Slider

ലുക്ക് വരുത്തിയ വിന

1

DEVIKA RAMACHANDRAN


ലുക്ക് ഇല്ലെന്നേ ഉള്ളു ഭയങ്കര ബുദ്ധിയാണ്....
സലിം കുമാർ മീശ മാധവനിൽ പറയുന്നത് പോലെയാണ് എന്റെ ജീവിതം. 

ബുദ്ധിയും ഇല്ലെന്നുള്ള കാര്യവും പരസ്യമായ രഹസ്യമാണ് എന്റെ കാര്യത്തിൽ. നിറവുമില്ല പൊക്കവുമില്ല സ്വഭാവവും കൊള്ളില്ല ഇതായിരുന്നു എന്റെ നല്ല പ്രായം മുതൽ ഞാൻ കേട്ടിരുന്നത്. 
പല രീതിയിലും എന്നെ അപമാനിക്കാനും അപാർഷതാബോധം വളർത്താനും എന്റെ നാട്ടുകാർ കാണിച്ച ഉത്സാഹം ചെറുതല്ല. വെളുക്കാനായി പലതും ട്രൈ ചെയ്ത് തോറ്റു നിൽക്കുമ്പോഴാ 10ആം ക്ലാസ് റിസൾട്ട് വരുന്നത് കഷ്ട്ടിച്ചു ജയിച്ച എനിക്ക് കോളേജ് അഡ്മിഷൻ കിട്ടാൻ അച്ഛൻ വൻ യുദ്ധസന്നാഹം തന്നെ ഇറക്കി. 
അങ്ങനെ inferiority കോംപ്ലക്സ് നിറഞ്ഞ എന്നെ നാട്ടിലെ സുന്ദരികൾ മാത്രം പഠിക്കുന്ന കോളേജിൽ ചേർത്തു. ചിലർ എന്നെ കണ്ട പാടെ മുഖത്ത് എഴുതി കാണിച്ചു \

"പ്ളീസ് എന്റെ അടുത്ത് വരരുത്\" 
കുറച്ചു പേർക്ക് സഹതാപം പിന്നെ കുറച്ചു പേർക്ക് (എന്നെ കാട്ടിലും ഒരു shade കൂടുതൽ വെളുപ്പായവരും ഒരു ഇഞ്ച് പൊക്കം കൂടിയവർക്കും) സന്തോഷം. മൂന്നാമത് പറഞ്ഞ കൂട്ടർ എന്നെ ശരിക്കും മുതലെടുത്തു. 
എന്റെ കൂടെ നടക്കാൻ അവർക്ക് ഇഷ്ടമായിരുന്നു. കാരണം ബോയ്സ് കൂട്ടത്തിലെ സുന്ദരികളെ അല്ലേ നോക്കുക. അപ്പോ പിന്നെ ബെസ്റ് ചോയ്സ് ഞാൻ തന്നെയാ അവരെ നോക്കാൻ. 
അങ്ങനെ വര്ഷം ഒന്ന് കഴിഞ്ഞു കാണുന്ന പയ്യന്മാർ എല്ലാം എന്റെ ഫ്രണ്ട്‌സ് മാത്രമായി. എല്ലാരുടെയും Dr ലവ് ഞാൻ ആയി. ചീത്ത പേര് കിട്ടാൻ ഇതിലും വലിയ കാര്യം വേണോ? മാതാപിതാക്കൾ എന്നെയും എന്റെ വീട്ടുകാരെയും പറ്റി വാർത്തകൾ പ്രചരിപ്പിച് സ്വന്തം മക്കളെ സംരക്ഷിച്ചു. ഒരു പരിധിവരെ എന്റെ കറുപ്പും overall ലുക്ക് എന്നെ വില്ലത്തി ആക്കാൻ ഒത്തിരി സഹായിച്ചു. എന്നെ കാണുമ്പോൾ തന്നെ മുഖം ചുളിക്കുന്ന ആന്റീസ് ആൻഡ് അങ്കിൾമാരുടെ എണ്ണം വല്ലാതെ കൂടി. പെൺമക്കളെ ഞാൻ പഠിക്കുന്ന ട്യൂഷൻ ക്ലാസ്സുകളിൽ വിടാതെയായി. ഫോൺ ചെയ്താൽ കൊടുക്കാതെയുമായി. എന്നിട്ടും ഞാൻ കലാപരിപാടികൾ തുടർന്നുകൊണ്ടേയിരുന്നു. 
കുറച്ചു നാൾ ഈ കലാപരിപാടികൾ കാരണം എന്റെ നിറം പൊക്കം ഒന്നും എന്നെ ബാധിച്ചില്ല.പക്ഷേ ഒരു ദിവസം (മൂന്ന് ദിവസം ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നു) സമയം രാത്രി 7 മണിയായിട്ടുണ്ടാകും വീട്ടിലേക്ക് രണ്ടു പേർ വന്നു. അച്ഛൻ എവിടെ എന്ന് ചോദിച്ചു. ആ ചോദിക്കലിൽ തന്നെ പ്രശനമാണെന്നു മനസിലായി. എന്നാൽ എനിക്ക് വലിയ പേടി തോന്നിയില്ല ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നല്ലോ? അച്ഛൻ വന്നു. മൂന്ന് പേരും എന്തെക്കെയോ സംസാരിക്കുന്നുണ്ട് അച്ഛൻ പറയാൻ ശ്രമിക്കുന്നതല്ലാതെ വിജയിക്കുന്നത് കണ്ടില്ല. മറ്റ് രണ്ടു പേരും അവസാനമായപ്പോഴേക്കും മുണ്ടൊക്കെ മടക്കി കുത്തി. സംഗതി പന്തികേടാണ് . അമ്മയും അങ്ങോട്ട് ചെന്നു. രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞില്ല 'അമ്മ അകത്തേക്ക് വന്നു കൈയിൽ കിട്ടിയത് ചൂലാണ് അത് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു കരഞ്ഞുകൊണ്ടാണ് അടിക്കുന്നത്. എന്തക്കയോ പറയുന്നുമുണ്ട് വേദന യെക്കാൾ കാര്യമറിയാൻ എനിക്ക് തിടുക്കമായി. കുറച്ചു കഴിഞ്ഞപ്പോൾ പതുക്കെ എന്റെ ചേച്ചി സഹായത്തിനെത്തി\"മതി അമ്മേ , കാര്യം പറയ്\" 
\"ഡി ആ മീനാക്ഷിയില്ലേ, ശാരദയുടെ മരുമോൾ ഒളിച്ചോടിയെന്ന്, ഇവളാ കൂട്ട് നിന്നതെന്ന അവർ പറയുന്നേ... 
"'അമ്മ തലയിൽ കൈവെച്ച താഴേയിരുന്നു. ഏതു ലക്ഷ്മി, ആയോ എനിക്ക് അറിയില്ലല്ലോ എന്റെ ലിസ്റ്റിൽ മരുമക്കൾ ഇല്ല അത് കൺഫേം ആണ്. \"അമ്മേ എനിക്കറിയില്ല ഒന്നും അറിയില്ല സത്യം\" ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു. \"മതിയടി നിന്റെ കരച്ചിൽ അവൾ കത്തെഴുതി വച്ചിട്ട പോയേ അതിൽ നിന്റെ കൂടെയ പോകുന്നതെന്നും നീ അവളെ അവന്റെയടുത്തു കൊണ്ടുവിടുമെന്നും എഴുതിയിട്ടുണ്ട്. 
നീ കോട്ടയത് അമ്മുമ്മയെ കാണാൻ ഒറ്റയ്ക്ക് പോകുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നിയത എന്തോ കുഴപ്പമുണ്ടെന്ന്\" 
സംഭവം കൈ വിട്ടു പോയിതുടങ്ങി. 

പോലീസിൽ അറിയിച്ചിട്ടുണ്ട്.  ഒരു സുനാമി അല്ലങ്കിൽ ഭൂമി അങ്ങ് പിളർന്നു പോയെങ്കിൽ ഞാൻ സിനിമയിൽ കാണുന്നത് പോലെ ചുറ്റും നടക്കുന്നത് കാണുന്നുണ്ട് പക്ഷേ ഒന്നും കേൾക്കുന്നില്ല. 
ഹാർട്ട് ബീറ്സ് 120 ക്കു മുകളിലെത്തി. 
സമയം 8.30 ആകുന്നു. 
സമയം ഒട്ടും മുന്നോട്ടു പോകുന്നില്ല. അല്ലെങ്കിലും ആവശ്യ സമയത്തു എങ്ങനെ ആണല്ലോ.

ആരെക്കെയോ വരുന്നുണ്ട് പോകുന്നുണ്ട് എന്റെ അച്ഛനും അമ്മയും ചേച്ചിയും എല്ലാവരോടും എന്തക്കയോ പറയുന്നുണ്ട്.
" മൂത്തവൾക്കു ഇനി നല്ലൊരു കല്യാണാലോചന വരുവോ? അനിയത്തിയുടെ സ്വഭാവം കാരണം നശിക്കുന്നത് മൂത്തവളുടെ ജീവിതമാ\"  ഒരു വെളുത്ത സുന്ദരിയും ശുശീലയുമായ ആന്റി ഓർമിപ്പിച്ചു. ഇതു കേട്ടതും എന്റെ ചേച്ചി എന്നെ തുറിച്ചു നോക്കി. 
എനിക്ക് ദയനീയഭാവം മാത്രമേ വരുത്താൻ കഴിഞ്ഞുള്ളു. 
കുറ്റപ്പെടുത്തലുകളും കൂട്ടത്തിൽ ഇവൾക്ക് കുറച്ചു പൊക്കവും തൊലി വെളുപ്പും കൂടിയുണ്ടായിരുന്നെകിലോ എന്ന ചോദ്യവും എന്നെ കുറച്ചൊന്നുമല്ല തളർത്തിയത്. പക്ഷേ ആരും ഒളിച്ചോടിയ മീനാക്ഷിയെയോ ആ വിരുതന്റെ കാര്യമോ മിണ്ടിയില്ല. പുറത്തിറങ്ങുമ്പോൾ പറയുന്നുണ്ട്. 
എന്റെ വീട്ടിൽ exclusive ന്യൂസ് എന്റെ മാത്രമായിരുന്നു. 
നാട്ടുകാർ ആഘോഷിച്ച രാത്രി. 
ഒരു 12 മണിയായി വെൽ വിഷേർസ് പോയിത്തുടങ്ങി. 
ഞങ്ങൾ നാല് പേര്മാത്രമായി. 'അമ്മ എന്നെ അടുത്തവിളിച്ചിരുത്തി. 
സ്നേഹത്തോടെ തലോടി. 
"പോട്ടെ നടന്നതൊക്കെ നടന്നു, മോള് പറ മീനാക്ഷിയെ എങ്ങോട്ടാ വിട്ടത്?" അടി കുറ്റപ്പെടുത്തൽ ആദിയായ കർമങ്ങൾ കഴിഞ്ഞു അവസാന അടവായ സ്നേഹം പക്ഷേ സത്യത്തിൽ എനിക്കറിയില്ല ആ ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട് അല്ലാതെ മിണ്ടിട്ടും കൂടെയില്ല. 
ഇതു പറഞ്ഞതും 'അമ്മ വീണ്ടും ഗംഗയിൽ നിന്നും നാഗവല്ലി ആയി. 
വീണ്ടും ...... ഏറ്റു വാങ്ങാൻ ഞാൻ മാത്രം. 
രാവിലെ 6 മണിയായി \
"ഡി ഏറ്റെ ഡി മതി ഉറങ്ങിയത് ബ്രേക്കിംഗ് ന്യൂസ് കേൾക്കണ്ടേ ?\" 
ചേച്ചി കുലുക്കി വിളിക്കുകയാണ് 
അടിയുടെയും യാത്രയുടെയും ക്ഷീണം കാരണം അതൊരു സ്വപ്നമായി തോന്നി. പക്ഷേ അമ്മയുടെ വിളിയോടെ നാടകത്തിനറെ ബെൽ അടിച്ചു ഞാൻ ഏറ്റു. \"മീനാക്ഷിയെയും ചെറുക്കനെയും കിട്ടി. 
കോവളത്തെ ഒരു ഹോട്ടലിൽ നിന്ന്.\" ചേച്ചി പറഞ്ഞു. ശരിക്കും എനിക്ക് പേടിതോന്നിയതു അപ്പോഴാ... മീനാക്ഷി എന്റെ പേര് പറഞ്ഞാലോ? ഇനി വയ്യ. ഞാൻ അച്ഛന്റെ അടുത്തേക്ക് ഓടി. മുറ്റത്തു കഴിഞ്ഞ രാത്രിയിലെ എല്ലാ അഭിനയതക്കളും ഉണ്ട്. പതിവില്ലാതെ എല്ലാരുടെയും ചുണ്ടിൽ പുച്ഛത്തിനു പകരം പുഞ്ചിരി. ഓട്ടത്തിന്റെ സ്പീഡ് കുറഞ്ഞു. 
അച്ഛൻ എന്നെ തലയാട്ടി വിളിച്ചു കൊല്ലാനുള്ള തലയാട്ടാൽ അല്ല. അമ്മയുമുണ്ട് പുഞ്ചിരിച്ചു അഭിമാനത്തോടെ നിൽക്കുന്നു. ഒന്നും മനസിലാകുന്നില്ല. 
ആ സുന്ദരി ആന്റി സസ്പന്സ് പൊട്ടിച്ചു.\" 
അലെങ്കിലും എനിക്ക് ആദ്യമേ തോന്നിയിരുന്നു ആ മീനാക്ഷി ശരിയല്ലെന്ന്. എന്തായിരുന്നു അവളുടെ സ്നേഹം. പുത്തനച്ചി പേരപ്പുറം തൂക്കും അത് അവളുടെ കാര്യത്തിൽ സത്യമായി. അവൾക്കു കല്യാണത്തിന് മുൻപ് തന്നെ ഈ ചെറുക്കാനുമായി ബന്ധമുണ്ടായിരുന്നുന്ന പറയുന്നേ.\" അല്ലെങ്കിലും ഇവൾ(അതായതു ഞാൻ ) അത്രയ്ക്കൊന്നും വളർന്നിട്ടില്ല. പാവമാ. അല്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും നല്ല സ്വഭാവം ഇവൾക്ക് ഉണ്ട്. കറുപ്പാണെങ്കിലും ഐശ്വര്യമുള്ള മുഖമാ അവൾക്കു\" കാതുകളെ വിശ്വസിക്കാനാവാതെ ഞാൻ നിന്നു. \"ആന്റി വിട്ടില്ല \" ഇവൾക്ക് നല്ലതേ വരൂ, നോക്കിക്കോ...\" പക്ഷേ ആരും പറഞ്ഞില്ല എന്തിനാ എന്റെ പേര് അവൾ കത്തിൽ എഴുതിയത് എന്ന്. പലവട്ടം ചോദിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 
മീനാക്ഷി എന്റെ പേര് എഴുതിയിരുന്നോ അതോ നാട്ടുകാരുടെ ഊഹപോഹം മാത്രമാണോ? 
എഴുതിയിരുന്നെങ്കിൽ പോലീസ് വരുമായിരുന്നു അല്ലേ? 
അങ്ങനെ കുറെ ചോദ്യം ബാക്കി വച്ച് മീനാക്ഷി പോയി അവളുടെ കാമുകനോടൊപ്പം. 

എന്നാൽ ഞാൻ വീണ്ടും ഫെയർ ആൻഡ് ലവലി തേച്ചും ഹീൽസ് ഇട്ടും Dr ലവ് ആയി ചീത്ത പേരിനായ് കാത്തു നിൽക്കുന്നു...... 

കടപ്പാട്: വനിതാ # whocarescolor camping 
1
( Hide )
  1. സൂപ്പർ ആയിട്ടുണ്ട്... എഴുത്തിൽ ശോഭിക്കും... തീർച്ച.... 👍

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo