അസുഖങ്ങൾക്ക് അവധിയില്ലെങ്കിലും പൊതുവെ ഞായറാഴ്ചകളിൽ ഒ.പി.യിൽ തിരക്ക് കുറവനുഭവപ്പെടാറുണ്ട്. പകരം തിങ്കളാഴ്ച നല്ല തിരക്കുമായിരിക്കും. അന്നൊരു തിങ്കളാഴ്ച ദിവസം എനിക്ക് ഒ.പി. ഇഞ്ചക്ഷൻ റൂമിലായിരുന്നു ഡ്യൂട്ടി. കൂടെ എന്റെ കൂട്ടുകാരി രാജിയുമുണ്ട്.
ശ്വാസം മുട്ടലിന് നെബുലൈസ് ചെയ്യാനെത്തിയവരും ഗ്ലൂക്കോസ് കയറ്റി ഒബ്സർവേഷനിൽ കിടക്കുന്നവരും ഇഞ്ചക്ഷൻ എടുക്കാൻ വന്നവരുമായി ചെറുതല്ലാത്ത തിരക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു.
പതിവുപോലെ എല്ലാവരോടും ചെറിയ രീതിയിൽ കുശലം പറഞ്ഞും സമാധാനിപ്പിച്ചും ഓരോ ജോലികൾ തീർത്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ധൃതിയിൽ റൂമിലേക്ക് കയറി വന്നു. മുടിയിൽ അവിടവിടെ ചെമ്പൻകളറ ടിച്ച്, ഉച്ചിയിൽ എരുമച്ചാണകം വീണത് പോലെയുള്ള ഹെയർ സ്റ്റൈൽ, കാതിൽ തിളങ്ങുന്ന കടുക്കൻ ,കീറിയ ജീൻസും നാറുന്ന ടീ ഷർട്ടുമിട്ട് ,ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ ഒരു ഫ്രീക്കൻ .ഞങ്ങളുടേത് ഒരു സാധാരണ ഗവ: ആശുപത്രിയാണ്. അവിടെ ഇമ്മാതിരി ആൾക്കാരെ അധികം കാണാറില്ലാത്തതിനാൽ ഞാനവനെ ആകെയൊന്ന് ചുഴിഞ്ഞ് നോക്കി.
" സിസ്റ്റർ, ഒരു TT അടിക്കണം."
കേട്ടാൽ തോന്നും ഞങ്ങൾ ഗുണ്ടകൾ അടിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന്.
" എന്തു പറ്റിയതാ?"
" തുരുമ്പുള്ള ആണി കാലിൽ കൊണ്ടതാ . TT അടിക്കാമെന്ന് വച്ചു."
"ഒരു ഒ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കാണിച്ചിട്ട് വരൂ." ഞാൻ പതുക്കെ പറഞ്ഞു.
ജീൻസിന്റെ പോക്കറ്റിൽ നിന്നും നാലായി മടക്കിയ ഒ.പി. ടിക്കറ്റ് അവൻ എനിക്കു നേരെ നീട്ടി.
" ശരി, അവിടിരിക്കൂ, ഷർട്ട് അല്പം താഴ്ത്തി കൈകാണിക്കൂ, ട്ടോ."
സിറിഞ്ചിൽ മെഡിസിൻ എടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
അപ്പോഴാണ് അകത്തെ സ്റ്റോർ റൂമിൽ മരുന്നുകൾ അടുക്കി വയ്ക്കുകയായിരുന്ന രാജിയുടെ ചോദ്യം വന്നത്.
" ശ്രീജ സിസ്റ്ററേ, ഇവിടുത്തെ 'സാൽ ബുട്ടാമോൾ' എവിടെ?
"ഓ, രാജീ, അത് ഇന്നലെ മുതൽ കാണുന്നില്ല. ഞാൻ ഫാർമസിയിലൊന്ന് അന്വേഷിക്കട്ടെ!"
ഇഞ്ചക്ഷൻ കഴിഞ്ഞ് ഫ്രീക്കൻ പോയി. പല വിധ ജോലികളിൽ അന്നത്തെ ഷിഫ്റ്റ് തീർന്നു. തിരിച്ചു വീട്ടിലേക്കുള്ള ബസ് യാത്രയിൽ വെറുതെ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. നോക്കിയപ്പോൾ ദേ, ചിരിച്ചോണ്ടു നിൽക്കുന്നു, നമ്മുടെ ഫ്രീക്കൻ. തീർച്ചയായും അവൻ രാജിക്കും ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ടാവും. ഇനി സാൽബുട്ടാമോളെ അന്വേഷിച്ചിട്ടുണ്ടാവുമോ?
മനസ്സ് 25 വർഷം മുമ്പത്തെ നേഴ്സിങ് ക്ലാസ് റൂമിലേക്ക് ഓടിപ്പോയി. അവിടെ തേരേ സ്മാർട്ടിൻ സിസ്റ്റർ ആദ്യത്തെ വാർഡ് പോസ്റ്റിംഗിന് മുമ്പുള്ള ബാലപാഠങ്ങൾ ഉറക്കെ പറഞ്ഞു തരികയാണ്.
" കുട്ടികളേ, നിങ്ങൾ വാർഡിലെത്തിയാൽ പരസ്പരം സിസ്റ്റർ എന്നു മാത്രമേ വിളിക്കാവൂ., ആരും പേര് വിളിച്ച് അഭിസംബോധന ചെയ്യരുത്. "

ശുഭം.
ശ്രീജ.പള്ളിക്കര.
ശ്രീജ.പള്ളിക്കര.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക