
മണിച്ചിത്രത്താഴ് മലയാളികൾക്ക് ഒരു പരിചയ പെടുത്തലിനു പോലും ആവശ്യമില്ലാത്ത, ഒരു പക്ഷേ ഏറ്റവും കൂടുതൽ മടുപ്പില്ലാതെ ആദ്യം കണ്ട അതെ ആകാംക്ഷയിൽ കണ്ടിട്ടുള്ള ചിത്രം ആയിരിക്കും എന്ന് തോന്നുന്നു.ഈ സിനിമയെ കുറിച്ചുള്ള ധാരാളം ചർച്ചകളും കണ്ടെത്തലുകളും ഇപ്പോഴും നടക്കുന്നത് ഈ ചിത്രത്തിന്റെ ക്ലാസിക് എന്ന പദവിയെ ഊട്ടി ഉറപ്പിക്കുന്നു.ഈ സിനിമയെ പറ്റിയുള്ള ഏകദേശം 30 പാർട്ടുകളോളം വരുന്ന പരമ്പര ആണ് നല്ലെഴുത്തിൽ ഇന്നുമുതൽ ആരംഭിക്കുന്നത് .എല്ലാ മാന്യ വായനക്കാരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു .
ഒരുമുറൈ വന്തു പാറായോ പാട്ടും പഴന്തമിഴ് പാട്ടും തമ്മിൽ - 1
ഇതല്പം നീണ്ട പോസ്റ്റ് ആണ് ക്ഷമയോടെ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു 
ഇവിടെ ഇന്ന് പറയാൻ പോകുന്നത് മണിച്ചിത്രത്താഴ് സിനിമയിൽ ഡോ. സണ്ണി രാത്രിയിൽ തെക്കിനിയിൽ നിന്ന് കേൾക്കുന്ന "ഒരു മുറൈ വന്തു പാറായോ" എന്ന തമിഴ് പാട്ടും പിന്നീട് ശ്രീദേവിയെ മുറിയിൽ പൂട്ടിയിട്ടിട്ടു പാടുന്ന "പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന പാട്ടും തമ്മിലുള്ള ബന്ധവും രംഗബന്ധവും ആണ്.

ഇവിടെ ഇന്ന് പറയാൻ പോകുന്നത് മണിച്ചിത്രത്താഴ് സിനിമയിൽ ഡോ. സണ്ണി രാത്രിയിൽ തെക്കിനിയിൽ നിന്ന് കേൾക്കുന്ന "ഒരു മുറൈ വന്തു പാറായോ" എന്ന തമിഴ് പാട്ടും പിന്നീട് ശ്രീദേവിയെ മുറിയിൽ പൂട്ടിയിട്ടിട്ടു പാടുന്ന "പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന പാട്ടും തമ്മിലുള്ള ബന്ധവും രംഗബന്ധവും ആണ്.
ആദ്യം സൂചിപ്പിച്ച ഗാനം സണ്ണി നടുമുറ്റത് മയങ്ങുന്ന നേരം കേൾക്കുന്ന "ഒരുമുറൈ വന്തു പാറായോ" എന്ന തമിഴ് പാട്ടാണ് .ഈ പാട്ടു ഗംഗയിലെ ചിത്തരോഗിയായ നാഗവല്ലി തന്റെ കാമുകന്റെ വിരഹത്തിൽ തെക്കിനിയിൽ വച്ച് പാടുന്നതാണ് .ഇവിടെ എന്തുകൊണ്ട് ആയിരിക്കാം തെക്കിനിയിൽ പോയി ഗംഗ പാട്ടുപാടുന്നത്?
കാരണം രാമനാഥൻ താമസിക്കുന്ന വീട് തെക്കിനിയിൽ നിന്ന് കാണാവുന്ന വിധത്തിലാണ് .കൂടാതെ നാഗവല്ലിയെ കൊണ്ടുവന്നു താമസിപ്പിച്ചത് മേടയിൽ ആണെന്ന് പറയുന്നും ഉണ്ട്. അതുമല്ല നാഗവല്ലിയെ ആവാഹിച്ചു കുടിയിരുത്തിയതും തെക്കിനിയിൽ ആണ്.
ഇവിടെ ഗംഗ തെക്കിനിയിൽ പാട്ടുപാടി നൃത്തം ചെയ്യുന്നസമയം അവിടെയെത്തുന്ന സണ്ണിക്കു മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാൽ ആരാണ് അകത്തുള്ളതെന്നു അറിയാനാവുന്നില്ല . അടുത്ത ദിവസം ഗംഗയോട് ഇതിനെ പറ്റി ചോദിക്കുമ്പോൾ ഗംഗയുടെ മുഖത്തു വരുന്ന ഭാവ വ്യത്യാസം ശ്രദ്ധിക്കുക.പിന്നീട് ഗംഗ യെയും കൂട്ടി തെക്കിനിയിൽ എത്തുന്ന സണ്ണിക്കു രാമനാഥന്റെ വീട് കാണിച്ചുകൊടുക്കുമ്പോൾ "അപ്പൊ ഇവിടെ വച്ചാണല്ലേ നാഗവല്ലി ഒരു മുറൈ വന്തു പാറായോ " എന്ന് പാടുമ്പോൾ ഗംഗ യിൽ ഉണ്ടാകുന്ന ഭാവവ്യത്യാസം കൂടി ശ്രദ്ധിക്കുക .പിന്നീട് ഗംഗ നാഗവല്ലിയുടെ അഭരണങ്ങൾ കാണിക്കുമ്പോളാണ് സണ്ണിക്കു ഗംഗയിലെ മനോരോഗത്തിന്റെ ലക്ഷണങ്ങൾ കാണാൻ പറ്റുന്നത്.ഇവിടെ സണ്ണിക്കു ഗംഗക്കാണ് രോഗം എന്ന് ആ പാട്ടു കേട്ടപ്പോൾ തന്നെ മനസ്സിലായിരിക്കണം. കാരണം തലേന്ന് രാത്രി ചിലങ്കയുടെ ശബ്ദം കേട്ട് ശ്രീദേവിയുടെ മുറിയിൽ ഒളിഞ്ഞു നോക്കുന്ന സണ്ണിക്കു അവിടം വച്ച് തന്നെ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിൽ ആയി കാണണം കാരണം ഗംഗയാണ് തെക്കിനി തുറന്നതെന്നു സണ്ണി മനസ്സിലാക്കിയിട്ടുണ്ട് .അതുകൊണ്ടാണല്ലോ ഗംഗയെ തന്നെ തെക്കിനിയിലേക്കു കൊണ്ട് പോകാൻ സണ്ണി കൂട്ടുപിടിക്കുന്നത്. ആ പ്ലാൻ വിജയത്തിൽ എത്തിയെന്ന് നമ്മൾക്ക് ചിത്രത്തിൽ നിന്ന് മനസ്സിൽ ആകാൻ കഴിയും .
ഇവിടെ നാഗവല്ലിയെ കുറിച്ചും അവൾ പാടുന്ന പാട്ടിനെ കുറിച്ചും പറയുമ്പോളാണ് ഗംഗ യിൽ നാഗവല്ലി എന്ന സ്വത്വം വരുന്നതെന്ന് കാണാം.പിന്നീട് ഗംഗ യിലെ ചിത്തരോഗിയെ കൂടുതൽ മനസ്സിലാക്കുക എന്നതായിരുന്നു സണ്ണിക്കു മുന്പിലുണ്ടായിരുന്ന ആദ്യത്തെ കടമ്പ .അതിനുവേണ്ടി തെക്കിനിയിൽ ചെന്ന് ഗംഗ യിലെ ചിത്ത രോഗിയുമായി സംസാരിക്കുകയും പിന്നീട് ഗംഗയുടെ ജന്മനാട്ടിൽ പോയി വിവരങ്ങൾ അറിയുകയും ചെയ്യുന്നു.ഇതിനിടയിൽ ഗംഗ യിലെ ചിത്തരോഗി നകുലനെ കൊലപ്പെടുത്തതിരിക്കാനുള്ള പല മാർഗങ്ങളും അവലംബിക്കുന്നുണ്ട്.അതിനായി അവലംബിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ശ്രീദേവിയിൽ രോഗം ഉണ്ടെന്നു വരുത്തി മുറിയിൽ പൂട്ടിയിടാൻ അച്ഛനായ തമ്പിയോട് പറയുന്നത്.എന്നാൽ അത് അദ്ദേഹം തള്ളികളയുന്നതായി നമ്മൾക്ക് കാണാൻ കഴിയും.പിന്നീട് ചായയിൽ വിഷം ചേർക്കുമ്പോൾ ശ്രീദേവി ആണ് അത് ചെയ്തതെന്ന് പറഞ്ഞു സണ്ണി അവളെ മുറിയിൽ പൂട്ടിയിടുന്നു.അതുകണ്ട് ഗംഗ യിലെ ചിത്തരോഗി തൽക്കാലത്തേക്ക് അടങ്ങുകയും ചെയ്യുന്നു.
അപ്പോൾ സണ്ണി പാടുന്ന പാട്ടാണ് " പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ"എന്നത്.ഈ ഒരു ഗാനചിത്രീകരണത്തിനെ ധാരാളം പേർ വിമർശിച്ചിരുന്നു.ഒരു സ്ത്രീയെ ഭ്രാന്തിയെന്നു മുദ്രകുത്തി മുറിയിൽ പൂട്ടിയിട്ടിട്ടു പുറത്തിറങ്ങി പാട്ടുപാടുന്ന മനഃശാസ്ത്രജ്ഞൻ യുക്തിക്കു നിരക്കാത്തതാണെന്നു പലരും ഇപ്പോളും വിചാരിക്കുന്നുണ്ടാവും.എന്നാൽ എന്തുകൊണ്ടായിരിക്കും മധു മുട്ടവും ഫാസിലും ഇങ്ങനെ ഒരു രംഗം ചേർത്ത്?
അത് മനസ്സിലാവണമെങ്കിൽ ഞാൻ ആദ്യം പറഞ്ഞ ഗാനം കേൾക്കണം .അതായതു തെക്കിനിയിൽ വച്ചു ഗംഗയിലെ ചിത്തരോഗി പാടുന്ന തമിഴ് പാട്ട് .ഈ പാട്ടിലുപയോഗിച്ചിരിക്കുന്ന ആഹിരി എന്ന അതെ രാഗം ആണ് സണ്ണി പാടുന്ന "പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന ഗാനത്തിനും എന്ന് ഈ രണ്ടു പാട്ടും ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഈ ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതായ രാഗം "ആഹിരി " എന്ന അപൂർവം ആയിട്ട് ഉപയോഗിക്കുന്ന രാഗമാണ്.ഇത് ചിട്ടപ്പെടുത്തിയത് എം ജി രാധാകൃഷ്ണനും വരികൾ വാലി യും പാടിയത് സുജാതയും കൂടിയാണ് .എന്തുകൊണ്ട് സംഗീതസംവിധായകനും സംവിധായകനും ഒരേ രാഗത്തിൽ ഈ രണ്ടു പാട്ടുകളും കമ്പോസ് ചെയ്തത്? ഇവിടെയാണ് നമ്മൾ ഇതിന്റെ തിരകഥാകൃതിനെയും സംവിധേയകനെയും സംഗീതസംവിധായകനെയും നമിക്കേണ്ടതു .അതായതു സണ്ണി പാടുന്ന പാട്ടു ശ്രദിച്ചാൽ അതിൽ പറയുന്നതു നാഗവല്ലിയെ കുറിച്ചാണെന്നു മനസ്സിലാക്കാം. ഒന്നുകൂടി ഉഴിഞ്ഞു ചിന്തിച്ചാൽ അവളോടുള്ള ഒരു കരുണയുടെ, അനുകമ്പയുടെ ഭാവം വരികളിൽ കാണാം .
അതായതു സണ്ണി യഥാർത്ഥത്തിൽ ഗംഗ യിലെ ചിത്തരോഗിയുമായി സംവധിക്കുകയായിരുന്നു അവിടെ .അങ്ങനെ ഒരു frequency അവർത്തമ്മിൽ ഉണ്ടാവാനാണ് നാഗവല്ലി പാടിയ അതെ രാഗത്തിൽ സണ്ണിയും നാഗവല്ലി യോട് സിംപതിയോടെ പാടിയത്.എന്നാൽ താൻ ഗംഗ യിലെ ചിത്ത രോഗിയെ മനസ്സിലാക്കി എന്ന് ഗംഗ അറിയുകയും ചെയ്യരുത് .അങ്ങനെ വന്നാൽ ഗംഗ യിലെ ചിത്തരോഗി പുറത്തു വരുമെന്നും ആ നിമിഷം ഗംഗ ആത്മഹത്യാ ചെയ്യും എന്നും സണ്ണിക്കു അറിയാം.എന്നാൽ ഗംഗയിലെ ചിത്തരോഗിക്കു ഒരു സംശയം സണ്ണിയിൽ തോന്നുന്നുണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് സണ്ണിയെ നോക്കുന്നത് കാണുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം , അതുകൊണ്ടു തന്നെ ആണ് പരസ്പരം കണ്ണുകൾ ഉടക്കുമ്പോൾ ഗംഗ യിൽ നിന്ന് സണ്ണി ഒഴിഞ്ഞു മാറുന്നത് ആ ഗാനരംഗത്തിൽ പലതവണ കാണിക്കുന്നതും.ഈ രാഗത്തിൽ സണ്ണി എങ്ങനെ പാട്ടുപാടുന്നതെന്നു ചോദിചാൽ ഗംഗയുടെ പാട്ടു സണ്ണി മാത്രമേ കേട്ടിട്ടുള്ളൂ. അത് പഠിച്ചാണ് പുള്ളിക്കാരൻ ആ ഗാനം പാടുന്നത് എന്ന് നമ്മൾക്ക് അനുമാനിക്കാം . പത്തു തലയാണ് തനി രാവണൻ ഏത് ധത് തന്നെ 

ഇനി ഇങ്ങനെ ഒരു ഗാന ചിത്രീകരണത്തെക്കുറിച്ചു ഒരിക്കൽ ലാലേട്ടനോട് ഒരു ഇന്റർവ്യൂയിൽ ശ്രീകണ്ഠൻ നായർ സർ ചോദിച്ചപ്പോൾ ലാലേട്ടൻ പറഞ്ഞ മറുപടി ഇപ്പറകരമായിരുന്നു " അത് സംവിധായകന്റെയും തിരകഥാകൃതിന്റെയും ധൈര്യമാണ് " എന്നാണ് .ഇതിൽ നിന്നുതന്നെ നമ്മൾക്ക് തിരക്കഥാകൃത്തും സംവിധായകനും ഈ കാര്യങ്ങൾ മനസ്സിലാക്കിതന്നായിരിക്കാം ഈ രംഗം എടുത്തതെന്ന് നമ്മൾക്കനുമാനിക്കാവുന്നതാണ്.
ഇവിടെ വരുന്ന വേറൊരു സംശയം എന്തുകൊണ്ടാണ് ഈ രണ്ടു ഗാനങ്ങൾക്കും "ആഹിരി" എന്ന രാഗം തന്നെ തിരഞ്ഞെടുത്തത് ? അതും പൊതുവെ അശുഭകരം എന്നും "വിലക്കപ്പെട്ട രാഗം" എന്നും എന്ന് സംഗീത സംവിധായകർക്കിടയിൽ പരക്കെ വിശ്വാസം ഉള്ള ഒരു രാഗം ?
അതറിയണമെങ്കിൽ ഒന്നുകൂടി സിനിമയുടെ ആദ്യ ഭാഗങ്ങൾ കാണണം .അതായതു ഗംഗ തുറന്ന തെക്കിനിയിലെ മുറി അടച്ചു നാഗവല്ലിയെ കുടിയിരുത്താൻ തമ്പിയും ദാസപ്പനും കാട്ടുപറമ്പൻ കൂടി അവിടെത്തുമ്പോൾ നാഗവല്ലി പറയുന്ന വാക്കുകൾ "യാരത് അന്ത ആഹിരിയിലെ കീർത്ത് ഒന്ന് പാടുങ്കള ?"എന്നത് ശ്രദ്ധിച്ചാൽ മതി.ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് തിരക്കഥാകൃത് ആഹിരിയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നെ തന്നെ എഴുതിയതാണ് പിന്നീടുള്ള ഇതുമായി ബന്ധപ്പെട്ട സീനുകളും മറ്റും. അതായതു നാഗവല്ലിക്ക് ആഹിരി എന്ന രാഗത്തോടുള്ള പ്രിയം അവിടുന്ന് തന്നെ വ്യെക്തമാകുന്നുണ്ട്.കൂടാതെ അഹിരി രാഗം വളരെ പഴക്കമേറിയ രാഗം ആണ് . ഇന്നും ഇതിന്റെ പൂർണമായ രൂപം ആർക്കും പഠിപ്പിച്ചുകൊടുക്കാറില്ല സംഗീതജ്ഞർ. കാരണം അശുഭകരം ആയ രാഗം ആയതുകൊണ്ട് തന്നെ . കുറച്ചു മിത്തുകളും ഇതിനു പിന്നിൽ ഉണ്ട് .ഇതിനെ ഒന്ന് നിരീക്ഷിച്ചാൽ മാടമ്പള്ളിയിലെ തെക്കിനിയും നാഗവല്ലിയും രാമനാഥനും കാരണവരും എല്ലാം പഴങ്കഥകളിലെ കഥാപാത്രങ്ങൾ ആണ് . അങ്ങനെ വരുമ്പോൾ കേൾക്കുമ്പോൾ വളരെ പഴമ തോന്നുന്ന രീതിയിൽ ഉള്ള പാട്ടുകൾ ആണ് ആഹിരി രാഗത്തിൽ സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണൻ സാർ കമ്പോസ് ചെയ്തത്. കൂടാതെ തെക്കിനി എന്ന "വിലക്കപ്പെട്ട മുറിയുടെയും" പഴംകഥകളുടെയും ദുരൂഹത സൂചിപ്പിക്കാനും ഈ "വിലക്കപ്പെട്ട രാഗത്തിനു" കഴിയുന്നുണ്ട് .
ഇനി അറിയേണ്ടത് തിരക്കഥാകൃത്തായ മധുമുട്ടവും സംവിധായകനായ ഫാസിൽ സാറും എങ്ങനെ ഈ രാഗവും നാഗവല്ലിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തുന്നതു എന്നുള്ളതാണ് .അതറിയാൻ ഈ രാഗത്തെ കുറിച്ചുള്ള ചില രസകരമായ അല്ലെങ്കിൽ വിശ്വാസപരമായ കാര്യങ്ങൾ അറിയേണ്ടതുണ്ട് .അതിലൊന്ന് ഈ രാഗം പാടിയാൽ അന്നേ ദിവസം പിന്നെ കഴിക്കാൻ ഭക്ഷണം കിട്ടില്ലത്രെ
വേറൊന്നു സാന്ത്യസമയങ്ങളിലും ഇത് പാടാറില്ല എന്നതാണ് അത് കൂടാതെ ഈ രാഗം കച്ചേരികളിൽ അധികം ഉപയോഗിക്കാറില്ല ഉപയോഗിച്ചാൽ തന്നെ കുറച്ചു നേരത്തേക്ക് മാത്രമേ ഉപയോഗിക്കൂ കാരണം ഇതുണ്ടാക്കുന്ന മൂഡിൽ നിന്ന് വളരെ പെട്ടെന്ന് മാറി അടുത്ത രാഗത്തിലേക്കു പോകാൻ കഴിയില്ല അതുകൊണ്ടു തന്നെ ഇത് കച്ചേരിയുടെ അവസാന ഭാഗങ്ങളിൽ ആണ് ഉപയോഗിക്കാറ് .അതുമല്ല ഈ രാഗത്തിന്റെ ഭാവം ഭയാനകവും ദൈവീക മായതുമാണ്.

ഇനി ഞാൻ കാര്യത്തിലേക്കു വരാം ഇവിടെ നാഗവല്ലിക്ക് പ്രിയപ്പെട്ട രാഗമായ ആഹിരി തെക്കിനിയിൽ വച്ച് ഗംഗ പാടുന്നതിലൂടെ തിരകഥാകൃത്തു സംവിധായകനും സംഗീത സംവിധായകനും ഉദ്ദേശിക്കുന്നതു് ഗംഗയുടെ മാറുന്ന അല്ലെങ്കിൽ താളം തെറ്റുന്ന മനസ്സിനെ കാണിക്കാനാണു. കൂടാതെ ആഹിരി എന്ന വിലക്കപ്പെട്ട രാഗം പാടുന്നതിലൂടെ ഗംഗക്ക് പോകാൻ വിലക്കപ്പെട്ട തെക്കിനി നാഗവല്ലിക്ക് പ്രിയപ്പെട്ടതാണ് എന്നും അത് തുറന്നു ഈ രാഗം പാടി തന്നില്ലേ ഇച്ഛഭംഗത്തെ നാഗവല്ലിയിൽ കൂടി നിറവേറ്റണമെന്നും ഗംഗയുടെ ഉപബോധമനസ്സു ആഗ്രഹിക്കുകയും അപ്രകാരം ഗംഗ അത് ചെയ്യുകയും ചെയ്യുന്നു എന്നതാന് തിരകഥാകൃത്തു ഉദ്ദേശിക്കുന്നത്.
കൂടാതെ ഗംഗയിലെ ചിത്തരോഗിയായ നാഗവല്ലി, ശങ്കരൻ തമ്പി അല്ലെങ്കിൽ നകുലനോട് അടങ്ങാത്ത പക ഉള്ളവൾ ആണ് തന്റെ സ്വപ്നങ്ങളെ ആഗ്രഹങ്ങളെ നിഷ്കരുണം തച്ചുടച്ച അയാളോടുള്ള അടങ്ങാത്ത പകയോടൊപ്പം തന്നെ തന്റെ കാമുകന്റെ വിരഹം പേറുന്നവൾ കൂടി ആണ് .അതുകൊണ്ടു തന്നെ ഒരു ഹൊറർ മൂട് സൃഷ്ടിക്കാൻ വേണ്ടി തന്നെ ആകണം ഈ രാഗത്തിന്റെ ഭയാനക ഭാവത്തെ അതി വൈഗ്ദ്യത്തോടെ പാട്ടിൽ ഉപയോഗിച്ചത്
.അത് കൊണ്ട് തന്നെ കേൾക്കുന്നവരിൽ അൽപ്പം ഭയവും ഉണ്ടാക്കാൻ ഈ ഗാനത്തിന് കഴിയുന്നുണ്ട്.
അതുപോലെ ഈ രാഗത്തിന്റെ ദൈവീക ഭാവത്തെ അതി സുന്ദരമായി തന്നെ സണ്ണി പാടുന്ന "പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന ഗാനത്തിൽ സന്നിവേശിപ്പിക്കാൻ സംഗീത സംവിധായകന് വരികൾക്കും കഴിഞ്ഞിട്ടുണ്ട് കാരണം നകുലനെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞതിൽ നിന്നുണ്ടായ ഗംഗയിൽ നിന്ന് ഉയർന്ന സൈക്കിക്ക് വൈബ്രേഷൻ അല്ലെങ്കിൽ നാഗവല്ലിയുടെ പക ഒന്ന് ശമിപ്പിക്കാൻ ആ രാഗത്തിന്റെ ദൈവീക ഭാവം ഗുണപ്പെടുന്നുണ്ട്. കൂടാതെ ആ രാഗം പാടുമ്പോൾ ഗംഗയിൽ വരുന്ന ഭാവവ്യത്യാസങ്ങൾ പഠിക്കാനും സണ്ണി ശ്രമിക്കുന്നുണ്ട് എന്ന് നമ്മൾക്ക് കാണാം . അതായതു സണ്ണിയുടെ ഒരു സൈക്കിളോടിക്കൽ മൂവ്
ആയിരുന്നു നാഗവല്ലി പാടിയ അതെ രാഗത്തിന്റെ മറ്റൊരു ഭാവം വച്ച് അവളിലെ ആത്മരോഷത്തെ തണുപ്പിക്കുന്നതും അവളെ നിരീക്ഷണത്തിനു വിധേയ ആക്കുന്നതും 
അതുപോലെ ഈ രാഗത്തിന്റെ ദൈവീക ഭാവത്തെ അതി സുന്ദരമായി തന്നെ സണ്ണി പാടുന്ന "പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന ഗാനത്തിൽ സന്നിവേശിപ്പിക്കാൻ സംഗീത സംവിധായകന് വരികൾക്കും കഴിഞ്ഞിട്ടുണ്ട് കാരണം നകുലനെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞതിൽ നിന്നുണ്ടായ ഗംഗയിൽ നിന്ന് ഉയർന്ന സൈക്കിക്ക് വൈബ്രേഷൻ അല്ലെങ്കിൽ നാഗവല്ലിയുടെ പക ഒന്ന് ശമിപ്പിക്കാൻ ആ രാഗത്തിന്റെ ദൈവീക ഭാവം ഗുണപ്പെടുന്നുണ്ട്. കൂടാതെ ആ രാഗം പാടുമ്പോൾ ഗംഗയിൽ വരുന്ന ഭാവവ്യത്യാസങ്ങൾ പഠിക്കാനും സണ്ണി ശ്രമിക്കുന്നുണ്ട് എന്ന് നമ്മൾക്ക് കാണാം . അതായതു സണ്ണിയുടെ ഒരു സൈക്കിളോടിക്കൽ മൂവ്


അങ്ങനെ നമ്മൾ ചിത്രത്തിൽ കണ്ടതിനും കേട്ടതിനും പല അർത്ഥതലങ്ങൾ ഈ സിനിമയിൽ ഉണ്ടെന്നു കാണാം .ക്ഷമയോടെ വായിച്ചതിനു നന്ദി
By: Jijo
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക