Slider

വാർഷികാഘോഷം

0

വാർഷികാഘോഷം
•••••••••••••••••••••••••••••••••••••
ഒന്ന് എല്ലാവരും നിശബ്ദമായിരിക്കണം..
പ്രിയ സുഹൃത്തുക്കളെ മെമ്പർമാരെ..
നമ്മുടെ അക്ഷരദായിനി
വായനശാലയുടെ വാർഷിക സമ്മേളന കാര്യാലോചന കമ്മറ്റിയിലേക്ക്‌ എല്ലാരെയും സ്വാഗതം ചെയ്യുകയാണു..
പൊതുവിൽ ഈ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട്‌ കമ്മറ്റി എടുത്ത തീരുമാനങ്ങൾ പ്രസിഡന്റ്‌ അവതരിപ്പിക്കും..
പ്രസിഡന്റ്‌.
സുഹൃത്തുക്കളെ നമ്മുടെ വായനശാലയുടെ ആദ്യ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്താനാണു കമ്മറ്റിയുടെ എക്സിക്യൂട്ടീവ്‌ കമ്മറ്റി ആലോചിച്ചിട്ടുള്ളത്‌.
അതിന്റെ ഒരു ഏകദേശ രൂപം നിങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുകയാണു.
നമ്മുടെ നാട്ടിലെ തന്നെ സംസ്ഥാന കലോൽസവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ പ്രിയ സുഹൃത്ത്‌ ഈ പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അതിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിക്കണമെന്നും അവരെ സ്വീകരിക്കുന്ന പരിപാടിയിൽ ഒരു ആന ഉളപ്പെടെ ഉണ്ടാകണമെന്നും അതിനു ശേഷം നമ്മുടെ നാട്ടിലെ കൊച്ചു കലാകാരന്മാരുടെ വിവിധ കലാപ്രകടനങ്ങളും അതിനു ശേഷം ഒരു നൂറു പേർക്കെങ്കിലും അന്നദാനം നടത്തണമെന്നുമാണു പൊതുവിൽ എടുത്തിട്ടുള്ള തീരുമാനം..
ഓരോ ആളുകളും അവരവരുടെ അഭിപ്രായങ്ങളും കൂടി അവതരിപ്പിച്ച്‌ ഈ പരിപാടിയുടെ അന്തിമ രൂപം നൽകണമെന്ന് അഭ്യർത്ഥിക്കുകയാണു..
പ്രസിഡന്റ്‌ ഇരിക്കുന്നു..
സദസ്സിൽ കൂടുതൽ പേർ ഒന്നിച്ച്‌ നിന്ന് കാര്യങ്ങളിലേക്ക്‌ കടക്കുന്നു.
അദ്ധ്യക്ഷൻ ഇടപെടുന്നു.
ഓരോ ആളായി അഭിപ്രായം പറയണം.
ആദ്യമായിട്ട്‌ പ്രമുഖ ലൈക്കറെ ക്ഷണിക്കുകയാണു.
ലൈക്കർ..
എന്റെ അഭിപ്രായത്തിൽ നമുക്ക്‌ പ്രമുഖ സിനിമാ നടൻ തന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യണമെന്നാണു..
അദ്ധ്യക്ഷൻ ചുരുങ്ങിയത്‌ മുഖ്യമന്ത്രി എങ്കിലും വേണം..
അടുത്തതായി പ്രിയങ്കരനായ നിരൂപക ശ്രീമതി... സംസാരിക്കും..
പ്രിയ സുഹൃത്തുക്കളെ ഇത്രയും വർണ്ണാഭമായി നാമാലോചിക്കുന്ന പരിപാടിയുടെ ഉത്തുംഗ പര്യവസാനം എന്ന നിലയിൽ സംസ്ഥാനത്താകെ ശ്രദ്ധ നേടിയ ഒരു പ്രൊഫഷണൽ ടീമിന്റെ ഡാൻസ്‌ പ്രോഗ്രാം നടത്തണം എന്നാണു എന്റെ അഭപ്രായം..
അടുത്തത്‌ നമ്മുടെ വായനശാലയുടെ അഭ്യുദയ കാംക്ഷികളിലൊരാളും പൊതു വേദികളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തെയും അഭിപ്രായത്തിലേക്ക്‌ ക്ഷണിക്കുന്നു.
എന്റെ അഭിപ്രായം ഒരായിരം പേർക്കെങ്കിലും അന്നദാനം നടത്തണമെന്നാണു.. ഇത്‌ മാത്രമേ പറയാനുള്ളൂ..
കൂടുതൽ അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ സെക്രട്ടറി സംസാരിക്കും..
പ്രിയ മെമ്പർമാരെ തീരമേഖലയിൽ ദുരിതം വിതച്ച ഓഖിയുടെ പശ്ചാത്തലത്തിൽ പൊതു ജനങ്ങളിൽ നിന്നൊരു ഫണ്ട്‌ ശേഖരണം അസാധ്യമായി വന്നതിനാൽ ഈ വാർഷികാഘോഷം നമ്മൾ ഇവിടെ കൂടിയിരിക്കുന്നവരിൽ നിന്ന് ഫണ്ട്‌ ശേഖരിച്ച്‌ നടത്തുക എന്നത്‌ മാത്രമാണു നമ്മുടെ മുന്നിലേ പോം വഴി ആയതിനാൽ അവനവന്റെ പങ്ക്‌ എത്രയാണെന്ന് ഈ ആലോചന യോഗത്തിനു മുന്നാലെ അവതരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അദ്ധ്യക്ഷൻ..
ആദ്യം നമ്മുടെ പ്രമുഖ ലൈക്കർ..
ഹെലോ...ഹെലോ...
ഒന്നും കേൾക്കുന്നില്ല.. ഞാൻ ഒന്ന് ഈ ഫോൺ അറ്റന്റ്‌ ചെയ്ത്‌ വരാവേ...
അടുത്തത്‌ നിരൂപക ശ്രീമതി..
ഓഹ്‌.... ചേട്ടൻ വിളിച്ചതാണെന്ന് തോന്നുന്നു ഇപ്പൊ വരാവേ...
പൊതു വേദിയിലെ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തെ ആ ഇളം വെളിച്ചത്തിൽ കാണാതിരുന്നത്‌ കൊണ്ട്‌ തന്നെ കമ്മറ്റി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ചുമലിലേക്ക്‌ വാർഷികാഘോഷ പരിപാടികൾ ചാർത്തി നൽകി ചായ കുടിക്കാൻ കമ്മറ്റി പിരിഞ്ഞു..
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo