Slider

പെറുക്കിയുടെ മകൾ. - സജി വർഗീസ്

0
പെറുക്കിയുടെ മകൾ. - സജി വർഗീസ്
*********************
റെയിൽവേ പ്ളാറ്റ്ഫോമിലിരക്കുവാൻ ടിക്കറ്റ് വേണമെന്നു പോലീസുകാരൻ,
പെറുക്കിയുടെ മകളായ് പുറമ്പോക്കിൽ ജനിച്ചവൾക്കെന്തിനീ ടിക്കറ്റ്;
ഇരക്കുവാൻ ടിക്കറ്റ് വേണമെന്നാക്രോശിച്ചു കൊണ്ടവളുടെ വാരിയെല്ലിലൊരു കുത്തു കൊടുത്താ പോലീസുകാരൻ,
പുറമ്പോക്കിൽ വളർന്ന്,കൗമാരത്തിലീ ട്രാക്കിലെ മലവിസർജ്ജ്യത്തിലെ മാലിന്യം പെറുക്കി വളർന്നവളെക്കാത്ത് ക്യൂ നിൽക്കുന്ന പകൽമാന്യന്മാർ
കരിമ്പിൻ ചണ്ടിപോൽ ചവച്ചു തുപ്പി യെറിഞ്ഞപ്പോൾ
ഇരക്കുവാനാണീ ജീവിത ട്രാക്കിലെത്തിയത്.
ചുക്കിച്ചുളിഞ്ഞ് കവിളൊട്ടിയവളെ ഇരുട്ടിനു വന്നൊരുവനാഞ്ഞു തൊഴിച്ചു;
നാഭിയിലമർത്തിക്കരഞ്ഞുകൊണ്ടവൾ
പുഞ്ചിരിതൂകിനിൽക്കുന്ന പൂനിലാവിനെ നോക്കി നെഞ്ചകം പൊട്ടിക്കരഞ്ഞു.
മാംസദാഹം തീർക്കുവാൻ വന്നവന് മാംസള ദേഹമത്രേ പ്രിയം
ജീവിതത്തിന്റെയിരുണ്ട കാരാഗ്രഹത്തിലീ പെറുക്കിയുടെ മകൾക്കുമില്ലേ സ്വപ്നങ്ങൾ!
കോട്ടും സൂട്ടുമിട്ടു നടക്കുന്നവനൊരു പട്ടുസാരിയുടുത്തവളുടെയരക്കെട്ടു ചുറ്റിപ്പിടിച്ചാ പ്ളാറ്റ്ഫോഫോമിലൂടെ നടക്കുന്നതു നോക്കിയവളുടെകണ്ണിൽനിന്നു തിരുന്നു ചോരത്തുള്ളികൾ !
പെറുക്കിയുടെ മകളുടെ ചോരത്തുള്ളികളാർക്കു വേണം;
ചൂളം വിളിച്ചോടുന്ന ജീവിതതീവണ്ടിയിൽ നിന്നേറ്റ പുകയാലിരുണ്ട ജീവിതമൊടുക്കുവാനീ ട്രാക്കിൽക്കിടന്നവളുടെ ചിതറിത്തെറിച്ച മുലകളെ നോക്കി കാർക്കിച്ചു തുപ്പിക്കടന്നു പോയവളെ പ്രാപിച്ച പകൽമാന്യന്മാർ.
പതിനായിരം കോടിയുടെ റയിൽവേ പുനരധിവാസ പദ്ധതി മന്ത്രി പ്രഖ്യാപിച്ചത്, ഫ്ളാഷ് ന്യൂസായി വന്നു തുടങ്ങിയതു നോക്കി വായിക്കുന്ന യാത്രക്കാർ;
അഞ്ജാത ശവങ്ങളുടെ ശ്മശാനത്തിലവളുടെലാത്തിക്കുത്തേറ്റ വാരിയെല്ലുകളഗ്നിയിൽക്കിടന്നു പൊട്ടിത്തെറിച്ചു, പ്രതിഷേധത്താൽ.
പെറുക്കിയുടെ മകളെയാർക്കു വേണം,
കരിപുരണ്ട ജീവിതമാർക്കു വേണം.
ഇതെല്ലാം നിരീക്ഷിച്ച കവിയവവളുടെ ജീവിതമൊരു കവിതയാക്കി, മാസികയ്ക്കയച്ചുകൊടുത്തു;
ഫോട്ടോ സഹിതം മാസികയിൽ വന്നൊരീ കവിത വായിച്ചാസ്വദിച്ചിരിക്കുന്നു,
പെറുക്കിയുടെ മകളുടെ ജീവിതം കൊണ്ടീ കവിയുടെ മനസ്സൊന്നു നിറയട്ടെ!
അന്തിയുറക്കമുറങ്ങുവാൻ സമയമായ്,
നിന്റെ പൂർത്തീകരിക്കാത്ത മോഹപൂർത്തീകരണത്തിനായ് വീണ്ടും പുനർജ്ജനിക്കണമെന്നൊരു പ്രാർത്ഥനയോടെ.
സജി വർഗീസ്
Copyright protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo