൻ ഉണ്ടാകുമ്പോൾ എന്റെ എല്ലാ വിഷമങ്ങളും മറന്നു എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ഞാൻ ഇവരോടൊപ്പം തന്നെ ജോലിയിൽ പിടിച്ചു നിൽക്കുമല്ലോ
എന്നാൽ എന്നെ കാത്തിരുന്നത് 29 വർഷക്കാലത്തെ ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത മാനസിക പീഡനങ്ങൾ ആയിരുന്നു എന്നെ മാനസികമായി തകർത്തു ഞാൻ ജോലിയിൽനിന്ന് സ്വയം പിരിഞ്ഞുപോകാൻ വേണ്ടിയാണോ അവൾ എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നു വരെ എനിക്കു തോന്നിപ്പോയി അങ്ങിനെയാണെങ്കിൽ പിന്നെ എനിക്ക് വിസയും തന്നു ഇങ്ങോട്ട് കൊണ്ടുവന്നത് എന്തിനാണാവോ മനസ്സ് വല്ലാതെ തളരുമ്പോൾ ഞാൻ പള്ളിയിൽ പോയി അല്ലാഹുവിനോട് പ്രാർത്ഥിച്ചത് ഏത് സാഹചര്യത്തിലും പിടിച്ചുനിൽക്കാനുള്ള ക്ഷമ തരണേ എന്നായിരുന്നു വീട്ടുകാരെ ഞാൻ ഇവിടത്തെ കഷ്ടപ്പാടോ ഒന്നും അറിയിച്ചില്ല അറിയിച്ചിട്ടും കാര്യം ഇല്ല എനിക്ക് നാട്ടിലേക്ക് പോകാൻ വേണ്ടി ഞാൻ പറയുന്ന കള്ളം ആണെന്ന് എല്ലാവരും വിചാരിക്കൂ സമയം കിട്ടുമ്പോഴെല്ലാം പള്ളിയിൽ പോകൽ ആയിരുന്നു എന്റെ ഏക ആശ്വാസം എല്ലാ സങ്കടങ്ങളും അല്ലാഹുവിന്റെ മുമ്പിൽ ഇറക്കി വെക്കുമ്പോൾ മനസ്സ് വല്ലാതെ തണുക്കും എല്ലാം സഹിക്കാം എന്ന ഒരു വിശ്വാസം നമുക്ക് സ്വയം തോന്നും അതുപോലെ ഉമ്മയോട് എല്ലാ ദിവസവും മുടങ്ങാതെ സംസാരിക്കും ഭാര്യ പ്രസവം കഴിഞ്ഞു വരുന്നതുവരെ പെങ്ങന്മാരുടെ മക്കളിൽ ആരെങ്കിലുമായിരിക്കും ഉമ്മാക്ക് കൂട്ട് പല ദിവസങ്ങളിലും ഉമ്മ തനിച്ചായിരിക്കും പാവം ഉമ്മ ഞാനൊരു കരയ്ക്കെത്തി കാണാൻ വേണ്ടി ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും എന്റെ ഉമ്മയായിരിക്കും ആ പ്രാർത്ഥനയുടെ ഫലം ആയിരിക്കും ഞാനിവിടെ പിടിച്ചുനിൽക്കുന്നത്
ഒരു ദിവസം രാവിലെ മുതൽ തുടങ്ങിയ ഓട്ടവും കഴിഞ്ഞ രാത്രി പത്തുമണി ആയപ്പോൾ ഞാൻ തിരിച്ചുവന്നു ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണം ഉറക്കം കണ്ണിനെ വിടാതെ പിടികൂടിയിരിക്കുന്ന റൂമിൽ പലരും അഞ്ചുമണിക്ക് ജോലിയും കഴിഞ്ഞ് വന്ന് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് മൊബൈലിലും നോക്കി കിടക്കുകയാണ് ഞാൻ പതിയെ എന്റെ കട്ടിലിലേക്ക് കിടന്നു ഭക്ഷണം കഴിക്കുന്നില്ലേ എന്ന് ആരോ ചോദിച്ചതിന്നു ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു 11 മണിക്ക് മുൻപായി മാടത്തിന്റെ കോൾ വന്നത് കണ്ടാണ് ഞാൻ ഉണർന്നത് തലപൊക്കാൻ തന്നെ വളരെ പ്രയാസം ഞാൻ ഫോണെടുത്തു നാസർ വണ്ടിയുമായി വീട്ടിലേക്ക് വാ മാഡം എനിക്കു തീരെ സുഖമില്ല എന്റെ തല പൊക്കാൻ വയ്യ ശരീരം മുഴുവനും ഉണ്ട് വേദന ഭക്ഷണം പോലും കഴിക്കാതെ ഞാൻ നേരെ വന്നു കിടന്നതാണ് ശരി ശരി പെട്ടെന്ന് വാ ഫോൺ കട്ടായി ഞാൻ എന്തുചെയ്യണമെന്നറിയാതെ അല്പം കൂടി കിടന്നു പിന്നെ കഫീൽനെ വിളിച്ച് കാര്യം പറഞ്ഞു അൽപ്പം കഴിഞ്ഞ് കഫീൽ വിളിച്ചു ഏതോ മാൾൽ പോകാനാണ് വിളിച്ചതെന്നും അവൻ കൊണ്ടുപോയി ആക്കാം എന്നും പറഞ്ഞു എന്നോട് കുറച്ചു കൂടി വിശ്രമിക്കാനും അവരെ തിരിച്ചു കൊണ്ടു വരാൻ പോവണമെന്നും പറഞ്ഞ്
പന്ത്രണ്ടു മണി കഴിഞ്ഞു കാണും എന്നു തോന്നുന്നു വീണ്ടും മാഡത്തിന്റെ കോൾ കണ്ടാണ് ഞാൻ ഉണർന്നത് വീടിന്റെ തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് ചെല്ലാൻ പറഞ്ഞു തലവേദനയും ശരീരവേദനയും ഉറക്കവും എല്ലാം ഒരു മൂലയിലേക്ക് ഇട്ട് ഞാൻ വണ്ടിയുമെടുത്ത് പോയി അവരെ വീട്ടിൽ കൊണ്ടുവന്നു ഇറക്കുമ്പോൾ തൊട്ടടുത്ത റോഡിൽ നിന്നും ഞങ്ങളുടെ പിറകിലായി കഫീലും വണ്ടിയുമായി വരുന്നു അയാൾക്ക് വരുന്ന വഴിക്ക് ഇവരെയും കൂട്ടി വീട്ടിലേക്കു വന്നാൽ മതി പക്ഷേ അങ്ങനെ ചെയ്താൽ എനിക്ക് തരുന്ന ആനുകൂല്യം ആകും എന്ന് വിചാരിച്ചു ഞാൻ പറയുന്നത് നുണ ആണെന്ന് വിചാരിച്ചു എന്നെക്കൊണ്ടുതന്നെ വണ്ടി ഓടിച്ചതാണ് ഏതായാലും അന്നത്തോട് കൂടി എനിക്ക് കടന്നുപോകാനുള്ള വഴികളെക്കുറിച്ച് എനിക്ക് ശരിക്കും ധാരണയായി
ഞാൻ വന്നിട്ട് രണ്ടു മാസം കഴിഞ്ഞപ്പോഴും എനിക്ക് ഇഖാമയും ലൈസൻസും ഒന്നു എടുത്തു തന്നില്ല എന്ന് മാത്രമല്ല അതിനെ കുറിച്ച് പറയുമ്പോൾ എല്ലാം അയാൾ ഒഴിഞ്ഞു മാറാനും തുടങ്ങി എന്റെ ഏതൊരു ആവശ്യങ്ങൾക്കും അവർക്ക് സമയമോ സൗകര്യമോ ഇല്ലായിരുന്നു മൂന്നുമാസം പൂർത്തിയായാൽ ഇക്കാമ ഇല്ലാതെ ജോലി ചെയ്യാൻ പാടില്ല എന്നാണ് നിയമം അതു വരെ ക്ഷമിക്കാൻ ഞാൻ തീരുമാനിച്ചു എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും പരമാവധി വഴക്ക് കിട്ടാതിരിക്കാൻ ഞാൻ ശ്രമിച്ചു അതിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ജോലിയിൽ സമാധാനം ഉണ്ടാകുവാനും എല്ലാം ഉള്ള പല ദിക്റുകളും ഞാൻ പഠിക്കുവാനും സ്ഥിരമായി ചൊല്ലുവാനും തുടങ്ങി എങ്ങനെയും ഈ ജോലിയിൽ തന്നെ തുടരാനുള്ള എന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്
രാവിലെ ആറ് മുപ്പതിന് ഞാൻ കഫീലിന്റെ വീടിനു താഴെ എത്തും അവർ വരുന്നത് വരെ ചൂട് ആയാലും തണുപ്പ് ആയാലും വണ്ടി ഓഫാക്കി ഞാൻ കാത്തു നിൽക്കും മാഡവും മോനും വന്നു വണ്ടിയിൽ കയറിയാൽ പടച്ചവനെ ഇന്ന് ഇവൾ ഒരു കാര്യത്തിലും എന്നെ ശകാരിക്കരുത് എന്ന പ്രാർത്ഥനയോടെ എനിക്കറിയാവുന്ന എല്ലാ ദിക്റുകളും ചൊല്ലി വളരെ സൂക്ഷിച്ച് ഞാൻ വണ്ടി ഓടിക്കും ചെറിയ വല്ല ഇളക്കമോ ബ്രേക്ക് പിടിക്കലോ ഉണ്ടായാൽ അവൾ പിറകിൽനിന്ന് വെറുപ്പിക്കാൻ തുടങ്ങും നമ്മൾ മലയാളികൾ പൂച്ചകൾക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടി അവകളെ വിളിക്കുമ്പോൾ ഉണ്ടാക്കുന്ന പോലെ സ്ഥ സ്ഥ സ്ഥ എന്ന ശബ്ദം ആണ് അവൾ ഉണ്ടാക്കുക. അത് കേൾക്കുമ്പോൾ തന്നെ അരിശം കാലിന്റെ പെരുവിരൽ മുതൽ കയറി വരാൻ തുടങ്ങും പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല എന്നറിയുമ്പോൾ അരിശം തല വഴി പുറത്തേക്കു പോകും എല്ലാം സഹിക്കാനുള്ള ഒരു മനസ്സ് അല്ലെങ്കിൽ വഴക്ക് കേട്ട് കേട്ട് തഴമ്പിച്ച ഒരു മനസ്സ് ആയി ഞാൻ മാറിയിരിക്കുന്നു എണ്ണ അടിക്കുക അല്ലെ എന്ന ചോദിക്കുമ്പോഴും മറ്റും ഒരു കാരണവുമില്ലാതെ ഞാൻ ശകാരം കേട്ട് കൊണ്ടിരുന്നു
ഈ കഷ്ടപ്പാടുകൾക്കൊക്കെ ഇടയിൽ ചെറിയ ചെറിയ ആശ്വാസങ്ങൾ എനിക്കുണ്ടായിരുന്നു അതിലൊന്നായിരുന്നു റൂമിൽലെ ഒഴിവു സമയങ്ങൾ റൂമിൽ ഉള്ളവരുമായി ഞാൻ എന്റെ പല വിഷമവും പങ്കുവെച്ചു അതിലൂടെ ഞാൻ എന്റെ മനസ്സിന്റെ ഭാരം ഇറക്കിവച്ചു
(തുടരും )
by- abdul nasser
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക