മണിച്ചിത്രത്താഴിന്റെ രഹസ്യങ്ങൾ തേടിയുള്ള ഈ യാത്രയിൽ കൂടെയുള്ള നിങ്ങൾ ഏവർക്കും വലിയൊരു നന്ദി . നിങ്ങൾ ചോദിച്ച സംശയങ്ങളും പങ്കുവച്ച ആശയങ്ങളും കൊണ്ടാണ് ഈ പോസ്റ്റ് മുൻപോട്ടു പോകുന്നത്.ആയതിനാൽ തുടർന്നും സംശയങ്ങൾ ചോദിക്കുക അഭിപ്രായങ്ങൾ പങ്കുവെക്കുക . ഇനി ഇന്നത്തെ പോസ്റ്റിലേക്ക് വരാം .
ഈ ഇടയ്ക്കു ഒരു ട്രോൾ പേജിൽ കണ്ട ഒരു ട്രോൾ ആണ് " തെക്കിനിയുടെ താക്കോൽ പണിതുകൊടുത്ത കൊല്ലനും പണിയിക്കാൻ പോയ ബിച്ചുവും പനി പിടിച്ചു കിടപ്പിലായതു എന്തുകൊണ്ടാണ് എന്ന് എനിക്കിതേവരെ മനസ്സിലായില്ല ബിജു.ജെപിഗ് " എന്നത്. എന്നാൽ പിന്നെ ഇത് മനസ്സിൽ ആക്കിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു
ഇതിനുത്തരം സോറി റിപ്ലേ പോസ്റ്റ് ആയി പറഞ്ഞാൽ കാരണം എന്താ..പേടി .. വെറും പേടി.. ദിലീപ്.ജെപിഗ് .അതായതു ഇവിടെ മാടമ്പള്ളിയിലെ തെക്കിനി രണ്ടു ദുരാത്മാക്കളെ ബന്ധിച്ചു മണിചിത്രപൂട്ടിട്ട് പൂട്ടിയിരിക്കുന്നതാണല്ലോ .അത് തുറന്നാൽ ഈ പ്രേതാത്മാക്കൾ അതിനു കാരണക്കാർ ആയവരെ നശിപ്പിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുവാണല്ലോ അവിടുത്തെ കാരണവന്മാർ. ഈ കാരണം കൊണ്ട് തന്നെ ചന്തുവിന്റെ നിർബന്ധപ്രകാരം താക്കോൽ പണികഴിപ്പിക്കുന്ന കൊല്ലൻ ചിലപ്പോൾ ഈ കാര്യം കേട്ട് ഉൾപ്പേടി ഉണ്ടാകുകയും അതുകാരണം പനിച്ചു കിടപ്പിൽ ആയതാവാം . ഇത് തന്നെയാവാം ബിച്ചുവിനും സംഭവിച്ചിട്ടുണ്ടാകുവാ.കാരണം താക്കോൽ പണിയിപ്പിക്കാൻ പോയ മെയിൻ ആൾ ആയ ചന്തുവിനു പനിച്ചില്ലല്ലോ കാരണം എന്താ അവനു പേടിയില്ലായിരുന്നു ധതു തന്നെ കാരണം
ഇനി യാദൃശ്ചികതയും ആവാം ഇങ്ങനെ രണ്ടുപേർക്കും പനി പിടിക്കാൻ കാരണം . അങ്ങനെ നിയമം ഒന്നുമില്ലല്ലോ രണ്ടുപേർക്കു ഒരുമിച്ചു പനിവരാൻ പാടില്ല എന്ന് , ഞങളുടെ നാട്ടിൽ എന്തോരം പേരാ ഒരേ ദിവസം പനിപിടിച്ചു കിടപ്പിലായത് മണിയൻപിള്ള .ജെപിഗ് ഈ യാദൃശ്ചികതയെ പോലും തെക്കിനിയുടെ തുറക്കലുമായി ബന്ധിച്ചു പ്രേക്ഷകനിൽ ഭയപാടുകൾ തീർക്കാനുള്ള സംവിധായകന്റെ ബ്രില്ലിൻസി ആയും കാണാം ഇതിനെ . ഇതേ technic തന്നാണ് ഉണ്ണിത്താൻ ആദ്യം മടമ്പള്ളിയിൽ എത്തുമ്പോൾ അവിടെ നടക്കുന്ന സംഭവവികാസങ്ങൾ ചിത്രീകരിച്ചതിലും കാണിച്ചത്. പ്രേക്ഷകനിൽ മാടമ്പള്ളിയെ കുറിച്ച് ആദ്യമേ തന്നെ ഒരു ദുരൂഹതയും ഭയവും തോന്നിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തും കൂടി ചെയ്തു വച്ച ബ്രില്യൻസി ആണത് .
ഇനി പേടി കാരണം ആണ് അവർക്കു പനിച്ചത് എന്നതിന് ഉപോൽപകമായ ഒരു സീൻ കൂടി യഥാർത്ഥത്തിൽ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നാണ് ഇതിന്റെ തിരക്കഥ വായനയിൽ മനസ്സിൽ ആയതു.
അതായതു ദാസപ്പനും ബിച്ചുവും കൂടി കൊല്ലന്റെ ആലയിൽ താക്കോൽ പണിയിപ്പിക്കുന്ന സീൻ മാത്രമേ നമ്മൾ കണ്ടിട്ടുള്ളുവല്ലോ . എന്നാൽ അതെ സീനിൽ രാത്രിയിൽ നമ്മടെ മന്ത്രവാദി കാട്ടുപറമ്പൻ ആ ആലയിൽ എത്തുകയും എന്താ ദാസപ്പൻ ഇവിടെ എന്ന് ചോദിക്കുകയും അതിനു മറുപടിയായി മാടമ്പള്ളിയിലെ തെക്കിനിക്കായി പുതുതായി ഒരു താക്കോൽ പണിയിപ്പിക്കുകയാണെന്നും പറഞ്ഞു . അപ്പോൾ കാട്ടുപറമ്പൻ തെക്കിനി തുറക്കാൻ പാടില്ലല്ലോ അത് രക്ഷാതകിടു പൂജിച്ചു ബന്ധിച്ചിട്ടതാണെന്നും അത് തുറന്നാൽ സർവനാശം ആണെന്നും പറഞ്ഞു അവരെ വിലക്കുന്നു.ഇതുകേട്ട് കൊല്ലൻ അറച്ചു നിൽക്കുകയും താക്കോൽ പണിയാതെ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ ചന്തു അത് തള്ളിക്കളഞ്ഞു കൊല്ലൻനോട് താൻ ധൈര്യമായി പണിഞ്ഞോ എന്നും പറയുന്നു. എന്നാൽ തന്റെ വാക്കു ധികരിച്ചവരെ ആ പ്രേതാത്മാക്കൾ വെറുതെ വിടില്ലെന്നും ഒക്കെ പറഞ്ഞു ശപിച്ചിട്ടു അവിടുന്ന് പോകുന്നു. ഇനി ഞാൻ പറഞ്ഞ ആദ്യ സീൻ കണ്ടാൽ പേടി കാരണം ആണ് ഇവർ രണ്ടു പേർക്കും പനി പിടിച്ചു കിടപ്പിൽ ആയതെന്നു നമ്മൾക്ക് മനസ്സിലാക്കാം .
ഇനി ഇതിന്റെ സൈക്കോളജിക്കൽ ആയ കാര്യങ്ങൾ അല്പം മനസ്സിൽ ആക്കുന്നത് നല്ലതായിരിക്കും .അതായതു മാനസികമായ പ്രശ്നങ്ങൾ കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന രോഗാവസ്ഥക്കു "സൈക്കോസൊമാറ്റിക് ഡിസോർഡർ" എന്നാണ് പറയുന്നത് . അതായതു നമ്മളുടെ മനസ്സികാവസ്ഥക്കു അനുസരിച്ചു രോഗങ്ങളുടെ അവസ്ഥ അതായതു കൂടാനും കുറയാനും കാരണമാകും. ഇതിനു കാരണം തന്നെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺസ് ,ആന്റിബോഡിസിന്റെ അളവിൽ വരുന്ന വ്യതിയാനം ആണ് .
ഇവിടെ പേടി കാരണം ഉണ്ടാകുന്ന ശരീരത്തിലെ ഹോർമോൺസ് വ്യതിയാനം അത് പതിയെ രോഗപ്രതിരോധശേഷി കുറക്കുകയും അത് നമ്മടെ ശരീരം ചൂടാകാനും ഗ്ലാൻഡ്സ് ഒക്കെ വിങ്ങാനും കാരണം ആകും. ഇത് ശരീരത്തിന്റെ ഒരു രോഗ പ്രതിരോധം ആണ് പനിയുണ്ടാകുമ്പോൾ നമ്മളുടെ ശരീരത്തിൽ ആന്റിബോഡീസ് ഹോർമോൺസ് മുതലായവ ഉല്പാദിക്കപ്പെടും . ഇവ കാരണം ആണ് ഈ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നതു.
ഇതിൽ നിന്നും ഇവിടെ ചിത്രത്തിൽ തെക്കിനിയെ പറ്റിയുള്ള കഥകൾ കേട്ട് പേടിച്ചതിൽ നിന്നും ഉണ്ടായ ഒരു സൈക്കോസൊമാറ്റിക് ഡിസോർഡർ ആണ് കൊല്ലന്റെ ദേഹം വീര്ത്തതും ബിച്ചുവിന് പനിച്ചു തുടങ്ങിയതും എന്ന് നമ്മൾക്ക് മനസ്സിൽ ആക്കാവുന്നതാണ്.
അവസാനമായി ഈ പോസ്റ്റ് എഴുതാൻ സഹായിച്ച റഹുമത്തിനും ഡോ. അരുൺ പോൾ ആലക്കലിനും നന്ദി പറയുന്നു .
തുടർന്നും ഇത്തരത്തിൽ ഉള്ള സംശയങ്ങൾക്ക് ഉത്തരവുമായി വരുന്നവരേക്കും വിട നന്ദി
തുടരും....
By Jijo Thankachan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക