***** ഭീമന്റെ ദുഃഖം *****
മൂന്നാമൂഴത്തിൽ പിറന്നവൻ ഞാൻ
സമീരണതേജസ്സിൽ ചണ്ഡാളനിൽ ജനിച്ചതും
ഷണ്ഡനാം പാണ്ഡുവിൻ ബീജത്തിൽ പിറക്കാതെ
പാണ്ഡുവിന്നവകാശത്തിനായ് പോരാടിയ
പുകഴ്പെറ്റ പാണ്ഡവ കുമാരനാം വൃകോദരൻ ഞാൻ
സമീരണതേജസ്സിൽ ചണ്ഡാളനിൽ ജനിച്ചതും
ഷണ്ഡനാം പാണ്ഡുവിൻ ബീജത്തിൽ പിറക്കാതെ
പാണ്ഡുവിന്നവകാശത്തിനായ് പോരാടിയ
പുകഴ്പെറ്റ പാണ്ഡവ കുമാരനാം വൃകോദരൻ ഞാൻ
ബാല്യചാപല്യത്താൽ മാതൃത്വം കളങ്കപ്പെടുത്തിയ
കുലമഹതിയാം അമ്മയ്ക്കു കുലമഹിമ വാഴ്ത്തുവാൻ
ഭർത്തൃധർമ്മമോർക്കാതെ ഭാര്യയേക്കളഞ്ഞവൻ ഞാൻ
ഗർഭവതിയാമവളമ്മയ്ക്കു ചണ്ഡാളയത്രേ
കുലമഹതിയാം അമ്മയ്ക്കു കുലമഹിമ വാഴ്ത്തുവാൻ
ഭർത്തൃധർമ്മമോർക്കാതെ ഭാര്യയേക്കളഞ്ഞവൻ ഞാൻ
ഗർഭവതിയാമവളമ്മയ്ക്കു ചണ്ഡാളയത്രേ
ദാസികൾക്കും, ക്ഷത്രിയകന്യകമാർക്കും കഴിയാത്ത
എന്നിലെ മൃദുല വികാരങ്ങളെ ഉണർത്തിയവളെങ്ങനെ
ചണ്ഡാളസ്ത്രീയവും ചേരുന്നതല്ലേ ചേരൂ
നിഷാദനാകുമീ ക്ഷത്രിയജന്മത്തിന്
എന്നിലെ മൃദുല വികാരങ്ങളെ ഉണർത്തിയവളെങ്ങനെ
ചണ്ഡാളസ്ത്രീയവും ചേരുന്നതല്ലേ ചേരൂ
നിഷാദനാകുമീ ക്ഷത്രിയജന്മത്തിന്
അമ്മതൻ കുടില തന്ത്രത്തിന്നിരയായി
അർഹതയില്ലാത്ത രണ്ടാമൂഴക്കാരനാം പതിയായതും
മനസ്സു നല്കാത്ത ദേഹത്തെ ഭോഗിച്ചതും
അഭിഷ്ടസിദ്ധിക്കായ് കാമംതുടിച്ചു പുളകംനടിക്കുന്ന
ഭാര്യക്കൊരു കളിപ്പാട്ടമാകും ബലശാലി ഭീമനും ഞാൻ
എങ്കിലും അനുജനോടല്ലോ അവൾക്കു പ്രേമം
അർഹതയില്ലാത്ത രണ്ടാമൂഴക്കാരനാം പതിയായതും
മനസ്സു നല്കാത്ത ദേഹത്തെ ഭോഗിച്ചതും
അഭിഷ്ടസിദ്ധിക്കായ് കാമംതുടിച്ചു പുളകംനടിക്കുന്ന
ഭാര്യക്കൊരു കളിപ്പാട്ടമാകും ബലശാലി ഭീമനും ഞാൻ
എങ്കിലും അനുജനോടല്ലോ അവൾക്കു പ്രേമം
രജസ്വലയാം പത്നിതൻ മാനംകാക്കാൻ കഴിയാതെ
ദ്യൂതസഭയിലൊരു പണയ വസ്തുവായ്
ക്രോധമോടെ പൗരുഷമടിയറവച്ചതും,
ദുശ്ശാസനനു മരണം വിധിച്ചതും
ചൂതെന്ന ജ്വരത്തിൽ മയങ്ങിയ ജേഷ്ഠനോ
ധർമ്മജ്ഞനാണത്രേ അവൻ രാജാവുമത്രേ..
ദ്യൂതസഭയിലൊരു പണയ വസ്തുവായ്
ക്രോധമോടെ പൗരുഷമടിയറവച്ചതും,
ദുശ്ശാസനനു മരണം വിധിച്ചതും
ചൂതെന്ന ജ്വരത്തിൽ മയങ്ങിയ ജേഷ്ഠനോ
ധർമ്മജ്ഞനാണത്രേ അവൻ രാജാവുമത്രേ..
കൂടപ്പിറപ്പിനായ് ജീവൻ ത്യജിച്ചെയെൻ
പുത്രനുവേണ്ടിയൊരിറ്റു കണ്ണീരൊഴുക്കാൻ കഴിയാത്ത
പാപിയാം അച്ഛനും ഞാൻ എന്നുണ്ണി ചണ്ഡാളനത്രേ
വിലാപം ക്ഷത്രിയനു നിഷിദ്ധമാണത്രേ
പുത്രനുവേണ്ടിയൊരിറ്റു കണ്ണീരൊഴുക്കാൻ കഴിയാത്ത
പാപിയാം അച്ഛനും ഞാൻ എന്നുണ്ണി ചണ്ഡാളനത്രേ
വിലാപം ക്ഷത്രിയനു നിഷിദ്ധമാണത്രേ
പതിനെട്ടുനാളിലെ യുദ്ധത്തിനൊടുവിലോ
ശത്രുവിനെ വീഴ്ത്തിയതും
ഓരോ പഴിക്കും പ്രഹരം വിധിച്ചതും
ധർമ്മം മറന്നു മർമ്മത്തടിച്ചതും
യഥോ ധർമ്മ തഥോ ജയമെന്നു വാഴ്ത്തിയ
അമ്മതൻ കണ്ണിന്റെ മൂടുപടമഴിപ്പിച്ചതും ഞാൻ
ശത്രുവിനെ വീഴ്ത്തിയതും
ഓരോ പഴിക്കും പ്രഹരം വിധിച്ചതും
ധർമ്മം മറന്നു മർമ്മത്തടിച്ചതും
യഥോ ധർമ്മ തഥോ ജയമെന്നു വാഴ്ത്തിയ
അമ്മതൻ കണ്ണിന്റെ മൂടുപടമഴിപ്പിച്ചതും ഞാൻ
നായകനായി യുദ്ധം ജയിച്ചിട്ടും രാജനാവാത്ത
ത്യാഗിയാം പോരാളിയുമിവൻ മാത്രം
തോറ്റു പോയതും അമ്മയ്ക്കു വേണ്ടി
തോറ്റു കൊടുത്തതും ഭാര്യയ്ക്കു വേണ്ടി
നൂറ്റിരണ്ടു വിധവകൾക്കിടയിൽ ഉറങ്ങാൻ കഴിയാതെ
ധൃതരാഷ്ട്രാലിംഗനം കൊതിച്ചുനില്പൂ
ദിഗ്വിജയിയാം പരാജിതൻ ഞാൻ ഭീമൻ
ത്യാഗിയാം പോരാളിയുമിവൻ മാത്രം
തോറ്റു പോയതും അമ്മയ്ക്കു വേണ്ടി
തോറ്റു കൊടുത്തതും ഭാര്യയ്ക്കു വേണ്ടി
നൂറ്റിരണ്ടു വിധവകൾക്കിടയിൽ ഉറങ്ങാൻ കഴിയാതെ
ധൃതരാഷ്ട്രാലിംഗനം കൊതിച്ചുനില്പൂ
ദിഗ്വിജയിയാം പരാജിതൻ ഞാൻ ഭീമൻ
ബെന്നി ടി ജെ
22/ 12/2017
22/ 12/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക