'ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്
Part 8
ദിവസങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ മകളുടെ കല്യാണവും കഴിഞ്ഞു മറ്റൊരു അളിയാക്കയും കൂടി ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും വരുന്നു എന്ന് അറിഞ്ഞു എയർപോർട്ടിലേക്ക് അളിയാക്കാനെ കൊണ്ടുവരാൻ വേണ്ടി ഞാൻ കഫീൽ നോട് വണ്ടി ചോദിച്ചു നിന്റെ അളിയൻ ഇത് എത്ര തവണയാണ് വരുന്നത് അയാൾ തിരിച്ചു ചോദിച്ചു ഇത് വേറെ അളിയൻ ആണെന്നും എനിക്ക് മൊത്തം 4 അളിയന്മാർ ഉണ്ടെന്നും ഞാൻ പറഞ്ഞു ഞാൻ നോക്കട്ടെ എന്നു പറഞ്ഞ് ഫോൺ കട്ടായി അല്പം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു എന്നോട് രണ്ടു റിയാലിന് ഫൂലും ഒരു റിയാലിന് തമീസും വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു പിന്നെ കുറച്ചു നേരം അവിടെ നില്ക്കാൻ പറഞ്ഞു അല്പം കഴിഞ്ഞപ്പോൾ ഒരു കവർ വേസ്റ്റ് കൊണ്ടുപോയി കളയാൻ പറഞ്ഞു ഈ സമയമൊക്കെ കഫീൽ വീട്ടിലുണ്ടായിരുന്നു എനിക്ക് കാര്യം പിടികിട്ടി ഞാൻ എവിടെയും പോകാതിരിക്കാനാണ് ഒരു ആവശ്യവുമില്ലാതെ എന്നെ ഇവിടെ വിളിച്ചു വരുത്തിയിരിക്കുന്നത് എല്ലാം കഴിഞ്ഞ് തിരിച്ചുപോന്നപ്പോൾ കഫീൽ നോട് ഞാൻ വീണ്ടും സമ്മതം ചോദിച്ചു ടാക്സിയിലാന്നോ പോകുന്നത് എന്നായിരുന്നു അയാളുടെ ചോദ്യം അല്ല നിന്റെ കാർ കൊണ്ടുതന്നെ പോയിവരാനുള്ള എണ്ണ ഞാൻ അടിച്ചോളാം എന്നു ഞാൻ പറഞ്ഞു
ഓരോ ചോദ്യത്തിനും അയാൾ അകത്തു പോയി ഭാര്യയുടെ സമ്മതം ചോദിച്ചു കൊണ്ടിരുന്നു അവസാനം എണ്ണ അടിക്കാമെങ്കിൽ പൊയ്ക്കോ എന്ന സമ്മതം കിട്ടി കാര്യങ്ങൾ ചെറിയ രൂപത്തിൽ എനിക്ക് മനസ്സിലാകാൻ തുടങ്ങി ആദ്യം വന്ന അളിയാക്കാനെ കൊണ്ടുവരാൻ വേണ്ടി ഞാൻ വണ്ടി ചോദിച്ചപ്പോൾ കഫിൽ സമ്മതിച്ചത് ഞാൻ ടാക്സി പിടിച്ചാണ് പോകുന്നത് എന്ന് വിചാരിച്ചാണ് അല്ലാതെ ഇവിടെ വന്ന് ഒരു മാസം തികയുന്നതിനു മുമ്പുതന്നെ എയർപോർട്ടിലേക്ക് ഞാൻ സ്വന്തമായി വണ്ടിയും ഓടിച്ചു പോവുന്നു എന്ന് സ്വപ്നത്തിൽ പോലും അയാൾ കരുതിക്കാണില്ല ഇന്ന് എന്നെ ഒരുപാട് സമയം ഇവിടെ നിർത്തിയതും എണ്ണ സ്വന്തം പോക്കറ്റിൽ നിന്നും അടിച്ചോ എന്ന് പറഞ്ഞതും മേലിൽ വണ്ടി ചോദിക്കരുത് എന്നതിന്റെ സൂചനയാണ്
അളിയാക്കാനെ എയർപോർട്ടിൽ പോയി കൊണ്ടുവന്ന് അവരുടെ റൂമിൽ ആക്കി എനിക്ക് വീട്ടിൽ നിന്നും കൊടുത്തയച്ച മിച്ചറും കശുവണ്ടിയു മായി ഞാൻ റൂമിലേക്ക് മടങ്ങി എയർപോർട്ടിലേക്ക് പോകുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത് റൂമിലെ സുഹൃത്തിന്റെ അടുത്ത് നിന്നും കടം വാങ്ങിയ പത്ത് റിയാൽ ആയിരുന്നു ഒരു മണിക്കൂറിനു മുകളിൽ അളിയാക്കാനെ കാത്തുനിന്നത് കാരണം എയർപോർട്ടിൽ ആറു റിയാൽ പാർക്കിംഗ് ചാർജ് കൊടുക്കേണ്ടി വന്നു ബാക്കിയുള്ള നാലു റിയാലിന്റെ എണ്ണയും അടിച്ചു ഇപ്പോൾ എന്റെ കയ്യിൽ ചെറിയ വണ്ടി ആയതുകൊണ്ട് രണ്ടോ മൂന്നോ റിയാലിന്റെ എണ്ണ കൊണ്ട് പോയി വരാവുന്ന ദൂരമേ എയർപോർട്ടിലേക്കുള്ളൂ .എനിക്കു തന്ന സാധനങ്ങളുമായി ഞാൻ തിരിച്ചു റൂമിലേക്ക് വന്നു അളിയാക്ക നാട്ടിൽ നിന്നും കൊണ്ടുവന്നതിൽ നിന്ന് ഒരു സോപ്പും എനിക്ക് തന്നു സത്യത്തിൽ എന്റെ സോപ്പ് തീർന്നിട്ട് അന്നേക്ക് ദിവസം നാല് ആയിരുന്നു
ഭാഗ്യത്തിന് നാട്ടിൽ നിന്നും കൊടുത്തയച്ച പൊതി അഴിച്ചപ്പോൾ കോരൻ റൂമിൽ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ മിച്ചറിന്റെ മുക്കാൽ ഭാഗവും അയാൾ ഇരുന്ന ഇരുപ്പിൽ തീർത്തു കശുവണ്ടിയുടെ കവറിൽ നിന്നും ഞാൻ പിടി വിട്ടില്ല ഞാൻ തന്നെ കുറേശ്ശെ എല്ലാവർക്കും കൊടുത്തു ഒന്നും കൊടുത്തയക്കെണ്ടാ എന്ന് ഞാൻ പറഞ്ഞിരുന്നു സത്യത്തിൽ ഇതൊന്നും തിന്നുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ.പിറ്റേന്ന് രാവിലെ മാഡം വണ്ടിയിൽ കയറിയപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു ഇന്ന് പതിവിലും ദേഷ്യത്തിലാണ് എന്നെ ധഹിപ്പിക്കാനുള്ള ഒരു നോട്ടവും മറ്റും ഒന്നിനും മിണ്ടാട്ടമില്ല ദേഷ്യത്തിൽ ഉള്ള സംസാരം എല്ലാം ഞാൻ ഇന്നലെ അല്പം സ്വാതന്ത്ര്യം അനുഭവിച്ചതിന്റെ ആണ് അന്ന് ഞാൻ വളരെ ശ്രദ്ധിച്ചു ഒരു കാരണം കിട്ടിയാൽ എന്റെ മേൽ അവൾ ചാടി വീഴും എന്ന് എനിക്കറിയാമായിരുന്നു അന്നു രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാ ഓട്ടങ്ങളും ഓടി കഴിഞ്ഞിട്ടും എണ്ണ കഴിയാറായ മീറ്ററിലെ ലൈറ്റ് കണ്ടിട്ടും ഞാനൊന്നും മിണ്ടിയില്ല കാരണം അതും പറഞ്ഞ് അവളോട് വഴക്കിടണ്ട എന്നു കരുതി ഒരുവിധത്തിൽ പേടിച്ചു വിറച്ചു ശകാരങ്ങൾ ഒന്നും അധികം കേൾക്കാതെ അന്ന് ഞാൻ രക്ഷപ്പെട്ടു
പിറ്റേന്ന് രാവിലെ മാഡത്തെയും വണ്ടിയിൽ കയറ്റി ഞാൻ നേരെ പോയത് പമ്പിലേക്ക് ആയിരുന്നു 'എണ്ണ അടിക്കുക യല്ലേ' എന്ന് ഞാൻ ദയനീയമായി ചോദിച്ചു 'മിണ്ടാതെ വണ്ടി ഓടിക്കേടോ 'അവൾ പിറകിൽ നിന്നും അലറുകയായിരുന്നു ഞാനറിയാതെ വണ്ടി മുന്നോട്ടെടുത്തു 'താൻ ഇനി എണ്ണ അടിക്കാൻ നോക്ക് ' ' എന്റെ കയ്യിൽ ഉണ്ടായിരുന്ന നാലു റിയാലിന് ഞാൻ ഇന്നലെ എണ്ണ അടിച്ചു ' 'എന്നിട്ട് അതിന്റെ ബില്ല് എവിടെ ' ' ഞാൻ ബില്ല് ഒന്നും വാങ്ങിയില്ല'
' എനിക്കൊന്നും കേൾക്കണ്ട വണ്ടി വിടാൻ നോക് ഒരു പമ്പിലും കയറരുത് ' അളിയാക്ക വല്ല ടാക്സിയും പിടിച്ച് വന്നോട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു എയർപോർട്ടിലേക്ക് വണ്ടിയുമായി പോവേണ്ടായിരുന്നു എന്ന് എനിക്ക് പല പ്രാവശ്യം തോന്നി എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഇല്ല അധികം താമസിയാതെ എണ്ണ തീർന്നു വണ്ടി വഴിയിൽ നിൽക്കും പിന്നെ അവനും ആയും അവളും ആയും ഒക്കെ സംസാരിക്കേണ്ടി വരും എന്നെ ഇനിയും ഉപദ്രവിച്ചാൽ എന്റെ നാവിനെയും പ്രവൃത്തിയെയും എനിക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് യാതൊരു പ്രതീക്ഷയുമില്ല കയ്യിൽ രണ്ടു റിയാൽ എങ്കിലും ഉണ്ടെങ്കിൽ അതു കൊണ്ട് എണ്ണ അടിക്കാമായിരുന്നു എന്നാലും തൽക്കാലം രക്ഷപ്പെടാമായിരുന്നു
' എനിക്കൊന്നും കേൾക്കണ്ട വണ്ടി വിടാൻ നോക് ഒരു പമ്പിലും കയറരുത് ' അളിയാക്ക വല്ല ടാക്സിയും പിടിച്ച് വന്നോട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു എയർപോർട്ടിലേക്ക് വണ്ടിയുമായി പോവേണ്ടായിരുന്നു എന്ന് എനിക്ക് പല പ്രാവശ്യം തോന്നി എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഇല്ല അധികം താമസിയാതെ എണ്ണ തീർന്നു വണ്ടി വഴിയിൽ നിൽക്കും പിന്നെ അവനും ആയും അവളും ആയും ഒക്കെ സംസാരിക്കേണ്ടി വരും എന്നെ ഇനിയും ഉപദ്രവിച്ചാൽ എന്റെ നാവിനെയും പ്രവൃത്തിയെയും എനിക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് യാതൊരു പ്രതീക്ഷയുമില്ല കയ്യിൽ രണ്ടു റിയാൽ എങ്കിലും ഉണ്ടെങ്കിൽ അതു കൊണ്ട് എണ്ണ അടിക്കാമായിരുന്നു എന്നാലും തൽക്കാലം രക്ഷപ്പെടാമായിരുന്നു
ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിൽ പേടിയോടെ ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി അവളുടെ ജോലിസ്ഥലം എത്തുന്നതിനു മുമ്പ് കഫീൽ വിളിച്ചു സംസാരത്തിന്റെ അവസാനം ഞാൻ കാര്യം സൂചിപ്പിച്ചു 'ഏത് സമയവും എണ്ണ കഴിഞ്ഞ് വണ്ടി വഴിയിൽ നിൽക്കാം ഞാൻ എയർപോർട്ടിൽ പോയതിന്നു എന്റെ കയ്യിലുണ്ടായിരുന്ന നാലു റിയാലിന് ഞാൻ എണ്ണ അടിച്ചിട്ടുണ്ട്' അവൻ ഫോൺ കട്ട് ചെയ്തു അവളുടെ മൊബൈലിലേക്ക് വിളിച്ചു അവരുടെ സംസാരം കുറേ സമയം നീണ്ടു നിന്നു അവൾ പറയുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചു കേട്ടു 'എനിക്ക് സൗകര്യമില്ല എണ്ണ അടിക്കാൻ അവൻ എന്ത് വിചാരിച്ചു ഇനി അവന് വണ്ടി കൊടുക്കരുത്' ഇങ്ങനെ എന്നെക്കുറിച്ച് അവളുടെ ദേഷ്യമെല്ലാം അവനോട് പറഞ്ഞു ഫോൺ കട്ട് ചെയ്ത് എന്നോടായി പറഞ്ഞു 'എന്റെ മോന് മദ്രസയിൽ പോവാൻ ഉണ്ടായതുകൊണ്ടാണ് ഞാൻ എണ്ണ അടിക്കുന്നത് അല്ലാതെ നിന്ന കരുതിയല്ല , ബഹുമാനം ഇല്ലാത്തവൻ, സംസ്ക്കാരം ഇല്ലാത്തവൻ,' എന്നൊക്കെ എന്നെ പച്ച തെറി വിളിച്ചു എല്ലാം തൊണ്ട തൊടാതെ മുഴുവനും ഞാൻ വിഴുങ്ങി ഒരു തനി പൊട്ടനെ പോലെ ഞാനിരുന്നു അവിടെ നിന്നു 10 റിയാലിന് എണ്ണയും അടിച്ചു വയറുനിറയെ രാവിലെ ചീത്തയും കേട്ടു നേരെപോയത് കഫീലിന്റെ ഓഫീസിലെ ക്കായിരുന്നു അടിമ ക്കുള്ള നിർദ്ദേശങ്ങളും പുതിയ നിയമങ്ങളും ആയിരുന്നു അവിടെ എന്നെ വരവേറ്റത്.
മാർച്ച് മാസത്തെ ശമ്പളം എനിക്ക് കിട്ടിയത് രണ്ടു പേരിൽ നിന്നും ആയിരം റിയാൽ വീതമാണ് രണ്ടുപേരും അല്പം സൗന്ദര്യ പിണക്കത്തിൽ ആണെന്നു തോന്നുന്നു ഇത്തവണ നാട്ടിലേക്ക് പണം അയക്കുന്നില്ല കാരണം നാട്ടിൽ നിന്നും പോരുമ്പോൾ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും കടമായി 10000 രൂപ വാങ്ങിയിരുന്നു അതിന്റെ അവധി എത്തിയിരിക്കുന്നു അവനിപ്പോൾ സൗദിയിൽ ഉണ്ട് ആ കടം വീട്ടണം മാത്രമല്ല ആദ്യത്തെ രണ്ടുമാസം ഞാൻ പുതിയ ആളായതുകൊണ്ട് മെസ്സിന് അഡ്വാൻസ് കൊടുത്തില്ലെങ്കിലും ഈമാസം അതും കൊടുക്കണം ഞാനിവിടെ വന്ന് ഇറങ്ങിയിട്ട് മൂന്നു മാസം തികയാൻ അധികം ദിവസമില്ല ഇക്കാമയുടെയും ലൈസൻസിന്റെ യും കാര്യം കഫീൽ നോട് പറഞ്ഞു ഞാൻ മടുത്തു മൂന്നുമാസം കഴിഞ്ഞാൽ പിന്നെ ജോലിയിൽ തുടരണ്ട എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു
എന്റെ നിർബന്ധത്തിനു വഴങ്ങി ഒരാഴ്ച ബാക്കി നിൽക്കേ കഫീൽ എനിക്ക് ഇഖാമ എടുത്തു തന്നു അത് കിട്ടുന്ന ദിവസവും എന്റെ മേൽ നിയമങ്ങളെല്ലാം ഒന്നുകൂടി ശക്തികൂട്ടാൻ അയാൾ ശ്രമിച്ചു. ഒരു ദിവസവും ഒഴിവില്ലാത്ത തുടർച്ചയായ ജോലി കാരണം ഞാൻ നന്നേ ക്ഷീണിച്ചിരുന്നു മാസത്തിൽ ഒരു ലീവ് എങ്കിലും എനിക്ക് അനുവദിക്കണം എന്ന് ഞാൻ അന്നു കാഫീലി നോട് പറഞ്ഞു വീണ്ടും ഒരുപാട് നിയമങ്ങൾ എന്റെ മേൽ ചുമത്താനിരുന്ന അയാൾ പെട്ടെന്ന് സംസാരം മാറ്റി എന്നെ റൂമിലേക്ക് തിരിച്ചയച്ചു. നാട്ടിലേക്ക് പണം അയക്കാത്തതു കൊണ്ട് കടങ്ങളും റൂമിനും മെസ്സിന്റെയും പണം കൊടുത്തു കഴിഞ്ഞപ്പോഴും അല്പം ബാക്കി കൈയിലുണ്ടായിരുന്നു അതുകൊണ്ട് ഈ മാസം ഒരു ദിവസം മക്കത്തു പോവാൻ ഞാൻ തീരുമാനിച്ചു സാധാരണ ഇവിടെ വന്നാൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപായി മക്കത്ത് പോയി ഉംറ ചെയ്തു വരുന്നതാണ് എന്റെ സാമ്പത്തിക സ്ഥിതിയും മുതലാളിമാരുടെ സ്വഭാവം കൂടിയായപ്പോൾ ഇക്കാമ കെട്ടിയിട്ട് പോവാം എന്ന് തീരുമാനിക്കുകയായിരുന്നു
ഷറഫിയയിൽ പോയി ഒരു സെറ്റ് ഉംറ തുണിയും അരയിൽ കെട്ടുന്ന ബെൽറ്റും വാങ്ങി കഫീലിന്റെ അടുത്തുനിന്ന് സമ്മതവും വാങ്ങി രാത്രി ഒരുമണിവരെ ജോലിയെടുത്തു റൂമിൽ വന്നു കിടന്നു ഉറങ്ങുന്ന സമയത്താണ് ഞാൻ മക്കത്തു പോകുന്നത് എന്നും അളിയാക്കാന്റെ കൂടെ ടാക്സിയിലാണ് പോകുന്നത് എന്നും പറഞ്ഞെങ്കിലും എന്നോടുള്ള അപാരമായ വിശ്വാസം കാരണം വണ്ടി അവന്റെ ഫ്ലാറ്റിന്റെ ചുവട്ടിൽ കൊണ്ടുപോയി വച്ചു ചാവി അവിടെ കൊടുക്കാൻ പറഞ്ഞു
പ്രഭാത നമസ്കാരത്തിന് മുൻപായി ഞാനും അളിയാക്കയും മറ്റു രണ്ട് സുഹൃത്തുക്കളും കൂടി പരിശുദ്ധ കഅ്ബാലയത്തിൽ എത്തി. ഓർമ്മകൾ 11 വർഷം പിന്നിലേക്ക് സഞ്ചരിച്ചു ഉംറക്ക് വന്ന എന്നെയും കൂട്ടി ഉപ്പയും ജേഷ്ഠനും മക്കത്തു വന്ന ദിവസം എന്റെ പതിനെട്ടാമത്തെ വയസ്സിൽ ഉപ്പയായിരുന്നു അതാണ് 'കഅബ' എന്ന് പറഞ്ഞു എനിക്കു കാണിച്ചുതന്നത് പിന്നീട് പലവട്ടം വരാൻ ഭാഗ്യം ലഭിച്ചു . കഴിഞ്ഞ വർഷം റിയാദിൽ ജോലിചെയ്യുന്ന സമയത്ത് ഒരിക്കൽ ഞാൻ ഇവിടെ വന്നു ഉംറ ചെയ്തു പോയിരുന്നു ഇതാ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിൽ വീണ്ടും ഒരിക്കൽ കൂടി ഇവിടെ വരാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു സർവ്വ സ്തുതിയും സർവ്വലോക രക്ഷിതാവിന് തന്നെ.
ഗൾഫിലെ മറ്റൊരു രാജ്യത്തുമില്ലാത്ത, മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും സൗദി അറേബ്യ യെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ പ്രത്യേകതയും പരിശുദ്ധ കഅബ യും പ്രവാചകന്റെ റൗള യും തന്നെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും പല രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ വരുന്ന സീസൺ ആയതിനാലും ഹറമിൽ വലിയ തിരക്കുണ്ടായിരുന്നു ഏറ്റവും മുകളിലെ നിലയിൽ ആയി തവാഫും, സഫ- മർവ കൾക്കിടയിൽ ചെന്ന് സഅയും മുടി മുറിക്കലും എല്ലാം കഴിഞ്ഞ് ഏഴുമണിയോടെ ഞങ്ങൾ ഇഹ് റാമിൽ നിന്നും വിരമിച്ചു തിരിച്ചു പോകാനൊരുങ്ങിയപ്പോൾ കഅബ യുടെ അടുത്ത് പോയിരുന്ന് അല്പം പ്രാർത്ഥിക്കണം എന്ന് ഞാൻ അളിയാക്കാനോട് പറഞ്ഞു അങ്ങിനെ ഞങ്ങൾ, ഭൂമിയിൽ അല്ലാഹുവിന്റെ ആദ്യത്തെ വീടായ കറുത്ത കിസ്വ അണിഞ്ഞ ലോക മുസ്ലിമീങ്ങളുടെ ആശാ കേന്ദ്രമായ പരിശുദ്ധ ഭവനത്തിന്റെ അടുത്തു പോയിരുന്നു അല്ലാഹുവിലേക്ക് കൈകളുയർത്തി
പ്രാർത്ഥനയിൽ ഒരുപാട് കാര്യങ്ങൾ കടന്നുവന്നു വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കഅബ കണ്ട ദിവസം ഇവിടെ വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിച്ച എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും അല്ലാഹു എനിക്ക് സാധിച്ചു തന്നു എന്നത് ഞാൻ നന്ദിയോടെ ഓർത്തു.അന്നു ഞാൻ പ്രാർത്ഥി്ച്ച കാര്യങ്ങളിൽ പെട്ടതായിരുന്നു ആദ്യ വിവാഹത്തിൽ നിന്നും പിരിഞ്ഞു വീട്ടിലുണ്ടായിരുന്ന വലിയ പെങ്ങളുടെ രണ്ടാം വിവാഹം, രണ്ടാമത്തെ പെങ്ങൾക്ക് വാടകവീട്ടിൽ നിന്നും ഒരു മോചനം സ്വന്തമായി ചെറുതാണെങ്കിലും അവൾക്കൊരു വീട്, ഉംറക്ക് പോരാൻ വേണ്ടി വന്ന കടം വീടാൻ, അങ്ങിനെ അങ്ങിനെ ഒത്തിരി കാര്യങ്ങൾ പലതും ഞാൻ രണ്ടു വർഷം ഇവിടെ ജോലി ചെയ്തു തിരിച്ചു പോകുന്നതിനു മുൻപു തന്നെ അള്ളാഹു സാധിച്ചു തന്നു എല്ലാത്തിനും പുറമേ സ്വന്തമായി അധ്വാനിച്ച് കിട്ടുന്ന സമ്പത്തിൽനിന്നും സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട കുടുംബത്തിൽ നിന്നും കല്യാണം കഴിക്കാൻ കഴിയണേ എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹവും സാധിക്കാൻ വേണ്ടി അന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു മൂന്ന് വർഷങ്ങൾക്ക് മുൻപ് ആ ആഗ്രഹവും സാധിച്ചു എന്റെ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാൻ അതിനെ കരുതുന്നുണ്ടെങ്കിലും എന്റെ ഭാര്യക്ക് അതിൽ വലിയ അത്ഭുതമോ സന്തോഷമോ ഇല്ലാത്തത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി
എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു പ്രായമായ മാതാപിതാക്കൾക്കുവേണ്ടി, ഭാര്യക്ക് വേണ്ടി, അവൾക്ക് ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയണം എന്ന്, എന്റെ മോൾക്ക് വേണ്ടി, പെങ്ങന്മാർക്കും ജേഷ്ഠനും കുടുംബത്തിലെ മുഴുവൻ പേർക്കും വേണ്ടി, ജോലിയിൽ സമാധാനം ലഭിക്കാൻ വേണ്ടി, കഷ്ടപ്പാടുകളിൽ പിടിച്ചുനിൽക്കാൻ ക്ഷമ ലഭിക്കാൻ വേണ്ടി, കടങ്ങളൊക്കെ പെട്ടെന്നു വീട്ടി സന്തോഷത്തോടെ നാട്ടിലേക്ക് തിരിച്ചു ചെല്ലാൻ വിധി ഉണ്ടാവാൻ വേണ്ടി, അങ്ങനെ ഒരു പ്രവാസിയെ സംബന്ധിച്ച മുഴുവൻ കാര്യങ്ങൾക്കു വേണ്ടിയും അല്ലാഹുവിലേക്ക് കൈകളുയർത്തി അവസാനമായി എന്റെ കഫീലിനും , അയാളുടെ കുടുംബത്തിനു വേണ്ടിയും, അവർക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാൻ വേണ്ടിയും, ജോലിക്കാരോട് നല്ല നിലയിൽ ഇടപഴകാൻ മനസ്സ് ഉണ്ടാവാൻ വേണ്ടിയും, കൂടി പ്രാർത്ഥിച്ച് എട്ട് മണിയോടെ ഞങ്ങൾ തിരിച്ചു പോന്നു
വലിയ വണ്ടി മാറി ചെറിയ വണ്ടി ഓടിക്കാൻ തുടങ്ങിയതോടെ ഞാൻ നേരിടേണ്ടിവന്ന ഒരു വലിയ പ്രശ്നമായിരുന്നു കഫീലിന്റെ മകനെയും കൂട്ടി ഉച്ചക്ക് ഒരുമണിക്ക് മാഡത്തിന്റെ വീട്ടിലേക്കുള്ള പോവലും നാലുമണിക്കുള്ള തിരിച്ചുപോരലും രാവിലെ മദ്രസയിലേക്ക് പോവുമ്പോൾ അവൻ നല്ല ഉറക്കമായിരിക്കും മാത്രമല്ല അവന്റെ ഉമ്മയും കൂടെയുണ്ടാകും എന്നാൽ ഉച്ചയ്ക്ക് ഒരുമണിക്ക് അവനെ മദ്രസയിൽ നിന്നും തിരിച്ചു കൊണ്ടു വരുമ്പോൾ ഉറക്കം ഒക്കെ തെളിഞ്ഞു മറ്റുള്ള കുട്ടികളോട് വഴക്കിട്ട് നല്ല ഉഷാർ ആയിട്ടുള്ള വരവായിരിക്കും മാത്രമല്ല വണ്ടിയിൽ അവനും ഡ്രൈവറായ ഞാനും മാത്രം ആയിരിക്കും വണ്ടിയിൽ വന്നു കയറിയാൽ പിന്നെ അവന്റെ കോമരം തുള്ളൽ തുടങ്ങും എവിടെയും അടങ്ങിയിരിക്കില്ല സീറ്റിൽനിന്ന് സീറ്റിലേക്കും മുന്നിൽനിന്ന് പിറകിലേക്കു തിരിച്ചും ഒക്കെ ചാടിക്കൊണ്ടിരിക്കും . സീറ്റ് ഉയർത്തുക താഴ്ത്തുക ഗ്ലാസ് താഴ്ത്തുക പൊക്കുക ഗ്ലാസിന് ഷൂ ഇട്ട കാലുകൊണ്ട് ചവിട്ടുക പുസ്തകങ്ങളുടെ പേജുകൾ പറിച്ചു റോഡിലേക്ക് വലിച്ചെറിയുക പൊട്ടുന്ന കുപ്പിയും മറ്റും റോഡിലേക്കും സിഗ്നലിൽ നിർത്തിയിടുമ്പോൾ അടുത്തുള്ള വണ്ടിയിലേക്കുമൊക്കെ എറിയുക തലയും രണ്ടു കൈകളും പുറത്തേക്കടുക ഗ്ലാസിലും സീറ്റിലും ഒക്കെ തുപ്പുക ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വികൃതികൾ
എല്ലാത്തിനും ഞാൻ മൗനസമ്മതം കൊടുക്കും എതിർക്കാൻ ചെന്നാൽ അവൻ എന്റെ നേരെ തിരിയും മാത്രമല്ല വലിയ വണ്ടിയാണെങ്കിൽ സീറ്റും ഗ്ലാസുമെല്ലാം ഡ്രൈവർ സീറ്റിൽ ഇരുന്ന് ലോക്ക് ചെയ്യാമായിരുന്നു ഈ വണ്ടിയിൽ അതിനൊന്നും കഴിയില്ല എന്നും പയ്യൻ വളരെ വികൃതിയാണെന്നും ഞാൻ കഫീലിനെ വിളിച്ചറിയിച്ചു. ഞാൻ പ്രതികരിക്കുന്നില്ല എന്ന് അറിയുമ്പോൾ അവൻ എന്റെ അടുത്തേക്ക് വരും അടുത്ത പരിപാടി തന്നെ വെറുപ്പിക്കലും കഷ്ടപ്പെടുത്തലും ആണ് ഗിയറു മാറ്റുക എന്നെ അടിക്കുക സ്റ്റിയറിങ് പിടിച്ചു തിരിക്കുക എന്തെങ്കിലും സാധനങ്ങൾ കൊണ്ട് എന്നെ എറിയുക വണ്ടിയിൽ ഞാൻ വെച്ച എൻറെ സാധനങ്ങൾ മൊബൈല് എന്റെ ഭക്ഷണം വെള്ളം തുടങ്ങിയവ എടുക്കുക ഇങ്ങനെ പോകുന്നു എന്നെ കഷ്ടപ്പെടുത്തൽ അവനെക്കൊണ്ട് സത്യത്തിൽ ഞാൻ നന്നേ കഷ്ടപ്പെട്ടു ദേഹോപദ്രവം തുടങ്ങിയാൽ പിന്നെ ഞാനും തിരിച്ചു ചെയ്യാൻ തുടങ്ങി എന്നെ അടിച്ചാൽ ഞാനും അവനെ അടിക്കും വണ്ടി ഓടിക്കാൻ അനുവദിക്കാതെ എന്നെ ശല്യപ്പെടുത്തിയാൽ ഞാൻ അവനെ പിടിച്ചു പിറകിലെ സീറ്റിലേക്ക് ഒരേറു കൊടുക്കും ചിലപ്പോൾ എനിക്ക് തന്നെ അവനെ പാവം തോന്നും എത്ര വേദനിപ്പിച്ചാലും സൗദിയിലെ പയ്യന്മാർ കരയില്ല ഇവിടെ ചെറിയ കുട്ടികൾപോലും നാട്ടിലെ പോലെ നിർത്താതെ കരയുന്നത് ഞാൻ കേട്ടിട്ടില്ല
ചില സമയത്ത് അവന്റെ സംസാരം കേട്ടാൽ എനിക്ക് തന്നെ ചിരി വരും
"ഇക്ക എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് "
" ശരി മോനെ എനിക്ക് നിന്നെ ഇഷ്ടമാണ് "
"എന്നാൽ എനിക്ക് കടയിൽ നിന്നും വല്ലതും വാങ്ങി താ "
"എന്ത് വാങ്ങി തരാൻ എന്റെ കൈയിൽ കാശില്ല "
"വാങ്ങി തന്നില്ലെങ്കിൽ എനിക്ക് നിന്നെ തീരെ ഇഷ്ടമില്ല "
"വേണ്ട കാശുമുടക്കി യിട്ട് നീ ഇപ്പോ എന്നെ ഇഷ്ടപ്പെടണ്ട "
"നീ കളവു പറയുകയാണ് നിന്റെ കയ്യിൽ കാശ് ഉണ്ട് "
"അതെ നിനക്ക് നിന്റെ ഉപ്പയോടോ ഉമ്മയോടോ ചോദിച്ചാൽ പോരേ"
" അതൊന്നും വേണ്ട നിന്റെ കാശുകൊണ്ട് വാങ്ങി താ നീ ഒരു റിയാലും ചിലവാക്കില്ല അല്ലേ "
" അതേടാ ഇനി നിന്റെ കുടുംബത്തിന്റെ ചിലവ് കൂടി ഞാൻ എന്റെ ശമ്പളം കൊണ്ട് നോക്കാം "
"ഇക്ക എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് "
" ശരി മോനെ എനിക്ക് നിന്നെ ഇഷ്ടമാണ് "
"എന്നാൽ എനിക്ക് കടയിൽ നിന്നും വല്ലതും വാങ്ങി താ "
"എന്ത് വാങ്ങി തരാൻ എന്റെ കൈയിൽ കാശില്ല "
"വാങ്ങി തന്നില്ലെങ്കിൽ എനിക്ക് നിന്നെ തീരെ ഇഷ്ടമില്ല "
"വേണ്ട കാശുമുടക്കി യിട്ട് നീ ഇപ്പോ എന്നെ ഇഷ്ടപ്പെടണ്ട "
"നീ കളവു പറയുകയാണ് നിന്റെ കയ്യിൽ കാശ് ഉണ്ട് "
"അതെ നിനക്ക് നിന്റെ ഉപ്പയോടോ ഉമ്മയോടോ ചോദിച്ചാൽ പോരേ"
" അതൊന്നും വേണ്ട നിന്റെ കാശുകൊണ്ട് വാങ്ങി താ നീ ഒരു റിയാലും ചിലവാക്കില്ല അല്ലേ "
" അതേടാ ഇനി നിന്റെ കുടുംബത്തിന്റെ ചിലവ് കൂടി ഞാൻ എന്റെ ശമ്പളം കൊണ്ട് നോക്കാം "
ഇങ്ങനെ പോകുന്നു ഞങ്ങളുടെ സംഭാഷണങ്ങൾ മാഡത്തിന്റെ വീട്ടിലേക്കു പോകുന്നത് അവൻ ഇഷ്ടമില്ല സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകണം അതിനു മാഡം അനുവദിക്കില്ല കാരണം അര റിയാലിന്റെ എണ്ണ കൂടുതൽ ചിലവാകുമല്ലോ അതിനുള്ള ദേഷ്യം മുഴുവൻ അവൻ തീർക്കുന്നത് എന്റെമേൽ ആയിരുന്നു എന്ന് മാത്രം ചില സമയത്ത് അവനെ വളരെ സങ്കടപ്പെട്ട് കാണപ്പെട്ടു അവന്റെ അവസ്ഥയിൽ ചിലപ്പോഴൊക്കെ എനിക്കും സങ്കടം വന്നു എങ്ങനെയൊക്കെ അടി കൂടിയാലും രണ്ടുദിവസം തമ്മിൽ കണ്ടില്ലെങ്കിൽ പിന്നെ കാണുന്ന സമയത്ത് അവൻ ഓടി വന്നു എന്നെ കെട്ടി പിടിക്കും
ദിവസങ്ങൾ പോയിക്കൊണ്ടിരിക്കെ അവനെ സന്തോഷിപ്പിക്കാൻ ഉള്ള പല വഴികളും ഞാൻ കണ്ടെത്തി അവന്റെ സ്വഭാവം മനസ്സിലാക്കി അവൻ പറയുന്നതെല്ലാം ആദ്യം സമ്മതിച്ചു പതിയെപ്പതിയെ അവനെ മെരുക്കാൻ ഞാനൊരു ശ്രമം നടത്തി കൊണ്ടിരുന്നു ചിലപ്പോഴൊക്കെ അത് വിജയിക്കുകയും ചെയ്തു നാട്ടിലെ പെങ്ങന്മാരുടെയും ജേഷ്ഠന്റെയും കുട്ടികളെ ഞാൻ കളിപ്പിക്കുന്നത് പോലെ അവനെയും കളിപ്പിക്കാൻ തുടങ്ങി വീട്ടിലെ കുട്ടികളിൽ ഞാൻ പരീക്ഷിച്ചു വിജയിച്ച ഒരു സൂത്രം അവനിലും ഞാൻ പരീക്ഷിച്ചു കുട്ടികളുടെ പാട്ടിന്റെ കൂടെ പാടി അതിന്റെ ഇടയിൽ എന്റേതായ ചില വരികൾ തിരുകിക്കയറ്റി അവരോടൊപ്പം പാടി പയ്യന് അത് വല്ലാതെ ഇഷ്ടപ്പെട്ടു വണ്ടിയിലിരുന്ന് അവൻ എന്റെ പാട്ടു കേട്ട് പൊട്ടിച്ചിരിച്ചു വീണ്ടും വീണ്ടും പാടാൻ വേണ്ടി എന്നെ നിർബന്ധിച്ചു
( തുടരും )
( തുടരും )
Abdul Naser
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക