തളർന്ന ജീവിതങ്ങൾക്ക് പ്രകൃതിയിൽ ഒരുക്കിവെച്ച കരുതലായിരുന്നോ സൂര്യാസ്തമയം.സ്വയമെരിഞ്ഞു ജീവജാലങ്ങൾക്ക് ജീവനും ജീവിതവും നല്‌കുന്ന ആദിത്യഭഗവാനെ എത്ര കൈകൂപ്പി നിന്നാലും മതിവരില്ല.ചില മനുഷ്യ ജ്യോതികളും നമുക്കിടയിൽ ജീവിച്ചിരുന്നുവെന്ന് സ്മരിക്കുന്നു ഈ നിമിഷം...
ചുട്ടുപൊള്ളുന്ന ശരീരത്തെ കടലാഴങ്ങളിലേയ്ക്ക് ലയിപ്പിച്ചു ശരീരത്തിനു പുതുഉന്മേഷം
നല്‌കുന്ന കാഴ്ച തളർന്ന ജീവിതങ്ങളെ ചിന്തിപ്പിക്കുന്നുണ്ടാകുമോ?
നല്‌കുന്ന കാഴ്ച തളർന്ന ജീവിതങ്ങളെ ചിന്തിപ്പിക്കുന്നുണ്ടാകുമോ?
വിണ്ടുകീറിയ മനുഷ്യ മനസ്സുകൾ
ആത്‌മസംതൃപ്തി പൂകുവാൻ
ഏത് ആഴക്കടലിലാണ് മുക്കുക?
ആത്‌മസംതൃപ്തി പൂകുവാൻ
ഏത് ആഴക്കടലിലാണ് മുക്കുക?
മുന്നിൽ വരുന്ന ചോദ്യങ്ങളിലൂടെ ഉത്തരം തേടിയുള്ള യാത്രകളാണ് പലജീവിതങ്ങളും...
"അമ്മേ എനിക്ക് ആ കളിപ്പാട്ടം വാങ്ങിത്തരുമോ".ചെറു ശബ്ദം കേട്ടാണ്
ചിന്തകളിൽ നിന്നും ഉണർന്നത്...
ചിന്തകളിൽ നിന്നും ഉണർന്നത്...
കടയിൽ തൂക്കിയിട്ടിരുന്ന കളിപ്പാട്ടത്തെ ചൂണ്ടി നടന്നകലുന്ന കുഞ്ഞുമോള് അമ്മയോട് അവളുടെ ആഗ്രഹം പങ്കുവെച്ചതും.കളിപ്പാട്ടത്തിൽ ആകൃഷ്ടമായ മിഴികളിൽ നിരാശതളം കെട്ടിയിരുന്നതും.കണ്ണുകളകന്നപ്പോൾ കളിപ്പാട്ടത്തിന്റെ ഭംഗിപൂർണമായും ചോർന്നു പോകുന്നതും ഒരു കാഴ്ചക്കാരനെ പോലെ
നോക്കി നിൽക്കുകയായിരുന്നു ...
നോക്കി നിൽക്കുകയായിരുന്നു ...
കൈയിൽ പിടിമുറുക്കി വലിച്ചു കൊണ്ടുപോകുന്ന 'അമ്മയുടെ മുഖം കാർമേഘം പോലെ ഇരുണ്ടുമൂടുന്നത് എനിക്കുകാണാമായിരുന്നു...
കണ്ണുകളിൽ പതിയുന്ന ചില കാഴ്ചകൾ ഹൃദയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞുപോയ ദിനങ്ങളിലൂടെ മനസ്സിൽ നൊമ്പരമായി പടർന്നു കയറാറുണ്ട്.വർഷങ്ങൾ പിന്നിലേയ്‌ക്ക് സഞ്ചരിക്കേണ്ടിവരും വന്ന വഴിയിലേയ്‌ക്ക് എത്തിനോക്കണമെങ്കിൽ...
"മോനെ എഴുന്നേൽക്കു...
എത്രനേരം കൊണ്ടു വിളിക്കുവാ.." '
എത്രനേരം കൊണ്ടു വിളിക്കുവാ.." '
കിടക്കുന്നതിനു മുന്നെ അമ്മയെ പറഞ്ഞു ഏൽപ്പിച്ചിരുന്ന ദൗത്യം മനസ്സില്ലാ മനസ്സോടെ
നിറവേറ്റുവാനുള്ള ശ്രമത്തിലായിരുന്നു..
നിറവേറ്റുവാനുള്ള ശ്രമത്തിലായിരുന്നു..
"എത്ര മടി കാണിച്ചാലും പുലരുമ്പോൾ
തന്നെ വിളിച്ചുണർത്തണേ അമ്മെ"...
തന്നെ വിളിച്ചുണർത്തണേ അമ്മെ"...
"മോനെ എഴുന്നേൽക്കട."
തണുപ്പിന്റെ കിടുവലിൽ വിറകൊണ്ടു കിടന്ന ശരീരത്തിൽ നിന്നും പുതപ്പു പതുക്കെ വലിച്ചു മാറ്റി മടിയോടെ അമ്മയോട്ചോദിച്ചു.
"ഒന്നുകൂടി ചുരുണ്ടുകൂടി കിടക്കുവാൻ സമയമുണ്ടാകുമോ.അമ്മയും കൂടി ഇങ്ങോട്ടു
കിടന്നെ ഞാനൊന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ."..
കിടന്നെ ഞാനൊന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ."..
"മോനെ ഇപ്പോഴെപോയാൽ അല്ലെ
സ്കൂളിൽ പോകുവാൻ പറ്റുള്ളൂ.
മോൻ എഴുന്നേൽക്കു."അമ്മയുടെ സ്വരം ഇടറിയിരുന്നു വാക്കുകൾ പുറത്തേയ്ക്കു വന്നപ്പോൾ ...
സ്കൂളിൽ പോകുവാൻ പറ്റുള്ളൂ.
മോൻ എഴുന്നേൽക്കു."അമ്മയുടെ സ്വരം ഇടറിയിരുന്നു വാക്കുകൾ പുറത്തേയ്ക്കു വന്നപ്പോൾ ...
കോരിച്ചൊരിയുന്ന മഴയുടെ കുളിര് ശരീരത്തിലെ നാഡികളെ മുഴുവനായും കീഴ്‌പ്പെടുത്തിയിരുന്നു.
പാതി മയക്കത്തിൽ നിന്നും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു.സ്ഥിരം ഞാൻ ഇങ്ങനെയായിരുന്നു എഴുന്നേൽക്കാൻ മടി പിടിച്ചങ്ങനെ കിടക്കും.
കണ്ണുകൾ മടിയോടെ ഒന്നുകൂടി സൂചിയിലേയ്ക്ക് സഞ്ചരിച്ചു...
പാതി മയക്കത്തിൽ നിന്നും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു.സ്ഥിരം ഞാൻ ഇങ്ങനെയായിരുന്നു എഴുന്നേൽക്കാൻ മടി പിടിച്ചങ്ങനെ കിടക്കും.
കണ്ണുകൾ മടിയോടെ ഒന്നുകൂടി സൂചിയിലേയ്ക്ക് സഞ്ചരിച്ചു...
"അയ്യോ താമസിച്ചല്ലോ".ആവി പറക്കുന്ന കട്ടൻചായ ധൃതിയിൽ കുടിച്ച പാടെ ഗ്ലാസ്സ് അമ്മയെ ഏൽപ്പിച്ചു കിടയ്ക്കയിലേയ്‌ക്ക് ഒന്നുകൂടി കണ്ണുകളോടിച്ചു.
പെങ്ങളുകുട്ടി അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു...
ചുവരിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് തൊപ്പി തലയിലേയ്‌ക്കെടുത്തു വെച്ചു.അമ്മയുടെ മുഖത്തേയ്‌ക്ക് ഇറുകണ്ണിട്ടൊന്നുകൂടി നോക്കി.
'അമ്മ ഉറങ്ങിക്കാണില്ല പുറത്തുപെയ്യുന്ന മഴയെ അകത്തെ പാത്രങ്ങളിൽ ശേഖരിക്കുന്ന
തന്ത്രപ്പാടിലായിരുന്നിരിക്കണം.
ആഴത്തിലുള്ള ചിന്തയിലായിരുന്നു
അപ്പോഴും ആ മുഖം...
'അമ്മ ഉറങ്ങിക്കാണില്ല പുറത്തുപെയ്യുന്ന മഴയെ അകത്തെ പാത്രങ്ങളിൽ ശേഖരിക്കുന്ന
തന്ത്രപ്പാടിലായിരുന്നിരിക്കണം.
ആഴത്തിലുള്ള ചിന്തയിലായിരുന്നു
അപ്പോഴും ആ മുഖം...
കുളിരിൽ വിറകൊണ്ടുകിടന്ന സൈക്കിളുമെടുത്തു മഴയെ വകവെയ്ക്കാതെ മുന്നിലെ ഇരുട്ടിനെ നോക്കി ആഞ്ഞു ചവിട്ടി. കാഴ്ച മറയും വരെ വാതിൽ പടിയിൽ അമ്മയുണ്ടാകുമെന്നറിയാം
തിരിഞ്ഞുനോക്കിയിരുന്നില്ല.
കരയുവാൻ അമ്മയ്‌ക്കൊരു കാരണം കൂടിയാകും...
തിരിഞ്ഞുനോക്കിയിരുന്നില്ല.
കരയുവാൻ അമ്മയ്‌ക്കൊരു കാരണം കൂടിയാകും...
മുന്നിലേയ്ക്ക് ആഞ്ഞു ചവിട്ടുമ്പോഴും മനസ്സ് കടന്നുപോയ നാളുകളുടെ കിതപ്പിൽപ്പെട്ടു പിടയുകയായിരുന്നു.
മരണം ചുമലിൽ ഭാരമാകുമോ.?
അച്ഛന്റെ വിയോഗത്തിലൂടെ ജീവിതമെന്ന പ്രാരാബ്ദച്ചുഴിയിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേയ്‌ക്കും നമ്മൾ...
മുഖത്തേയ്ക്കു തെറിച്ചു വീണുകൊണ്ടിരുന്ന
തുള്ളികൾ ഉപ്പുതുള്ളികളായി അലിഞ്ഞുപോകുമ്പോഴും.മുന്നോട്ടു ജീവിക്കുവാൻ തന്ത്രപ്പാട് പെടുന്ന അമ്മയ്‌ക്ക് എന്നാൽ കഴിയുന്ന ചെറിയൊരു കൈത്താങ്ങു മാത്രമായിരുന്നു ഈ ചക്രങ്ങൾ കറങ്ങുമ്പോൾ അമ്മയ്‌ക്കായി
നല്‌കുവാൻ ഈ മകനു കഴിഞ്ഞിരുന്നത്...

പത്രക്കടലാസ്സുകൾ മഴത്തുള്ളികൾ വീണു നനയാതിരിക്കാനുള്ള കവചം തീർക്കുന്ന ജീവിതങ്ങൾക്ക് സുരക്ഷിതത്വമുള്ള ജീവിതമില്ലെന്നുള്ളത് ഒരു
നിമിഷത്തേയ്‌ക്ക് ഓർത്തുപോയി...
നിമിഷത്തേയ്‌ക്ക് ഓർത്തുപോയി...
"അച്ഛാ ഇങ്ങോട്ടൊന്നു നോക്കിയേ.
എന്റെ കണ്ടുപിടുത്തം കണ്ടോ."led ബൾബ് ബാറ്ററി കൊണ്ട് കത്തിച്ചു ആ സന്തോഷം അച്ഛനെ കാണിക്കുവാൻ കാട്ടുന്ന വെപ്രാളത്തിലായിരുന്നു എന്റെ കുഞ്ഞുമനസ്സ്...
എന്റെ കണ്ടുപിടുത്തം കണ്ടോ."led ബൾബ് ബാറ്ററി കൊണ്ട് കത്തിച്ചു ആ സന്തോഷം അച്ഛനെ കാണിക്കുവാൻ കാട്ടുന്ന വെപ്രാളത്തിലായിരുന്നു എന്റെ കുഞ്ഞുമനസ്സ്...
"കൊള്ളാലോ മോനെ."മുറ്റത്തു പൊട്ടിച്ചിട്ടിരുന്ന പുത്തൻ ടോർച്ചിനെ നോക്കി നിസ്സഹായതയോടെ എന്നെതലോടിക്കൊണ്ട് അച്ഛൻ പറഞ്ഞു. എന്നാൽ അമ്മയുടെ അടുത്തുനിന്ന് കിട്ടിയതോ പൊതിരെ തല്ലും...
അങ്ങനെ നല്ല കുഞ്ഞായിട്ടു വളരുന്ന കാലം.
കത്തിച്ച ബൾബ് വണ്ടിയിൽ ഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഞാൻ.' ചോറ് കൈക്കുള്ളിൽ ഉരുളകളാക്കി എന്റെ പിന്നാലെ അമ്മയും കൂടിയിരുന്നു.തൊട്ടിലിൽ പെങ്ങളുകുട്ടിയുടെ കരച്ചിലും കേൾക്കാം...
കത്തിച്ച ബൾബ് വണ്ടിയിൽ ഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഞാൻ.' ചോറ് കൈക്കുള്ളിൽ ഉരുളകളാക്കി എന്റെ പിന്നാലെ അമ്മയും കൂടിയിരുന്നു.തൊട്ടിലിൽ പെങ്ങളുകുട്ടിയുടെ കരച്ചിലും കേൾക്കാം...
മുറ്റത്ത് മാമന്റെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നുണ്ട്.പുത്തൻ പാരഗന്റെ ചെരുപ്പ് കാണുന്നില്ലെന്നത്രെ.കള്ളൻ കപ്പലിൽ തന്നെ ഉണ്ടാകുമെന്നു മാമന് നല്ലതുപോലെ അറിയാമായിരുന്നിരിക്കും...
മടലു വണ്ടിയുമായി ഞാൻ
ആ രംഗത്തുനിന്നും മറഞ്ഞിരുന്നു.
മടലു വണ്ടിയുമായി ഞാൻ
ആ രംഗത്തുനിന്നും മറഞ്ഞിരുന്നു.
കട്ടിയുള്ള പുത്തൻ ചെരുപ്പ് വണ്ടിക്കു ചക്രമാക്കിയെടുക്കുവാൻപെട്ട
പാട് എനിക്കല്ലേ അറിയൂ...
പാട് എനിക്കല്ലേ അറിയൂ...
"അളിയനാണ് ചെറുക്കനെ ഇങ്ങനെ വഷളാക്കുന്നത്."
"പോട്ടെടാ ,അവൻ കുഞ്ഞല്ലേടാ."
"ഇങ്ങനെയും കുരുത്തക്കേടുണ്ടോ. ചെറുക്കന്മാർക്ക്"അച്ഛനെ ശകാരിക്കുന്ന മാമന്റെ ശബ്ദം ഇവിടെ കേൾക്കാം.പാവം എന്റെ അച്ഛൻ...
"ഡാ പത്രക്കാരൻ പയ്യ ഇന്നലെയിട്ട പത്രം മുഴുവൻ നനഞ്ഞല്ലോ.നിനക്ക് വീട്ടിന് അകത്തു കൊണ്ട് ഇട്ടുകൂടെ."
"അത് ചേട്ടാ,എനിക്ക് പട്ടിയെ പേടിയാ."
അയ്യാളുടെ പിറകിൽ അലറികൊണ്ടിരുന്ന നായയെ നോക്കി പറഞ്ഞു...
അയ്യാളുടെ പിറകിൽ അലറികൊണ്ടിരുന്ന നായയെ നോക്കി പറഞ്ഞു...
"നീ പട്ടിയെപ്പേടിക്കയോ അതൊന്നും എനിക്കറിയണ്ട കാര്യമില്ല.ക്യാഷ് കൊടുത്താണ് പത്രം വരുത്തുന്നത്.
നനയാതെ എനിക്ക് കിട്ടണം."കൊമ്പൻ മീശച്ചേട്ടന്റെ താക്കീത്.എല്ലായിടത്തു നിന്നും വായിലിരിക്കുന്നതു നല്ലതുപോലെകേട്ടു കഴിഞ്ഞു ഇതിനോടകം...
നനയാതെ എനിക്ക് കിട്ടണം."കൊമ്പൻ മീശച്ചേട്ടന്റെ താക്കീത്.എല്ലായിടത്തു നിന്നും വായിലിരിക്കുന്നതു നല്ലതുപോലെകേട്ടു കഴിഞ്ഞു ഇതിനോടകം...
മഴക്കാലമാണ് പ്രശ്‌നം.പത്രക്കെട്ടുകൾ എത്ര പൊതിഞ്ഞു സുരക്ഷിതമായി വെച്ചിരുന്നാലും വെള്ളം ഉള്ളിലേയ്ക്ക് തെറിക്കും.
എന്തുചെയ്യാനാണ്...
എന്തുചെയ്യാനാണ്...
കൂരയുടെ മുകളിലേയ്‌ക്ക് നോക്കി
അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കാമായിരുന്നു.
"മഴയ്ക്കാലമാണ് വരുന്നത്.
വീട് മേയാറായി.പാറ മടയിൽ പഴയപോലെയുള്ള പണിയൊന്നുമില്ല.ആ എന്തെങ്കിലും വഴികിട്ടാതിരിക്കില്ല..."
അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കാമായിരുന്നു.
"മഴയ്ക്കാലമാണ് വരുന്നത്.
വീട് മേയാറായി.പാറ മടയിൽ പഴയപോലെയുള്ള പണിയൊന്നുമില്ല.ആ എന്തെങ്കിലും വഴികിട്ടാതിരിക്കില്ല..."
പരിഭവവും പരിഹാരവും
അച്ഛൻതന്നെയാണ് എപ്പോഴും പറയാറ്...
അച്ഛൻതന്നെയാണ് എപ്പോഴും പറയാറ്...
ഓല കീറുകൾക്കു ഇടയിലൂടെ കടന്നുവരുന്ന പ്രകാശത്തെ കൈക്കുള്ളിലേയ്‌ക്കു പതിപ്പിച്ചു.
"അച്ഛാ ഇതുകണ്ടോ മുട്ടപോലെ ഇരിക്കുന്നത്.പിടിച്ചിട്ടു കിട്ടുന്നില്ല." പ്രകാശ കിരണവുമായി കളിച്ചുകൊണ്ടിരുന്ന എന്റെ മുഖത്തേയ്ക്കു നോക്കിയൊന്നു പുഞ്ചിരിച്ചു.മുടിയിഴയിലൂടെ തടവി.
"മോനെ എന്നാടാ നീ ഒന്ന് വലുതാകുന്നെ."ഒരുപാട് പ്രതീക്ഷ അർപ്പിച്ചുള്ള അച്ഛന്റെ ആ വാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്...
"മോനെ ഇന്ന് താമസിച്ചല്ലോ."
എന്നെയും പ്രതീക്ഷിച്ചു പടിക്കലിൽ കാത്തു നില്ക്കുന്ന അമ്മൂമ.
എന്നെയും പ്രതീക്ഷിച്ചു പടിക്കലിൽ കാത്തു നില്ക്കുന്ന അമ്മൂമ.
"താമസിച്ചു പോയി അമ്മൂമെ."
തോരാതെ നില്ക്കുന്ന മഴയെനോക്കി നിശ്വാസത്തോടെപറഞ്ഞു...
തോരാതെ നില്ക്കുന്ന മഴയെനോക്കി നിശ്വാസത്തോടെപറഞ്ഞു...
"മോൻ വേഗം ചായകുടിക്കു."എന്റെ ഇടത്താവളമാണ് അമ്മൂമയുടെ ഈ വീട്.
സൈക്കിള് ചവിട്ടി ശരീരം തളർന്നപ്പോൾ ഒരുനാൾ ഈ പടികെട്ടിൽ വന്നിരുന്നു.
അന്നുമുതൽ ഞാനും അമ്മൂമയും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.
എത്ര വൈകിവന്നാലും അമ്മൂമയോട് രണ്ടുവാക്കു സംസാരിക്കാതെ കടന്നു പോകില്ല ഈ വഴിയെ.
പത്രം ഒന്നും വരുത്തുന്നില്ലെങ്കിലും
ചായ കുടിച്ചു കൊണ്ടുതന്നെ ആദ്യ പേജിലെ വാർത്തയൊക്കെ അമ്മൂമക്കായി വായിച്ചു കേൾപ്പിക്കുമായിരുന്നു ഞാൻ...

വീടിനുള്ളിൽ കൂട്ടക്കരച്ചില്.'
അമ്മ പെങ്ങളെ നെഞ്ചോട് ചേർത്തു പൊട്ടിക്കരയുന്നത് എനിക്കു
നോക്കിനില്ക്കുവാൻ കഴിഞ്ഞിരുന്നില്ല...
അമ്മ പെങ്ങളെ നെഞ്ചോട് ചേർത്തു പൊട്ടിക്കരയുന്നത് എനിക്കു
നോക്കിനില്ക്കുവാൻ കഴിഞ്ഞിരുന്നില്ല...
"എന്തിനാണ് അമ്മെ കരയുന്നെ."
"അച്ഛൻപോയി മോനെ നമ്മളെ
എല്ലാവരെയും വിട്ട് അച്ഛൻപോയി."
എല്ലാവരെയും വിട്ട് അച്ഛൻപോയി."
ഈ 'അമ്മ അച്ഛൻ എവിടെപ്പോയെന്നാ പറയുന്നത്.
ആളുകൾ വീട്ടുമുറ്റത്തേയ്‌ക്ക് വന്നു കൊണ്ടിരിക്കുന്നു.അച്ഛന്റെ കട്ടില് പുറത്തേയ്ക്കു പിടിച്ചുകൊണ്ടു പോകുന്ന മാമന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻകണ്ടു...
ആളുകൾ വീട്ടുമുറ്റത്തേയ്‌ക്ക് വന്നു കൊണ്ടിരിക്കുന്നു.അച്ഛന്റെ കട്ടില് പുറത്തേയ്ക്കു പിടിച്ചുകൊണ്ടു പോകുന്ന മാമന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻകണ്ടു...
വലിപ്പമുള്ള വാഴയില കട്ടിലിനു മുകളിലേയ്‌ക്കു വിരിച്ചു.ഞാൻ ആദ്യമായാണ് ഇത്രയുംവലിയ വാഴയില കാണുന്നത്.
ആളുകൾ എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു... .
"എന്നാലും വെട്ടിത്തീർത്തുകളഞ്ഞില്ലേ".
എന്റെമുഖത്തേയ്‌ക്ക് നോക്കി അവർ പറയുമ്പോഴേയ്ക്കും ശബ്ദമുണ്ടാക്കിവന്ന
വാഹനം വീട്ടുമുറ്റത്ത് വന്നുനിന്നിരുന്നു.
ആരൊക്കെയോ അച്ഛനെ എടുത്തുകൊണ്ടു
കട്ടിലിൽ നിവർത്തിയിട്ടിരുന്ന വാഴയിലയുടെ മുകളിലേയ്‌ക്കായി കിടത്തി.
അച്ഛനുപാകമായ വാഴയില.
ചുവന്ന തുണികൊണ്ടു ശരീരത്തെ
മുഴുവനായും പൊതിഞ്ഞു...

എന്റെ കണ്ണുകൾ അപ്പോഴും ശബ്ദം മുഴക്കിവന്ന വാഹനത്തിനു മുകളിലെ ചുവന്ന നിറത്തിലുള്ള പ്രകാശത്തിലായിരുന്നു...
അച്ഛനോട് പറഞ്ഞു എനിക്കും ഇതുപോലെ
ശബ്ദം കേൾക്കുന്ന ബൾബ് വാങ്ങണം...
ശബ്ദം കേൾക്കുന്ന ബൾബ് വാങ്ങണം...
"മോനെ വേഗം കുളിക്കൂ സ്കൂളിൽ പോകാൻ സമയമായിട്ടോ."
"വാവ ഒരുങ്ങിയോ അമ്മെ."അവൾ ഒന്നാംക്‌ളാസ്സിലാണ് ഇപ്പോൾ.
"കണ്ണാടിയുടെ മുന്നിലാണ് മോനെ."
"ഏട്ടന്റെ സുന്ദരിക്കോതെ എവിടെ.
കണ്ണാടിയിൽ നോക്കിയില്ലങ്കിലും
എന്റെ വാവ സുന്ദരിയാണുട്ടോ."
കണ്ണാടിയിൽ നോക്കിയില്ലങ്കിലും
എന്റെ വാവ സുന്ദരിയാണുട്ടോ."
"ഒന്ന് പോ ഏട്ടാ കളിയാക്കാതെ.
ഈ കണ്ണാടിയിലേയ്ക്ക് ഒന്നുനോക്കിയേ
ഏട്ടാ എന്നെ രണ്ടു മുഖമായിട്ടാണ് കാണുന്നെ".
ഈ കണ്ണാടിയിലേയ്ക്ക് ഒന്നുനോക്കിയേ
ഏട്ടാ എന്നെ രണ്ടു മുഖമായിട്ടാണ് കാണുന്നെ".
പൊട്ടിയ കാണ്ണാടിയിലേയ്‌ക്ക് നോക്കി നെടുവീർപ്പെടുവാനെ എനിക്കിപ്പോൾ കഴിയുന്നുള്ളല്ലോ വാവേ.
"ഏട്ടന് പൈസ കിട്ടട്ടെ വാവേ
നമുക്ക് പുതിയൊരു കണ്ണാടി വാങ്ങിക്കാം കേട്ടോ.മോളുടെകൈ വിരൽ അവിടെ
തട്ടാതെ സൂക്ഷിക്കണേ."...
നമുക്ക് പുതിയൊരു കണ്ണാടി വാങ്ങിക്കാം കേട്ടോ.മോളുടെകൈ വിരൽ അവിടെ
തട്ടാതെ സൂക്ഷിക്കണേ."...
അച്ഛനെ തീയിലേയ്‌ക്ക് എടുത്തുവെയ്ക്കുമ്പോൾ മനസ്സിന്റെ കോണിൽ തിരിച്ചറിയുന്നുണ്ട്
എന്റെ അച്ഛൻ തിരിച്ചുവരില്ലെന്ന സത്യം.
ദൈവമെ എന്റെ അച്ഛന് നോവരുതേ...
എന്റെ അച്ഛൻ തിരിച്ചുവരില്ലെന്ന സത്യം.
ദൈവമെ എന്റെ അച്ഛന് നോവരുതേ...
വീടിനു മുന്നിൽ തണലായി നിന്ന മരം.
അച്ഛനും ഞാനും ഒളിച്ചു കളിച്ച മരം.
ഊഞ്ഞാലിട്ടു ആടിയ മരം.
പഞ്ചാര മാങ്ങ പറിച്ചെടുത്ത മരം.
പുളിയുറുമ്പു കടിച്ച മരം.
വീട്ടിന് തണലായി നിന്ന വൻമരം അച്ഛനോടൊപ്പം എരിഞ്ഞമരുന്നത് നോക്കിനിന്ന കുഞ്ഞു
പുൽച്ചെടിയായിരുന്നു ഞാൻ...

നമുക്കായി ഇനിയൊരു തണല്‍മരമില്ലെന്നു മുന്നോട്ടുള്ള ജീവിത വഴികളിൽ അനുഭവിച്ചറിഞ്ഞു.അച്ഛൻ പോയതോടെ കുറുമ്പുകളും എങ്ങോ മറഞ്ഞിരുന്നു...
"അമ്മെ... ആ പാവക്കുട്ടിയെ ഒന്നു നോക്കിയേ
എന്ത് ഭംഗിയാ കാണാൻ."കടയിൽ തൂക്കിയിട്ടിരുന്ന പാവയെ നോക്കി കുഞ്ഞുവാവ പറയുമ്പോൾ അമ്മയുടെ മുഖം കാർമേഘം പോലെ മൂടുന്നത് നോക്കി നില്ക്കാഞ്ഞെ കഴിഞ്ഞുള്ളു എനിക്കു...
എന്ത് ഭംഗിയാ കാണാൻ."കടയിൽ തൂക്കിയിട്ടിരുന്ന പാവയെ നോക്കി കുഞ്ഞുവാവ പറയുമ്പോൾ അമ്മയുടെ മുഖം കാർമേഘം പോലെ മൂടുന്നത് നോക്കി നില്ക്കാഞ്ഞെ കഴിഞ്ഞുള്ളു എനിക്കു...
അമ്മയുടെ നിസ്സഹായത മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു.കുഞ്ഞുവാവ ഒരിക്കലും അത് വേണമെന്ന് വാശിപിടിച്ചിട്ടില്ല.
വാവയ്ക്കു വാങ്ങികൊടുക്കണമെന്ന് ഏട്ടന്റെ മനസ്സായിരുന്നു ആഗ്രഹിച്ചിരുന്നത്...
വാവയ്ക്കു വാങ്ങികൊടുക്കണമെന്ന് ഏട്ടന്റെ മനസ്സായിരുന്നു ആഗ്രഹിച്ചിരുന്നത്...
"സ്കൂൾ ലീഡർ വരൂ.ഈ സ്റ്റാമ്പ്
എല്ലാവർക്കും വിതരണം ചെയ്യൂ."
എല്ലാവർക്കും വിതരണം ചെയ്യൂ."
സ്കൂൾ ടീച്ചർ രാവിലെ തന്നെ പാരയുമായി ആണല്ലോ വന്നത്.കഴിഞ്ഞ ആഴ്ചയും സ്റ്റാമ്പ് തന്നു പൈസ വാങ്ങിയതാണ്.എങ്ങനെയാണ് അമ്മയോട് ചെന്നു ഇനിയും പൈസ ചോദിക്കുക.
സങ്കടത്തിലായല്ലോ.
സങ്കടത്തിലായല്ലോ.
"ടീച്ചറെ എനിക്കു വേണ്ട."
"അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല.എല്ലാവരും വാങ്ങിയേ പറ്റുള്ളൂ."..കൂട്ടുകാരുടെയൊക്കെ കളിയാക്കിയുള്ള ചിരി ക്ലാസ്സ് റൂമിൽ മുഴങ്ങുമ്പോഴും എന്റെ മനസ്സു ചിന്തയിലായിരുന്നു.എല്ലാ ആവിശ്യങ്ങൾക്കും അമ്മയോട് ചെന്ന് കൈനീട്ടുന്നത് എങ്ങനെയാണ്.
പുതിയ വഴികണ്ടെത്തണം...
പുതിയ വഴികണ്ടെത്തണം...
അങ്ങനെ സുഹൃത്തിന്റെ സഹായത്തോടെ പത്രക്കാരൻ പയ്യനായി ജീവതത്തിലേയ്ക്കുള്ള ആദ്യചുവടുവെയ്പ്പ്...
പ്രായത്തെ എങ്ങനെ പക്വത കൊണ്ട് നേരിടാം
എന്നത് എന്റെ ജീവിതം കൊണ്ടുതെളിയിച്ചു.
ഒരു കൊടിയുടെ നിറവുംകൂടയുണ്ടായിരുന്നില്ല..
അധ്വാനമായിരുന്നു കൈമുതൽ.
കാലങ്ങൾ കടന്നുപോയിരുന്നു,.
എന്നത് എന്റെ ജീവിതം കൊണ്ടുതെളിയിച്ചു.
ഒരു കൊടിയുടെ നിറവുംകൂടയുണ്ടായിരുന്നില്ല..
അധ്വാനമായിരുന്നു കൈമുതൽ.
കാലങ്ങൾ കടന്നുപോയിരുന്നു,.
ജയവും പരാജയവും നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നുവെന്നു തിരിച്ചറിവുനേടി കയ്പ്പും മധുരവുംപോലെ.മധുരം ആസ്വദിച്ചു രുചിക്കണമെങ്കിൽ കൈയ്പ്പിന്റെ കാഠിന്യം അറിയണം.ജീവിതവും അതുപോലെയൊക്കെയാണ്...
മനസ്സ് കുറച്ചു നാളുകൊണ്ടു ആലോചനയിലാണ് ഇന്നാണ് അതിനുള്ള അവസരം വന്നത്...
"അമ്മെ, അമ്മയുടെ മനസ്സിലും ഉണ്ടാകില്ലേ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങൾ.എനിക്കറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്.എന്നെക്കൊണ്ട് പറ്റുന്നതാണേൽ അത് സാധിച്ചുതരണം.
"അമ്മയുടെ മടിയിൽ കിടന്നു ചോദിക്കുമ്പോൾ എന്താകും പറയുമെന്നറിയാൻ ആകാംക്ഷ നിറഞ്ഞുനിന്നു...
"അമ്മയുടെ മടിയിൽ കിടന്നു ചോദിക്കുമ്പോൾ എന്താകും പറയുമെന്നറിയാൻ ആകാംക്ഷ നിറഞ്ഞുനിന്നു...
"എന്തുപറ്റി ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം."
" എന്റെ അമ്മ പറയൂ,."
"എന്റെ ആഗ്രഹവും പ്രാർഥനയും എന്റെമകനു നല്ലൊരു ജീവിതം കിട്ടണം എന്നതായിരുന്നു.
കഷ്ടപ്പെട്ടിട്ടായാലും സർക്കാർ ജോലി നേടി.
പെങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടാക്കി കൊടുക്കുവാൻ കഴിഞ്ഞു.ഇനി എന്റെ മകൻ വിവാഹമൊക്കെ കഴിഞ്ഞു മക്കളുമായി സുഖമായി ജീവിക്കണം.ഇതൊക്കെ തന്നെയാണ് ഈ അമ്മയുടെ ആഗ്രഹങ്ങൾ."
കഷ്ടപ്പെട്ടിട്ടായാലും സർക്കാർ ജോലി നേടി.
പെങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടാക്കി കൊടുക്കുവാൻ കഴിഞ്ഞു.ഇനി എന്റെ മകൻ വിവാഹമൊക്കെ കഴിഞ്ഞു മക്കളുമായി സുഖമായി ജീവിക്കണം.ഇതൊക്കെ തന്നെയാണ് ഈ അമ്മയുടെ ആഗ്രഹങ്ങൾ."
"അതൊക്കെ അതിന്റെ മുറയ്‌ക്ക് തന്നെ നടന്നുകൊള്ളും.അമ്മയ്‌ക്കായി ഒരു ആഗ്രഹമുണ്ടാകുമല്ലോ അത് അറിയുവാനും ചെയ്‌തുതരുവാനുമാണ് ആഗ്രഹിക്കുന്നതു"...
"മോന്റെ അച്ഛനൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പക്ഷെ അത് സാധിക്കാതെ പോയി.മോൻ എന്റെ വയറ്റിലുണ്ടായിരുന്ന സമയം ഏട്ടൻ എന്നെയും കൂട്ടി കന്യാകുമാരി കടലോരത്ത് സൂര്യാസ്തമയം കാണിക്കുവാൻ കൊണ്ടു പോയിരുന്നു.
സൂര്യൻ മറയുന്ന കാഴ്ചയിൽ അദ്ദേഹം എന്റെ വയറ്റിൽതടവികൊണ്ട് പറഞ്ഞു.

നമ്മുടെ കുഞ്ഞുജനിക്കുബോൾ അവനെയും കൂട്ടി ഇതുപോലൊരു സന്ധ്യയിൽ ഇവിടെ വരണമെന്നും. സൂര്യാസ്തമയം അവനു കാണിച്ചുകൊടുക്കണമെന്നും ആഗ്രഹിച്ചിരുന്നു.പിന്നെ അദ്ദേഹം മോനുവേണ്ടി പറയാൻ വെച്ച എന്തൊക്കെയോ വാക്കുകൾ.
ഇപ്പോൾ അതൊന്നും ഓർമ്മയിലില്ല."
ഇപ്പോൾ അതൊന്നും ഓർമ്മയിലില്ല."
ഈ കാന്യകുമാരി മണൽതിട്ടയിൽ നില്ക്കുമ്പോൾ അന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ തിരമാലയുടെ ഇരമ്പലിൽ എനിക്ക് കേൾക്കാം...
"ഞാൻ ഉരുകുവാൻ തയ്യാറാണ്
എന്നെ ആശ്രയിക്കുന്നവർക്കു വേണ്ടി.
എന്റെ ജനനം ഉരുകുവാൻ വേണ്ടി വിധിക്കപ്പെട്ടതാണ്.എന്റെ തെളിച്ചം കൊണ്ട് ജീവിതങ്ങൾക്ക് പ്രകാശംനല്‌കുമെങ്കിൽ ഉരുകി ഇല്ലാതെയാകാൻ ഞാൻ തയ്യാറാണ്.
എന്നെ ആശ്രയിക്കുന്നവർക്കു വേണ്ടി.
എന്റെ ജനനം ഉരുകുവാൻ വേണ്ടി വിധിക്കപ്പെട്ടതാണ്.എന്റെ തെളിച്ചം കൊണ്ട് ജീവിതങ്ങൾക്ക് പ്രകാശംനല്‌കുമെങ്കിൽ ഉരുകി ഇല്ലാതെയാകാൻ ഞാൻ തയ്യാറാണ്.
സൂര്യ ഭഗവാനെപ്പോലെ ഭൂമിയിലെ ചരാചരങ്ങൾക്കും ജനനത്തോടെ പൂർത്തീകരിക്കുവാൻ ഓരോ നിയോഗങ്ങളുണ്ടാകും.
മോന്റെ ജനനത്തിലും ഒരു നിയോഗമുണ്ട്."
മോന്റെ ജനനത്തിലും ഒരു നിയോഗമുണ്ട്."
ഞാനത് തിരിച്ചറിയുന്നു.
ബാക്കിവെച്ചതു പൂരിപ്പിക്കേണ്ട
കാലം വന്നിരിക്കുന്നു.
ഓരോ ജീവതങ്ങളുടെ സന്തോഷവും നമ്മുടെ കൈവെള്ളയിലാണ്.ഉയർത്തേണ്ട സമയത്തു ഉയർത്തുക.സാന്ത്വനമായും തലോടലായും.
രക്ഷതസാക്ഷിയായ അച്ഛന്റെ വാക്കുകൾ...
ബാക്കിവെച്ചതു പൂരിപ്പിക്കേണ്ട
കാലം വന്നിരിക്കുന്നു.
ഓരോ ജീവതങ്ങളുടെ സന്തോഷവും നമ്മുടെ കൈവെള്ളയിലാണ്.ഉയർത്തേണ്ട സമയത്തു ഉയർത്തുക.സാന്ത്വനമായും തലോടലായും.
രക്ഷതസാക്ഷിയായ അച്ഛന്റെ വാക്കുകൾ...
ഞാൻ കാണാതെ 'അമ്മ ഒളിപ്പിച്ചുവെച്ചിരുന്ന അച്ഛന്റെ ഡയറി കുറിപ്പ്.എന്റെ അച്ഛൻ ആരായിരുന്നു.?
"മോളെ അവിടെ നില്ക്കു."
നടന്നകന്ന കുഞ്ഞിന്റെ കൈയിൽ അവളാഗ്രഹിച്ച കളിപ്പാട്ടം വാങ്ങി കൊടുത്തപ്പോൾ ആ മുഖത്തു വിരിഞ്ഞ സന്തോഷം.വർഷങ്ങൾക്കു മുൻപ് എന്റെ കുഞ്ഞുവാവ ആഗ്രഹിച്ച കളിപ്പാട്ടം ഈ ഏട്ടൻ വാങ്ങികൊടുത്തപ്പോൾ ആ മുഖത്തുവിരിഞ്ഞ ആനന്ദം ഈ നിമിഷവും എനിക്കതുപോലെ അനുഭവിച്ചറിയാൻ കഴിയുന്നു.
എന്റെകവിളിലൊരു ഉമ്മയും
തന്നു ആ കുഞ്ഞും അമ്മയും
കാഴ്ചയിൽ നിന്നും മറഞ്ഞു...
എന്റെകവിളിലൊരു ഉമ്മയും
തന്നു ആ കുഞ്ഞും അമ്മയും
കാഴ്ചയിൽ നിന്നും മറഞ്ഞു...
അമ്മയെ ചേർത്തുപിടിച്ചു ഈ മണൽതിട്ടയിലൂടെ നടന്നകലുമ്പോൾ ചുട്ടുപൊള്ളുന്ന ശരീരവുമായി
സൂര്യ ദേവൻ ആഴങ്ങളിലേക്ക് ആണ്ടുപോയിരുന്നു തണുത്ത പ്രഭാതത്തിനുവേണ്ടി...
സൂര്യ ദേവൻ ആഴങ്ങളിലേക്ക് ആണ്ടുപോയിരുന്നു തണുത്ത പ്രഭാതത്തിനുവേണ്ടി...
ഡയറി മുറുക്കെ പിടിച്ചു.
അസ്തമിച്ച സൂര്യന്റെ ചുവപ്പ് മനസ്സിൽ പടർന്നുകഴിഞ്ഞിരുന്നു...
അസ്തമിച്ച സൂര്യന്റെ ചുവപ്പ് മനസ്സിൽ പടർന്നുകഴിഞ്ഞിരുന്നു...
തുടരും..
ശരൺ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക